Tuesday, October 4, 2016

എന്റെ മുടിക്കെട്ട്‌ അഴിഞ്ഞു കിടക്കുകയല്ല
==========
കവിത-രോഷ്‌നിസ്വപ്ന
എന്റെ മുടിക്കെട്ട്‌ അഴിഞ്ഞു കിടക്കുകയല്ല
എന്റെ ഉടലിൽ നിന്ന് രക്തം കലർന്ന മണ്ണു ഇനിയും തുടച്ചു കളഞ്ഞിട്ടില്ല.
എന്റെ ഉടലിലേക്ക്‌ തുറിച്ചു നോക്കിയവർ
എന്റെ പാട്ടിനു വരമ്പു തീർത്തവർ
എന്റെ ചിറകുകളിൽ വിഷം പുരട്ടിയവർ
ഇപ്പോഴും പൊട്ടിച്ചിരിക്കുകയാണു
ആ ഭാഷ എനിക്ക്‌ മനസ്സിലാക്കേണ്ടതില്ല
എനിക്ക്‌ എങ്ങനെയെങ്കിലും ജീവിച്ചാൽ പോര
എനിക്ക്‌ പാടണം
പരാതി പ്പെടണം
കടലുകളെയും മേഘങ്ങളെയും
ചേർത്തു കെട്ടണം
തെരുവുകളിൽ പൂക്കുന്ന
നക്ഷത്രങ്ങളിൽ തലവച്ചുറങ്ങണം
മനുഷ്യരെ ജീവനോ ടെ ചുട്ടു കൊല്ലുന്ന നഗരമാണിത്‌
ചക്രവ്യൂഹങ്ങളിൽ ആണുഅക്ഷരം വേവുന്നത്‌
കാറ്റുണ്ട്‌
ചതിയും പകയും മണക്കുന്നത്‌
പക്ഷേ..
എന്റെ മുടി അഴിഞ്ഞു കിടക്കുകയല്ല
യുദ്ധാവസാനം ഒഴുകി വരുന്ന ചോരയിൽ
കഴുകിയെടുത്ത്‌
കെട്ടി വക്കാനുള്ളതല്ല അത്‌
മരിച്ചു പോയവരുടെ
പാട്ട്‌ കേട്ടുലയാനുള്ളതുമല്ല.
മണ്ണി ലേക്ക്‌ ചേർന്ന്
അടഞ്ഞു കിടക്കുന്ന ഈ
വാതിലുകളൊന്ന് തുറക്കാമോ
ഒരിത്തിരി കാറ്റ്‌?
ഒരു മണൽത്തരി?
ഒരു തുണ്ട്‌ മഞ്ഞു?
ഇത്രയും മതി
നിങ്ങൾ വിഷം തന്നാലും കുടിക്കാൻ ഞാൻ ഒരുക്കമാണു.
ജലത്തേക്കാൾ വലിയ കണ്ണാടിയില്ലല്ലോ
മരിക്കാനുള്ള തീരുമാനത്തേക്കാൾ വലിയ ജീവിതമില്ലല്ലോ
ഇന്നലെയാണു ഉത്തരവു വന്നത്‌
ചുണ്ടുകളിൽ പ്രണയം പുരട്ടരുത്‌
വിരലുകൾ മണ്ണിലേക്കമർത്തരുത്‌
മഴ കൊള്ളരുത്‌
ഉടൽ വിറക്കരുത്‌
പരാതിപ്പെടരുത്‌
ചിരിക്കരുത്‌
ഭൂതകാലത്തെക്കുറിച്ച്‌ പറയരുത്‌
ഓർമ്മക ളേയരുത്‌.
എന്റെ മുടി അഴിച്ചുലച്ചത്‌
ആ ഭൂതകാലമാണു
ഒന്നും പറയാനില്ലെങ്കിൽ
ഒന്നും പ്രതീക്ഷിക്കാനില്ലെങ്കിൽ
മരങ്ങൾ എന്തിനാണു പൂക്കുന്നത്‌?
നീ യെന്തിനാണു കവിത ചൊല്ലുന്നത്‌?
നിന്റെ കണ്ണുകളിലെ ഏകാന്തതയെ
ഉമ്മ വച്ചു തണുപ്പിക്കാൻ
ഏതു യുദ്ധത്തിനാണു കഴിയുക?
നിൽക്കൂ....സാധിക്കും
നിന്റെ കണ്ണുകളിലൊന്നു തൊടാൻ
നിന്റെ മെലിഞ്ഞ വിരലുകളിലൊന്നുമ്മ വക്കാൻ...
ഈ ചുവരുകൾ അനുവധിക്കുന്നില്ല
ചില്ലുപോലെ സുതാര്യമാണത്‌
എന്നിട്ടും അതിന്റെ ഒളിഞ്ഞ അടരുകളിൽ നിന്ന്
സിംഹങ്ങൾ ഗർജ്ജിക്കുന്നു
എവിടെ നിങ്ങൾ പറഞ്ഞ അവതാരങ്ങൾ?
ഒരു മിന്നൽപ്പിണർ കൊണ്ട്‌
ഭൂമിയെ മാറ്റിമറിക്കുന്ന ക്ഷോഭങ്ങൾ?
ജലത്തിനു മുകളിലൂടെ
നിർഭയനായി
അവനെ നടത്തിച്ചതു ഞാനാണു.
എന്റെ മുലപ്പാൽ കുടിച്ചാണവൻ അരൂപിയായത്‌.
എന്റെ പാട്ടു കേട്ടാണവൻ
നിർഭയനായത്‌
എന്റെ പ്രണയത്തിൽ നിന്നാണവൻ യുദ്ധത ന്ത്രങ്ങൾ മെനഞ്ഞതു
ഒരു ആക്രോശങ്ങൾക്കും ഒതുങ്ങാത്ത
ആത്മാവാണു അവന്റേത്‌.
പതിനായിരങ്ങൾ എറിഞ്ഞു കൊന്ന
ഉടലാണവന്റേത്‌
അവനു നടന്നലയാനുള്ള തെരുവുകൾ
ഇനിയും
പണിതുയർത്തിയിട്ടില്ല.
കരുതിയിരിക്കുക.
എന്റെ തലമുടി
അഴിഞ്ഞുലഞ്ഞു കിടക്കുകയല്ല
മരിച്ചവരുടെ വീട്‌
*****************
             (കവിത- )
മിണ്ടരുത്‌
ഒരു ഒച്ചയുടെ
ചീളു മതി
ഒരു പൊട്ടിത്തെറിക്ക്‌
ആത്മഹത്യ ചെയ്തവന്റ
വീട്ടുമുറ്റത്താണു ഞാൻ
ആളുകൾ കയറിയിറങ്ങിയ
കാലടിപ്പതിച്ചിലിൽ
നിശബ്ദത
ചെളി വെള്ളം പോലെ
കെട്ടിക്കിടക്കുന്നു
വായു നിറച്ചു വച്ച
മൗനങ്ങൾ ഉടയാൻ
ഒരു ഞൊടി മതി
          ആരോ പറയുന്നു
ദാ അവിടെയാണവന്റെ
അച്ഛന്റെ കുഴിമാടം
ഇതു അവന്റെ ഉന്മാദിനിയായ
പെങ്ങൾ
ചാടിച്ചത്ത പൊട്ടക്കിണർ
അവന്റെ അമ്മ ഭ്രാന്തിന്റെ
ഇലകൾ നുള്ളുന്ന നാരകം
ഉന്മാദത്തിന്റെ നിലാവു തിന്ന
വീടു വിട്ടിറങ്ങിയ മുത്തശ്ശി
ഇനിയും തിരിച്ചു വന്നിട്ടില്ല
നോക്കൂ
ഇവയിലേതെങ്കിലുമൊരു മുള
അവനാണോ
കാറ്റിൽ ഇങ്ങനെ
ഇളകുന്നത്‌ അവന്റെ
അനക്കമാണോ
ഈ ചുവന്ന പൂക്കൾ
അവന്റെ പ്രതിരോധമാണോ
വെയിൽ
നമുക്കു മേൽ തീർക്കുന്ന
നിഴലുകളിൽ
അവന്റെ മാംസം
കരിയുന്ന മണമുണ്ട്‌
എനിക്കു തിരിച്ചു നടക്കണം
എന്നുണ്ട്‌
മണ്ണിനടിയിൽ നിന്ന്
എന്റ കാലുകളെ
കോർത്തു വലിക്കുന്ന വിരലുകളെ
വിട്ടു പോകാൻ വയ്യ
വർഷങ്ങലോളം
അവനോടൊപ്പം അലഞ്ഞ
കാട്ടുമണങ്ങളെ
ഉപേക്ഷിക്കുക വയ്യ
എന്നെ രക്ഷിക്കാൻ
അവനെ പൂട്ടിയിട്ടെരിച്ച
അരക്കില്ലങ്ങളുടെ ഓർമ്മ
കൈവിടുക വയ്യ
അവനു വേണ്ടി ചമച്ച
തന്ത്രങ്ങളിൽ ജയിച്ച
യുദ്ധഭൂമിയിൽ നിന്ന്
മടങ്ങുക്‌  വയ്യ
മാംസം കരിയുന്ന മണം
ഇപ്പോൾ
എന്റെ ഉള്ളിൽ നിന്നാണു
അവൻ കുടിച്ച വിഷം കലക്കിയതു ഞാനാണു.
അവനു ശവപ്പെട്ടി
ഒരുക്കിയതും ഞാനാണു.
പക്ഷേ
ഈ കവിത എഴുതിയത്‌ 
ഞാനല്ല
ഈ കവിതയുടെ പേരു
മരിച്ചവരുടെ വീട്‌ എന്നുമല്ല
ഈ കവിതയെ
വെളുത്തവർക്ക്‌ വേണമെങ്കിൽ
"കറുപ്പ്‌" എന്നു പേരിട്ട്‌
വായിക്കാം
ഞാൻ നിൽക്കുന്നതു
എന്റെ വീട്ടു മുറ്റത്താണു
ഞാൻ നിൽക്കുന്നത്‌
എന്റെ വീട്ടു മുറ്റത്തു തന്നെയാണു
ഞാൻ തീവ്രവാദി 
------------------------
രോഷ്നിസ്വപ്ന 

എന്ന് നിങ്ങളാണ് പറഞ്ഞത്
 എന്റെ രക്തത്തിൽ ഉപ്പില്ല 
പ്രണയത്തി ന്റെയോ 
അലിവിന്റെയോ 
കാറ്റിന്റെയോ 
ഓർമ്മ  പോലും 
എന്നിലുണ്ടാവാൻ പാടില്ല 
മേഘങ്ങൾ 
ആകാശനീലിമയുടെഅരികുകളിൽ ഉമ്മ വച്ച് 
പൊടിഞ്ഞ് പോകുമ്പോൾ 
അതിലൊന്ന് ചെന്ന്
 തൊടാൻ പോലും എനിക്കവകാശമില്ല
 അപരഗ്രഹങ്ങളിൽ
 പ്രതിധ്വനിക്കും വിധം 
എന്റെ, ജീവിച്ചിരിക്കുന്ന ഉടലിന്റെ   ചാരം
ആർത്തലച്ച് നിലവിളിച്ചാൽ പോലും 
ആകാശം പെയ്യുന്ന ഒരു മഴത്തുള്ളി പോലും 
നിങ്ങളെനിക്ക് തരില്ല 
ഞാൻ ആരു മായിക്കൊള്ളട്ടെ
 എന്റെ ഉടൽചീളുകളിൽ 

നിങ്ങൾ എയ്ത  അമ്പുകൾ 
എന്റെ ഉയിരിനെ വേദനിപ്പിക്കുന്നു
 എന്റെ രക്തത്തിനു കടലിന്റെ നിറമാണ് 
ആദൃശ്യരായ  പലരുടെയും നിലവിളികളാണ് 
എന്റെ ആക്രോശങ്ങളായി പുറത്ത് വരുന്നത് 
എന്റെ പേരുകൾ പലതെന്ന് നിങ്ങൾ പറയുന്നു 
എന്റെ ജാതി.... നിറം.... തൊലി ,,,,മനം....
പലതെന്നും എന്റെ വൈരൂപ്യത്തെ നിങ്ങൾ ക്രുശിക്കുന്നു 

വർത്തമാനത്തിൽ നിന്ന് 
എന്നെ മായ്ച്ചു കളഞ്ഞ 
ഉറുമ്പുകളാണെന്റെ ഓർമ്മകൾ 
വിഷം കുറിച്ച് നീലിച്ച നിങ്ങളുടെ കഴുത്തുകൾക്ക് 
ഒരു പുലരിയുടെ നീലവെളിച്ചത്തെ പോലും 
ഇത്ര പെട്ടെന്ന് മടുക്കുമെന്നോ?

എന്റെ കുഞ്ഞുങ്ങളുടെ പുഞ്ചിരി എന്റെ പ്രണയം,,,,സ്വപ്നഗങ്ങൾ...

ഭൂപടങ്ങൾ ഞാൻ മാറ്റി വരച്ചിട്ടില്ല
നിങ്ങളുടെ നിഗൂഢ സാമ്രാജ്യങ്ങൾ ഞാൻഞാൻ 
പട  വെട്ടിപ്പിടിച്ചിട്ടില്ല
 എന്നിട്ടും ഞാൻ നിശ്ശബ്ദനായിരിക്കുന്നു
 കാരണം എനിക്കതിനു  അവകാശമുണ്ട് 

വിശപ്പ് നിങ്ങളുടെയും എന്റെയും അന്ന നാളങ്ങളെ  
തിളച്ചു മറിയുന്ന കടലിനെ സ്വപ്നം കാണിക്കുന്നു 
ഉറപ്പാണ് അയ്യായിരം പേർക്ക് 
വീതിച്ച് കൊടുത്തതിനാണ് 
പാന്റ് നിങ്ങൾ എന്നെ കുരിശിൽ തറച്ചത് 
എന്റെ കുഞ്ഞു ഒരു തരി മധുരം നുണഞഞ്ഞതിനാണ് 
 നിങ്ങളവനെ വെടിവച്ച് കൊന്നത്.
ഗർഭപാത്രത്തിന്റെ ജയവ ജലം കുടിച്ചു
 അവൻ ഭൂമിയിലെ പക്ഷിക്കുഞ്ഞുങ്ങളെയും  
മീൻകുട്ടികളെയും സ്വപ്നം കാണുമ്പോഴായിരുന്നു 
നീങ്ങളവനെ കുത്തിക്കോർത്തത് 
അവന്റെ ചോരയാണ് 
എന്റെ നെഞ്ചിൽ കുത്തിനിർത്തിയിരിക്കുന്ന 
ഈ തീപ്പന്തം,
കൊല്ലേണ്ടതെങ്ങനെയെന്ന് പാടിയ കവിയും 
എന്നെയും തഴുകിയുറക്കിയിട്ടുണ്ട് 
അഞ്ചു സൂര്യന്മാരുടെ ചൂട് കുറിച്ച കവിയും,
എന്നെ തഴുകിയുറക്കിയിട്ടുണ്ട്.

എന്റെ വിരലുകൾ പൂമ്പാറ്റകളെ തൊടാനാഗ്രഹിചു 
നിങ്ങളെന്റെ കൈപ്പത്തി വെട്ടിമാറ്റി

 ഞാൻ സ്വാതന്ത്ര്യത്തെ ക്കുറിച്ച് പാടി
 നിങ്ങളെന്റെ നാവു തന്നെ പിഴുതെടുത്തു 

മരണം വരെ തടവറയിൽ ഒളിപ്പിച്ചു 

എന്നിട്ടും ഞാൻ നിശ്ശബ്ദനായിരുന്നു 
പക്ഷെ നിങ്ങളെന്റെ കവിത ചുട്ടെരിച്ചു 

ഓരോ ചാരത്തരികളും കോടികളായി 
ഇരട്ടിചു 

ലോകത്തിലെ ഒടുവിലത്തെ കുഞ്ഞും 
വിശപ്പ് അറിയാതെ സ്വപ്നം കാണാൻ 
ഒടുവിലത്തെ പുൽക്കൊടിയും
 നൃത്തം  ചെയ്യാൻ 
ഞാൻ
എന്റെ ചോരയെ
 ആ ചാരത്തിലൊഴുക്കുന്നു 
കാരണം 
ഞാൻ 
തീവ്രവാദി 
സ്വപ്നം എന്നകുട്ടി ഉടൽ എന്ന കവിതയോട്‌
------------------------
രോഷ്‌നി സ്വപ്ന
-----------------------
എഴുതുമ്പോൾ ഒട്ടും വളവുകൾ വേണ്ട.
വടിവുകളും.
നീണ്ട വരകൾ പാടേ ഉപേക്ഷിക്കുക.
കുറുകിയ വട്ടങ്ങളോ വരകളോ
വേണ്ട.
അതു
തിരിഞ്ഞു നോക്കുന്ന വള്ളികളും
ദീർഘങ്ങളും
ഏതു ഭാഷയെയും
കവിതയെയും
ഒ ട്ടൊന്ന് അന്തം കെടുത്തും.
മൃത ശരീരത്തിനു കാവൽ നിൽക്കുന്ന
ആളോട്‌ ഏതു ഭാഷയിലാണു
കണ്ട സ്വപ്ന ത്തെ ക്കുറിച്ചു പറയുക?
ഉറക്കത്തിന്റെ അങ്ങേ അറ്റത്തു നിന്ന്
ആരോ തന്നെ കടലിൽ എറിയുകയായിരുന്നു എന്ന്
മരിച്ചവൻ വിളിച്ചു പറഞ്ഞാലോ?
!
സ്വപ്നം എന്ന കുട്ടിയാണു ഞാൻ
ഉടൽ എന്ന കവിതയാണു നീ.
ഈ ഉടൽ ആരു ടെയാണു എന്നു
ചോദിക്കുമ്പോഴെക്കും
കണ്ണുകളിൽ നിന്ന്
ഇറ്റു വീഴുന്ന പച്ചിലച്ചാറുമായി
ബുദ്ധനും ക്രിസ്തുവും ഓടിവരും.
ആരുടെയും നോട്ടം എനിക്കിഷ്ടമല്ല.
നിശ്ശബ്ദ്ധതയുണ്ടോ കൊടുക്കാൻ?
നോക്കു മ്പോൾ..
കണ്ണൂകളിലേക്കു നോക്കാത്തതെന്തു?
സ്വപ്നം എന്ന കുട്ടിയാണു ഞാൻ ..
തീരെ ചെറിയ പെൺകുട്ടി.
ഉടൽ എന്തെന്നറിയില്ല.
പക്ഷെ.....
അതിനു
പൂമ്പാറ്റകളു ടെ
മണമാണെന്നും...
പൂക്കളുടെ മാർദ്ദവമാണെന്നും
അറിയാം
എന്റെ പെട്ടിയിൽ
ഒരു ഉരുളൻ കല്ലുണ്ടു.
ഉടൽ എന്ന കവിതക്ക്‌
സ്വയ രക്ഷക്ക്‌ വേണമെങ്കിൽ എടുക്കാം.
ഉടൽ എന്ന കവിത സ്വയം
എഴുതപ്പെടില്ലല്ലോ....
ഉടൽ എന്ന കവിതയെ
ആരും എഴുതുകയുമില്ലല്ലോ..
സ്വപ്നം എന്ന കുട്ടി
ഒരിക്കലുമതു
വായിക്കുകയുമില്ലല്ലോ...
കുന്നുകൾക്കിടയിൽ ഒരു വഴി മറഞ്ഞു കിടക്കുന്നുണ്ട്‌.പാടം മുറിച്ചനടന്നുപോകുന്ന മൂന്നു പേർആ കുന്നിലേക്ക്‌
തന്നെ എത്തിച്ചേരുമോ?കുത്തി യൊലിച്ചു പെയ്യാൻ ഇടയുള്ള മഴയിൽ അവർ ഒലിച്ചു പോകുമോ?
അപ്പോൾ ,പ്പ്പാടം മുറിച്ചു കടന്ന അവർ കണ്ട സ്വപ്നങ്ങൾഅവിടെ തന്നെ ഉണ്ടാകു മോ
അതും ഒലിച്ചു പോയിരിക്കുമോ?
അതിലെ അക്ഷരങ്ങൾ സ്ഥാനം
തെറ്റിക്കിടക്കുകയാവുമോ?
അതിൽ നിന്നു കവിത വേറിട്ട്‌കിട്ടുമോ...
തിരഞ്ഞു ചെന്നാൽ വാക്കുകളുടെ
ജാതി ചോദിക്കു മോ?
ഇല്ലാത്ത തെളിവുകൾ നിരത്തി ഭീഷണിപ്പെ ടുത്തുമോ?
അക്ഷരങ്ങൾ നനഞ്ഞു കുതിർന്നിരിക്കുകയായിരിക്കില്ലേ?
എന്റെ പ്രിയനേ

കാറ്റ്‌ പതിഞ്ഞു നിൽക്കുന്ന
ഒരിടമുണ്ടാകാം

കണ്ണടക്കാതെ
നോക്കി നിൽക്കാൻ തോന്നുന്ന
നിന്റെ ചുണ്ടോരങ്ങളിൽ
എത്ര ഉമ്മ വച്ചിട്ടും
തീരാത്ത പച്ചിലമണം

മരണം വരാനിനിയെത്ര ദൂരമെന്ന്
ഓരോ പൂവും മിണ്ടാതിരുന്ന്
നെടുവീർപ്പിടും പോൽ...
പതുക്കെയായിരിക്കാം
മഴ വരുന്നതും
ശ്വാസം നിലക്കുന്നതുമെന്ന്
ഒരില മറ്റൊരിലയോട്‌....

നീ പറഞ്ഞിട്ടില്ലെങ്കിലുമെനിക്കു കേൾക്കാം.

നീയോർക്കുമ്പോഴേയെനിക്കറിയാം

എത്രയോ ജന്മങ്ങൾ
മരമായി നിന്നെക്കാത്തു
വേരുറച്ചതിൻ
ഓർമ്മ മാത്രം മതി
പ്രണയമേ..
നിന്നെ
ഓർക്കുമ്പോഴേ....
പൂമരമാകാൻ...
വാഴ്‌ത്തപ്പെട്ടവനു
============
എന്റെ മുതുകിലേറ്റിയ
കുരിശുകളെ
തൂവൽ ക്കൊതുമ്പുകളാക്കി.
പുഴയും കടലും
ചേരുന്ന വരകളിൽ അടച്ചുറപ്പിച്ച കളിമണ്ണിളക്കി
ഭൂഗണ്ഡങ്ങൾ കുഴച്ചു പണിതു
എന്നിട്ട്‌
ഓർമ്മകളിൽ നക്ഷത്രമുന കൊണ്ട്‌
വരച്ചു ചേർത്ത
ആകാശങ്ങളെ എന്റെ
ചുണ്ടുകളിലൊട്ടിച്ചു
    2
എനിക്കും നിനക്കുമിടയിൽ ഒരു ദൈവവും വെളിപ്പെട്ടില്ല
ഒരു കടലും പിളർന്നില്ല
ഒരു പർവ്വതവും കാറ്റിലുയർന്നില്ല
ആരുടെ വായ്ക്കുള്ളിലും
സൗരയൂഥം തെളിഞ്ഞില്ല
ഒരപ്പവും വീഞ്ഞായില്ല
എന്നിട്ടും നീ വാഴ്ത്ത പ്പെട്ടവനാകുന്നു
എ ന്റെ നാവിലാണു നി ന്റെ പേരു ഉച്ചരിക്ക പ്പെടുന്നത്‌
        3
നിനക്കു മുല തരുമ്പോൾ
കവിയാകുന്ന
പെണ്ണാണു ഞാൻ
എന്റെ പ്രിയനേ...
*************************
നീയെന്റെ തൊട്ടടുത്ത്‌
ഒരു മുൾമുനയേറ്റു പൊടിഞ്ഞ
പ്രണയമായുണ്ട്‌...
കാറ്റിന്റെ ജനൽ ഒന്നു തുറന്നാൽ 
ഒരു പക്ഷേ കാണുന്നത്രക്കടുത്ത്‌...
മേഘങ്ങൾ ഒന്നു പൊടിഞ്ഞാൽ 
നമ്മെ മൂടിയേക്കും 
അത്രക്കദൃശ്യരായി
നാം പരസ്പരം
തൊട്ടു തൊട്ടിരിക്കുന്നതെങ്ങനെ?
മരിച്ചവരുടെ വീട്‌
*****************
             (കവിത- )
മിണ്ടരുത്‌
ഒരു ഒച്ചയുടെ
ചീളു മതി
ഒരു പൊട്ടിത്തെറിക്ക്‌
ആത്മഹത്യ ചെയ്തവന്റ
വീട്ടുമുറ്റത്താണു ഞാൻ
ആളുകൾ കയറിയിറങ്ങിയ
കാലടിപ്പതിച്ചിലിൽ
നിശബ്ദത
ചെളി വെള്ളം പോലെ
കെട്ടിക്കിടക്കുന്നു
വായു നിറച്ചു വച്ച
മൗനങ്ങൾ ഉടയാൻ
ഒരു ഞൊടി മതി
          ആരോ പറയുന്നു
ദാ അവിടെയാണവന്റെ
അച്ഛന്റെ കുഴിമാടം
ഇതു അവന്റെ ഉന്മാദിനിയായ
പെങ്ങൾ
ചാടിച്ചത്ത പൊട്ടക്കിണർ
അവന്റെ അമ്മ ഭ്രാന്തിന്റെ
ഇലകൾ നുള്ളുന്ന നാരകം
ഉന്മാദത്തിന്റെ നിലാവു തിന്ന
വീടു വിട്ടിറങ്ങിയ മുത്തശ്ശി
ഇനിയും തിരിച്ചു വന്നിട്ടില്ല
നോക്കൂ
ഇവയിലേതെങ്കിലുമൊരു മുള
അവനാണോ
കാറ്റിൽ ഇങ്ങനെ
ഇളകുന്നത്‌ അവന്റെ
അനക്കമാണോ
ഈ ചുവന്ന പൂക്കൾ
അവന്റെ പ്രതിരോധമാണോ
വെയിൽ
നമുക്കു മേൽ തീർക്കുന്ന
നിഴലുകളിൽ
അവന്റെ മാംസം
കരിയുന്ന മണമുണ്ട്‌
എനിക്കു തിരിച്ചു നടക്കണം
എന്നുണ്ട്‌
മണ്ണിനടിയിൽ നിന്ന്
എന്റ കാലുകളെ
കോർത്തു വലിക്കുന്ന വിരലുകളെ
വിട്ടു പോകാൻ വയ്യ
വർഷങ്ങലോളം
അവനോടൊപ്പം അലഞ്ഞ
കാട്ടുമണങ്ങളെ
ഉപേക്ഷിക്കുക വയ്യ
എന്നെ രക്ഷിക്കാൻ
അവനെ പൂട്ടിയിട്ടെരിച്ച
അരക്കില്ലങ്ങളുടെ ഓർമ്മ
കൈവിടുക വയ്യ
അവനു വേണ്ടി ചമച്ച
തന്ത്രങ്ങളിൽ ജയിച്ച
യുദ്ധഭൂമിയിൽ നിന്ന്
മടങ്ങുക്‌  വയ്യ
മാംസം കരിയുന്ന മണം
ഇപ്പോൾ
എന്റെ ഉള്ളിൽ നിന്നാണു
അവൻ കുടിച്ച വിഷം കലക്കിയതു ഞാനാണു.
അവനു ശവപ്പെട്ടി
ഒരുക്കിയതും ഞാനാണു.
പക്ഷേ
ഈ കവിത എഴുതിയത്‌ 
ഞാനല്ല
ഈ കവിതയുടെ പേരു
മരിച്ചവരുടെ വീട്‌ എന്നുമല്ല
ഈ കവിതയെ
വെളുത്തവർക്ക്‌ വേണമെങ്കിൽ
"കറുപ്പ്‌" എന്നു പേരിട്ട്‌
വായിക്കാം
ഞാൻ നിൽക്കുന്നതു
എന്റെ വീട്ടു മുറ്റത്താണു
ഞാൻ നിൽക്കുന്നത്‌
എന്റെ വീട്ടു മുറ്റത്തു തന്നെയാണു
എന്റെ പ്രണയമേ...
കൊടുങ്കാറ്റു പോലെയായിരുന്നു അത്‌.
നീ എന്നെ ഏതു പെരു മഴകളെയാണു ഓർമിപ്പിക്കുന്നത്‌ എന്നറിയില്ല.പക്‌ഷേ നി ന്റെ കണ്ണുകൾ തിളങ്ങുമ്പോൾ...പ്രണയത്തി ന്റെ ഉള്ളരുവികൾ നിന്നിൽ നിറയുന്നത്‌ ....
എന്നിലേക്ക്‌ അത്‌ ഒഴുകുന്നത്‌ ...
ഞാൻ അനുഭവിക്കുന്നുണ്ട്‌.
ഒരു വൈദ്യുതി പോലെ
ഞാൻ ആ ഞരമ്പിലൊന്നു തൊട്ടു പുളയുന്നുണ്ട്‌.
നീ എന്റെ ആകാശങ്ങൾക്ക്‌
അടുത്തിരിക്കുമ്പോൾ
നിന്റെ സ്വപ്നങ്ങളു ടെ ഉടൽ എന്നിൽ പ്രണയത്തിന്റെ തീപ്പൊരികൾ ജീവനാൽ എരിച്ചെടുക്കുന്നത്‌ ഞാനറിയുന്നു.
ഞാൻ നിശബ്ദയാകുന്നു.
നി ന്റെ കൈവിരലൊന്നു തൊടാൻ
ഞാൻ ആത്മാവുകൊ ണ്ട്‌ കുതിക്ക്കുകയായിരുന്നു.
കൊടുംകാറ്റു പോലെതന്നെയായിരുന്നു അതു ആൾക്കൂട്ടത്തിനിടയിൽ നിന്ന്
നിന്റെ കണ്ണുകൾ
എന്റെ കണ്ണുകളിലേക്കു മാത്രം നോക്കുന്നു.
ഞാൻ മരണം മണക്കുന്ന
തീവണ്ടീയിലായിരുന്നു.
നിന്റെ കണ്ണുകൾ നിറഞ്ഞു പോകുമോ എന്ന് ഞാൻ ഭയന്നു...
നീ എന്റെ ചെറുവിരൽ പിടിച്ചു.
ഭൂമിയിൽ ഭൂകമ്പങ്ങൾ നിലച്ചു .
ഏതു കടലിൽ നിന്നും
കര കേറാനാകുമെന്ന് എനിക്ക്‌ തോന്നി
അതു പ്രണയമായിരുന്നു.
ഞരമ്പുകൾ ഊറിക്കൂടി
ജീവനിൽ നിന്ന് ജീവനിലേക്ക്‌ പടരുന്ന പ്രണയം

എന്നിൽ
എന്റെ പാട്ടിൽ നിന്ന് ഞാൻ നിന്റെ മരണം മായ്ചു കളയുന്നു.
മൗനത്തി ന്റെ തോടു പൊട്ടി
ഒരു മുട്ട പൊട്ടി പടരുന്നു.
അതിൽ നിന്ന് നീ എന്റെ കുഞ്ഞായി പിറന്നു കൺപീലികൾ അനക്കി.
എന്റെ പ്രണയമേ.....
ഇമയടക്കാനാവാത്ത കൺകളിൽ നിന്ന് ഈ ജീവജലം ചുംബിച്ചെടുക്കുക
ആരാധിക്കപ്പെട്ട പശുവിന്റെ ആത്മഗതം
==============
കലാപങ്ങൾ ഒന്നും പറയുന്നില്ല
അതു നിങ്ങളുടെ
അസ്വാരസ്യങ്ങൾക്ക്‌ നേരെ
തുറിച്ചു നോക്കും
ഒരു ലജ്ജയുമില്ലാതെ....
വക്ര ദൃഷ്ടിയോടെ...
അനാവരണം ചെയ്യപ്പെട്ട
നിങ്ങളുടെ ചിരിപോലെയാണത്‌
ഒരിക്കലെനിക്ക്‌ ഒരമ്മയുണ്ടായിരുന്നു
എന്നോടൊപ്പം അവൾ
ഹൃദയമിടിപ്പുകൾ നട്ടു വച്ചു.
ഞാനവൾക്ക്‌ സ്വപ്നങ്ങളും പൂക്കളും പാലും നൽകി
അവൾ കൺപീലികൾ തന്ത്രികളാക്കി മാറ്റി
ഞാനവൾക്ക്‌ സംഗീതം സമ്മാനിച്ചു.
അവൾക്ക്‌
കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല.
എനിക്കുണ്ടായിരുന്നു
അവൾ എന്നെ ഊട്ടി
അവൾ സ്വന്തം ഉടൽ എരിച്ചു കളഞ്ഞു
ഞാൻ അവൾക്ക്‌ പുനർജ്ജന്മം വാഗ്ദാനം ചെയ്തു.
ഗർഭപാത്രത്തോടൊപ്പം
ഞാൻ അവളെ അനുഗ്രഹിച്ചു.
എനിക്ക്‌ മനസ്സിലാകുന്നില്ല.
എനിക്കും അവൾക്കുമിടയിൽ
എവിടെയാണു നിങ്ങൾ പറയുന്ന
ദൈവവും സ്ത്രീയും തമ്മിലുള്ള ബന്ധം?
പെട്ടെന്ന്
നിങ്ങൾ എന്റെ കണ്ണുകൾക്ക്‌ മുന്നിൽ
ഒരു വിളക്കു കത്തിച്ചു വച്ചു
എന്നിട്ട്‌ അമ്മേ എന്നു വിളിച്ചു.
( അമ്മ എന്നു വിളിക്കാൻ നിർബന്ധിതരായി)
പക്ഷേ എനിക്കെന്റെ കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടിരുന്നു.
എനിക്കെങ്ങനെ ക്ഷമിക്കാനാകും?
നിങ്ങളുടെ വിരലുകൾ ചോരയിൽ കുതിർന്നിരുന്നു.
നിങ്ങളുടെ ചോരയും ശ്വാസവും
എന്റെ കുഞ്ഞുങ്ങളെ ഞെരിച്ചു കളഞ്ഞു അവർക്ക്‌ ദാഹിച്ചിരുന്നു.
നിങ്ങൾക്കെങ്ങനെ ഒരു
ചുഴലിക്കാറ്റുപോലെ പാടാനാകുന്നു?
നിങ്ങൾക്കെങ്ങ നെ ഭക്ഷണം കഴിക്കാനാകുന്നു?
പ്രസംഗിക്കാനാകുന്നു?
കൊല്ലാനാകുന്നു?
അതും നിങ്ങളുടെ പെൺകുഞ്ഞിന്റെ     
മൃതശരീരത്തിനു മുന്നിൽ വച്ചു?
എപ്പോഴൊക്കെ നിങ്ങൾ
എന്നെ കാണാൻ വരുന്നോ....
അപ്പോഴൊ ക്കെ
ഞാൻ കണ്ണുകൾ കൂർപ്പിച്ച്‌....
കാലുകൾ വേരു റപ്പിച്ച്‌...
ഞാൻ ഇങ്ങനെ തന്നെ നിൽക്കും.
പക്ഷേ....
നിങ്ങൾ എന്നെ വീണ്ടും വിളിക്കുന്നല്ലോ...
അമ്മ എന്ന്.
എന്നെ ഊട്ടിയവളാരുമാകട്ടെ
മുസ്ലീമോ...പാർസ്സി യോ...
ആരും... 
ഞാൻ വരുന്നതു കാത്തു നിൽക്കുന്ന ഒരാൾ
========================
         
ഞാൻ വരുന്നതു
കാത്തു നിൽക്കുന്ന
ഒരാളുണ്ട്‌
എന്റെ ഉള്ളിൽ
കാൽ വിരലുകൾ
മണ്ണിലേക്ക്‌ നട്ടു വച്ച്‌
വേരു കിളിർക്കുന്നതു നോക്കി നിൽക്കും
ഓർമ്മകളെ
തടമെടുത്ത്‌ പാകി വക്കും.
മറന്നുപോയവയു ടെ
കുഴികളിൽ
വെള്ളം കോരി നിറക്കും
വാങ്ങിവച്ച പുസ്തകങ്ങൾ
ഒന്നുപോലും വായിക്കാതെ
ഒട്ടിച്ചു വക്കും
ഇലകളെ
വാട്ടിയെടുത്ത്‌
ചോറു പൊതിഞ്ഞു വക്കും
എല്ലായ്‌പ്പോഴും
ഞാൻ തിരിച്ചു വരില്ല
എന്നറിഞ്ഞിട്ടും
എല്ലായ്‌പ്പോഴുമെന്നെ
ചിരിച്ചു കൊണ്ട്‌
യാത്രയാക്കാറുണ്ട്‌
ഞാൻ
1.എന്റെ നഗരത്തിനും നിന്റെ കടലിനും ഇടയിൽ
ഈ മുള്ളു വേലി പടർത്തിയിരിക്കുന്നത്‌ ആരാണു?
നമിക്കിടയിലെ അദ്രുശ്യമായ ഈ പാലം?
പ്ര വേശന കവാടങ്ങളില്ലാതെ നിന്റെ തെരുവുകൾ ചോര ചേർത്തടച്ചത്‌ ആരാണു?
പുറത്തു കടക്കാൻ ഒരു ദ്വാരം പോലും അവ ശേഷിപ്പിക്കാതെ നിന്റെ ആത്മ)വിനെ വരിഞ്ഞു കെട്ടിയിരിക്കുന്നത്‌ ആരാണു?
നിന്റെ കവിത ഉച്ചത്തിൽ
ചിരിക്കുമ്പോൾ...
നിന്റെ ചുണ്ടുകൾ പ്രണയിക്കുമ്പോൾ....
കൃഷ്ണ മണിയോളം തടയുന്ന ഈ  വാൾ ആരുടേത്‌?
2.
കണ്ണാടിയിലേക്കു നോക്കുമ്പോൾ
ഒരു കത്തി എന്റെ നേർക്ക്‌ നീളുന്നു
ഒരു കൈ എന്റെ തൊണ്ടക്കുഴിയിൽ അമരുന്നു
എനിക്കു ചുമലിലേറ്റാനുള്ള കുരിശ്‌
ഞാൻ തന്നെ പണിയുന്നു.
3
യേശുകൃസ്തുവിനെ കണ്ടു
കുറച്ചു നേര ത്തെ...
മറ്റുള്ളവർക്ക്‌ വേണ്ടി
ഒരു തുള്ളി കണ്ണീർ ഇറ്റിക്കാൻ
ആകുന്നില്ലെന്ന്
പരാതി പറഞ്ഞു
ആർക്കു വേണ്ടിയും
സഹ്തപിക്കാനാകുന്നില്ലത്രെ...
ഞാൻ അവന്റെ
ചോരഞരമ്പു തെളിഞ്ഞു കിടക്കുന്ന
കൈത്തണ്ടയിൽ പിടിച്ചു.
കുരിശേറ്റ്‌ നീലിച്ച ഉടൽ
വിഷം തീണ്ടിയ കണ്ണുകൾ...
"എനിക്ക
്‌ നിന്നെ നോക്കുമ്പോൾ
പ്രണയമോ,പാൽമണമോ അറിയുന്നില്ല..."
"മറിയമേ"
അവൻ എന്നോട്‌ പറഞ്ഞു
ഞാൻ
അവന്റെ കണ്ണുകളിലേക്ക്‌ നോക്കി
നക്ഷത്രങ്ങൾ തുന്നിയ തലപ്പാവണിഞ്ഞു
കൃഷ്ണമണികൾക്കുള്ളിൽ നിന്ന്
അവൻ എന്നെ നോക്കി ചിരിക്കുന്നു.
എന്റെ തോളിലെ കുരിശ്‌ ഞാൻ
അവനു കൈമാറി...
കടലുകൾ താണ്ടി
ശാന്തനായി
അവൻ നടന്നു പോയി.