Wednesday, March 28, 2012

ഓര്മ്മയില്‍ ഒറ്റയ്ക്ക്  നില്ക്കുന്ന നഗരം--------
------------------------------------------------------------------

എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഓര്‍മ്മകളില്‍ ഒറ്റയ്ക്ക് നില്ക്കുന നഗരം .............
അതിന്റെ  ഓര്‍മ്മകളില്‍ എന്തായിരിക്കും  എന്ന്? 
മടിയില്‍ നിന്ന് ഊര്‍ന്നു ഇറങ്ങിപ്പോയ  സമുദ്രത്തിന്‍റെ ഓര്‍മ്മ?
ചിലപ്പോള്‍ 
 ഒരുമിച്ചു പൂത്ത പൂന്തോട്ടങ്ങള്ക്ക് മേല്‍ കറുത്ത മഴകള്‍ ‍ അടര്‍ന്ന ഒടുവിലത്തെ
 സായന്തനം?
ശിരസ്സിനു മുകളില്‍ ഇപ്പോഴും...ഏകാന്തമായി എരിഞ്ഞുകൊണ്ടിരിക്കുന ഒരു അനാഥ മേഘം?
എല്ലാ പുല്ക്കൊടികളും എല്ലാ നാവുകളും
മരണം മരണം എന്ന് മാത്രം പറഞ്ഞ പകലുകള്‍?
പകലോ രാത്രിയോ എന്ന് തിരിച്ചറിയാതിരുന്ന കാലങ്ങള്‍??
 കാലമോ ,സമയമോ എന്ന് വേര്തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു സ്വപ്നം?
തലകീഴായി ചിതറി തെറിച്ച സായാഹ്നം?
സൂര്യന്‍  ചന്ദ്രനിലേക്കും
ചന്ദ്രന്‍ സൂര്യനിലേക്കും പടര്ന്നു....
നിഴലുകള്‍ ‍ മുഴുവന്‍ ഈയലുകള്‍ ആയി...
ആളുകള്‍ പക്ഷികള്‍ ‍ ആയി..
ഭാഷകള്‍ ‍ മുഴുവന്‍ പൂമ്പാറ്റകള്‍ ആയി....
നഗരം വിട്ടു പോയ ദിവസം?
മരങ്ങളും ,മരം കൊത്തികളും പാട്ടും പേടിയും പോയി ഒളിച്ചതെവിടെ?
പഴയ കവിതയില്‍  നിന്നിറങ്ങി നഗരത്തില്‍ ഒളിച്ച പൂതം..
വടക്കന്‍ പാട്ടിലെ പാണന്‍?
തീയില്‍ കുരുത   തെയ്യം?
എല്ലാം....
ഓര്‍മ്മകളില്‍ നിന്ന് ഇറങ്ങി ഓടുന്നത് നഗരം ഓര്ക്കുന്നുണ്ടാവുമോ?
പണ്ട് കായല്‍ നിന്ന മാറിടം ആണ്   താന്‍  എന്ന് അറിയാതെ തെങ്ങുന്നുണ്ടാവുമോ?
അവിടം മുളംകാടുകളും പാട്ടും പൂങ്കുയിലുകളും
  ആയിരുന്നെന്നു വിതുംപുന്നുണ്ടാവുമോ?
എല്ലാം ഒരിക്കല്‍ ഒടിപ്പോയതല്ലേ എന്ന് ഓര്‍ക്കാതെ ഓര്‍ക്കുന്നുണ്ടാവുമോ?
ആകാശത്തോളം പണിതു ഉയര്‍ത്തിയപ്പോള്‍ 
 ഞെരിഞ്ഞു പോയ 
പുല്ലുകള്‍ പുല്‍ച്ചാടികള്‍ തുമ്പകള്‍,ഞെരിഞ്ഞില്‍ മുള്ളുകള്‍..............

നഗരമായി മാറിയപ്പോള്‍ 
മണ്ണിനടിയില്‍ വെട്ടേറ്റു വീണ വാക്കുകള്‍...
മനുഷ്യര്‍....അവരുടെ സ്വപ്‌നങ്ങള്‍....
ഉറക്കത്തില്‍ അവര്‍   പാടിയ പാട്ടുകള്‍...
ഉണര്‍ച്ചയില്‍ അവര്‍ പണിത കുടിലുകള്‍.... മതിലില്‍ വരച്ച ചിത്രങ്ങള്‍....
എല്ലാം ഒരു ന ഇമിഷം കൊണ്ട് ഉടഞ്ഞ്‌-
''നഗരം' എന്ന് പേര് മാറിയത്.
എല്ലാവരും ഓര്‍മ്മയില്‍ നിന്നി പോലും മാഞ്ഞു പോയത്....
പച്ചപ്പ്‌ മാഞ്ഞു എല്ലാ ഭാഷയും നിറം ഇല്ലാതായത്....
ഓരോ കല്ലും ശിലയെ മറന്നത് 
ഓരോ കഥയും ഭാഷ മറന്നത്  
ഓരോ മഴത്തുള്ളിയും ലാവയില്‍ അലിഞ്ഞത്
കാണാതായവരില്‍ ആരെല്ലാം ഉണ്ടാകും
കാക്കകള്‍...കുയിലുകള്‍....കുട്ടികള്‍...
പാമ്പുകള്‍.... പൂമ്പാറ്റകള്‍....ഓണത്തുമ്പികള്‍....

നിറങ്ങള്‍ ഒലിച്ചു പോയി
വൈദ്യുത   നൂലാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ട
മൃത സ്വപ്നങ്ങളുടെ നഗരമാന്  ഞാന്‍ 
ഉദിക്കുകയോ,അസ്തമിക്കുകയോ ചെയ്യാത്ത
ഒരു സൂര്യന്‍റെ നോട്ടത്തില്‍
ദിനം പ്രതി ഉരുകി  ഒലിച്ചു   
ഭാഷകള്‍ ശബ്ദങ്ങള്‍ മാറാന്
ഒച്ചകള്‍ ചുണ്ടുകളെ  മറന്നു
ശബ്ദങ്ങള്‍ വാക്കുകളെ മറന്നു
 കടലുകള്‍ കരയും, ഭൂമി ആകാശത്തെയും മറന്നു,..

നിറങ്ങള്‍ ഇല്ലാത്ത ഒരു മഴവില്ല് 
ഇന്ന് എനിക്ക് സമ്മാനിക്കപ്പെടും
 അതുടുത്ത്, നഗ്നയായി ഞാന്‍ 
ഓര്‍മ്മകള്‍ നഷ്ട്ടപ്പെട്ട നഗരമായി നില്‍ക്കും
ആദിയോ അന്തമോ ഇല്ലാത്ത 
ഒരു കവിതയുടെ  വക്കത്ത്


ഉസ്താദ് റാഷിദ് ഖാന്‍ പാടുമ്പോള്‍

രോഷ്നി സ്വപ്ന
വാക്കില്‍ത്തുടങ്ങി, നോക്കിലെത്തി
നോക്കിനപ്പുറം പോകുന്ന അനന്തശൂന്യത
നീയോ...ഞാനോ...എന്ന്
ചെവിയില്‍ ഉസ്താദ് റാഷിദ് ഖാന്‍ പാടുന്നു.
അപ്പോളോര്‍ത്തു
വാക്കുകള്‍ കൈയടക്കിയ ജന്മങ്ങള്‍
മഴവക്കുകൊണ്ടു കീറി...കാറ്റൂത്തേത്ത് വരഞ്ഞ്...
മേഘം കുടഞ്ഞുടല്‍ ചുരുങ്ങിയ കാലം-
ഓര്‍മയിലൂടെ തുളഞ്ഞുപോയപ്പോള്‍...
കാറ്റ് ഇലയോട് ജാതി ചോദിച്ചു
പൂവ് വേരിനോട് നിറം ചോദിച്ചു
കുന്ന് ഭൂമിയോട് വംശം ചോദിച്ചു.
എന്റെ ആത്മാവിന്റെ വിപ്ലവമാണ്
ഞാന്‍ പെയ്യിക്കുന്ന മഴ
എന്നുറക്കെപ്പറഞ്ഞുകൊണ്ട്
2മയക്കോവ്സ്കിയുടെ കവിതയില്‍നിന്ന്
കത്തിത്തെറിക്കാറായ ഒരു വാക്കുണ്ട്
തോക്കിന്റെയുണ്ടപോലെ...
ഇനീഷ്യല്‍ തെറ്റിക്കല്ലേ...
വിപ്ലവം കവിതക്കുമപ്പുറം നിന്നു കത്തും.
ഒറ്റക്ക്, ഞാന്‍ മാത്രം കണ്ടെത്തിയ ഒരു പഴയ വീണ,
മണ്ണിനടിയില്‍പ്പുതഞ്ഞുകിടന്ന്
അലസതയുടെ പുതിയ സൂത്രവാക്യങ്ങള്‍
എഴുതിയെടുക്കുകയാവും.
''ആവോ...എനിക്കറിയില്ല'' എന്നുപറയാന്‍കൂടി
എന്റെ നാവില്‍ വാക്കില്ലാതായല്ലോ...
ഭാഷയില്ലാതായല്ലോ!
ഒരു കവിക്ക് ഊഹിക്കാവുന്നതിലപ്പുറമാണ്
വാക്ക് വാക്കിനോട് ചെയ്യുന്ന ക്രൂരതകള്‍!
ആയിരത്തില്‍നിന്ന് തിരിച്ചെണ്ണുമ്പോള്‍
സ്ത്രീവാദം, നരവംശശാസ്ത്രം
കാടുസന്ദര്‍ശനം...വെള്ളച്ചാട്ടത്തിന്റെ മീറ്റര്‍...
എല്ലാം നിരക്കും.
ചിലപ്പോള്‍, മാനഭംഗംചെയ്യപ്പെട്ട ആണ്മയിലുകള്‍
പീലിമുറിച്ചിട്ട്, വിവസ്ത്രരായി
സമരംചെയ്ത കഥ ഓര്‍മവരും.
അതുമല്ലെങ്കില്‍, കൂടെ നടന്ന കുഞ്ഞിനെ
കാണാതായതായിത്തോന്നും.
3ഇരുട്ടിനെ ഇരുട്ടുകൊണ്ട് കവി
തുടച്ചെടുത്തല്ലോയെന്ന് തോന്നും.
വാക്കിനെക്കുറിച്ച്
കൂടുതല്‍ ആലോചിക്കുമ്പോഴേക്കും
ജീവപര്യന്തം ലഭിച്ച കവി വിളിക്കും
കടന്നുപോന്ന ജന്മങ്ങളില്‍ കേട്ട ഒച്ചകള്‍
തീമഴകളായി പുനര്‍ജനിച്ച കഥപറയും.
നടന്നുപോയപ്പോള്‍,
മുഖം കളഞ്ഞുപോയി എന്നുപറയും
അടുത്ത ജന്മത്തില്‍
വധശിക്ഷതന്നെ ലഭിക്കണേയെന്നു പ്രാര്‍ഥിക്കും.
തത്തകള്‍ പാടുന്നത് ജര്‍മന്‍ ഭാഷയിലാണോ?
എഴുത്തച്ഛന്റെ കിളി പാടുന്നത് ഏതു ഭാഷയില്‍?
അല്ലെങ്കില്‍ എഴുത്തച്ഛനെഴുതിയത്
ജീവിതംകൊണ്ടല്ലേ
കറപിടിക്കാതെയൊഴുകുന്ന
രക്തം കണ്ടിട്ടുണ്ടോ?
ഉണ്ടെങ്കില്‍ ഒന്ന് അപ്ലോഡ് ചെയ്യാമോ?
പണ്ട് നെരൂദ പരിതപിച്ചതുപോലെ,
തെരുവുകളില്‍ ഒഴുകുമായിരുന്നില്ല.
കടലിന്നടിയില്‍ ആര്‍ക്കും ശ്വാസം മുട്ടുമായിരുന്നില്ല.
വാക്കും അങ്ങനെതന്നെ
പറഞ്ഞുകഴിഞ്ഞും എഴുതിക്കഴിഞ്ഞും
പലതും ബാക്കിവെച്ചുകാണണം.
പറയാനിരുന്ന വാക്ക്
ഏതുറക്കത്തിലാണ് കളഞ്ഞുപോയതെന്നറിയില്ല.
ഉറക്കം തീര്‍ന്നോ
ഉണര്‍ന്നോ
ഞാന്‍തന്നെയാണോ ഉറങ്ങിയത്
കണ്ടത് എന്റെ സ്വപ്നംതന്നെയായിരുന്നോ
പാടിക്കൊണ്ടേയിരിക്കുന്നു
റാഷിദ് ഖാന്‍.
1. ഉസ്താദ് റാഷിദ് ഖാന്‍ - ഹിന്ദുസ്ഥാനി ഗായകന്‍
2. മയക്കോവ്സ്കിയുടെ 'വിപ്ലവം' എന്ന കവിത
3. സെബാസ്റ്റ്യന്‍ -ഇരുട്ട് പിഴിഞ്ഞ്

Monday, March 26, 2012

തലക്കെട്ടില്ലാതെ


വളഞ്ഞു കിടക്കുന്ന

ഒരു വഴിയരികില്‍

ഇലകള്‍ മുളച്ചുയരുന്ന

ഒരു തടാക സ്വപ്നം കാണാമോ?

വളവുകള്‍ ഇലാത്ത ഒരു പുഴയില്‍

തിമിങ്കലങ്ങള്‍ ഒടിക്കളിക്കുന്ന്നത്

വെറുതെ സങ്കല്‍പ്പിക്കാമോ

കണ്ണുകളില്‍ എറിയുന്നത് പ്രണയം ആണെങ്കിലും

അത് നീ കാണണം എന്ന് വാശി പിടിക്കാമോ?

ദൂരെ നിന്ന് നോക്കുമ്പോള്‍...നിനക്ക് ഞാന്‍ തരുന്നവ

ഭൂമിയില്‍ ഇത്രയേറെ സൂര്യന്മാര്‍....

വെള്ളം വറ്റിയ മരുഭൂമി..

ആകാശ വിജനത...

മരണങ്ങള്‍..

.കടല്‍ കൊണ്ടു പോയ

മൌനങ്ങള്‍

നിലാവിന്‍റെ അവസാന അടയാളങ്ങള്‍

പ്രണയിനിയെ നഷ്ടപ്പെട്ട

മയിലുകള്‍

മരിച്ചവരുടെ ആത്മാക്കള്‍

കൂട്ടത്തോടെ പാടുന്ന പാട്ടുകള്‍

ചരിത്രത്തിനു കണ്മുന്നില്‍

നിലവിളിച്ചു കൊണ്ടു ഓടുന്ന

അസ്ഥിപന്ജരങ്ങള്‍

നിഴലുകള്‍ മന്ത്രിക്കുന്ന ആത്മഹത്യകള്‍

എന്റെ മൌനങ്ങള്‍

നിന്നോട് ഒരാളും പറയാത്ത ചതികള്‍

നിനക്ക് മഴയില്‍ പടര്‍ത്തി

ഞാന്‍ നല്കുന്ന്ന ഉരുളകള്‍........

ക്രൂശിതനായ ചങ്ങാതിയുടെ മനസ്സില്‍ നിന്ന്

ഇറങ്ങിപ്പോയ

ഉറുമ്പുകള്‍........

ഒരു ചരിത്രവും പൂര്‍ണ്ണമല്ല

ഒരു പാട്ടും മുഴുവന്‍ അല്ല

ഒരാളും ഈ ഭൂമിയില്‍ മാത്രമല്ല.

..


Thursday, March 1, 2012

പലതരം ഓര്‍മ്മകള്‍


നാല് വശവുംകടല്‍ കെട്ടി നിര്‍ത്തിയ
ഒരു കടല്‍ കാണുക എന്നത് എന്‍റെ ഒരു സ്വപ്നം ആണ്
സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുമ്പോള്‍;
ചെറുതായി അനങ്ങുന്ന നിഴലുകള്‍ ഒഴിച്ചാല്‍....
ആ കടല്‍ ശാന്തമായിരിക്കും
എന്ന് കരുതാനാണ്‌ എനിക്കിഷ്ടം
ആഴങ്ങളില്‍ ഊളി പറക്കുന്ന കടല്‍ മീനുകള്‍ക്ക്
ഉമ്മ വക്കാന്‍ ആഴത്തില്‍ വേരോടിയ
മതില്‍ക്കല്ലുകളുടെ തണുപ്പ് ...
ഉറപ്പു....

ജലം കൊണ്ടു തിരശീലയിട്ട
അതി സാധാരണമായ ഒരു നിശബ്ദതയാണ് എന്റെ നഗരം
എന്ന് ഓര്‍ക്കുമ്പോഴേ
ആളുകള്‍ പുല്‍ച്ചാടികള്‍ ആയും
ഒച്ചകള്‍ മേഘങ്ങള്‍ ആയും
ചിതറിപോകും
പിന്നെ അടിച്ചു മുട്ടി കത്തിച്ചു...
ചാരമാക്കി പണിതുയര്‍ത്തി
പഴയതുപോലെ വീണ്ടുമൊരു നഗരമാക്കി ഉയര്‍ത്തും പോലെ
അതാ വീണ്ടും ആ നിശബ്ധത ഒഴുകിപ്പരന്നു..

ഒരുപാട് ആളുകള്‍ ഒരുമിച്ചു
മരണത്തിലെക്കി ജീവിച്ചടുക്കുന്ന ഒന്നാനെന്റെ രാജ്യം എന്ന് പറയാനാണ് എനിക്കിഷ്ടം
ഇലകള്‍ വീഴുല്‍ പോലെ ഉടലുകള്‍ കൊഴിഞ്ഞു വീണു
മഴ ചിതറും പോലെ...
ചോര ചിതറി വീണു
വീണ്ടും വീണ്ടും കാത്തിരിക്കുന്ന
പിന്നെയും കാത്തിരിക്കുന്ന
ഒരു ജനത...
വീണ്ടും അങ്ങനെ തന്നെ....

നിശബ്ധത എന്ന് ഉച്ചരിക്കുംപോഴേക്കും
അത് നശിപ്പിക്കപ്പെട്ടു എന്ന് പറയുന്ന കവി
ഇപ്പോള്‍ മരിച്ചു കൊണ്ടു കടന്നു പോയോ
എന്ന്
ഒരു നിമിഷം ആലോചിക്കുമ്പോഴേക്കും എല്ലാ നഗരങ്ങളും
എല്ലാ ജനതയും പെട്ടെന്ന് ഇല്ലാതായെന്ന്
ആരോ ഒച്ചകള്‍ ഇല്ലാതെ വിളംബരം ചെയ്തു വരും
അത് കേള്‍ക്കുമ്പോഴേക്കും എനിക്ക് എന്നെത്തന്നെ കാണാതാകും
ദൂരെ എവിടെയെങ്കിലും ഇരുന്നു
ഇനിയും കാണാനാവാത്ത ഒരാള്‍ കാണുന്നുണ്ടാവും ഇതെല്ലാം.

നാല് വശവുംകടല്‍ കെട്ടി നിര്‍ത്തിയ
ഒരു കടല്‍ കാണുക എന്നത് എന്‍റെ ഒരു സ്വപ്നം ആണ്
സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുമ്പോള്‍;
ചെറുതായി അനങ്ങുന്ന നിഴലുകള്‍ ഒഴിച്ചാല്‍....
ആ കടല്‍ ശാന്തമായിരിക്കും
എന്ന് കരുതാനാണ്‌ എനിക്കിഷ്ടം
ആഴങ്ങളില്‍ ഊളി പറക്കുന്ന കടല്‍ മീനുകള്‍ക്ക്
ഉമ്മ വക്കാന്‍ ആഴത്തില്‍ വേരോടിയ
മതില്‍ക്കല്ലുകളുടെ തണുപ്പ് ...
ഉറപ്പു....

ജലം കൊണ്ടു തിരശീലയിട്ട
അതി സാധാരണമായ ഒരു നിശബ്ദതയാണ് എന്റെ നഗരം
എന്ന് ഓര്‍ക്കുമ്പോഴേ
ആളുകള്‍ പുല്‍ച്ചാടികള്‍ ആയും
ഒച്ചകള്‍ മേഘങ്ങള്‍ ആയും
ചിതറിപോകും
പിന്നെ അടിച്ചു മുട്ടി കത്തിച്ചു...
ചാരമാക്കി പണിതുയര്‍ത്തി
പഴയതുപോലെ വീണ്ടുമൊരു നഗരമാക്കി ഉയര്‍ത്തും പോലെ
അതാ വീണ്ടും ആ നിശബ്ധത ഒഴുകിപ്പരന്നു..

ഒരുപാട് ആളുകള്‍ ഒരുമിച്ചു
മരണത്തിലെക്കി ജീവിച്ചടുക്കുന്ന ഒന്നാനെന്റെ രാജ്യം എന്ന് പറയാനാണ് എനിക്കിഷ്ടം
ഇലകള്‍ വീഴുല്‍ പോലെ ഉടലുകള്‍ കൊഴിഞ്ഞു വീണു
മഴ ചിതറും പോലെ...
ചോര ചിതറി വീണു
വീണ്ടും വീണ്ടും കാത്തിരിക്കുന്ന
പിന്നെയും കാത്തിരിക്കുന്ന
ഒരു ജനത...
വീണ്ടും അങ്ങനെ തന്നെ....

നിശബ്ധത എന്ന് ഉച്ചരിക്കുംപോഴേക്കും
അത് നശിപ്പിക്കപ്പെട്ടു എന്ന് പറയുന്ന കവി
ഇപ്പോള്‍ മരിച്ചു കൊണ്ടു കടന്നു പോയോ
എന്ന്
ഒരു നിമിഷം ആലോചിക്കുമ്പോഴേക്കും എല്ലാ നഗരങ്ങളും
എല്ലാ ജനതയും പെട്ടെന്ന് ഇല്ലാതായെന്ന്
ആരോ ഒച്ചകള്‍ ഇല്ലാതെ വിളംബരം ചെയ്തു വരും
അത് കേള്‍ക്കുമ്പോഴേക്കും എനിക്ക് എന്നെത്തന്നെ കാണാതാകും
ദൂരെ എവിടെയെങ്കിലും ഇരുന്നു
ഇനിയും കാണാനാവാത്ത ഒരാള്‍ കാണുന്നുണ്ടാവും ഇതെല്ലാം.

vv