Friday, April 13, 2012


ഉരുക്കം 
തീച്ചൂളയില്‍ ഇട്ടു 
ഉരുക്കി 
പുകയെരിഞ്ഞു
കരള്‍ പുകഞ്ഞു
ഉരുട്ടി എടുത്തതാണ് 
എനിക്ക്

ഒരൊറ്റ വിരല്‍ തട്ടലാല്‍
മുഖം തിരിച്ച്
 തകര്‍ത്ത് എറിയാം........
ഒരൊറ്റ  ഞോ ടിക്കലില്‍ 
പൊടിച്ചു ഉണക്കാം ......
നിനക്ക്

ഒരു പടക്കുതിപ്പാല്‍
 എരിച്ചു അണക്കാം...- 
നിനക്ക്

അതിനാല്‍............
ജീവിതം എന്ന് പറയുന്ന
 ഈ പ്രതിമയെ 
നീ കാണാത്ത 
ഒരു കടലിലേക്ക്   
എറിയുകയാണ്
രാവണ സീത
-----------------
എന്റെ സീത
സ്വര്‍ണ്ണ മാനിന്റെ  കൊടും  തേജസ്സില്‍ 
കണ്‍ കുളിര്‍പ്പിക്കുന്നവള്‍  അല്ല
ഓര്‍മ്മകളില്‍ വീണു കരഞ്ഞാര്‍ക്കുന്നവളും  അല്ല
അതിര്‍ത്തി രേഖകള്‍ പാലിക്കുന്നവളും അല്ല
അന്തപ്പുരത്തില്‍ നിന്ന് പരിത്യജിക്കപ്പെട്ടപ്പോളും
 വന നിഗൂഡതകള്‍  കണ്‍ കുളിര്‍ക്കെ   കണ്ടവള്‍ ആണ്    
ചരിത്രത്തിന്റെ ശിലാ ഫലകങ്ങളില്‍ സുവര്‍ണ്ണ മുദ്രാ ലിഖിതങ്ങളില്‍ നിന്ന്
കുതറി ചാടി
പഴം പാട്ടിലേക്ക് നൂഴ്ന്നിറങ്ങി
മുടിയാടാടുന്നവള്‍ ആണ്
പിളര്‍ന്നു പോയ  മണല്‍  തിട്ടകള്‍ ഓര്‍ത്ത്നനഞ്ഞ
പാതാള സ്പര്‍ശം ഏറ്റു 
കണ്ണുകള്‍ അടച്ചു അവള്‍ 
വന യാത്രകളെ കുറിച്ച് പാടും
ആകാശ യാത്രകളില്‍ ബാല്യം കൊതിച്ച മേഘ  സ്പര്‍ശം ഏറ്റു 
നീതയായ് നിശബ്ദ ചിത്രങ്ങള്‍ തീര്‍ക്കും 
ചിറകുകളെ വെട്ടി മാറ്റി
പുല്‍ മേട്ടില്‍ മേയാന്‍ വിട്ടു
പുത്രന്റെ ഉയിര്‍ത്തുഎണീപ്പിനായി     കാത്തു നില്‍ക്കും
ക്രൂശിതനായ കാമുകന്റെ
മറന്നു പോയ രാജ പ്രൌടിയില്‍ ആഴുംപോഴും  
രാവണ ബീജതുടിപ്പിനായ്  മൂക സാമ്രാജ്യം നെയ്യും 
വില്ലുടഞ്ഞ മൂളലില്‍ ചടഞ്ഞിരുന്ന്
വെയില്ക്കുഞ്ഞുങ്ങളെയും പൂവല്‍തുംപികളെയും
 പെട്ടിയില്‍ അടച്ചു ഒഴുക്കി കളഞ്ഞ്‌ ..................
വലതു കണ്‍ തുടി മഴയില്‍ ഒഴുക്കി ..........
ആസ്ത്ര വേഗമായ്‌ പുനര്‍ജ്ജനിക്കും
എങ്കിലും നേത്ര വേഗങ്ങളില്‍ 
അഗ്നിയുമായി വരുന്നവര്‍ക്കൊരു കഠാര കരുതാന്‍ 
അവള്‍ മറക്കില്ല 
 
രാവണ സീത
-----------------
എന്റെ സീത
സ്വര്‍ണ്ണ മാനിന്റെ  കൊടും  തേജസ്സില്‍ 
കണ്‍ കുളിര്‍പ്പിക്കുന്നവള്‍  അല്ല
ഓര്‍മ്മകളില്‍ വീണു കരഞ്ഞാര്‍ക്കുന്നവളും  അല്ല
അതിര്‍ത്തി രേഖകള്‍ പാലിക്കുന്നവളും അല്ല
അന്തപ്പുരത്തില്‍ നിന്ന് പരിത്യജിക്കപ്പെട്ടപ്പോളും
 വന നിഗൂഡതകള്‍  കണ്‍ കുളിര്‍ക്കെ   കണ്ടവള്‍ ആണ്    
ചരിത്രത്തിന്റെ ശിലാ ഫലകങ്ങളില്‍ സുവര്‍ണ്ണ മുദ്രാ ലിഖിതങ്ങളില്‍ നിന്ന്
കുതറി ചാടി
പഴം പാട്ടിലേക്ക് നൂഴ്ന്നിറങ്ങി
മുടിയാടാടുന്നവള്‍ ആണ്
പിളര്‍ന്നു പോയ  മണല്‍  തിട്ടകള്‍ ഓര്‍ത്ത്നനഞ്ഞ
പാതാള സ്പര്‍ശം ഏറ്റു 
കണ്ണുകള്‍ അടച്ചു അവള്‍ 
വന യാത്രകളെ കുറിച്ച് പാടും
ആകാശ യാത്രകളില്‍ ബാല്യം കൊതിച്ച മേഘ  സ്പര്‍ശം ഏറ്റു 
നീതയായ് നിശബ്ദ ചിത്രങ്ങള്‍ തീര്‍ക്കും 
ചിറകുകളെ വെട്ടി മാറ്റി
പുല്‍ മേട്ടില്‍ മേയാന്‍ വിട്ടു
പുത്രന്റെ ഉയിര്‍ത്തുഎണീപ്പിനായി     കാത്തു നില്‍ക്കും
ക്രൂശിതനായ കാമുകന്റെ
മറന്നു പോയ രാജ പ്രൌടിയില്‍ ആഴുംപോഴും  
രാവണ ബീജതുടിപ്പിനായ്  മൂക സാമ്രാജ്യം നെയ്യും 
വില്ലുടഞ്ഞ മൂളലില്‍ ചടഞ്ഞിരുന്ന്
വെയില്ക്കുഞ്ഞുങ്ങളെയും പൂവല്‍തുംപികളെയും
 പെട്ടിയില്‍ അടച്ചു ഒഴുക്കി കളഞ്ഞ്‌ ..................
വലതു കണ്‍ തുടി മഴയില്‍ ഒഴുക്കി ..........
ആസ്ത്ര വേഗമായ്‌ പുനര്‍ജ്ജനിക്കും
എങ്കിലും നേത്ര വേഗങ്ങളില്‍ 
അഗ്നിയുമായി വരുന്നവര്‍ക്കൊരു കഠാര കരുതാന്‍ 
അവള്‍ മറക്കില്ല 
 

 

വെയില്‍
---------------
എ. അയ്യപ്പന്{2000 }
----------------------------
അറിയും     എന്ന്   പറഞ്ഞില്ല
അറിയില്ല എന്നും
ചിറകു വെട്ടി മാറ്റിയ 
പാടു മാത്രം നീട്ടിക്കാണിച്ചു
 
ഒടുവിലത്തെ പകല്‍
 അസ്തമിച്ചു

എഴുതി  വച്ച  കത്തുകള്‍   
മേല്‍വിലാസം ഇല്ലാതായി

സന്ധ്യയുടെ 
ദുരിതാന്ധകാരം കറുത്ത് തണുത്തു

ഞാന്‍ നിന്നോട് യാത്ര ചൊല്ലി

കുറ്റവാളിക്ക് പകരം
കഴുമരത്തില്‍ ഏറാന്‍ 
എന്റെ നിഴല്‍
പടിക്കപ്പുറം

കുഴഞ്ഞ  കാലുകളോടെ
നീ .....
പോയ ജന്മങ്ങളിലേക്കു
വേച്ചു വേച്ചു

എന്റെ പേര് നീ അറിഞ്ഞു
നീ 
നിന്നില്‍ നിന്ന്
കൂടു മാറാന്‍
 കൈ വിരലുകള്‍ കോര്‍ത്തു.
ഒരിരുട്ടു നമ്മെ മറക്കും

ഇനി കരുതാം
നിന്നെ ഞാന്‍ കണ്ടിട്ടില്ല 
എന്നെ നീയും 
ഇനി കാണും വരേക്കെങ്കിലും

Wednesday, April 11, 2012പറഞ്ഞത്
---------------
മാറ്റമുണ്ടാവില്ലേ  ?
തൊടിയിലെ  വെയില്‍?
ഓര്‍ക്കാപ്പുറത്ത് വന്ന മഴ ?
ഇലകള്‍ തളിര്‍ത്തു
 പിന്നെ പുഴു വന്ന കാലം?
പ്രളയത്തിനു ശേഷം വസന്തമെന്ന പഴമൊഴി?
പിശാചിന് പകരം ദൈവം  എന്ന പകരം വെപ്പ്?
തിരിച്ചു വരില്ലേ ? 
ഒറ്റയ്ക്ക് കളിക്കാവുന്ന കളികളും 
ഉടലും ഉയിരും ഇല്ലാത്ത വാക്കുകളും?
ഒരിക്കല്‍ വരുമെന്ന് കരുതി 
ഒരിക്കല്‍ 
ആരോ    കാത്തു നിന്ന സ്റ്റോപ്പ്‌?
കൊലപാതകത്തിന് ഉത്തരം പറയേണ്ടി  വരും എന്ന് കരുതി
ജലസുതാര്യതയുടെ  നിറം സ്വീകരിച്ചു 
വനവാസത്തിനു പോയ  പൂക്കള്‍?