Sunday, May 21, 2017

പൊട്ടിച്ചൂട്ട്‌

മുട്ടറ്റം മൂടിയ വെള്ളത്തിൽ
മഴക്കാലം
തവളക്കരച്ചിലുകൾ താണ്ടി
ഉറക്കം കുത്തിയുണർത്തുമ്പോൾ

പാതിനിലാവിൽക്കലർന്ന്
കടും നീല ,കറുപ്പിൽ വരച്ച രാത്രി
നിഴലുകളോടൊത്ത്‌
ഇഴ പിരിഞ്ഞു കളിക്കുമ്പോൾ,

ഞെട്ടിയുണരുന്ന ഞാൻ
ഭൂമിയോ കടലോ ആകാശമോ
എന്നറിയാതെ,
ഇരിപ്പോ,കിടപ്പോ   നടപ്പോ
എന്ന് തീർപ്പില്ലാതെ,
മാളികപ്പുറത്ത്‌ കൊച്ചുകുഞ്ഞായി ഒറ്റക്കിരിക്കുമ്പോൾ,

പാടം കടന്ന്
നിരന്ന തെങ്ങിൻ കാടുകളിൽനിന്ന്
മണ്ണിൽ തൊട്ടു തൊട്ടുയർന്നു കുതിക്കുന്നുണ്ടാവും
കത്തുന്ന പന്തങ്ങൾ,
എണ്ണമില്ലാതെ കുതിച്ച്‌,
പെട്ടെന്ന് ഒറ്റയായ്ക്കിതച്ച്‌
വീണ്ടും ചിതറി ആയിരങ്ങളായ്‌
ആനന്ദ നൃത്തമാടുന്നുണ്ടാവും


മു ട്ടോളം വെള്ളത്തിൽ നിന്ന് ആ രോ ക്കെ യോ
കണ്ടു രസിക്കുന്ന പൊ ലെ...!!

നിലാവിന്റെ കട്ടിവെളിച്ചങ്ങൾ
 വാരിത്തേച്ച്‌ ചിലരൊക്കെ
ഒറ്റ വരിക്കു പോകും പോലെ.

ചില രാത്രികൾ ഉറങ്ങാതിരിക്കും പോലെ
ഇരുട്ടിന്റെ ആകെ ഞൊറിവുള്ളുടുപ്പ്‌
വലം വീശിയാകാശം കാണുന്ന
പോലെ.

കൂറ്റിരുട്ടത്ത്‌ പോകുന്നവരെല്ലാം
എന്നെയു മൊക്കത്തെടുത്ത്‌
ചിലപ്പോൾ മുചിലോട്ടമ്മയെ കാട്ടിത്തന്നു.

പിന്നെ ഒറ്റമുലച്ചിയെ തൊഴീച്ചു.
വാക്കു മുറ്റാത്ത പ്രായത്തിൽ തസ്രക്കിലെ കരിമ്പനച്ചോട്ടിലൊറ്റക്കു കൊണ്ടിട്ടു.
പച്ച വെളിച്ചം കണ്ടൂ ട രാത്രിയിൽ
അച്ഛമ്മ പയ്യെ പറഞ്ഞു.
കുഞ്ഞിനാരോ
കൂടോത്രമൂട്ടിയിട്ടുണ്ട്‌.
അതാണത്രെ വാക്കിന്നു കൂടാത്ത തൊക്കെ  പറയുന്നു.

കണ്ട പന്തങ്ങൾ പൊട്ടിച്ചൂട്ടുകൾ
കണ്ടവരൊക്കെയും പ്രേത ഭൂതാധികൾ
എങ്കിലുമെത്ര മൃദുലമായെൻ കവിൾ തൊട്ടിട്ടു
നക്ഷത്രമെത്രയെന്നവർ ചോദിച്ചത്‌

കണ്ടു കണ്ട്‌
കേട്ടു കേട്ടു
ആ കുട്ടിയു റങ്ങു മ്പോൾ,മാളുകപ്പുറത്തവർ
കാവൽ നിന്നത്‌ഇതിലുമെങ്ങനെയാണു
രാത്രി ,കറുപ്പിൽ ,വെളിച്ചത്തിന്റെ കവിത വരക്കുകയെന്ന്
ഓർത്തോർത്തുറങ്ങിയിട്ടുണ്ടാവുമാകുട്ടി.

പിറ്റേന്ന് കാലത്ത്‌
"ഇന്നലെക്കണ്ട സ്വപ്നത്തിൽ
 ഞാനൊരു
കത്തുന്ന പന്തു കണ്ടെന്ന്
പറഞ്ഞിട്ടുമുണ്ടാകും"

നിശബ്ദത അതിന്റെ പിറവി യെക്കുറിച്ചു സംസാരിക്കുന്നു


****************

ഓർമ്മകളിലെവിടെയുമെമ്പാടും
കണ്ണിൽ ജലമെന്ന പോൽ....
നിറയുന്ന  മറവി

വല്ലാത്ത തെളിച്ചം
സ്വപ്നത്തിൽ നീ വരും പോലെ
തിളങ്ങുന്ന വെളുപ്പ്‌
കടൽ നീല
ഏറെ വെള്ളി വരകൾ
എന്നാൽ,
ഉറക്കം തീരെത്തീ രെ
കടൽ ചുരുങ്ങുകയാണു.
ഒരേ സ്വപ്നത്തിൽ
പല പല നീ.

മേഘം തൊടാനാഞ്ഞ കാറ്റ്‌
വിണ്ടു കീറിക്കീറി...
നീറ്റലകലാതെ....
തിരയടങ്ങാതെ....
വീണ്ടും വീണ്ടും മറവി...

മഴക്കാലം,വേനൽ,വസന്തം
ഇല പൊഴിച്ചിൽ
മറവിയിൽ തളിർത്തു
വീണ്ടും പൊടിയിലകൾ

സ്വപ്നത്തിൽ നീയുമായെത്തി
യക്ഷന്റെ മേഘം.
എന്നെയൊന്നു
നോക്കുക പോലും ചെയ്യാതെ പെരുമഴയാകാൻ
കുതിച്ചു
നിന്നോടൊപ്പം തന്നെ
തിരിച്ചു പോയി

.

ഉണർച്ചയിൽ തെളിഞ്ഞേക്കാം
സ്വപ്നം

നീ,നിദ്രയിൽ
പർവ്വതങ്ങളിൽ നിന്ന്
എന്റെ പേരു ചൊല്ലി
വിളിച്ചേക്കം....
ബോധത്തിലേക്കുള്ള തിരിച്ചു യാത്രയിൽ
കവിതയല്ലാതെ ഒന്നും
കൂടെയെടുത്തില്ല.

രാത്രി
അബോധത്തിന്റെ ഇരുൾ പടർന്ന്
കവിതയിലില്ലാത്ത നിറത്തിൽ
വീണ്ടും ഉറക്കം മയക്കം ഉന്മാദം

തിരിച്ച്‌ ബോധത്തിലെത്തുമ്പോൾ...
കരുതുന്നു.
അബോധത്തിലിൽ എത്തിയത്‌
നീയോ...
നിന്റെ സ്വപ്നമോ

എല്ലാം പറഞ്ഞു
തീരുമ്പോൾ
തണുപ്പായ്‌
മൂടണമെനിക്ക്‌.

അതിനാൽ
ഞാനെന്റെ പേരു
നിശബ്ദതയെന്നു
മാറ്റിയെഴുതുന്നു.

തുരങ്കങ്ങളി ലെ വാവലുകൾ


======================
തീവണ്ടി
തുരങ്കത്തിലെത്തിയ തേയുണ്ടായിരുന്നുള്ളു.

ഞാനും നീയുo ഒരുമിച്ച്‌
തുരങ്കത്തിലെത്തിയി ട്ടേയുണ്ടായിരുന്നില്ല

എന്നിട്ടും
ആ ഇരുട്ടിൽ
തുരങ്കത്തിൽ വാവലുകൾ
ഒളിച്ചിരിപ്പുണ്ടെന്ന്
നീ
എവിടെയോ ഇരുന്ന്
എന്നോട്‌ വിളിച്ചു പറഞ്ഞു.

എന്തൊരു കഷ്ടം!
നമ്മൾ ഒരുമിച്ചല്ലല്ലോ തുരങ്കത്തിലെത്തിയപ്പോൾ എന്ന് ആരൊക്കെ സഹതപിച്ചു.

നീ
എന്റെ  കൈ
മുറുകെപ്പിടിച്ചല്ലോയെന്ന്.
ഞാൻ പറയുന്നുമില്ലല്ലോ..
തുരങ്കം എത്ര നീണ്ടതായിരുന്നു!
ഇത്ര മേൽ നമ്മൾ ചേർന്നിരുന്നിട്ടില്ലല്ലോ മുമ്പ്‌...?
അതിനു നമ്മുടെ തീവണ്ടി
തുരങ്കങ്ങളിലൂടെ
പോയിട്ടേ യില്ലല്ലോ..
ഇതൊക്കെ
ഇവരെ
എങ്ങനെ പറഞ്ഞു മനസ്സിലാക്കും?

നമ്മുടെ
 തീവണ്ടി ഒരറ്റം കൊണ്ട്‌ എന്നെയും മറ്റേ അറ്റം കൊണ്ട്‌ നിന്നെയും
ചേർത്ത്‌ പിടിക്കുന്നത്‌
എത്ര
നിശബ്ദമായാണല്ലേ...

ആളുകൾ ആ സമയം
പുറത്ത്‌ ആരൊക്കെ
മരണപ്പെട്ടു എന്ന് തിരയുകയായിരുന്നു.

ആർക്കൊക്കെ
മുറിവേറ്റു എന്ന് തിരയുകയായിരുന്നു.
നമ്മളാകട്ടെ,
രണ്ട്‌
അതിരുകളിലിരുന്ന്
ഒരേ
തീവണ്ടിയിൽ
 പരസ്പരം പുണർന്ന്
യാത്ര
ചെയ്യുകയായിരുന്നല്ലോ...
നമുക്കു ചുറ്റും കണ്ണാടി മനുഷ്യരായിരുന്നല്ലോ...
നമ്മുടെ തീവണ്ടി
കടലിലൂടെ
ഓടുകയായിരുന്നല്ലോ...
ആ കടലിന്റെ.പേരു നീ എന്നും ഞാൻ എന്നും ആയിരുന്നല്ലോ.

വാവലുകൾക്ക്‌ ഇക്കാര്യത്തിൽ എന്തു ചെയ്യാനാവും

ചെമ്പട്ട്‌


***********


വെളിച്ചപ്പെട്ട്‌
ഉറഞ്ഞ്‌ തുള്ളി
ചുകപ്പു ചിതറി
ഇടിമിന്നലായ്യ്‌
ഒരിക്കൽ ഞാൻ വരും

പുതക്കണമൊരു ചെമ്പട്ട്‌
പൂഴ്ത്തിവച്ച
തല കുടഞ്ഞൊന്നുറഞ്ഞാടണം
അരയിൽ തുടിക്കുന്ന
ഓട്ടുചിലമ്പൽ കേട്ട്‌
ഞെട്ടണം നിന്റെ
ആൺകാമ്പ്‌

തിരിച്ച്‌ ചവിട്ടിക്കല്ലാക്കണം
കാൽച്ചിലമ്പു കൊണ്ടവനെ

സ്വപ്നത്തിലുറക്കവും
മുലപ്പൂക്കളിൽ പാലും
പകർന്നവളുടെ
ആഴങ്ങളിലേക്ക്‌
കത്തി തിരുകിയ
നിന്റെ കൃഷ്ണമണി മൂർച്ചകൾ
തുരുതുരാ
അരിയണമെനിക്ക്‌

എന്നോടൊപ്പം തനിച്ചായ
നിന്നോട്‌
എണ്ണിയെണ്ണി ചോദിക്കണം
ഒറ്റക്ക്‌....

ഒരിറ്റു മുലപ്പാൽ കുടിച്ചതിനു
ചോരയൂറ്റിക്കുടിച്ചതെന്തിനന്ന് ചോദിക്കണം

അടഞ്ഞ തൊണ്ട കൊണ്ട്‌
നിന്റെ
കൃഷ്ണ മൃഗപ്രേമത്തെ ചോദ്യം
 ചെയ്യണം.
ഉറക്കെ.

എന്റെ ശ്മശാനത്തിലേക്ക്‌
പേരു കൊണ്ടു പോലും
ചേർക്കരുതു നിന്നെ
എന്നുറപ്പിക്കണം

വെളിച്ചപ്പെട്ട്‌
ഉറഞ്ഞു തുള്ളി
ചുകപ്പു ചിതറി
ഇടിമിന്നലായ്‌
ഒരിക്കൽ
വരുന്നുണ്ട്‌
ഞാൻ
തൊടൽ(Roshniswapna)
------------
ഒന്നു പിണങ്ങിയാൽ മതി
രോമംതൊലിയോട്‌
കൺ പീലികൾ കൃഷ്ണമണികളോട്‌
ജീവനുള്ളിൽ
അലഞ്ഞു നടക്കുന്ന
പരമാവധി ശാന്തത
അഗ്നിപർവ്വതം പോലെ,
പൊട്ടിത്തെറിക്കും
ഏറെത്തണുത്ത്‌
ഏറെയേറെത്തണുത്ത്‌
അങ്ങനെ
ഈ കിളിക്കൂട്ടിലെന്നതു
പോലെ
പൊട്ടിത്തെറിക്കും
അങ്ങനെ
ഈ കിളിക്കൂട്ടിലെന്തു
തണുപ്പാണു
പായാരം പറഞ്ഞു
 വെള്ളത്തിലേക്ക്‌
ഊർന്നൂർന്ന് പോകാം
വായുവിലേക്ക്‌
അരിച്ചിറങ്ങാം

കാറ്റിൽ ഇല
ജീവനെത്തൊടും പോലെ