Saturday, August 8, 2009

ലവണം

ഞാന്‍ മറന്നിട്ട ലോകമാണിത്

അളവുകള്‍ ഒരേ രേഖയില്‍ സഞ്ചരിക്കുന്ന

ഭാരങ്ങള്‍ ഒരേ ഭാഷയില്‍ വിലപിക്കുന്ന ലോകം

പുഴയിലൂടെ ഒഴുകുന്നത്‌ അഗ്നിസ്പര്‍ഷമുള്ള ജലം

ആകാശത്ത് നിന്നു അടര്‍ന്നു വീണ നക്ഷത്രം

പൊളിഞ്ഞു തീരാറായ രാത്രിയില്‍

ഒരു വാക്കു സമ്മാനിച്ചു

ജീവന്‍ പോടിഞ്ഞുയര്‍ന്ന പ്രളയ കാലത്ത്‌

നീ ഉള്പതിക്കാലത്തെ മഴ നനഞ്ഞു...നനഞ്ഞു....

എന്റെ അനര്തങ്ങള്‍ ഞാന്‍ മാത്രം ആവുമ്പോള്‍,

സമയം ഒരു ചിലന്തികൂടാകുമ്പോള്‍

ഞാന്‍ വളര്‍ത്തിയ കാടുകളിലും

എന്റെ ആകാശങ്ങളിലും

വാക്കു ഒരു ചിലന്തിയായി

അരിച്ചു നടക്കുന്നു

ഇപ്പോള്‍,

പുക നിറഞ്ഞ കാട്ടിലും...

ഭയം മണക്കുന്ന തെരുവ് പാതകളിലും

അത് മരഞ്ഞിരിപ്പാനു

കാറ്റു ഇനി മാറി നടക്കും

പക്ഷെ.....

നീ മറന്നു വച്ച ormaye

ഞാന്‍ എന്ത് വിളിക്കും?

സീസണ്‍


എല്ലാ വര്ഷവും
കെട്ടി മേയാന്‍ പറ്റുന്ന ഒന്നല്ല കവിത
ഇടയ്ക്ക് എപ്പോഴെങ്കിലും അതിന്റെ മേല്‍ക്കൂര ഇടിഞ്ഞു
കുതിപ്പും,കിതപ്പും ചീറ്റലും ചാരലും ആയി
ഇല പൊഴിയുന്നത് എങ്ങനെ എന്ന് അറിയണം
സുഖത്തിന്റെ ഏറ്റവും മുകളിലത്തെ ആകാശത്തിലും
വേദനയുടെ പാതാള നരകങ്ങളിലും
ചെന്നു എത്തുമ്പോള്‍...
"എന്റെ യൂദാസ്"....എന്ന്
ഏറെ പ്രിയമോടെ വിളിക്കുന്നല്ലോ എന്ന്
തിരിച്ചു അറിയണം
യുദ്ധം പൊഴിച്ചിട്ട തൂവല്‍ തന്റെ
ചിറകിന്‍ അലകളില്‍ ഒതുങ്ങാതെ
വരുമ്പോള്‍...ഞെങ്ങി ഞെരുങ്ങി കരയണം
ഒരു ക്യ്തപ്പൂവിന്നട്ടം തേടി അലയാനം
ഇങ്ങനെ ഒക്കെ ആണെങ്കിലും
൩൦ വെള്ളി കാശ് കാണുമ്പോള്‍,....
ഒന്നും ഓര്‍ക്കാതെ അത് മഴയത്ത് ഇറങ്ങി ഓടണം
ആയിരത്തൊന്നു രാവുകള്‍ ഈ നുന്നയോക്കെ നിനക്കു ഓതി തന്നിട്ടും,
ഒരു അമ്പു രണ്ടായി കീറാന്‍ നീ പടിചില്ലെന്നോ?
ഒന്നു ആയിരമാക്കാന്‍ ഉള്ള തന്ത്രങ്ങള്‍
നിന്റെ കയില്‍ ഇല്ലെന്നോ?
==============================

ഹാര്‍ട്ട്‌ അറ്റാക്ക്‌


ഓരോ ഹൃദയവും അങ്ങനെ തന്നെ

മിടിച്ചു മിടിച്ചു

ഒടുവില്‍....

സമരത്തി ലാവും

പിന്നീട് പുറകോട്ടു ഓടും

,സൂര്യന്‍,ചന്ദ്രന്‍,ആദിവാസി,ആകാശം,സമരം,പടക്കം....

തിരിച്ചെടുക്കല്‍,കൊടുക്കല്‍....എല്ലാം

ഘടികാര സൂചിക്ക് ഒപ്പം

ഒരൊറ്റ സ്പര്സതിന്‍ ‍ വ്യ്ദ്യുതി മതി

മീന്‍ ചെകിള പോല്‍ അത് അടുക്കി കൂട്ടാം

വീണ്ടും ഘടികാരം ഓടും...

കുതരും....

കളിക്കും....

നീരാവി ആകും...

കുരുടന്മാരും

ഊമകളും ഒക്കെ

ഉണര്‍ന്നു തുടങ്ങുമ്പോള്‍,

ഉറക്കത്തിലെ വടം വലികള്‍...

പേടികള്‍..

കറുപ്പ്,മന്ദസ്മിതം

നിരാകാരം

=======================


Sunday, August 2, 2009

ബഹുവചനം


ബഹുവചനം
==========ഒരു പുഴ ആര്ര്‍ക്കും സൃഷ്ടിക്കകര കവിഞ്ഞു ഒഴുകി...കരഞ്ഞു നിറഞ്ഞു...വരണ്ടു ഒഴുകുന്ന ഒരു പുഴഓരോ ഓളത്തിലും പെയ്തു നിറയുന്ന ജലസ്പര്‍ശംഒഴുകി വരുന്ന ഒരു കരിയിലയുടെ മരണത്തില്‍....ഞാന്‍ പുനര്‍ജ്ജനിക്കുന്നുമഞ്ഞില്‍ ഞാന്‍ മറന്നിട്ട ജീവിതം ജീവിക്കുന്നുഓരോ അക്ഷരത്തിന്റെ മനസ്സിലും ഓരോ കവിതയുടെ സ്വപ്നമുണ്ടാകുംഒടുവിലത്തെ നിമിഷത്തില്‍ നീ പടി ഇറങ്ങുമ്പോള്‍,അവശേഷിക്കുന്നത് എന്താണ്?


ഒരു പിടി ചാരം?ഒരു ന്ജോടിയില്‍ പിടഞ്ഞെണീക്കും മര്‍മ്മരം?ഒരു വാടിയ ഇതള്‍?പര് മേഖക്കീര്?ഒരു തൂവല്‍? രു ചിറകിന്റെ ഓര്മ്മ?പര് പുനര്ജ്ജന്മാതിനായി തിടുക്കം കൂട്ടുന്ന മരണങ്ങള്‍...എല്ലാം ഒരു നിമിഷത്തിന്റെ കനല്‍ക്കിനാവുകള്‍പടിയിരങ്ങാനും ,തിരിച്ചു വരാനും നീ തന്നെപുഴകള്‍ ഓര്‍ക്കുന്നത് എന്ത്?ഓളങ്ങള്‍ പറയുന്നതു എന്ത്?മറ്റാരോ....മറ്റെന്തൊക്കെയോ കണ്ടെത്തുന്നുഇവിടെ മാത്രം ഞാന്‍ തനിച്ചാവുന്നു.==========================

===ഭൂപടം=====

ഓര്‍മ്മകള്‍ ഉണങ്ങിവഴികള്‍ കരിയിലകളാല്‍ മൂടിയത്പുല്തലപ്പുകളെ മറന്നത്ദിശകള്‍ ഒളിച്ചത്എന്നില്‍ നിന്നു,നിന്നിലേക്കുള്ള ദൂരങ്ങളെ മറച്ചു,കാറ്റു കുതിര്‍ത്തത്എന്റെ സ്വീകരണ മുരിയ്‌ നിന്നു,നിന്റെ അടുക്കലയോളം എത്തുന്നത്‌ഒരു കറുത്ത കണ്ണ്....വെറുതെ അടയുന്നത്നിലച്ച ക്ലോക്കിന്റെ മാറാല രേഖകള്‍ നിലക്കുന്നതുപുക പിടിച്ച പച്ചിലകളില്‍ചാര നിരത്തില്‍ ഞരമ്പുകള്‍ വിടരുന്നത്കരയും,കടലും പുക മൂടി ദിശ അറിയാത്തത്കാഴ്ച മുറിഞ്ഞത്...കരള്‍ അടര്ന്നത്....ഭൂമിയെ വെട്ടി മാറ്റികടലിനെ വെട്ടി മാറ്റിആകാശത്തെ വെട്ടി മാറ്റിഎല്ലാം ഒഴുക്കി വിട്ടു അത് സ്വതന്ത്രമാകുന്നുഅച്ചു തന്ടില്ലാതെ ഒഴുകി നടക്കാന്‍,.........പ്രപഞ്ച മില്ലാതെ............ഇതില്‍ഏത്ബിന്ടുവി ആണ് നാം നമ്മെ തിരയുക?**************************************

കവിയുടെ നോട്ട്ബുക്ക്അറ്റം അടര്‍ന്ന

പൂമ്പാറ്റ ചിറകു

ഭൂ മധ്യ രേഖകള്‍ മാഞ്ഞു പോയ

പഴയ ഭൂപടം

ചിതറി തെറിച്ച ഒരു ചില്ല് ചീള്

വഴിയില്‍ കാത്തു കിടന്ന ഉണങ്ങിയ

ഇല

ആര്യ വേപ്പിന്റെ

ഒരു തണ്ട്

പച്ച,ചുവപ്പ്,ഓറഞ്ച്,വെള്ളെ......

എണ്ണിയാല്‍ ഒടുങ്ങാത്ത നിറങ്ങള്‍

സ്വരക്ഷക്കായി

കത്തി,കുന്തം,വാല്‍,മയില്‍പ്പീലി

വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ച കുഞ്ഞിന്റെ വളപ്പൊട്ട്

കലാപത്തില്‍...കാണാതായ കാമുകിയുടെ ഒപ്പ്

ആള്‍ക്കൂട്ടത്തില്‍ ഇരമ്പുന്ന താളുകള്‍

ആരവങ്ങള്‍ ഉയര്‍ത്തുന്ന കാലങ്ങള്‍

വാക്കുകളെ കാത്തു ചെവിസുഗന്ധങ്ങളെ

കാത്തു മൂക്ക്

കാറ്റു ആകാശമായി ഉല്‍ താളുകളിലേക്ക് പടര്ന്നു

മഴതുള്ളി സമുദ്രമായി ഒതുങ്ങി നിന്നു

ഓരോ താളും മരിക്കുമ്പോള്‍,

എല്ലാ മണികളും

ഒരുമിച്ചു muzhangi

*************************************