ബഹുവചനം






ബഹുവചനം
==========



ഒരു പുഴ ആര്ര്‍ക്കും സൃഷ്ടിക്ക



കര കവിഞ്ഞു ഒഴുകി...കരഞ്ഞു നിറഞ്ഞു...വരണ്ടു ഒഴുകുന്ന ഒരു പുഴ



ഓരോ ഓളത്തിലും പെയ്തു നിറയുന്ന ജലസ്പര്‍ശം



ഒഴുകി വരുന്ന ഒരു കരിയിലയുടെ മരണത്തില്‍....



ഞാന്‍ പുനര്‍ജ്ജനിക്കുന്നു



മഞ്ഞില്‍ ഞാന്‍ മറന്നിട്ട ജീവിതം ജീവിക്കുന്നു



ഓരോ അക്ഷരത്തിന്റെ മനസ്സിലും ഓരോ കവിതയുടെ സ്വപ്നമുണ്ടാകും



ഒടുവിലത്തെ നിമിഷത്തില്‍ നീ പടി ഇറങ്ങുമ്പോള്‍,



അവശേഷിക്കുന്നത് എന്താണ്?






ഒരു പിടി ചാരം?



ഒരു ന്ജോടിയില്‍ പിടഞ്ഞെണീക്കും മര്‍മ്മരം?



ഒരു വാടിയ ഇതള്‍?



പര് മേഖക്കീര്?



ഒരു തൂവല്‍? രു ചിറകിന്റെ ഓര്മ്മ?



പര് പുനര്ജ്ജന്മാതിനായി തിടുക്കം കൂട്ടുന്ന മരണങ്ങള്‍...



എല്ലാം ഒരു നിമിഷത്തിന്റെ കനല്‍ക്കിനാവുകള്‍



പടിയിരങ്ങാനും ,തിരിച്ചു വരാനും നീ തന്നെ



പുഴകള്‍ ഓര്‍ക്കുന്നത് എന്ത്?



ഓളങ്ങള്‍ പറയുന്നതു എന്ത്?



മറ്റാരോ....മറ്റെന്തൊക്കെയോ കണ്ടെത്തുന്നു



ഇവിടെ മാത്രം ഞാന്‍ തനിച്ചാവുന്നു.



==========================

Popular Posts