Saturday, December 10, 2011

കാണാത്ത ഒരിടത്തെ വീട്
===============കുഴൂര്‍ വില്‍സണ്
------------------------------
------------
എവിടെ നിന്നോ
ഏന്തി വലിഞ്ഞു നോക്കി നില്‍പ്പുണ്ട്.
തൂണുകള്‍ അടര്‍ന്നു,നിരമോലിച്ചു ഒരു വീട്.
വെയില് കൊണ്ട് കൊണ്ട് കണ്ണുകള്‍ അടഞ്ഞു പോയതാണ് അതിന്റെ
വരുന്നുണ്ടോ വരുന്നുണ്ടോ എന്ന് വേവലാതിപ്പെട്ടു
ഇടറി പോയതാണ് അതിന്റെ ഒച്ച.

ഭൂമി ഇനിയും ഇങ്ങനെ തന്നെ ഉരുളുമോ എന്ന് ഓര്‍ത്തു വിളര്‍ത്ത മുടിയിഴകള്‍ വിരലോടിച്ചു നോക്കുന്നുണ്ടാകും.
മുന്നില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്

ഒരു ലോകത്തെ
ഉറ്റു നോക്കുന്നുണ്ടാകും.

തൊടിയില്‍
ഉറുമ്പ്,കീരി,സര്‍പ്പങ്ങള്‍
വെട്ടു കിളികള്‍ ,ചെമ്പോത്ത്,കൂമന്‍,
അണ്ണാന്‍ കുഞ്ഞുങ്ങള്‍.
തിരക്കിട്ട് ഓടി നടക്കുന്നുണ്ടാകും.
ഇനിയും വരാനുള്ള ഒരുവനെ തിരഞ്ഞു
പഴുതാരകളും പുഴുക്കളും വെപ്രാളപ്പെട്ട് ഇഴയുന്നുണ്ടാകും

കിണറിലെ വെള്ളം പുറത്തേക്കു
എത്തി നോക്കാന്‍ കൊതിക്കുന്നുണ്ടാകും
കുളം മുകളിലേക്ക് ഒന്ന് ഉയര്‍ത്തി വീശി പെയ്യാനും,
മാവ്,നിറയെ പൂത്ത്‌ കായ്ച്ചു
വാരാനുള്ളവന് മേല്‍
ചൊരിയാനും കൊതിക്കുന്നുണ്ടാവും.
വീട് എല്ലാംകണ്ടിട്ടും മിണ്ടാതെ നില്‍ക്കുന്നുണ്ടാവും.
ഇനിയുമ വരാത്ത ഒരുവന്‍
എവിടെയോ ഇരുന്നു ,ഇതുവരെ കാണാത്ത
വീടിനെ കുറിച്ച് കവിത എഴുതുന്നുണ്ടാവും.
തണുത്ത നിലത്തു
മുഖം അമര്‍ത്തുമ്പോള്‍,
കേള്‍ക്കുന്ന
അപരിചിത ശബ്ദങ്ങളെ ചേര്‍ത്ത് പിടിക്കുന്നുണ്ടാകും
ഇതുവരെ കാണാത്തവരുടെ കണ്ണുകളിലെ നനവ്‌
കണ്പീലികള്‍ കൊണ്ട് തൊട്ടു എടുക്കുന്നുണ്ടാവും
തൊടാത്ത മരങ്ങളെയും
തൊടാത്ത മരണങ്ങളെയും മറവിയില്‍ ചിത്രം
വരക്കുന്നുണ്ടാവും
ഒരിക്കലും ചെല്ലാന്‍ ആവില്ലല്ലോ എന്ന്
നിശബ്ദമോര്‍ക്കുന്നുണ്ടാവും

വീട് അപ്പോഴും
ഇടിമുഴക്കങ്ങളെ കുറിച്ചും
പ്രളയങ്ങളെ കുറിച്ചും
വീട്ടിലേക്കു മടങ്ങി വരാത്ത കുട്ടികളെ കുറിച്ചും
ഉറങ്ങാതെ ഓര്‍ക്കുന്നുണ്ടാകും
വീട്ടിലേക്കു വരാത്തവന്‍
എവിടെയോ ജീവിതവും മരണവും പ്രണയത്തെ കുറിച്ച് പാടുന്നത് എഴുതി എടുക്കുകയായിരിക്കും.

.

.

Friday, December 9, 2011

രോഷ്നിസ്വപ്നയുടെ കവിതകള്‍: സീസണ്‍

രോഷ്നിസ്വപ്നയുടെ കവിതകള്‍: സീസണ്‍

വാക്ക് ======


വെള്ളച്ചാട്ടത്തില്‍ പെട്ട് തിരിച്ചു വന്ന ഒരു വാക്ക് ആണ് ഞാന്‍
ഇനി മുറിഞ്ഞു പകരാന്‍ ശരീരത്തില്‍ ഒന്നും തന്നെ ബാക്കി ഇല്ല
തൊലി ചുരുളുകള്‍....മാത്രം
ജലം പിളര്‍ത്തിയ വിടവുകളില്‍ നിന്ന് ആവോളം ചോര പടര്‍ന്നു ഒഴുകി പോയിരിക്കുന്നു
എന്റെ അടുത്ത് തിളച്ചു മറിഞ്ഞിരുന്ന ഒരു അഗ്നിപര്‍വതതിനുള്ളില്‍ നീ ഒളിഞ്ഞിരിക്കുന്നതുമരണത്തെ ചുംബിച്ചു കടന്നു വന്ന എനിക്ക് എത്ര വേഗം അറിയാനായി!
ജലത്തില്‍ നിന്ന് ഞാനും അഗ്നിയില്‍ നിന്ന് നീയും വന്നു
കാലത്തിന്റെ മാറി മാറി ഉള്ള കാടു വീഷലുക എട്ടു തന്നെ....!
നിന്റെ പേര് എന്റെ കവിത എന്ന് തന്നെ അല്ലെ?
അതോ...അതിര്‍ത്തികള്‍ മുറിച്ചു കടക്കുമ്പോള്‍ മാത്രം അതിനു മറ്റു ഏതെങ്കിലും പേര് ഉണ്ടോ?
ഒളിച്ചു കടക്കുക ഇത്ര ലളിതമായ ഒരു സ്വപ്ന സന്ചാരമാണോ?
പരസ്പരം കള്ളം പറയുക അത്ര കാണാം കുറഞ്ഞ ഒരു അക്ഷാംശ രേഖയാണോ?
എന്റെ വിരലുകള്‍ എറിയുന്നത് ജലത്തിന്റെ തണുപ്പ് ഇട്ടിട്ടു അല്ലെന്നോ?
അതോ ഭൂമിയുടെ
ആഴങ്ങളില്‍ നിന്ന്
ആയാസപ്പെട്ട്‌
വിളിച്ചു പറയുന്ന ഒരു കിളിയുടെ ആത്മാവിനു
ഉറച്ചു പോയ മണ്ണ്
കിലര്‍ത്തി പുറത്തേക്കു തിരിച്ചു വരാന്‍ ആവില്ല എന്നോ?
എന്താണ് ഒരു ഉത്തരവും ചോദ്യങ്ങളെ ഉമ്മ വക്കാത്തത്?
പറയരുത്....
എല്ലാം കഴിഞ്ഞു പോയെന്നു!
ഓര്‍മ്മകള്‍ ഉണങ്ങി എന്ന്!
അത് തിരിച്ചു പിടിക്കാനുള്ള എന്റെ തനുപ്പിനോളം എത്തില്ല ഒരിക്കലും നിന്റെ തീ നാളങ്ങള്‍

സി.പി .എം..ജി.എച്. എസ്........പീരുമേട്

സ്വപ്നം കണ്ടതാണ് ഞാന്‍
രണ്ടു കുന്നുകള്‍ക്കു നടുവില്‍ പച്ച ഞരമ്പുകള്‍ അണിഞ്ഞ പോലെ,
കാട്ടു മരങ്ങള്‍ കൂട്ടത്തോടെ പരസ്പരം ഉമ്മ വയ്ക്കുന്ന കാഴ്ച
കുന്നിലെ മഴയില്‍ വഴി തെറ്റി മാനുകളും കാട്ടുപോത്തുകളും
എന്റെ കൃഷ്ണ മണിക്ക് ചുറ്റും നനഞു വിറച്ചു നിന്ന നാള്‍............

മലന്കാട്ടു കുത്തനെ കാല്‍ വഴക്കി വീണു
തൊട്ടാവാടികള്‍ ആയി......
മഴ മുറിച്ചു കൊളുന്തു നുള്ളാന്‍ പോയവര്‍ തേയില മണമുള്ള കാട്ടു കാറ്റായി തിരിച്ചു വന്നു

നടന്നു പോകുന്ന വഴിയില്‍, കണ്ണുകള്‍ കൂട്ടി മുട്ടിയാലും.....ഒരക്ഷരം മിണ്ടാത്ത കാറ്റു
ഓര്‍മ്മയോടൊപ്പം കട്ടി കുട ചുരുക്കി നിവര്‍ത്തി

പഴയ വര്‍ക്കിയും മേരിയും ദൂരെ നിന്ന് കാണുമ്പോഴേ
മലമുകളില്‍ നിന്ന് ഒരൊറ്റ ചാട്ടത്തിനു ഒരു ഈയല്‍ തുമ്പിയായി താഴെ

ഗ്ലാന്മേരിയില്‍ ന ഇന്ന്.കുട്ടിക്കാനത് നിന്ന്,പാമ്ബനാരില്‍ നിന്ന്..കുട്ടികള്‍ നടന്നു വന്നു
മഞ്ഞില്‍ ചവിട്ടി കൊക്കകളില്‍ കണ്ണാടി നോക്കി

ഓരോ ക്ലാസ് മുറിയും ഓരോ കുന്നു കയറി ചെല്ലുന്ന തെറ്റാത്
അട്ടകളുടെച്ചുണ്ടുകള്‍ ഉടുപ്പലിക്കുകളില്‍ ഒളിച്ചിരുന്ന് കവിത പാടി
കാറ്റു പാവല്‍ കാറ്റു പേരക്ക,തുടുത്ത ചാമ്പങ്ങകള്‍,മലയിലെ മാത്രം മടുരങ്ങള്‍
കാടുകരപ്പഴം,മുരികുതിച്ചുണ്ട
മധുരങ്ങള്‍ മഞ്ഞില്‍ ചേര്‍ന്ന് നാവ്ല്‍ അലിഞ്ഞു
വര്‍ക്കിയും മേരിയും ,മത്സരിച്ചു എന്നെ സല്‍ക്കരിച്ചു

രണ്ടു മാസത്തെ ഒരു പൂട്ടലിനു
ചുരം ഇറങ്ങി വന്ന ഒരു മഴയില്‍
പണ്ടെന്നോ കൊക്കയില്‍ വീണു മരിച്ചവരുടെ പ്രേതങ്ങള്‍
ഞങ്ങളറിയാതെ ഓരോ ക്ലാസ് മുറിയിലും കയറി ഒളിച്ചിരുന്നു

കടല്‍ തുരന്നു പണ്ട് ഒളി വഴികള്‍ ഉണ്ടാക്കിയ എലികള്‍ ച്ചുരങ്ങള്‍ക്ക് കീഴില്‍ ഓട്ടകള്‍ പാകിയിട്ടിരുന്നു
ഇടക്കാലത്ത് തെരഞ്ഞെടുപ്പു വന്നപ്പോള്‍,
അഞ്ചു ദിവസം ക്ലാസ് മുറികള്‍ പൂട്ടിയിട്ടു
വിരലട്ടത് കറുത്ത ചാന്തു തോട്ടിരങ്ങുന്നവരെ
കുശുമ്പ് കുത്തി നോക്കി

ഓര്‍ക്കാതെ കിട്ടിയ അവധി കഴിഞ്ഞുതുരക്കുമ്പോള്‍.
സ്കൂള്‍ മുറ്റം നിറഞ്ഞു കിടക്കുന്നു
പച്ച നക്ഷത്രങ്ങള്‍.....
നീല സൂര്യന്മാര്‍.......
ചുവപ്പ് ചന്ദ്രക്കലകള്‍
മഞ്ഞിന്റെ പുറത്തേറി ഞങ്ങള്‍ കുട്ടികള്‍
അന്ന് ...
എന്താഭിമാനത്തോടെ ആണ് പറഞ്ഞതെന്നോ?
സി.പി.എം.ജി.എച്.എസ്. കീ ജയ്‌
ഭാരത്‌ മാതാ കീ ജയ്‌

==================

മുല്ലപ്പെരിയാറിന്റെ ഓര്‍മ്മ

======================
.....പീരുമേട് ചിലവഴിച്ച കുട്ടിക്കാലത്ത്
,വെള്ളം കുത്തനെ വീഴുന്ന അത്ഭുദം
എന്നോട് പലതും പറഞ്ഞിരുന്നു.
.നയാഗ്രയുടെ സ്വപ്നം ഉള്ളില്‍ നിറച്ചു
,ഞങ്ങള്‍ കുട്ട്ടികള്‍ പരസ്പരം പറഞ്ഞിരുന്ന
കഥകളില്‍ വെള്ളം തെറിപ്പിച്ചു അത് ഒഴുകിപ്പോയി.....
മഴക്കാലത്ത് ശബ്ദങ്ങളെ മൂടി........
.അത് തലകീഴായി ചിതറി വീണു
വെളുത്ത മുത്തുമണികള്‍ ഉടലില്‍ നിന്ന് അടര്‍ന്നു പോയി..............
അതിരുകളിലെ ചെറിയ പുല്‍ തലപ്പുകള്‍ വെള്ളത്തിനൊപ്പം പോയി..
തിരിച്ചു വരാം എന്ന് വിചാരിച്ചു....
പാമ്പനാര്‍ എത്തുമ്പോള്‍ അത് പതുക്കെ ഒഴുകും.
കുന്നി മുകളില്‍ മാലാഖക്കുട്ടികള്‍ ഉറങ്ങുന്ന
ആശുപത്രിയിലേക്ക് നോക്കി മിണ്ടാതെ ഒഴുകും
വെളുത്ത മണികള്‍ നീണ്ട വെന്‍ നാരുകള്‍ എന്ന് തോന്നും.
റോഡില്‍ നിന്ന് ഞങ്ങള്‍ എത്തി നോക്കും.
പച്ചയിലകളെ ഉമ്മ വച്ച് അത് കാണാതാകും
വണ്ടിപ്പെരിയാരെതുമ്പോള്‍ അതിനു ഊക്കു കൂടും .
കുമാളിയിലെക്കോ,തെക്കടിയിലെക്കോ, ശബരിമലയിലേക്കോ
എന്ന് ആലോചിച്ചു കുഴങ്ങി നില്‍ക്കുന്ന പക്ഷികളെ കണ്ടു
ഒഴുകാന്‍ മറക്കും.
പിന്നെ രാമക്കല്‍ മേടിലെ പാഞ്ചാലി കല്ലും ,
തെക്കടിയിലെക്കുള്ള കുളിര്‍ത്ത കാറ്റും
കണ്ടു ഇരമ്പിപ്പോകും
ആനതോട്ടില്‍ പണ്ട് ആരോ പണിത തോട്,കോട്ട,
ആനകള്‍ക്ക് ഒളിച്ചു ഒളിച്ചു വരാന്‍ മലകള്‍ക്കിടയില്‍ വെട്ടിയിട്ട
അരുവി........
എല്ലാം കണ്ടു ഉച്ചയാകും.
വെള്ളം കുഴലിലേക്ക് ചേര്‍ത്ത് കെട്ടിയ ഇടം എത്തുമ്പോള്‍ സന്ധ്യ ആകും
മുകളില്‍ നിന്ന് താഴേക്കു കുത്തനെ വീഴുമ്പോള്‍
വേദനിക്കുന്നെന്നു പതുക്കെ പറഞ്ഞു
സ്വപ്‌നങ്ങള്‍ ഇടറി വീണു മലന്കാട്ടില്‍ തുളകള്‍ വീഴുന്നു എന്ന് പറഞ്ഞു.
ആനകള്‍ക്ക് നൂഴ്ന്നു വരാന്‍ പാകത്തിന് ടണലുകള്‍ ..........
ഓര്‍മ്മകളിലേക്ക് ഇടിഞ്ഞു വീണു.
മിണ്ടിയാല്‍ ഒച്ച കേള്‍ക്കാതെ.............
കുറെ ആളുകള്‍ മലക്ക് കീഴില്‍ മിണ്ടാതെ.............
അപ്പോഴും എന്നോട് പറഞ്ഞു
ഒന്ന് കുതിച്ചു ഒഴുകാന്‍ ആയിരുന്നെങ്കില്‍ എന്ന്.
ഒന്ന് ആഞ്ഞു വീശി കുതിക്കാന്‍ ആയിരുന്നെങ്കില്‍ എന്ന്.
.

,

പേര്

കൂടെ പഠിച്ച ഒരുവന്‍ ഉണ്ടായിരുന്നു
ആമ തോട് പോലെ മുന്‍ ജന്മങ്ങളില്‍ നിന്ന്
ശരീരത്തിനെ മറച്ചു വച്ച് കൊണ്ട്
കയറിപ്പറ്റിയ
പാകമാവാത്ത ഒരു
കുപ്പായത്തിനുള്ളില്‍
നിന്ന് ആയാസപ്പെട്ട്‌ നോക്കി ചിരിക്കുന്നവന്‍

കൈ ഇറങ്ങി
വീതി കൂടി
വണ്ണം കൂടി
ആ കുപ്പായം അവനെ മറച്ചു
ചുവന്ന ചുണ്ടുകള്‍ക്കിടയില്‍
പുഴു അരിച്ച പല്ലുകള്‍ പോലെ..
ഇടക്കുള്ള വായക്കുള്ളിലെ
ബ്രമാണ്ടാങ്ങളെ
വെളിപ്പെടുത്തി

പത്തു പൈസക്ക്
അവന്‍ വില്‍ക്കുന്ന
കപ്പലണ്ടി മണികള്‍
ഞങ്ങള്‍ക്ക് വെറുതെ തരുന്നത് അറിഞ്ഞപ്പോള്‍
അവനോടു മാഷ്‌ ചോദിച്ചു
'''നീ ആരാ? സ്രീകൃശ്നാണോ?
യേശുവോ?
അതോ
വിവേകാനണ്ടാണോ?
''അല്ല ഞമ്മള് അസീസ്
എന്ന് മറുപടി പറഞ്ഞ
അവന്റെ നിഷ്കളങ്കത
മോഷ്ടിക്കാന്‍
ഞാനും ശ്രമിച്ചിട്ടുണ്ട്
പലരെയും പോലെ.................


ഇന്നും അവന്‍ അങ്ങനെ തന്നെ
പറഞ്ഞു കാണും
ആരെങ്കിലും സഹായം ചോദിച്ചപ്പോള്‍
കയില്‍ ഉള്ള പത്തു പൈസയുടെ കപ്പലണ്ടി
വെറുതെ കൊടുത്തു കാണും
''ഞാന്‍ അസീസ് എന്ന് പറഞ്ഞു കാണും

നുണ പറഞ്ഞു രക്ഷപ്പെടാന്‍ ആവുമായിരുന്നെങ്കില്‍
അവനു ജീവപര്യന്തം
കിട്ടില്ലായിരുന്നു
കൊലപാതകി എന്ന പേര് ഒഴിവാക്കാമായിരുന്നു
==============================