പേര്

കൂടെ പഠിച്ച ഒരുവന്‍ ഉണ്ടായിരുന്നു
ആമ തോട് പോലെ മുന്‍ ജന്മങ്ങളില്‍ നിന്ന്
ശരീരത്തിനെ മറച്ചു വച്ച് കൊണ്ട്
കയറിപ്പറ്റിയ
പാകമാവാത്ത ഒരു
കുപ്പായത്തിനുള്ളില്‍
നിന്ന് ആയാസപ്പെട്ട്‌ നോക്കി ചിരിക്കുന്നവന്‍

കൈ ഇറങ്ങി
വീതി കൂടി
വണ്ണം കൂടി
ആ കുപ്പായം അവനെ മറച്ചു
ചുവന്ന ചുണ്ടുകള്‍ക്കിടയില്‍
പുഴു അരിച്ച പല്ലുകള്‍ പോലെ..
ഇടക്കുള്ള വായക്കുള്ളിലെ
ബ്രമാണ്ടാങ്ങളെ
വെളിപ്പെടുത്തി

പത്തു പൈസക്ക്
അവന്‍ വില്‍ക്കുന്ന
കപ്പലണ്ടി മണികള്‍
ഞങ്ങള്‍ക്ക് വെറുതെ തരുന്നത് അറിഞ്ഞപ്പോള്‍
അവനോടു മാഷ്‌ ചോദിച്ചു
'''നീ ആരാ? സ്രീകൃശ്നാണോ?
യേശുവോ?
അതോ
വിവേകാനണ്ടാണോ?
''അല്ല ഞമ്മള് അസീസ്
എന്ന് മറുപടി പറഞ്ഞ
അവന്റെ നിഷ്കളങ്കത
മോഷ്ടിക്കാന്‍
ഞാനും ശ്രമിച്ചിട്ടുണ്ട്
പലരെയും പോലെ.................


ഇന്നും അവന്‍ അങ്ങനെ തന്നെ
പറഞ്ഞു കാണും
ആരെങ്കിലും സഹായം ചോദിച്ചപ്പോള്‍
കയില്‍ ഉള്ള പത്തു പൈസയുടെ കപ്പലണ്ടി
വെറുതെ കൊടുത്തു കാണും
''ഞാന്‍ അസീസ് എന്ന് പറഞ്ഞു കാണും

നുണ പറഞ്ഞു രക്ഷപ്പെടാന്‍ ആവുമായിരുന്നെങ്കില്‍
അവനു ജീവപര്യന്തം
കിട്ടില്ലായിരുന്നു
കൊലപാതകി എന്ന പേര് ഒഴിവാക്കാമായിരുന്നു
==============================