Monday, August 2, 2010

എണ്ണം

ഒരു ദിവസം

,ലോകത്ത് നിന്ന് അത് വരെ കാണാതായ

ഘടികാരങ്ങള്‍ ഒക്കെ തിരിച്ചു വന്നു

ഭൂമി അപ്പോഴേക്കും അതിന്റെ ഉരുണ്ട ഭൂപട ച്ഹായ വിട്ടു ,

പരപ്പുകളില്‍ വിശ്വസിച്ചു തുടങ്ങിയിരുന്നു

.സമയത്തെ

ദൂരത്തിലേക്ക്

ചേര്‍ത്ത് കെട്ടുന്ന

സത്യത്തിലേക്ക്

അപ്പോഴേക്കും ഉടലുകളില്‍ നിന്ന് ഉയിര്‍ വെട്ടി മാറ്റുന്ന സംഗീതം നിരന്നിരുന്നു

അക്കങ്ങള്‍ സ്ഥാനം അറിയാതെ കുഴങ്ങി

സൂചികള്‍ മുന്നോട്ടോ പിന്നോട്ടോ എന്ന് അറിയാതെ കുഴങ്ങി.

മനുഷ്യനെയം ചെകുത്താനെയും

ഏതു സൂചി മുനയില്‍ നിര്‍ത്തണം എന്ന് അറിയാതെ

ഘ ടികാരത്തിന്റെ ചതുര മൂലകള്‍ ഭേദിച്ച് അക്കങ്ങള്‍ ഒളിച്ചു കടന്നു.

ഇപ്പോള്‍ സമയം ,ദൂരങ്ങള്‍ക്കിടയില്‍ ഗണിക്കപ്പെടുന്ന ഒരു എണ്ണം മാത്രം.

പുത്രന്‍

കുറ്റവിചാരണക്ക് ഇനി അവന്‍ കൊടുമുടികള്‍ അലയില്ല
കുപ്പി ചില്ലുകള്‍ക്കിടയില്‍ കുരുന്നു വാ പിളര്‍ത്തി
അവന്‍ കുമ്പസാരിച്ചു കിടപ്പാണ്
ദൂരങ്ങള്‍ വേഗം ഓടി മടങ്ങിയ സമയ സൂചി തകര്‍ത്തു
അവന്‍ ഇനി അലയില്ല

മഞ്ഞു മലകള്‍ ഉടഞ്ഞു ചുരന്ന നിന്റെ മനസ്സിന് മുഖം തിരിഞ്ഞു
അവന്‍ ഇനി എരിയില്ല
പ്രണയിനികള്‍ക്കു മുഖം കൊടുക്കാതെ ബലി പീടങ്ങള്‍
ചുംബിച്ചു ....അഗ്നിയുമായി അവന്‍ വരും
കടമായ് ജീവന്‍ കുടിയേറിയ ഉടലുകള്‍ ഇനി
കൊടിയ ദുഃഖങ്ങള്‍ വെടിയണം
അവനില്‍ ആരോ കത്തിച്ച വഹ്നി അണക്കുവാന്‍
അനശ്വരമായ ഒരു ചുംബനത്തിനു കഴിയണം

വീട് ഉറങ്ങുകയാണ്
ലോകവും
ഉടല്‍ വിട്ടു അകന്ന
,ഉയിര് കാക്കുന്ന
നിനക്ക്
അവന്റെ മനോരാജ്യങ്ങളെ ചങ്ങലക്കിടാന്‍ ആകുമോ?
കാലം പാപത്തിന്റെ ഇടം കൈയ്യാല്‍ അവനെ തഴുകി ഉറക്കട്ടെ
നിന്റെ അദൃശ്യ വാല്സല്യങ്ങളില്‍ ബലിച്ചോര വീഴ്ത്തിയ
ഒരു കുഞ്ഞാടായി അവന്‍ ഉറങ്ങട്ടെ

ആയിരം മന്ത്രം ഓതി പഠിപ്പിച്ചിട്ടും
ഉച്ചരിക്കപ്പെടാത്ത വാക്കിനു വേണ്ടി ആണ്
അവന്‍ നിന്നെ ഉപേക്ഷിച്ചത്
അക്ഷ്ഓവനികള്‍ക്കിടയില്‍ നിന്ന് അവന്‍ അത് കണ്ടെടുക്കുക്ക തന്നെ ചെയ്യും

ഭാവിയിലേക്ക് കവിത ശര്തിച്ചു മുടന്തിയ അവന്‍ ....
കത്തുന്ന കണ്ണില്‍ ഒരു മഞ്ഞു കാത്ത അവന്‍ .....
വേഗങ്ങളില്‍ ഒതുങ്ങുന്ന മനസ്സ് നിനക്കായ് മാറ്റി വച്ച അവന്‍

ഇതാണോ ഉയിര്തെഴുന്നെല്പ്പില്‍ അവനെ കാക്കുന്നത്?
എങ്കിലും നിന്റെ ചൂണ്ടു വിരലില്‍ മുറുക്കിയ കയ്യ്
അവന്റെത്‌ തന്നെ
നീ ഊര്‍ന്നു ഇറങ്ങുക....
മലയാടിവാരത്തിലേക്ക്
തണുത്ത വിരലുകള്‍ ഇനിയും തണുക്കും വരെ
മരിച്ച ചുണ്ടുകള്‍ ഇനിയും മരിക്കും വരെ
കവിത പൂട്ടി കെട്ടിയ മനസ്സുമായി
മറ്റൊരു കുരിശു മരണത്തില്‍ നിന്ന്
ഇനി ആരും അവനെ വിളിച്ചു ഉണര്താതിരിക്കാന്‍
Sunday, August 1, 2010

ഇരകള്‍

ഞങ്ങളുടെ നഗ്നമായ ഉടലുകളില്‍

പൂക്കളമോരുക്കിയിരുന്നല്ലോ

ഒഴുക്ക് നിലച്ച ഞരമ്പുകളില്‍ നിന്ന്

വേട്ടക്കാരന്റെ കൊമ്ബല്ലുകലാള്‍്

രക്തവും ജലവും ഊറ്റി കുടിചിരുന്നല്ലോ

മുലപ്പാല്‍ നുണഞ്ഞു കൊണ്ട് ഉറങ്ങിയിരുന്ന കുഞ്ഞിനെ

ഒറ്റക്ക്യെ കൊണ്ട് തൂകീ എറിഞ്ഞാണ് അവര്‍

ഞങ്ങളെ വാള്‍മുനയില്‍ നിര്‍ത്തിയത്

ആകാശത്തിന്റെ അനന്തതയില്‍ എറിയപ്പെട്ട കുഞ്ഞു

കത്തുന്ന നക്ഷത്രമാകുമ്പോള്‍.....

ഞങ്ങളുടെ സ്വപ്നവും ആത്മാവും കീറി മുറിച്ചു നിങ്ങള്‍ തീര്‍ക്കുന്ന ലോകത്തേക്ക്

അവന്റെ ശാപം തീമഴയായ്‌ പൊഴിയും

ലോകാവസാനതിനു മുമ്പ്

രൂപമില്ലാത്ത മനസുമായി

ഞങ്ങള്‍ അത് കണ്ട് ചിരിക്കും

അന്നവും വെള്ളവും വെടിഞ്ഞു ഞാന്‍ എന്റെ ശരീരം

അസ്ത്രമാക്കുന്നു

നിങ്ങളുടെ വാക്കുകളെയും

നാവുകളെയും കീറി മുറിച്ചു അത് ലക്ഷ്യത്തില്‍ താരക്കും

എന്റെ ഉടലില്‍ ഉണ്ട്

വിമാനങ്ങള്‍ നങ്കൂരമിട്ട മുറിവുകള്‍

ക്യ്കാലുകള്‍ ഒതുക്കി കുനിഞ്ഞു ഇരിക്കുന്ന ഞാന്‍

ഒരു ദിനം പ്രലയമാകുമ്പോള്‍

നിങ്ങളുടെ നിയമ ഭൂപടം കീറി മുറിച്ചു

എന്റെ വാമനരൂപം ചിരിക്കും

നേതിപേദന്ഗല്ക്കുമുമ്ബിലെന്ടെ മരണം നഗ്നമായ മേഖം പോലെ പറന്നു ഒഴുകും

എന്താണ്?

എന്ത്ഹാനു തെറ്റുകള്‍ എന്ന് നിങ്ങള്‍ പറയുന്നവ?

ജന്മത്തിന് മുമ്പേ ഞങ്ങള്‍ക്ക് നേരെ ഉന്നമിടുന്ന

കഴുകന്‍ കണ്ണുകള്‍ ഉടച്ചു കളഞ്ഞതോ?

ഓരോ കുറ്റിക്കാടും മൃതദേഹങ്ങളെ ഒളിപ്പിക്കുന്നതരിഞ്ഞു കാടുകളെ അഗ്നിക്കിരയാക്കിയതോ?

എന്നിട്ടുന്‍ എന്തിനാണ് ഈ ഉടല്‍ പോരാടാം എന്നോ?എന്നെങ്കിലും

ഒരിക്കല്‍

ഞങ്ങളുടെ നിശബ്ദതക്ളുടെ മൂര്‍ച്ചകള്‍

ഈ കണ്ണാടി ഗോപുരം ഉടക്കും

വരൂ

അവതര പുരുശാരമേ

എല്ലാവരുടെയും വിശപ്പ്‌ മാറ്റുന്ന ഒരു ഇല കൊണ്ട് വരൂ

എല്ലാ വ്യഥകളും എത്തുന്ന ഒരു കുരിശു ,

ഇരകളാല്‍ ജനിക്കാന്‍ വിടിക്കപ്പെട്ട ഞങ്ങളുടെ നഗ്നമായ ഉടലിലേക്ക്

പച്ചിലകളുടെ മേലാട ലഭിക്കാന്‍

വേട്ടക്കാരുടെ വനത്തില്‍ നിന്ന്

ഇരകളുടെ മുഖം മൂടി

ന്ജന്ഗല് നിന്ന് പറിച്ചു മാറ്റപ്പെടാന്‍

തരൂ

നിങ്ങളുടെ അമാനുഷ

ഗംഭീരത

============================

മുറിവ്

എത്ര
കഴുകി
ഉണക്കിയാലും
വിണ്ടു
പൊട്ടുന്ന
വാക്ക്

നിറം

കലക്കി
കുരുക്കി
വരച്ചാലും
കലങ്ങി
ഒഴുകും

വ്യത്യാസം

എന്ത് വ്യത്യാസം?

കാറ്റും കടലും തമ്മില്‍?

മൊഴിയും മഴയും തമ്മില്‍?

വരയും തിരയും തമ്മില്‍?

കാടും കനവും തമ്മില്‍?

മുറിവും കവിതയും തമ്മില്‍?

നീയും ഞാനും തമ്മില്‍?

കാലം

കാറ്റ് വീശുന്നതോടൊപ്പം

കാറ്റായി

മാറി,മാറി

പ്രണയം വീശുന്നതോടൊപ്പം

കടലായി ,പുഴയായി,അരുവിയായി

മിണ്ടാതിരിക്കുമ്പോള്‍

അടുത്ത് വന്നിരിക്കും

നേര്‍ത്ത മന്ത്രതോടെ

"വരുന്നില്ലേ" എന്ന് ചോദിച്ചുതൂവാല

========================

എത്ര മുക്കി തുടച്ചതാണ്

പിന്നെയും

തെളിഞ്ഞു

വരും

തൊലിയില്‍

കീറി

വരഞ്ഞ പോല്‍

പാടുകള്‍.

==================