Thursday, August 8, 2013

                                    
പഴയ പാഠ പുസ്തകത്തെ  കുറിച്ച്
കവിത എഴുതി
 ഓര്‍മ്മയില്‍
കുന്നിന്റെ അറ്റത്തിരുന്നു -
ആകാശം കാണുന്ന കിളിയെ കണ്ടു
ഞാന്‍ ഒരിക്കലും കാണുമെന്നു കരുതിയിട്ടില്ലാത്ത
 ആകാശം 
കിളി 
മിണ്ടാതിരുന്ന് കാണുന്നു\

എഴുതിയപ്പോള്‍ ആണ്
ഒന്നുകൂടി വെട്ടി ചെറുതാക്കാം എന്ന് തോന്നിയത്
വെട്ടി,എഴുതി.,തിരുത്തി.കുറച്ചു
നോക്കുമ്പോള്‍ അതാ
മുളക്കുകയെ ഇല്ലെന്നു ഞാന്‍ കരുതിയ
ഒരു ചെറു മുള കവിതയില്‍ നിന്നുണര്‍ന്നു നോക്കുന്നു.

ഒരിക്കലും നടന്നെത്തില്ല
എന്ന് കരുതിയിരുന്ന ഒരു കുന്ന്
ഇന്നലെ ഞാന്‍ ഇടിച്ചു നിരത്തി
ചുറ്റും നടന്നൂ,ഓടി,കിതച്ചു
ഓരോ തരി മണ്ണും ഉറച്ചു
കുന്നു ഭൂമിയെ ഉമ്മ വച്ച് 
ഇവിടെ ഒരു  കുന്നേ  ഉണ്ടായിരുന്നില്ലെന്ന്  പറയും
സന്തോഷിച്ചു

അതും പോരഞ്ഞു
കുറെ കുഴികള്‍ കുഴിക്കാംഎന്നു വച്ചു.
കുറെ നഗരങ്ങള്‍ കുഴിച്ചെടുത്തു
കുറെ തെരുവുകള്‍
കുറെ ഗ്രാമങ്ങള്‍............,നദികള്‍ ...............

കുട്ടികള്‍ മറന്നു വച്ച കൊത്തംകല്ലുകള്‍ 
സ്ഥാനം മാറാതെ ,മിണ്ടാതെ നില്‍ക്കുന്നത് കണ്ടു
എല്ലാവരും ഒളിച്ചു പോയിടതേക്ക് വിരല്‍ ചൂണ്ണ്ടി,
ഒരു കാറ്റ് അടര്‍ന്നു പോയി
വരണ്ടു പോയ ആ നദിയില്‍ ഞാന്‍ മുഖം നോക്കി
കണ്ണുകളും മൂക്കും  വായും നഷ്ടപ്പെട്ട ഒരു ശൂന്യത കണ്ടു

പതുക്കെ പതുക്കെ ഒരു ലോകം അപ്രത്യക്ഷമായി 
തെരുവുകള്‍.........................ഇടുങ്ങിയ വഴികള്‍....ഏകാകികളായ പട്ടികള്‍.......
അനാഥരായ കുട്ടികള്‍..
വെളിച്ചം നഗ്നമാക്കിയ അങ്ങാടികള്‍.......നൃതശാലകള്‍............. 
ഒളിച്ചു വച്ച കണ്ണാടികള്‍.......
കെട്ടിടങ്ങളില്‍ അകപ്പെട്ട പൂമ്പാറ്റകള്‍
വെളുത്ത ഞരമ്പുകള്‍ ഉള്ള പൂക്കള്‍..


ഗ്രൂപ്പ്‌ ഫോട്ടോയില്‍ നിന്ന്
ഒരാള്‍ പതുക്കെ മാറിനില്‍ക്കും
നഗ്നമായ മനസ്സ് മറച്ചു വക്കാന്‍ പാടു പെടും
ഭൂപടങ്ങള്‍ ഇനിയും ഒരു നിഗൂടതയിലേക്ക് ഇടറി വീഴും
കുറേക്കൂടി നന്നായിഉദിക്കാമായിരുന്നുവെന്നു സൂര്യന്‍ പറയും കുറേക്കൂടി നന്നായി വീശാമായിരുന്നു എന്ന് 
കാറ്റ് പറയ്യും
പ്രച്ഛന്ന വേഷ മത്സരത്തിന്റെ 
നിര നീണ്ടു കിടപ്പായിരുന്നല്ലോ

ആരോ എന്റെ പേര് വിളിച്ചു
 തിരിഞ്ഞു നോക്കിയപ്പോള്‍ വേറെ ഒരാള്‍
 ചെന്നപ്പോള്‍
എന്നെപ്പ്പോലെ തന്നെ മറ്റൊരാള്‍ 
വിളിച്ചത് ഒരാള്‍   
വിളി കേട്ടത് ഞാന്‍
ചെന്നത് മറ്റൊരു ഞാന്‍

വിളിക്കാത്ത ഒരാളുടെ അടുത്ത്
തോന്നല്‍
-------------------------------
ഞാന്‍ ഒരു നപുംസകം ആണെന്ന് തോന്നുന്നു
 കണ്മുന്നില്‍ വച്ച്
 ഒരുവനെ മറ്റൊരുവന്‍ ചീത്ത വിളിക്കുമ്പോള്‍....
എന്റെ ഒരു തള്ള വിരല്‍ പോലും  അനങ്ങുന്നില്ല 

കേള്‍വിക്ക് മുന്നില്‍,
ഒരുവള്‍ ഉടലും മനസും കീറി മുറിഞ്ഞു
അലറി കരയുമ്പോള്‍...
ഞാന്‍ ചിലപ്പോള്‍ ചിരിച്ചു  മണ്ണ് കപ്പുന്നുണ്ട്

ഭൂമി ഇടിച്ചു നിരതുംപോഴോ....
കടലുകള്‍ കരിങ്കല്ലുകള്‍  ഇട്ടു  തൂര്‍ക്കുമ്പോഴോ 
ഒന്ന് ഒച്ച വക്കാന്‍ കൂടി പോയിട്ട്
ഒരെതിര്‍ മൂളല്‍ പോലും പറ്റുന്നില്ല എനിക്ക്

ആണിനെ പെണ്ണോ ...പെണ്ണിനെ ആണോ
ഇല്ലാതാക്കുന്നതും
കൊത്തി നുറുക്കുന്നതും ഞാന്‍ 
കണ്ടതായിപ്പോലും നടിക്കുന്നില്ല

ഇന്നലെ ,എന്റെ മുന്നില്‍ ഇട്ടാണ്
ഒരുവനെ ,മൂര്‍ച്ചയുള്ള വാക്കും വാളും കൊണ്ട് 
വെട്ടി നുറുക്കിയത്
നിങ്ങള്‍  ഒന്ന് ആലോചിച്ചു നോക്കു....
എന്നിട്ടും ചിരിക്കാനോ കരയാനോ അലറി വിളിക്കാനോ ആകാതെ
ഞാന്‍ ഇളിഭ്യയായി നിന്നിട്ടുണ്ടെങ്കില്‍...
എനിക്ക് തോന്നുന്നു
 ഞാന്‍ ഒരു നപുംസകം ആണെന്ന്

ഞാ തീവ്രവാദി
എന്ന് നിങ്ങളാണ് പറഞ്ഞത്
എന്റെ രക്തത്തി ഉപ്പില്ല
പ്രണയത്തിന്റെയൊ     അലിവിന്റെയോ കാറ്റിന്റെയോ
ഓര്മ്മ   എന്നിലുണ്ടാവാ    പാടില്ല 
മേഖങ്ങ  ആകാശ  നീലിമയുടെ  
അരികുകളി ഉമ്മ    വച്ചു
പൊടിഞ്ഞു  പോകുമ്പോ ...
അതിലൊന്ന്  ചെന്ന്  തൊടാ  പോലും  എനിക്കവകാശമില്ല

അപരഗ്രഹങ്ങളി  പ്രതിധ്വനിക്കും  വിധം
എന്റെ, ജീവിച്ചിരിക്കുന്ന  ഉടലിന്റെ  ചാരം  ആര്ത്തലച്ച്ച്
നിലവിളിച്ചാ     പോലും
ആകാശം   പെയ്യുന്ന ഒരു മഴത്തുള്ളി പോലും നിങ്ങളെനിക്ക് തരില്ല
എനിക്കറിയാം നിങ്ങളുടെത് ഒരു തോറ്റ ജനതയാണെന്നു

ഞാ ആരുമായിക്കൊള്ളട്ടെ
എന്റെ ഉട ച്ചീളുകളി  നിങ്ങളെയ്ത    അമ്പുക
എന്റെ ഉയിരിനെ   വേദനിപ്പിക്കുന്നു
എന്റെ രക്തത്തിന് കടലിന്റെ നിറമാണ്

അദ്രുശ്യരായ     പലരുടെയും നിലവിളിക ആണ്  
എന്റെ ആക്രോശങ്ങളായി       പുറത്ത് വരുന്നത്

എന്റെ പേരുക പലതെന്നു നിങ്ങ പറയുന്നു
എന്റെ ജാതി ...നിറം... തൊലി...മണം....
പലതെന്നും..
എന്റെ വൈരൂപ്യത്തെ നിങ്ങ ക്രൂശിക്കുന്നു 

ത്തമാനത്തി നിന്ന്
എന്നേ മായ്ച്ചു കളഞ്ഞ    ഉറുമ്പുക ആണ്   എന്റെ ഓമ്മക
വിഷം കുടിച്ചു നീലിച്ച നിങ്ങളുടെ കഴുത്തുകക്ക് 
ഒരു പുലരിയുടെ വെളിച്ചം പോലും ഇത്ര പെട്ടെന്ന്   മടുക്കുമെന്നോ  ?
എന്റെ കുഞ്ഞുങ്ങളുടെ    പുഞ്ചിരി
എന്റെ പ്രണയം ...സ്വപ്‌നങ്ങ
 ...
ഭൂപടങ്ങ ഞാ മാറ്റി  വരച്ചിട്ടില്ല
നിങ്ങളുടെ നിഗൂഡ  സാമ്രാജ്യങ്ങ
ഞാ പടവെട്ടിപ്പിടിച്ച്ചിട്ടില്ല
എന്നിട്ടും ഞാ   നിശബ്ധനായിരിക്കുന്നു 
കാരണം എനിക്കതിനു അവകാശമുണ്ട്‌

വിശപ്പ്‌ 
നിങ്ങളുടെയും   എന്റെയും അന്നനാളങ്ങളെ
തിളച്ചു മറിയുന്ന കടലിനെ സ്വപ്നം കാണിക്കുന്നു
ഒരപ്പം അയ്യായിരം പേക്ക്
വീതിച്ചു കൊടുത്തതിനാണ്
പണ്ട് നിങ്ങളെന്നെ കുരിശി തറച്ചത്


     എന്റെ       കുഞ്ഞു  ഒരു തരി മധുരം  നുണഞ്ഞതിനാനു     
നിങ്ങ അവനെ വെടി     വച്ചു കൊന്നത്  
ഭപാത്രത്തിന്റെ  ജെവജലം  കുടിച്ചു
അവ  ഭൂമിയിലെ 
പക്ഷിക്കുഞ്ഞുങ്ങളെയും   ..
മീന്കുട്ടികളെയും  
സ്വപ്നം കാണുമ്പോഴായിരുന്നു 
നിങ്ങ അവനെ         കുത്തി  കോര്തെടുത്ത്തത്
അവന്റെ  ചോരയാണ്
എന്റെ നെഞ്ചി  കുത്തി  നിര്ത്തിയിരിക്കുന്ന    ഈ  തീപ്പന്തം
 കൊല്ലെണ്ടതെങ്ങനെ എന്ന് പാടിയ കവിയും
അഞ്ചു    സൂര്യന്മാരുറെ ചൂട് കുടിച്ച കവിയും
എന്നെയും തഴുകി       ഉറക്കിയിട്ടുണ്ട്    

എന്റെ വിരലുകള പൂമ്പാറ്റകളെ തൊടാ ആഗ്രഹിച്ചു
നിങ്ങ എന്റെ കൈപ്പത്തി തന്നെ വെട്ടി മാറ്റി
ഞാ സ്വാതന്ത്രത്തെ കുറിച്ചു പാടി
 നിങ്ങ എന്റെ നാവ് തന്നെ പിഴുതെടുത്തു.
മരണം വരെ തടവറയി ഒളിപ്പിച്ചു
എന്നിട്ടും ഞാ

  നിശബ്ധനായിരുന്നു        
പക്ഷെ നിങ്ങ എന്റെ കവിത    ചുട്ടെരിച്ചു         
ഓരോ ചാര  ത്തരികളും    കോടിക   aayi     ഇരട്ടിച്ചു 
ലോകത്തിലെ   ഒടുവിലത്തെ   കുഞ്ഞും   വിശപ്പു   അറിയാതെ        സ്വപ്നം    കാണാ 
ഒടുവിലത്തെ  
പുല്ക്കൊടിയും  നൃത്തം ചെയ്യാ
ഞാ എന്റെ ചോരയെ
ആ    ചാരത്തി ഒഴുക്കുന്നു 

കാരണം

ഞാ തീവ്രവാദിഇല
===
പച്ചയുടെ മിടിപ്പ് കാറ്റ്  
മറവിയിലെക്കെന്ന   പോല്   യാത്ര കൃഷ്ണ മണികള്ക്ക്     ഇരുപുരങ്ങളില്    
നീലയും കറുപ്പും വെളിച്ചത്തുണ്ടുകള് ..
ഇല ചവര്ക്കുന്ന കയിപ്പു
ആകാശം പൂത്ത മണം
 ചന്ദ്രക്കള്  അടര്ന്നു വീഴുന്ന സംഗീതം
രാത്രിക്കപ്പുരം ചന്ദ്രന എങ്ങോട്ടോ പോയി
തിരിച്ചു പകലിലേക്ക് കൈകാളിട്ടടിച്ച്ചു
പതുക്കെ    മിണ്ടാതിരിക്കുന്ന പഴയ ആകാശത്തിന്റെ ബാക്കിയില്
 നിന്ന് ഒരു കഷണം കാത്തു വച്ച് നീ മുളപ്പിച്ച കവിത ..കടല് ...
കടലിനു മുന്നിലെ
നമ്മുടെ മാത്രം      നഗരം....

നിന്റെ  ചെരുവിരല്ത്തുംപില് 
ചരിത്രം  പറയാതെ  പോയ പാട്ടുക
കായലോനോട്  കട പറഞ്ഞ  കഥ
സൂര്യതാപം 
ഒരു കക്കയിലെക്കൊളിപ്പിക്കുന്ന നക്ഷത്രം
കടല്  കുടഞ്ഞപ്പോള്  
ഒളിച്ചു പോയ പായല്ക്കൂട്ടത്ത്തിലെ തളിരില...തണ്ട്.. മുള്ള്

കവിത കാനാണ്  ചെന്ന്
മഴ കണ്ട വീട്ടിലെ നിലാരാത്രി
ഇരുട്ടും നിലാവും മുറിയിലേക്
ഓടിക്കയറി വന്ന രാത്രി സംഗീതം

പ്രന്നയപ്പടര്പ്പില്  ഉടല്  വിരിച്ചു കിടന്നു
നീ കുറിച്ച കവിതകള് ....
മരണത്തിന്റെ മണല് തിട്ടയിലിരുന്നു  കൊണ്ട്
ഞാന് പകര്ത്തിയെടുത്ത്ത അപര സന്ദേശങ്ങള്  ....

ഒര്മ്മയിലേക്ക് പറന്നു  പോയ വെളുത്ത പ്രാവുകല്ക്ല്ക് അരിമണി പകരാ
നീയൊരു പ്രപഞ്ചം നിറയെ നെല്ല് വിത്തുകള്   വിതറുന്നു

ജീവിതം  എന്തെന്ന് ഞാന്  ചോദിക്കുമ്പോള്
പ്രണയത്തിന്റെ ഇലകള നീട്ടുന്നു
ഒരാള് പലര്
-------------
രോഷ്നിസ്വപ്ന
------------------
ഒരാള് പലരല്ല
അങ്ങനെ ആകാന് കഴിയുകയും ഇല്ല
ഒരാക്ക് പോകാവുന്നിടത്തെക്ക്
പലരുക്ക് പോകാന്    കഴിയുകയും ഇല്ല

ഒരാത്മാവിനു
ഒരു ശരീരത്തെ മാത്രമേ പ്രണയിക്കാ കഴിയൂ
എന്ന് ആരാണ് പറഞ്ഞത്?
മേഖങ്ങള് നസ്വരമാണ് എന്ന് വാദിക്കുന്ന ലോകത്ത് ജീവിതം ഇല്ല

പലരുടെ ഒരമ്മയും ഒരിക്കല് അയാള് ഒഴിച്ചു
മറ്റൊരാള് ഒര്ത്തതാണ്

എല്ലാവരുടെയും കാഴ്ചകളും
ഒരൊറ്റ ആള് കണ്ടതാണ്
എല്ലാ ജീവിതവും ഒരൊറ്റ ആളിന്റെതാണ്
എപ്പോഴെങ്കിലും
ശാന്തമാവേണ്ടാതുണ്ട് എന്നത് കൊണ്ടാണ് കൊടുങ്കാറ്റും പെമാരികളും
കുതറി തെറിക്കുന്നതു
നമുക്കറിയാം എന്നത് കൊണ്ടാണ് ....
അത് കൊണ്ട് മാത്രമാണ്......

ഒരാള് നിന്നയിടതുനിന്നും
പെട്ടെന്ന്
നമ്മളെ കാണുമ്പോള്
ഒഴിഞ്ഞു മാറുന്നതും...
എന്നാല് അയാള് നമ്മളോട് പറയാതെ മിണ്ടാതെ
പോയ ഇടത്തെപെട്ടെന്ന് കണ്ടെത്തണം എന്ന് പറഞ്ഞാല്
പെട്ടെന്ന് ഒന്നും ചെയ്യാനാവില്ല