Monday, July 20, 2009

ഇറക്കം
=====
പടി കയറും മുമ്പു ഇറക്കി വിട്ടതാണ്
കവിതയെ
വിയര്‍ത്തു....തളര്‍ന്നു............
ദാഹിച്ചു ആണ്
കവിത വീട്ടിലേക്ക്
കയറി ചെന്നത്
ഒരിക്കലും ഇനി തിരിച്ചു ഇറങ്ങീണ്ടി വരും എന്ന്
കരുതി ഇരിക്കില്ല
വിശപ്പും ദാഹവും മാറും എന്നും
കരുതി കാണും
പടിക്കല്‍ എത്തിയപ്പോളെക്കും
ഉമ്മരതിരുന്നവര്‍
അകത്തു കയറി പോയി
നേരം പുലര്‍ന്നപ്പോള്‍,കയറി വന്ന കവിതയെ
വീടിലുള്ളവര്‍ "'ഭ്രാന്തി"' എന്ന് വിളിച്ചു
വാക്കും ആയി
മേലില്‍ കാണുകയോ,മിണ്ടുകയോ
ചിരിക്കുകയോ ചെയ്യരുത് എന്ന്
താക്കീത് ചെയ്തു

തിരിച്ചു പോരുമ്പോള്‍.കവിതയ്ക്ക് കാല്‍ ഇടറി
അക്ഷരങ്ങള്‍ പിഴച്ചു
ഈണവും,താളവും തെറ്റി

വാക്കില്‍ നിന്നു കവിത മരണത്തിലേയ്ക്ക് നടന്നു
എന്നിട്ടും പുനജനിച്ചു
=================================

Friday, July 17, 2009

ക്രൂരകാലത്തിന്റെ മഴ

=============

മഴ-രോഗത്തിന്റെ പെയ്താണ്

ഒരു അബ്സ്ട്രാക്റ്റ്‌ ചിത്രം

പോലെ

നിറങ്ങള്‍ എന്നില്‍ നിന്നു വഴുതി കളിക്കുകയാണ്

കീറിപ്പോയ എന്റെ മുഖഭൂപടത്തില്‍ ഇപ്പോള്‍

തഴച്ചു വളരുന്ന വൃക്ഷങ്ങള്‍

കൂട്ടത്തോടെ കത്തുന്ന സ്വപണമാണ്

ഒരു നഗരത്തില്‍ തുടങ്ങി,സ്വപ്നത്തില്‍ തുടങ്ങി

മറ്റൊരു സ്വപ്നത്തില്‍ എന്റെ

"'അരൂപികളുടെ നഗരത്തില്‍''

എത്തിപ്പെട്ടെ പോലെ

വീണ്ടും മഴ

ശ്വാസ വായുവിനെ

മഴ ഒരു കരിമ്പടം കൊണ്ടു മൂടുന്നു

***************************************************************************

ഇല്ലാത്ത ഒരു നദി

===========

ഇല്ലാത്ത ഒരു നദി ഒഴുകുന്നത്‌ എങ്ങനെ എന്നറിയാമോ?

ഒറ്റക്കിരുന്നു

ഒരു കവിത

എഴുത്തും പോലെ ആണ്

വാക്കുകള്‍ എത്ര മനസ്സില്‍ നൃത്തം ചെയ്താലും

കടലാസിലേക്ക് ഇറങ്ങാന്‍ മടിക്കും പോലെ ആണത്

ഇമകള്‍ ആയി

സൂര്യനെ കീറി മുറിക്കും പോലെ

ജനല്‍പ്പാളികള്‍ തുറക്കാനാവാത്ത ഒരാളുടെ

തീര്‍ത്ഥയാത്ര പോലെ

ഇല്ലാത്ത ഒരു നദി ആണെന്ന് അറിഞ്ഞിട്ടും

അതിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു മരിക്കും പോലെയാണത്

===============================================

മടക്കം
====
വായിച്ചു മടക്കുമ്പോള്‍
പുസ്തകത്തില്‍ ഒരിക്കലും എഴുതിയിട്ടില്ല
സ്വന്തം പേരു
താളുകള്‍ മരിക്കുമ്പോള്‍ അറിയാതെ പോലും
പോരിയിട്ടിട്ടില്ല
നഖം കൊണ്ടോ,പെനതുമ്പ് കൊണ്ടോ
ഒരു ചെറിയ വര പോലും
എന്നിട്ടും വാക്കുകള്‍
ഒളിഞ്ഞുനിന്നു മാടി വിളിച്ചുകൊണ്ടേ ഇരുന്നു
ഉച്ചരിക്കാത്ത വാക്കിന്റെ രുചിയെ കുറിച്ചു ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരുന്നു
ഭൂമിക്കും ആകാശത്തിനും ഇടയില്‍
ഞാന്‍ തൂങ്ങിക്കിടന്നു
=================================================

മഞ്ഞുരുലയില്‍ ഒരാള്‍

===============

വലിയ

ഒരു മഞ്ഞുരുല

അതിനുള്ളില്‍

ആരെയോ കാത്തു

ഒരാള്‍

തണുത്ഞു,വെറുങ്ങലിച്ചു

നില്ക്കുന്നു

കന്തടങ്ങളില്‍ മഞ്ഞു

ആകാശത്തോളം ആഴത്തില്‍

തുടുത്തു

കാത്തു നില്‍പ്പുണ്ട്‌

ഇമകളില്‍,വാരി വിതറിയ പോലെ

തുടിച്ചു

ഇടറി വീഴാന്‍ ഒരുങ്ങി......................

ഒരുപക്ഷെ അയാള്‍

സ്വപ്നം കാനുകയയിരിക്കാം

ജീവിതം ഒരു തരി ചൂടില്‍ ഉറങ്ങുനതിന്‍ സുഖം

തിലി വെയിലേറ്റു കരുവാളിക്കുന്നതിന്‍ വലിച്ചില്‍

കണ്പീളികള്‍,വേവിനാല്‍

ഇറുക്കി അടച്ചു പോകുന്നതിന്‍ കരച്ചില്‍

മഞ്ഞുരുലയില്‍ ജീവിതം

അടക്കപ്പെട്ടവര്‍ക്കെ അറിയൂ

ദേഹം മുഴുവന്‍ ആളിപ്പടരുനതിന്‍ സുഖം

===========================

വഴിയരികില്‍
=========
ചരിഞ്ഞ വീട്
വാതില്‍പ്പാളികള്‍,മണ്ണിലേക്ക് നോക്കി
തല കുനിച്ചു ചരിഞ്ഞു നോക്കുന്നു
ഓടുകള്‍
കട്ടിള
ജനല്‍പ്പാളികള്‍
എല്ലാം ചരിഞ്ഞു...ചരിഞ്ഞു....
വാതില്‍ വിരികള്‍
ചരിഞ്ഞു,കാറ്റിനെ സ്വപ്നം കണ്ടു
ഉറങ്ങാതെ ....
വരനുള്ളവരെ കാത്തു
മിണ്ടാതെ നില്ക്കുന്നു
ഇനി
ഭൂമി മുഴുവന്‍
ചരിഞ്ഞ വീടുകലെക്കൊണ്ട് നിറയും
മേല്‍ക്കൂര
മണ്ണിനെ ചുംബിക്കും
മണ്ണിനു കുളിര്‍ കോരും
ചരിഞ്ഞവീടുകള്‍ക്കുള്ളില്‍
ഒന്നു
നിവര്‍ന്നു നില്ക്കാന്‍
ആളുകള്‍
മനസ്സുകള്‍ ആവലാതി പറയും
==================================================