ഇല്ലാത്ത ഒരു നദി

===========

ഇല്ലാത്ത ഒരു നദി ഒഴുകുന്നത്‌ എങ്ങനെ എന്നറിയാമോ?

ഒറ്റക്കിരുന്നു

ഒരു കവിത

എഴുത്തും പോലെ ആണ്

വാക്കുകള്‍ എത്ര മനസ്സില്‍ നൃത്തം ചെയ്താലും

കടലാസിലേക്ക് ഇറങ്ങാന്‍ മടിക്കും പോലെ ആണത്

ഇമകള്‍ ആയി

സൂര്യനെ കീറി മുറിക്കും പോലെ

ജനല്‍പ്പാളികള്‍ തുറക്കാനാവാത്ത ഒരാളുടെ

തീര്‍ത്ഥയാത്ര പോലെ

ഇല്ലാത്ത ഒരു നദി ആണെന്ന് അറിഞ്ഞിട്ടും

അതിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു മരിക്കും പോലെയാണത്

===============================================

Comments

ഇല്ലാത്ത ഒരു നദി ആണെന്ന് അറിഞ്ഞിട്ടും
അതിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു ....

ഇഷ്ടപ്പെട്ടു ഈ ഒഴുക്ക്‌.. ആശംസകൾ

Popular Posts