Wednesday, May 25, 2016

സ്വപ്നം എന്നകുട്ടി ഉടൽ എന്ന കവിതയോട്‌
------------------------
രോഷ്‌നി സ്വപ്ന
-----------------------
എഴുതുമ്പോൾ ഒട്ടും വളവുകൾ വേണ്ട.
വടിവുകളും.
നീണ്ട വരകൾ പാടേ ഉപേക്ഷിക്കുക.
കുറുകിയ വട്ടങ്ങളോ വരകളോ
വേണ്ട.

അതു
തിരിഞ്ഞു നോക്കുന്ന വള്ളികളും
ദീർഘങ്ങളും
ഏതു ഭാഷയെയും
കവിതയെയും
ഒ ട്ടൊന്ന് അന്തം കെടുത്തും.
മൃത ശരീരത്തിനു കാവൽ നിൽക്കുന്ന
ആളോട്‌ ഏതു ഭാഷയിലാണു
കണ്ട സ്വപ്ന ത്തെ ക്കുറിച്ചു പറയുക?

ഉറക്കത്തിന്റെ അങ്ങേ അറ്റത്തു നിന്ന്
ആരോ തന്നെ കടലിൽ എറിയുകയായിരുന്നു എന്ന്
മരിച്ചവൻ വിളിച്ചു പറഞ്ഞാലോ?
!
സ്വപ്നം എന്ന കുട്ടിയാണു ഞാൻ
ഉടൽ എന്ന കവിതയാണു നീ.
ഈ ഉടൽ ആരു ടെയാണു എന്നു
ചോദിക്കുമ്പോഴെക്കും
കണ്ണുകളിൽ നിന്ന്
ഇറ്റു വീഴുന്ന പച്ചിലച്ചാറുമായി
ബുദ്ധനും ക്രിസ്തുവും ഓടിവരും.
ആരുടെയും നോട്ടം എനിക്കിഷ്ടമല്ല.

നിശ്ശബ്ദ്ധതയുണ്ടോ കൊടുക്കാൻ?

നോക്കു മ്പോൾ..
കണ്ണൂകളിലേക്കു നോക്കാത്തതെന്തു?
സ്വപ്നം എന്ന കുട്ടിയാണു ഞാൻ ..
തീരെ ചെറിയ പെൺകുട്ടി.
ഉടൽ എന്തെന്നറിയില്ല.
പക്ഷെ.....
അതിനു
പൂമ്പാറ്റകളു ടെ
മണമാണെന്നും...
പൂക്കളുടെ മാർദ്ദവമാണെന്നും
അറിയാം
എന്റെ പെട്ടിയിൽ
ഒരു ഉരുളൻ കല്ലുണ്ടു.
ഉടൽ എന്ന കവിതക്ക്‌
സ്വയ രക്ഷക്ക്‌ വേണമെങ്കിൽ എടുക്കാം.

ഉടൽ എന്ന കവിത സ്വയം
എഴുതപ്പെടില്ലല്ലോ....
ഉടൽ എന്ന കവിതയെ
ആരും എഴുതുകയുമില്ലല്ലോ..

സ്വപ്നം എന്ന കുട്ടി
ഒരിക്കലുമതു
വായിക്കുകയുമില്ലല്ലോ...
മറന്നു പോകുന്നു എന്നതു കൊണ്ടാണു
ഓർമ്മ ഇത്ര മേൽ സുതാര്യമായതു

മറവിയെ ഒരു ചില്ലു കൊണ്ട്‌ കീറിയാൽ
നാം രണ്ട്‌ തരികളിൽപ്പിടിച്ച്‌
തൂങ്ങിക്കിടക്കും.
താഴെ ആളിക്കത്തുന്ന തീയാണെങ്കിലും നമ്മൾ പരസ്പരം പുഞ്ചിരിക്കും.
ആത്മാവു
തൊങ്ങലുകൾ തൂക്കിയിട്ട
മരണത്തെ നോക്കി
സന്തോഷിക്കും പോൽ...
നീ വെളിച്ചമാണെന്ന് ഞാനും
 ഞാൻ വെയിലാണെന്ന് നീയും
പരസ്പരം
വെളിപ്പെട്ടു കൊണ്ടിരിക്കും.
നിന്നിലുള്ളതി നേക്കാൾ ചുവടുകൾ നിന്നിൽ തന്നെ.
-------------------
തണുപ്പ്‌....
ചെറുത്‌..
..ചെറുതിലും
ചെറിയ തണുപ്പ്‌
മനുഷ്യർ..മൃഗങ്ങൾ....നിഴലുകൾ...
കടും ഇളം നരച്ച പച്ചകൾ...വെള്ളകൾ

വൈകുന്നേരമായില്ലെങ്കിൽ
ഇവിടെത്തന്നെ ഇരിക്കാം
നിന്റെ കാലുകൾ ആകാശത്ത്‌
ചവിട്ടുന്നത്‌ കേൾക്കുന്നുണ്ട്‌
നിറങ്ങൾ
ഒന്ന്...പലത്‌
പലത്‌...അതിലും പലമയിലേക്ക്‌...
നീ ആകാശത്ത്‌
പി ന്നെയും തണുപ്പ്‌
മൺനിലം
മണൽത്തരികൾ
ഓർക്കാത്ത ഓർമ്മ
പാമ്പിഴച്ചിലിൻ മണം
ഉറക്കം.
പല്ലിമുട്ടയിടുന്ന താളിടുക്കുകൾ
കടലാസിന്റെ വിയർപ്പ്‌.
ഓർക്കു മ്പോൾ..
ഓർക്കാത്ത ഓർമ്മ
കടൽ വന്നു
എല്ലാം പകുത്ത്‌
എല്ലാം പകുത്ത്‌
ഉപ്പ്പ്‌....വിറയൽ....പ്രണയം....കരച്ചിൽ..
കടൽ കൊണ്ടു പോയ പട്ടം
കടലിനു മറ്റൊരു പേരിടണമെന്ന ഉറപ്പ്‌

ഉറപ്പായും ഇത്‌ ഒരു തീവണ്ടി

ത ന്നെയാവണം
ഉറങ്ങി പ്പോയാൽ
വിളിച്ചു വിളിച്ചുണർത്തണം.

നീയുള്ളിടത്ത്‌ നീ...
വീണ്ടും നീ
അതേ നീ
നേരം എന്നൊന്നില്ലെങ്കിൽ
ഇവിടെ ഇരിക്കുമായിരുന്ന എ ന്നെ
ഇവിടെത്തന്നെ ഇരുത്തി
എങ്ങോട്ടെങ്കിലും പോകാമായിരുന്നു

പ ക്ഷേ...ഈ പച്ച യൊ ക്കെ
കുത്തി യൊലിച്ചു പോകി ല്ലേ.


വാഴ്‌ത്തപ്പെട്ടവനു
============

എന്റെ മുതുകിലേറ്റിയ
കുരിശുകളെ
തൂവൽ ക്കൊതുമ്പുകളാക്കി.
പുഴയും കടലും
ചേരുന്ന വരകളിൽ അടച്ചുറപ്പിച്ച കളിമണ്ണിളക്കി
ഭൂഗണ്ഡങ്ങൾ കുഴച്ചു പണിതു
എന്നിട്ട്‌
ഓർമ്മകളിൽ നക്ഷത്രമുന കൊണ്ട്‌
വരച്ചു ചേർത്ത
ആകാശങ്ങളെ എന്റെ
ചുണ്ടുകളിലൊട്ടിച്ചു
    2
എനിക്കും നിനക്കുമിടയിൽ ഒരു ദൈവവും വെളിപ്പെട്ടില്ല
ഒരു കടലും പിളർന്നില്ല
ഒരു പർവ്വതവും കാറ്റിലുയർന്നില്ല
ആരുടെ വായ്ക്കുള്ളിലും
സൗരയൂഥം തെളിഞ്ഞില്ല
ഒരപ്പവും വീഞ്ഞായില്ല
എന്നിട്ടും നീ വാഴ്ത്ത പ്പെട്ടവനാകുന്നു
എ ന്റെ നാവിലാണു നി ന്റെ പേരു ഉച്ചരിക്ക പ്പെടുന്നത്‌
        3
നിനക്കു മുല തരുമ്പോൾ
കവിയാകുന്ന
പെണ്ണാണു ഞാൻ