മടക്കം
====
വായിച്ചു മടക്കുമ്പോള്‍
പുസ്തകത്തില്‍ ഒരിക്കലും എഴുതിയിട്ടില്ല
സ്വന്തം പേരു
താളുകള്‍ മരിക്കുമ്പോള്‍ അറിയാതെ പോലും
പോരിയിട്ടിട്ടില്ല
നഖം കൊണ്ടോ,പെനതുമ്പ് കൊണ്ടോ
ഒരു ചെറിയ വര പോലും
എന്നിട്ടും വാക്കുകള്‍
ഒളിഞ്ഞുനിന്നു മാടി വിളിച്ചുകൊണ്ടേ ഇരുന്നു
ഉച്ചരിക്കാത്ത വാക്കിന്റെ രുചിയെ കുറിച്ചു ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരുന്നു
ഭൂമിക്കും ആകാശത്തിനും ഇടയില്‍
ഞാന്‍ തൂങ്ങിക്കിടന്നു
=================================================

Comments

വാക്കുകള്‍
ഒളിഞ്ഞുനിന്നു മാടി വിളിച്ചുകൊണ്ടേ ഇരുന്നു..
നല്ല പ്രയോഗം ആശംസകൾ
salih said…
wish you all the best