എന്റെ പ്രണയമേ...
കൊടുങ്കാറ്റു പോലെയായിരുന്നു അത്‌.
നീ എന്നെ ഏതു പെരു മഴകളെയാണു ഓർമിപ്പിക്കുന്നത്‌ എന്നറിയില്ല.പക്‌ഷേ നി ന്റെ കണ്ണുകൾ തിളങ്ങുമ്പോൾ...പ്രണയത്തി ന്റെ ഉള്ളരുവികൾ നിന്നിൽ നിറയുന്നത്‌ ....
എന്നിലേക്ക്‌ അത്‌ ഒഴുകുന്നത്‌ ...
ഞാൻ അനുഭവിക്കുന്നുണ്ട്‌.
ഒരു വൈദ്യുതി പോലെ
ഞാൻ ആ ഞരമ്പിലൊന്നു തൊട്ടു പുളയുന്നുണ്ട്‌.
നീ എന്റെ ആകാശങ്ങൾക്ക്‌
അടുത്തിരിക്കുമ്പോൾ
നിന്റെ സ്വപ്നങ്ങളു ടെ ഉടൽ എന്നിൽ പ്രണയത്തിന്റെ തീപ്പൊരികൾ ജീവനാൽ എരിച്ചെടുക്കുന്നത്‌ ഞാനറിയുന്നു.
ഞാൻ നിശബ്ദയാകുന്നു.
നി ന്റെ കൈവിരലൊന്നു തൊടാൻ
ഞാൻ ആത്മാവുകൊ ണ്ട്‌ കുതിക്ക്കുകയായിരുന്നു.
കൊടുംകാറ്റു പോലെതന്നെയായിരുന്നു അതു ആൾക്കൂട്ടത്തിനിടയിൽ നിന്ന്
നിന്റെ കണ്ണുകൾ
എന്റെ കണ്ണുകളിലേക്കു മാത്രം നോക്കുന്നു.
ഞാൻ മരണം മണക്കുന്ന
തീവണ്ടീയിലായിരുന്നു.
നിന്റെ കണ്ണുകൾ നിറഞ്ഞു പോകുമോ എന്ന് ഞാൻ ഭയന്നു...
നീ എന്റെ ചെറുവിരൽ പിടിച്ചു.
ഭൂമിയിൽ ഭൂകമ്പങ്ങൾ നിലച്ചു .
ഏതു കടലിൽ നിന്നും
കര കേറാനാകുമെന്ന് എനിക്ക്‌ തോന്നി
അതു പ്രണയമായിരുന്നു.
ഞരമ്പുകൾ ഊറിക്കൂടി
ജീവനിൽ നിന്ന് ജീവനിലേക്ക്‌ പടരുന്ന പ്രണയം

എന്നിൽ
എന്റെ പാട്ടിൽ നിന്ന് ഞാൻ നിന്റെ മരണം മായ്ചു കളയുന്നു.
മൗനത്തി ന്റെ തോടു പൊട്ടി
ഒരു മുട്ട പൊട്ടി പടരുന്നു.
അതിൽ നിന്ന് നീ എന്റെ കുഞ്ഞായി പിറന്നു കൺപീലികൾ അനക്കി.
എന്റെ പ്രണയമേ.....
ഇമയടക്കാനാവാത്ത കൺകളിൽ നിന്ന് ഈ ജീവജലം ചുംബിച്ചെടുക്കുക