ജലം മറന്നു വച്ച കവിതയാണു മനുഷ്യൻ
-------------------------------രോഷ്‌ നി സ്വപ്ന
ജലം ഉണ്ടാകും മുമ്പ്‌ മനുഷ്യൻ ഉണ്ടായിരുന്നു എന്ന്
എങ്ങ നെ വിശ്വസിക്കും?
ആരാണത്‌ പറഞ്ഞത്‌ എന്നാവും
ആദ്യ പ്രശ്നം
അയാളെ കണ്ടെത്തിക്കഴിഞ്ഞാൽ ത ന്നെ
അയാൾക്ക്‌ മുമ്പ്‌
ജലം ഉണ്ടായിരു ന്നോ എന്നാവും സംശയം
അതെങ്ങനെ അറിയാൻ?
ഇല്ല എന്നുറപ്പിച്ചു പറയാൻ അയാൾക്കാവു മോ?
ആവും എന്നയാൾ പറ ഞ്ഞേക്കാം
പ ക്ഷെ
നമുക്കത്‌ അംഗീകരിക്കാൻ ആവില്ല
കാരണം
ആദ്യ മനുഷ്യൻ ഉണ്ടാകുമ്പോൾ ത ന്നെ
ജലം സ്വയം റദ്ദു ചെയ്തതായിരു ന്നെ ങ്കി ലോ?
മനുഷ്യൻ ഉണ്ടാകുന്ന സമയം
കുറച്ചു നേരം അത്‌ നിശബ്ദ്ധമായിരുന്നതാ ണെങ്കിലോ?
ഒരു പ ക്ഷേ...ജലത്തിന്നടരുകൾക്ക്‌
നിശബ്ദ്ധതക്ക്‌ അവകാശമുണ്ട്‌
എന്ന് തോന്നിയിരിക്കാം
ആദ്യ മനുഷ്യൻ ഉണ്ടായത്‌
ജലം തൊട്ടായിരിക്കില്ലേ?
ജലത്തിനു മുമ്പ്‌
സ്രുഷ്ടിക്ക പ്പെട്ടതിനാൽ
അവർക്ക്‌
ജീവജലമുണ്ടായൈരിക്കി ല്ലേ?
ചോരയുടെ തണുപ്പ്‌
മരണത്തിലെന്ന പോൽ...
ജനനത്തിലും അറിഞ്ഞിരിക്കില്ലേ
ചോരക്കും മുമ്പേ
മറവി മൂടിയതിനാൽ അവർ
ജല ത്തെക്കുറിച്ച്‌
മറന്നതായിരിക്കുമോ
അവർ ഉരുവം കൊണ്ട നിമിഷം
എല്ലാ ജലസ്രോതസ്സുകൾക്കും
മറവി ബാധിച്ചു കാണുമോ?
2.
ഓർമ്മ ജലത്തിൽ നിന്നു മാത്രം
തളിർത്തു വരുന്ന ഒരു
പൂവാവുമ്പോൾ
മനുഷ്യൻ
ഒരു
പക്ഷേ...കരുതുകയായിരിക്കും.
ജലത്തിനു മു മ്പേ
തങ്ങളുണ്ടായിരുന്നെന്ന്..
അങ്ങനെ പറയുന്നവർ തങ്ങളു ടെ ഓർമ്മയെ തിരികെ വിളിച്ചൊന്ന് നോക്കിയാലോ എന്ന് ആ സമയം കഴിഞ്ഞു പോകുമായിരിക്കും
ഒറ്റ നിമിഷത്തിനുള്ളിൽ
ഒരു പാട്‌ ഗ്രഹങ്ങൾ പൊട്ടിത്തകരുമായിരിക്കും
ഒരു പാട്‌ കുഞ്ഞുങ്ങൾ
വരണ്ട മരുഭൂമിയി ലേക്ക്‌
ദാഹിച്ചു കൊണ്ട്‌ ജനിച്ചു വീഴുന്നുണ്ടാവും
'ദാഹ'മെന്നത്‌ തിരിച്ചറിയും മു മ്പേ
കൂട്ട വെടിവയ്പ്പിൽ
ചിതറിപ്പോകുന്നുണ്ടാവും
ഇല്ല വിശ്വസിക്കാനാവില്ല
ജലം ഉണ്ടാകും മുമ്പ്‌ മനുഷ്യനല്ല
ഭൂമി തന്നെ
ഉണ്ടായിരുന്നില്ലയെന്നത്‌...
തെളിവുകൾ തെളിവുകളോട്‌
വധ ശിക്ഷകളെപറ്റിപ്പറഞ്ഞ്‌
കൈകൊടുക്കു മ്പോൾ
ചിലപ്പോൾ...
അത്‌
രേഖപ്പെടുത്തപ്പെടുമായിരിക്കും
ചിതറിപ്പോയ ഓർമ്മകൾക്ക്‌
ദാഹിക്കു മ്പോൾ
മനുഷ്യനും ജലവും
മുമ്പ്‌ പിൻപ്‌....എന്നതൊക്കെ
റദ്ദായിപ്പോയേക്കാം
ശവ ശരീരങ്ങൾ കാത്തു നിൽക്കുന്ന പരുന്തുകളോട്‌ നാമെങ്ങ നെ പറയും?
ജലം
മറന്നു വച്ച
കവിതയാണു
മനുഷ്യർ
എന്ന്

Popular Posts