ജലത്തിനടിയില്‍


ജലത്തിനടിയിലേക്ക്
ആഴ്ന്നുപോയി
മീനുകളെക്കാണണ൦
എന്ന കരുതി
തിരകള്‍ നേരെ
കടലിനടിയിലേക്ക്‌ 'കുതിച്ചു
കുമിളകളായി ഉയര്‍ന്നു
കടലിന്റെ അടിത്തട്ടിലെന്റെ
കാല്‍ വിരലുകള്‍ തൊട്ടു
ഇനി
താഴേക്കിറങ്ങാനിടമില്ല
ജലപിശാചുക്കള്‍ മന്ത്രിച്ചു
കടലിനടിയില്‍
ഒരു ഭൂമിയും  പിളരില്ല
കരയിലേതില്‍ നിന്ന വ്യത്യസ്തമായി
രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ഏറെയുണ്ട് വഴികള്‍ ഇവിടെ

എവിടെ നിന്നാണ് നീ വരുന്നത് ?
കടല്‍ നൊച്ചികള്‍ ചോദ്യം ചെയ്തു

ഞാനൊന്ന് പതുങ്ങി
ഭൂമിയില്‍ ഉണ്ടായിരുന്നപ്പോള്‍
എന്റെ കയ്യിലുണ്ടായിരുന്ന ചുറ്റികയെവിടെ ?
ഓരോ കരിങ്കല്ലിന്റെയും
മൌനം തച്ചുടച്ച്
ലോകത്തെ മാറ്റാനിറങ്ങിയ
എന്റെ മുഖം
ഞാന്‍ തപ്പി നോക്കി
ചളിയില്‍ പുതഞ്ഞ് പോയ പാവാട
വലിച്ചെടുത്തു .
ഞാന്‍ എന്തിനാണ് കടലില്‍ ചാടിയത് ?

കടല്‍ ഇപ്പോള്‍
ചളി പുരണ്ട ഒരു മരുഭൂമി

Popular Posts