ജയില്‍പ്പുള്ളിയുടെ കൂട്ടുകാരന്‍




അയാളെ കണ്ടിരുന്നു 
പൊരിവെയിലത്ത് ..
ഉടല്‍ ഉണക്കാനിട്ട പോലെ 
ജയിളില്‍ന്റെ മതിലില്‍ ചാരി നില്‍ക്കുന്നു 

അയാളപ്പോള്‍ ,ച്ചുട്ടുവട്ടത്ത് 
വരണ്ടുണങ്ങിക്കിടക്കുന്ന 
ഒക്കുമരങ്ങളുടെ
പരുപരുത്ത ഇലകള്‍ നോക്കി നില്‍ക്കുകയാവാം 
മരങ്ങള്‍ക്കിടയില്‍ 
വറ്റി തീരാറായ 
കുളത്തില്‍ നിന്ന് 
ഓടിപ്പോയ മീനുകള്‍ 
എവിടെ എന്ന ഓര്‍ക്കുകയാവാം 
വരള്‍ച്ചയില്‍ പക്ഷികള്‍ ചേക്കേറുന്ന 
മെലിഞ്ഞ  കൂടുകളില്‍ 
ചൂട് കൂടുതലല്ലേ 
എന്നാലോചിക്കുകയുമാവാം 

ഒരുമിച്ച് ചുട്ടെടുത്ത പാത്രങ്ങള്‍ 
തച്ചുടച്ച് 
നട്ടുച്ചക്ക് ഇറങ്ങിപ്പോയ കൂട്ടുകാരനെ 
കാത്തു നില്‍ക്കുകയാണ് താന്‍ എന്ന 
സ്വന്തം ഓര്‍മ്മയെ
 ഒന്നു  പുതുക്കിപ്പണിയുകയുമാകാം 

അപ്പോള്‍ചുറ്റും തലങ്ങും വിലങ്ങും 
അന്തമില്ലാതെ ഓടുന്ന 
പട്ടികളില്‍ ഒന്ന്‍ അടുത്ത് വന്നു 
സ്നേഹം കൊണ്ട് ഉരുംമുമെണ്ണ്‍ അയാള്‍ വെറുതെ ആശിക്കും 
മരിച്ചു പോയ മകള്‍ക്ക് 
ഇഷ്ടമായിരുന്ന ഒരു തവിട്ടു നായക്കുട്ടിയെ 
അയാള്‍ വെറുതെ ഓര്‍ക്കും 
പട്ടികള്‍ ആരും അയാളെ കണ്ടതേ  നടിക്കാതെ തല താഴ്ത്തിനടന്നുപോകും 
കല്ലുകള്‍ക്ക് മേല്‍ വന്നിരുന്ന് 
ചില കാക്കകള്‍ 
അല്‍പനേരം കഴിഞ്ഞു പറന്നു പോകും 
പണ്ടൊരിക്കല്‍ വായനശാലയില്‍ 
കൂട്ടുകാരനോടോപ്പമിരുന്നപ്പോള്‍ 
വായിച്ച പുസ്തകം ഓര്‍ക്കും 
അതിലെ രണ്ടു വരിക്കവിത ഓര്‍ക്കും 
പെട്ടെന്നൊരു രോമാഞ്ചം 
പൊരി വെയിലത്തും അയാളെ മൂടും 
അന്നു പുസ്തകഷെല്‍ഫുകളിലൂടെ 
കൂട്ടുകാരന്‍ ചൂണ്ടിക്കാട്ടിത്തന്ന 
കാഴ്ച് യോര്‍ക്കും 
കരച്ചില്‍ വരും അയാള്‍ക്ക് 
കരയില്ല 
ചുവപ്പില്‍ പൊതിഞ്ഞ 
വൈകുന്നേരത്തെ സൂര്യന്‍ഇപ്പോള്‍ അതുപോലെ 
തുടുക്കാറെയില്ലല്ലോയെന്നയാളോര്‍ക്കും   .
ജയില്‍ ഭിത്തികളില്‍ ഉറുമ്പുകള്‍ കൂട്ടിയ പുറ്റ്കളിലേക്ക് 
സൂക്ഷിച്ചു നോക്കും മകള്‍ പാടാറുള്ള പാട്ടോര്‍ക്കും 
അപ്പോള്‍ അയാള്‍ എത്ര വേണ്ടെന്നു വച്ചാലും കരയും 

ഓര്‍മ്മയില്‍ 
മരിച്ചുപോയ ആരെയും പ്രവേശിപ്പിക്കരുത് എന്ന് അവളുടെ അമ്മ വാക്ക് വാങ്ങിച്ചതോര്‍ക്കും.

ചുറ്റുമുള്ള മണ്ണില്‍ 
കല്ലറകള്‍ ഉണ്ടെന്ന് 
അയാള്‍ വെറുതെ സങ്കല്‍പ്പിക്കും
 എന്റെ  കൈ വേദനിക്കുന്നു ..കാല്‍ വേദനിക്കുന്നു എന്ന് മകള്‍ പറഞ്ഞതോര്‍ത്ത് ചാകാന്‍ തോന്നും അയാള്‍ക്ക്    

ഓരോ കല്ലറയിലുംഅയാള്‍  
മകളെയും അവളുടെ അമ്മയെയും തിരഞ്ഞതോര്‍ക്കും 
ഒന്നും ഓര്‍ക്കാനാവാതെ 
അയാള്‍ ജയിലില്‍ ഉള്ള കൂട്ടുകാരനെ കാത്തു നില്‍ക്കും 

അതെന്തിനാണ് അയാള്‍ 
അയാളോട് തന്നെ ചോദിക്കും 

കുറെ നേരം ഉത്തരം കിട്ടാതെ നിന്ന 
അയാള്‍ മണ്ണിനടിയിലേക്ക്  മടങ്ങിപ്പോകും
 



Popular Posts