കറുത്ത പെൺകുട്ടികൾ

കറുത്ത പെൺകുട്ടികൾ
ചുവന്ന തെച്ചിപ്പഴം കഴിക്കുന്നത് 
കണ്ടിട്ടുണ്ടോ ഇന്നലെവരെ ഭൂമിയും ആകാശവും കാറ്റും കടലും 


ഇല്ലാതിരുന്നത് പോലെ 
ചുണ്ടുകൾ കൊണ്ട് 
ചുവപ്പ് ഊറ്റിയൂറ്റി കുടിച്ച് 
അവർ തെച്ചിപ്പഴം ഈമ്പും 

എന്നിട്ടവർ ഒരു തണ്ട് പൂവെടുത്തത്‍ 
തലയിൽ ചൂടും 

ലോകത്ത് നിറങ്ങൾക്ക് 
മനുഷ്യരുടെ പേടിയുടെ 
പേരാണെന്ന് 
അവർ അറിഞ്ഞിരിക്കില്ല