മഴ ചിലപ്പോൽ പൊള്ളിപ്പോവുന്നു
.ഉടലിൽ
 ഇലകൾ മുളക്കും വരെ 
കുതിർത്ത്‌ പെയ്യുന്നു.
മറവിയിൽ
 ഒലിച്ചു പോയ കവിതകൾ
 കൂട്ടത്തോടെ
തിരിച്ചു വരുന്നു.
അഗ്നിപർവ്വതങ്ങൽ പോലെയാണു വാക്കുകൾ .
സൊയിര്യം
തരില്ല.... 

എഴുതും വരെ
ചെവിയിൽ വണ്ടു പോലെ

 മൂളി ക്കൊണ്ട്‌ ഉന്മാദത്തിന്റെ കടലിൽ തള്ളൂം .
"അവിടെക്കിടക്ക്‌"
എന്ന് പറഞ്ഞു 

തിരിഞ്ഞു നോക്കാതെ പോകും.
ഉറങ്ങിക്കിടക്കയാണെന്നു കരുതും

.പക്ഷേ.....ഉണർച്ച തന്നെ ആയിരിക്കും.
കണ്ണുകളെ ചതിക്കാൻ 

മറവി മൂടലായ്‌ വരും..
വഴി തെറ്റും...

വഴി വയലാകും.
പുൽത്തലപ്പുകൾ

 പാമ്പുകളും...
മഴ 

മഞ്ചാടിയും ആകും.
സ്വപ്നത്തിൽ 

ആരോ 
മഞ്ചാടികൾ സമ്മാനിക്കും....
ഇരട്ടക്കണ്ണുള്ള മഞ്ചാടികൾ.
താഴേക്കു നോക്‌മ്പോൾ....

വിദൂരത്തിൽ ..
മറ്റൊരു ഗ്രഹം....
മറ്റൊരു ഉടൽ....
മറ്റേതോ ഞാൻ......

Popular Posts