വെളിച്ചത്തിലേക്ക്‌ ഓടുംതോറും
എന്റെ നിഴലിനു
വലുപ്പം വക്കുന്നു
എന്നേക്കാൾ വലിയ
പേടിയായി
എന്നേക്കാൾ  വലിയ
നിലവിളിയായി
എന്നേക്കാൾ വലിയ ഉന്മാദമായി
എന്നേക്കാൾ വലിയഞ്ഞാനായി മാറിക്കൊണ്ടിരിക്കുകയാണു

നിഴലേ.....
 എന്റെയൊപ്പം
 ഓടാതിരിക്കുക
ഒന്നുകിൽ എന്നെക്കളഞ്ഞു
നീ ഒറ്റക്കു മരിക്കുക
അല്ലെങ്കിൽ
എ ന്നെക്കടന്നു
നീ
എ ന്നെ മരിക്കാൻ വിടുക
ജീവിതം മുഴുവൻ
 നിന്നെ പേ ടിച്ചോടിയോടി
എന്റെ
കാലം കഴിഞ്ഞു