പൂക്കളോട് ഞാൻ എന്ത് പറയും?


ഇരുട്ടിൽ
ജലം തിളങ്ങുന്നതു പോലെ 
ഞാൻ എന്റെ വഞ്ചി 
നിന്നിലേക്കാഴ്ത്തുന്നു
ഒരു ചില്ല് കഷ്ണം തച്ചുടച്ച സംഗീതത്തിൽ
വെള്ളം തുള്ളിച്ച ഓർമ്മകൾ .....
നേർത്ത ഒരു കൊടുംകാറ്റ്.............. 
...അതിന്റെ സ്വപ്നങ്ങളിൽ
നമ്മളുടെ മരണം നട്ടു വച്ച പോൽ...
നമ്മെ നിർത്തിക്കൊണ്ടു...
പാഞ്ഞു പോകുന്ന വഴികൾ......
പാഴ്പാത്രത്തിലേക്കു വലിച്ച് എറിഞ്ഞവയിൽ
പൂക്കളും
പഴങ്ങളും
വെള്ളാരം കല്ലുകളും ഉണ്ട്
നനഞ്ഞ ചില്ലുകൾ
എന്റെ കാലടികളിൽ ഒട്ടിപ്പിടിക്കുന്നു
പുതിയ ദിവസം
വീണ്ടും വീണ്ടും പുതിയതാവുന്നു
നിന്റെ രാത്രികൾ ചെമ്പോത്തുകളെ പോലെ
എന്റെ ദുസ്വപ്നങ്ങളെ ചുംബിച്ചു.....
വെളുത്ത നിലവാക്കുന്നു
ഈ പർവ്വതത്തെ ഞാൻ എന്ത് വിളിക്കും?
ഉണങ്ങിപ്പോയ ഇതളുകൾ നീട്ടി കരയാൻ ഒരുങ്ങുന്ന
പൂക്കളോട് ഞാൻ 

Popular Posts