കടലു പണ്ട്
 പാവാട ക്കാരിയായിരുന്ന സമയത്ത്
കടലു പണ്ട്
 പാവാട ക്കാരിയായിരുന്ന സമയത്ത്
കണ്ട സ്വപ്നങ്ങളില്
മീനുകളുടെ ചെകിളക്ക് ഉള്ളില്
 മണല് തരികള് ഉണ്ടായിരുന്നില്ല എന്നു പറഞ്ഞ കാറ്റും....
കാറ്റില് പടര്ന്ന വിഷവും ...
വിഷം കുടിചു നീലിച്ച
അപ്പൂപ്പന് താടികളും കൂടി എഴുതിയ  പാട്ടീല് നിന്ന്
ഒരു വരി
ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി

കൂട്ടക്കൊല നടന്ന തെരുവില്   ചെന്ന്
അത് ഒരു നന്ദ്യാര്       വട്ട   പൂ ഇറുത്തുകടിച്ചു
ചോര ചുവക്കുന്ന നാവില്  നിന്ന്
പണ്ടാരോ നിര്ബന്ധുച്ചു എഴുതിച്ച 
ഹരിശ്രീ മാഞ്ഞു പോയി
പകരം ശൂല മുന കൊണ്ട് കീറി വരഞ്ഞ
ചോരപ്പാടുകള്  കറുത്ത് കിടന്നു

ഉടലില്  നിന്നടര്ന്ന
ചത്ത് നീലിച്ച ഭ്രൂണം .....
കാറ്റ് തട്ടി മുറിഞ്ഞ പൂമ്പാറ്റകള്. ....
കൃഷ്ണ മണി കീറി മാഞ്ഞു പോയ സ്വപ്നം....
സ്വപ്നത്തില കാണാതായ ഉടലുകള്....

വേലിയെറ്റത്തിലു      പെട്ട് കാണാതായ
കട മുഖത്ത്  ചെന്ന്
ഒരു കക്കതുണ്ട് മോഷ്ടിച്ച്
ആയിരം വര്ശംഗ ഒളിച്ചു കടത്തിയ
നിഗൂഡ സന്ദേശങ്ങളി
കടലി വരച്ച അതിര്ത്തി രേഖകള്
മെനഞ്ഞ
നീതി നിഷേധങ്ങ വായിച്ചു

കര ഭൂമിയും...
ഭൂമി ആകാശത്തെയും
നിറം ,മണം,ലിംഗം....എന്നിങ്ങനെ വേര്തിരിച്ച്

ആണോ പെണ്ണോ കടന്നു വരാത്ത
അന്യ ഗ്രഹങ്ങളി ചെന്ന്
പല്ല് മുളക്കാത്ത
മഞ്ഞു പാളികല്ക്കിടയില്
പിഴുതെടുക്കപ്പെട്ട നാവുകള്
ഉറക്കെ ഉറക്കെ മുദ്രാവാക്യങ്ങളും കവിതകളുംപാടി
തെരുവുകള്
 ചോര കൊണ്ട് മൂടി
എവിടെ നെരൂദ ....?
പുഷ്കിന്?
വ്യാസനു ?
നിറങ്ങള തീര്ത്ത കലിയുഗങ്ങളില് കൈ മാറിയ ആയുധങ്ങള്?

ഭൂമി തുറന്ന കപ്പല്?
പെണ്കുട്ടികള് മുളച്ച അഴുക്കു ചാലുകള്?
ഉടല് ത്തുണികള് ഉരിഞ്ഞു എറിയപ്പെട്ട ചതുരംഗ യുട്ധങ്ങള്...?

ഒളിക്കാന്  ഒരു തുളയോ...
മ്മാർണ്ജ്ജീരിക്കാനു ഒരു ഗുഹയോ കിട്ടാതെ...
അലഞ്ഞു...നടന്നു...അലഞ്ഞു

അപ്പൊളാനൊ
മരുകടല്തീറത്തു
വാക്ക് കിട്ടാതെ  വിങ്ങിയ
എന്റെ കണ്പീലിയില്
 സൂര്യന്
വെയിലാലുംമ്മ  വച്ചതും....
പെട്ടെന്നാപ്പീലി തിളങ്ങിയതും...
നീ ഒരു കവിതയായി

പറന്നു വന്നു എന്റെ കാഴ്ചയായതും ??

Popular Posts