1.പരിണാമ സിദ്ധാന്തം ഒരു അവസാന വാക്കല്ല
--------------------------------------------------------------
                        രോഷ്നിസ്വപ്ന

പരിണാമ സിദ്ധാന്തത്തെ വെല്ലു വിളിച്ച കുട്ടി ആയിരുന്നു ഞാന്‍
കൈ കാലുക  വളരുന്നതിന് പകരം
തലച്ചോര്‍ വളര്‍ന്നു
പല്ലുകള്‍  മുളച്ചു
മുറ്റത്തു  കാക്കവന്നാല്‍
ചോരുരുളകള്‍ കൊണ്ട്
എറിയാന്‍ പഠിച്ചു

അതി ജീവനത്തെക്കാള്‍   മാര്‍കറ്റ്‌   
അക്രമത്തിനു ഉണ്ട്  എന്ന് പഠിച്ചു
ക്രമമില്ലായ്മയാണ് അക്രമം  എന്ന്
സതീര്ത്യരെ  പഠിപ്പിച്ചു 
പഞ്ച തന്ത്രം കഥകള്‍ 
മുഴുവന്‍ വായിച്ചു
വിക്രമാതിത്യനും വേതാളവും
നടന്നു പോകുന്ന വഴിയില്‍  തൂങ്ങിക്കിടന്നു
എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരങ്ങള്‍ 
വിളിച്ചു പറഞ്ഞു

ചോദ്യങ്ങള്‍ പിന്നെ എന്നെ കണ്ടാല്‍ മിണ്ടാതായി
മിണ്ടാതായി.....
ഷേക്സ്പിയറിന്റെ നാടകത്തിലെ കാട്ടില്‍ എത്താന്‍
 ഇലകളോടും  പച്ച കളോടും 
 തത്തകളോടും      
അപേക്ഷിച്ച്   
അവര്‍ കടലിലേക്ക്
 വഴി ചൂണ്ടി കാണിച്ചു
വിശന്നപ്പോള്‍
  മുറ്റത്തെ മണ്ണ് വാരി തിന്നു
കള്ളന്‍ എന്ന് വിളിച്ചപ്പോള്‍
 വായ തുറന്നു  കാട്ടി 
പറ്റിച്ചു....
ഇടയ്ക്കിടയ്ക്ക് ആത്മഹത്യ ചെയ്തു
ഒഴിവു നേരങ്ങളില്‍
ആരെയെങ്കിലുമൊക്കെ 
വെട്ടിക്കൊന്നു
രണ്ടു വാക്ക് ചേര്‍ന്നാല്‍  ,
മൂന്നാമതൊരു നക്ഷത്രം പിറക്കും
 എന്ന് പറഞ്ഞവനോട്
രണ്ടു വാക്ക് മാത്രം   പറഞ്ഞു 

ഇരുമ്പു കണ്ടാല്‍ പേടിക്കാതായി
മൂക്ക് നീണ്ടു നീണ്ടു....
തുമ്പിക്കൈ അആകുന്ന 
നല്ല  കാലം സ്വപ്നം കണ്ടു 
സ്വപ്നങ്ങളില്‍ മരിച്ചവര്‍
 ജാഥയായി പോകുന്നത് കണ്ടു
കൈവിരലുകളില്‍
തുമ്പ വിരിയനെ   എന്ന്
പ്രാര്‍ഥിച്ചു  
ഇരിഞ്ഞാലക്കുടയില്‍  ഇരുന്നു 
കാശിയിലേക്കും കൊനാര്‍ക്കിലെക്കും   പോയി  .
കല്‍ക്കശ്നങ്ങള്‍ക്കിടയില്‍  ഹൃദയം  മറന്നു  വച്ച് 
പോകുന്നിടത്ത്  എല്ലാം  
സ്വന്തം ഘാതകനെ  തിരഞ്ഞു

ചിലപ്പോള്‍ ....
ഭൂമിയുടെ  അറ്റം  വരെ  പോയി
തിരിച്ചു പോന്നു.
തലയില്‍ നിന്ന് ആല്‍മരം വളര്‍ന്നു
ഉടലില്‍ നിന്ന് കടല്‍.....
കണ്ണ്കളില്‍        നിന്ന് അഗ്നി...
വാക്കില്‍   നിന്ന് പ്രളയം ...
മരണത്തില്‍  നിന്ന് പ്രണയം   ....

പരിണാമ സിദ്ധാന്തം എന്നത്....
ഒരു അവസാന വാക്ക്     അല്ലല്ലോ ....




















2.തുഴയു തുഴയു നാവികാ    
                      രോഷ്നിസ്വപ്ന

തിരയില്ലാ  കടല്  തേടി 
മറു  ഭൂമിയില്‍  അലയുന്നു 
വിളര്‍ത്ത നീലയില്‍ 
'കടല്‍' എന്ന കവിത നനഞ്ഞു 
കുതിരുന്നത് സ്വപ്നം കണ്ടു

ചിലപ്പോള്‍ കവിതയില്‍  തുഴഞ്ഞു 
പ്രണയത്തില്‍  മുങ്ങി മരിച്ചു
ആഴങ്ങളുടെ നിശബ്ദതയില്‍ 
സ്വന്തം  മൌനത്തെ  മറന്നു 
അതെ  പഴയ കടല്‍ക്കൊള്ളക്കാരനായി   
അവിടെയും  ഇവിടെയും  ഇല്ലാത്ത ഒരിടം 
കടലോ ഭൂമിയോ    ഇല്ലാത്ത ഒരു നനവ്‌ 
ഒരാഴം  ഒരു മൌനം 
കടലെങ്കില്‍ ... ഇരു  പുറങ്ങളില്‍ 
മീന്കുട്ടികളുടെ    കളിമൈതാനം 
കരയെങ്കില്‍ , അതിന്നടരുകള്‍ 
നക്ഷത്രം  വീണ് അടിഞ്ഞ   
മഴു വലിച്ചെറിഞ്ഞാല്‍ മുളക്കാത്തത്‌ 
ചൂഴ്ന്നെടുത്ത  കാണുക  കോര്‍ത്ത  പാട്ടുകള്‍ 
മൃതരുടെ   നൃത്തം 
രാത്രി  പൂക്കാത്ത  ചെമ്പകം       
ഇല്ലാത്ത മണം 
കടലിന്റെ  സ്വപ്നത്തില്‍ മുക്കി    വരച്ച സെല്‍ഫ്  പോര്‍ട്രൈറ്റ്‌ 
ഇല്ലാത്ത    കടല്‍  ഇലാത്ത   സ്വപ്നം
ഇല്ലാത്ത   ....ഇല്ലാത്ത നിറങ്ങള്‍

ഒഴുകുകയോ ആറിക്കിടക്കുകയോ    ചെയ്യാത്ത  
ജലത്തിന്റെ  ഒന്നാമടര്‍ 
പതക്കും    ജലകുമിളക്കും    ഇടയില്‍ 
മീനുകള്‍  ഉമ്മ വക്കാത്ത  ജലശ്വാസത്തിന്റെ  
നിമിഷ നേരത്ത് 
ഇലകള്‍ മുളച്ചും വെയിലില്‍ പല പച്ചകള്‍ കത്തി പടര്‍ന്നും
പല ജന്മങ്ങള്‍...പല ഇടങ്ങള്‍...
പല പല ചോരകള്‍....കൊലക്കത്തികള്‍      ...ഉമ്മകള്‍...

നാവികാ
നീയിപ്പോഴും ആ  പുരാതന     പായ്ക്കപ്പല്‍   
ദിശയറിയാതെ  തുഴയുന്നുവോ ?
മാഞ്ഞു  പോയ കടലില്‍  നിന്ന് പഴയ   യുദ്ധ  മുറകള്‍ ....
ഉറക്കെ ഉറക്കെ   വിളിച്ചു പറഞ്ഞിട്ടും
മുറിഞ്ഞു പോകുന്ന തിരകളില്‍
,,,വാ  ,ഷ  എന്നിങ്ങനെയും 
തള്ള വിരല്പ്പഴുതുകള്‍  ഞെക്കിയുടക്കുംപോള്‍ ,...
അതാ  തെളിയുന്നു 
ചരിത്രം  ആരിലോപോറി വരച്ച,
പ്രണയ  രക്തത്തിന്റെ  അവസാന  ശ്വാസങ്ങള്‍ .

വെട്ടേറ്റു    മരിച്ചവന്‍  അവസാനം  കേട്ട  പാട്ടില്‍  നിന്ന്
ചിതറി  വീണു 
ഒന്നൊരു പച്ചതുമ്പിലും
ഒന്നൊരു മഞ്ഞു തുള്ളിപ്പുറത്തും
ഒന്ന് കേറാ മലയുടെ  അറ്റത്തും  
ഒന്ന്, കൈ  വീശി  കൊതിപ്പിക്കുന  
പൂതത്തിന്റെ  വിരല്‍ തുമ്പിലും   
ചെന്ന്  വീണ്......
വീണിടം .... മാഞ്ഞ മരുഭൂമിയും
നിഷാദന്‍ അമ്പെയ്തു ഇളക്കിയ   
കാടും
പെണ്ണിനാല്‍ എരിഞ്ഞ്  പോയ കൊട്ടാരവും
ഓര്‍മ്മയില്‍ .....അറ്റുപോയ കൃഷ്ണമണിയുമായി  പടര്‍ന്നു  ..കുതിര്‍ന്നു....

നാവികാ ....നാവികാ... തുഴയു..... തുഴയു......
കടലിന്നടിയില്‍  , വരണ്ട   മണ്ണില്‍  ....
ആഞ്ഞു തുഴഞ്ഞു,
ഞാന്‍ കണ്ടെത്തിയ കരകളില്‍
പഴങ്ങള്‍..പൂത്ത പവിഴങ്ങള്‍...
ഉടച്ചു പുറത്തു ചാടിയ പുഴുക്കള്‍....
തുഴയും തോറും എന്റെ ഉടലൊരു പഴുതാര പോലെ  തുളച്ചു തുളച്ചു........
നരകത്തിലെക്കെന്നു ഭരിക്കുന്നവര്‍ പറഞ്ഞ മുന്തിരിതോട്ടങ്ങളിലെത്തി....
നെരൂദ പറഞ്ഞ ,രക്തമില്ലാത്ത തെരുവും
വിരലുകളും രോമങ്ങള്‍ അറ്റ  ഉടലും
മുറ്റത്ത്‌ വന്നു നില്‍ക്കുന്ന ഒറ്റ ട്രൌസറിട്ട ചെക്കന്റെ ......
ഉന്മാദിയായ കാമുകന്റെ.....
ആ കല്ല്‌ മുകളിലേക്ക് വലിച്ചു കയറ്റിക്കൊണ്ടിരിക്കുന എന്റെ ആത്മാവിനെ
കണ്ടേന്‍ ഞാന്‍ നേര്‍ക്ക് നേര്‍......

നാവികാ ,,,...തുഴയു  ....
നിന്നില്‍ തുഴഞ്ഞു ഇല്ലാതാവു...

എന്നിട്ട് നീ പറയു
മേഘ  വെളിച്ചത്തിന്‍ തെളിവില്‍  
ഒരുവനെ വെട്ടി മുറിക്കുമ്പോള്‍....
തോന്നിയിട്ടെയിലെന്നോ നിനക്ക്-ഒരുചെറിയ കഷ്ണം 
എങ്കിലുമൊന്നു  അറുത്തു
സ്വന്തം ജീവ രക്തത്തില്‍ പൊരിച്ചു തിന്നാന്‍

അപ്പോള്‍ നാവിലൂറുന്ന   
സ്വന്തം രക്തത്തിന്റെയും മജ്ജയുടെയും     തീ പിടിപ്പിക്കുന്ന രുചി 
ഒന്ന് ഉറക്കെ ശര്‍ദ്ദിച്ചു കളയാന്‍

നിന്നില്‍ നിന്ന് നീയറിയാത്ത നിന്റെ
കോടി രൂപികളിലേക്ക്
തുഴയു തുഴയു നാവികാ 
 തുഴഞ്ഞ്‌ അലഞ്ഞ്‌ ഒടുങ്ങ് 
 ......

















3.വായനശാല  
  
                          രോഷ്നിസ്വപ്ന

വായനശാലകള്‍ 
പുസ്തകങ്ങളാല്‍  
നിറഞ്ഞു 
തണുപ്പിന്റെ  മഞ്ഞിന്റെ 
മഴയുടെ  മറവിയുടെ  ഒച്ചയുടെ  വാക്കിന്റെ 

അവസാനത്തെ  അത്താഴം  വിളമ്പാന്‍ 
വന്നവന്   മേല്‍ 
 നക്ഷ്തത്രങ്ങള്‍   
പൊട്ടി  വീണു

ഉല്‍ക്കകള്‍  പൂക്കലെടെ 
മിനുത്ത  മുഖത്തേക് 
 മുറിവേല്‍പ്പിച്ചു  കൊണ്ട് അടര്‍ന്നു  വീണു

ആളുകള്‍ 
പുസ്തകങ്ങള്‍  വായിച്ചു  കൊണ്ടേ  ഇരുന്നു
കിളികളും  പര്‍വ്വതങ്ങളും  കടലോരങ്ങളും 
തെളിയുകയും  മായുകയും  ഇല്ലാതാവുകയും  
ചെയ്തു 

സമയം  
കൊച്ചു  കുഞ്ഞിനെ  പോലെ
വിലപിച്ചു 
ഉടലില്‍ നിന്ന് എണ്ണം   പിഴച്ചു  പോകുന്ന 
ദൂരങ്ങളെ  കുറിച്ചോര്‍ത്തു 
പുക  മൂടി  
ഭൂമിയും  ഗ്രഹങ്ങളും 
സൂര്യന്  ചുറ്റും  ഓടി  
ഉടലില്‍ നിന്ന് ഉയിര്‍
ഉയിരില്‍ നിന്ന് ഉടല്‍ എന്ന പോല്‍...
ഒരു ചിറകു
ഒരു വരി      
 ഒരു അക്ഷരം 
കവിത 



















4.തോന്നുമ്പോള്‍ .....
          രോഷ്നിസ്വപ്ന

ഉള്ളില്‍   ഇരുന്നു  
ഉറവകളില്‍    
തീ പൂട്ടുന്നുണ്ട്
ബുദ്ധനെന്നു
അറിയിക്കുന്ന ഒരാള്‍........
കവിത എഴുതാതിരുന്നിട്ടും
വരകളില്‍
നിരമം   കോരി   
ഒഴിക്കാതിരുന്നിട്ടും  
ഓര്‍മ്മകളെ 
പുറകിലേക്ക്  ചവിട്ടി 
ഒതുക്കി 
കുതിക്കുന്നുണ്ട് 

പേന  തുമ്പില്‍ നിന്ന്
വിളര്‍ത്ത കവിത 
കണ്ടാല്‍
തോന്നും
അവളവളെ തന്നെ 
മുക്കിക്കൊല്ലാന്‍
ജീവിതം എന്ന്   
തോന്നിക്കുന്ന  
കരിങ്കടല്‍  

=
5.ചിറക് 
            രോഷ്നിസ്വപ്ന

ചിറകുകള്‍ ഇല്ലാത്ത 
കുറെ പക്ഷികള്‍     മുട്ടി വിളിച്ചു
പുലര്‍ച്ചയില്‍

സ്വപ്നത്തില്‍ നിന്ന്
ഓടിയിറങ്ങി
കുതറി
വാതില്‍ തുറന്നപ്പോള്‍
കണ്ടു
കറുപ്പില്‍ 
ചാരം
മഴതുള്ളിയിട്ട    പോല്‍
 കണ്ണു    നീരടിഞ്ഞു
വിളര്‍ത്ത 
കണ്ണുകള്‍

പുറപ്പെട്ടപ്പോള്‍,
സ്ഥല ഭൂപടങ്ങള്‍
എടുക്കാന്‍ മറന്നതിനാല്‍
അടയാളങ്ങളില്ലാതെ 
മിഴിച്ചു നില്‍ക്കുന്നു

പുരപ്പെട്ടിടം      ഏതെന്നു   അറിയാതെ   
തൊണ്ടയില്‍ 
കരച്ചില്‍ തടഞ്ഞു നില്‍ക്കുന്നു
ചിറകുകള്‍   എവിടെ എന്ന ചോദ്യത്തിന്

ഒരു തരി പോലും ചിന്താനില്ല ചോര
ഇനി 
എന്ന ദൈന്യം

എവിടെ നിന്നും വന്നതല്ല  
ഇങ്ങോട്ടും പോയിട്ടില്ല
തലേ രാത്രിയില്‍ കൊക്കിന്‍ മുന തുമ്പു കൊണ്ട്
ചികഞ്ഞു ചിറകുകള്‍ ഒതുക്കി ഉറങ്ങിയത്
പച്ചയില്‍ നിലാവെളിച്ചം ചിത്രം വരച്ച കാനനത്തില്‍

ഉണര്‍ന്നപ്പോള്‍   പൊള്ളുന്നു  
ഉടലും  ഉയിരും  
കാണാനില്ല 
ഒരു ചെറു തൂവലിന്‍ 
ഓര്‍മയെങ്കിലും ഉടലില്‍

എവിടെക്കാണ്‌
ഇന്നലെ കാടുകള്‍ 
പെട്ടെന്ന് ഇല്ലാതായത്
ഞങ്ങള്‍ ഉറങ്ങിക്കിടന്ന
തണുത്ത പച്ചകള്‍

എവിടെക്കാണ്‌ കളഞ്ഞു പോയത്?
നിദ്രയില്‍ കുടിയൊഴിക്കപെട്ട
ജീവിതം 
കര കടത്തിയത്?
ഏതു വന്കരയിലേക്ക്?

ചോദ്യങ്ങള്‍ക്ക് പകരം
ഉത്തരങ്ങള്‍ ഇല്ലായിരുന്നു
എനിക്ക് 
തുടക്കമോ
ഒടുക്കമോ
പുറപ്പെടലോ എത്തിചേരലോ 
ഇല്ലാത്ത ഞാന്‍
മെലിഞ്ഞ ഒരു കവിത നീട്ടി 

വിളര്‍ത്ത കൊക്കിന്‍ മുന കൊണ്ട്
അതിര്‍ത്തിയില്‍ കൊത്തിതിന്നു
മുളച്ചു തളിര്‍ത്ത ചിറകു വീശി
പറന്നു പോയി സ്വപ്ങ്ങളിലേക്ക് 



















നിയമം
------------
പല    വട്ടം  നിന്നോട്  പറഞ്ഞതാണ് 
ഇങ്ങോട്ട് വരരുത്  എന്ന്
വന്നാലും  ഒന്നും പറയരുത്‌    എന്ന്
പറഞ്ഞാലും അതില്‍       
velicham     
പൂവ്തേന്‍
പാട്ട്  എന്നീ വാക്കുകള്‍ ഒന്നും ഉണ്ടാവരുത് എന്ന്
എനിക്ക് അത് ഇഷ്ടമില്ലെന്നു

നിന്നോട് പറഞ്ഞതാണ്
mindumpol   
ചോര കൊല ഇറച്ചി മുറിവ്
എന്നൊന്നും ഉച്ചരിക്കാനേ പാടില്ലെന്ന്
എനിക്ക് അത് ഇഷ്ടമല്ല എന്ന്
പറഞ്ഞാലും ഞാന്‍ കേള്‍ക്കരുത്‌ എന്ന്
കേട്ടാലും എന്നെ കാണരുത് എന്ന്
കണ്ടാലും കൊല്ലരുത് എന്ന് അത് കൊണ്ടാണ്
paranjathu വരരുത്   എന്ന്







ആഗോളം
----------------
രോഷ്നിസ്വപ്ന
-------------
      

ഇവിടെ നിന്ന് ഞാന്‍ ഇപ്പോള്‍
നടന്നു തുടങ്ങിയാല്‍ ചെന്നെതുന്നിടത്
ഇപ്പോഴേ നീ പോയി നില്‍ക്കുമോ?
ആ സ്ഥലം ഇല്ലാതാക്കുമോ?

നാളെ എന്നത് ഇന്ന് തന്നെ ആക്കുമോ?
ചെറുത്‌ എന്ന് പറയുമ്പോഴേ വലുതാകുമോ?
കാണുമ്പോള്‍ കേള്‍ക്കുക കൂടി ചെയ്യുമോ?
വഴി എന്ന് വിചാരിക്കുംപോഴേ കടല്‍ എന്ന് ഓര്‍മ്മ വരുമോ?

കുഞ്ഞിന്റെ ഉമ്മകളെ കുറിച്ച് ഓര്‍ക്കുംപോഴേക്കും
കൊലപാതകത്തിന്റെ ഫ്ലാഷ് ന്യൂസ്‌ കാണുമോ?
സമ്മാനിച്ച മോതിരം
കളഞ്ഞു പോകും എന്ന് പ്രതീക്ഷിച്ചു
കാടു മുഴുവന്‍ വെട്ടിയെരിക്കണോ?
പുഴകള്‍ മുഴുവന്‍ കുടിച്ചു വറ്റിക്കണോ?

ഇവിടെ നിന്ന് ഞാന്‍ ഓര്‍ക്കാന്‍ തുടങ്ങുന്ന ഓര്‍മ്മയുടെ അറ്റത്ത്‌
ഇപ്പോഴേ മറന്നു തുടങ്ങും എന്ന് സംശയിക്കപ്പെടുന്ന
മറവിയെ തൂക്കിയിടുമോ?

പെയ്യാത്ത മഴ പെയ്തു എന്ന് കള്ളം പറഞ്ഞു
എല്ലാ ജനലുകളും അടക്കുമ്പോള്‍
അകത്തേക്ക് തള്ളി കയരിയെക്കാവുന്ന കടവാവലുകളെ
കൂട്ടത്തോടെ വെട്ടിക്കൊല്ലാമോ?
അപ്പോള്‍ അവിടെ പടര്‍ന്നു ഒളിചെക്കാവുന്ന ചോരയില്‍
ഇപ്പോഴേ എന്റെ മുടി കഴുകി എടുക്കാമോ?

കണ്ണുകള്‍ മാറ്റി വച്ച് അവിടെ ആമാഷയങ്ങള്‍ ഒട്ടിച്ചു വക്കാമോ?
തലച്ചോറുകള്‍ മാന്തിയെടുത് പകരം
നിലച്ചു പോയേക്കാവുന്ന ഹൃദയങ്ങള്‍ കൊളുത്തിയിടാമോ?

കാടു കത്തുമ്പോള്‍ എറിഞ്ഞു പോയേക്കാം എന്ന് കരുതി
ചുവരുകള്‍ ഇല്ലാത്ത വീട് ഉണ്ടാക്കണോ?
അവിടേക്ക്
ഇപ്പോള്‍ ഇല്ലെന്നു കരുതുന്ന മുറികളും മേല്‍ക്കൂരകളും
ഇല്ലാത്ത ഒരു ഒഴുക്കില്‍ പറന്നു വരുമോ?

അവിടെ';
ഇല്ലാത്ത ആളുകള്‍ എഴുതി വചെക്കാവുന്ന ഒസ്യത്തില്‍ നിന്ന്
ഇപ്പോഴേ എന്റെ പേര് വെട്ടി മാറ്റാമോ?
ഇപ്പോള്‍ നിലവില്‍ ഇല്ല എന്ന് നടിക്കുന്ന നഗരങ്ങളില്‍ നിന്ന്
നമുക്ക് ആരും കാണാതെ അപ്രത്യക്ഷരാകാന്‍ ആകുമോ?

അസ്ഥിരമായ ഒരിടതെക്കുആരുമാരിയാതെ പോകാന്‍ ആകുമോ?
അന്ന് വായിക്കാനാകുന്ന കവിതകള്‍
ഇപ്പോഴേ വെട്ടി തിരുതാനാകുമോ?
അവിടെ ഉണ്ടെന്നു കരുതുന്ന ഒരാലെഇപ്പൊഴ്ഹെ വെട്ടിക്കൊല്ലാനാകുമോ?

ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന്
ഉറപ്പിച്ചു പറയുന്ന ഒരു വാക്കിനെ ഇപ്പോഴേ മറക്കാന്‍ ആകുമോ?
ഇനിയും തുടങ്ങാത്ത നടത്തം ഇപ്പോഴേ അവസാനിപ്പിക്കാന്‍ ആകുമോ?



ഇല്ലായ്മ
-----------
ഒരിക്കലും മുളക്കാത്ത ഒരു മരം
എന്റെ സ്വപ്നങ്ങളില്‍ പടര്‍ന്നു പിടിച്ചു
മിണ്ടാനറിയാത്ത ഒരു നാവു
ചോര ചീറ്റുന്ന
ഒരു കവിത പാടി
തീ കൂട്ടി  തലച്ചോറ് ഉണ്ണുന്ന
കവിയുടെ ആത്മാവ്
മണ്ണില്‍ മുളച്ച
കടുക് വിത്തുകള്‍ കൊറിച്ചു
ഇല്ലായ്മക്ക് ഇല്ലായ്മ എന്നേ പറയാനാകു
സ്വപ്നത്തില്‍ ഒരു വെള്ളി മൂങ്ങ
 ഒരു പൂച്ചക്കുഞ്ഞിനെ പോലെ
ഇതു പഴുതുകളും തുറന്നു
പോകാം എന്ന്
വ്യാമോഹിക...









മനുഷ്യന്‍ 
-------------
എവിടെക്കെങ്കിലും
ഉറപ്പിച്ചു ഒന്ന്   നോക്കിയാല്‍ മങ്ങിപ്പോകുന്ന 
കാഴ്ചയേ ഉള്ളു

ഒച്ചകള്‍ 
അമര്‍ത്തിക്കേട്ടാല്‍ 
പൊള്ളിപ്പോകുന്നത്രക്ക് 
കേള്‍വിയെ ഉള്ളു

ഒന്ന് അലറി വിളിച്ചാല്‍ 
ഒടുങ്ങുന്ന ഒച്ചയെ ഉള്ളു

ഒറ്റ  വെട്ടിനു
പൊലിഞ്ഞു പോകുന്ന 
ജീവനെ ഉള്ളു

എന്നിട്ടാണ്
അനശ്വരന്‍ 
അമരന്‍ 
എന്നൊക്കെ പറഞ്ഞു
എഴുന്നള്ളിക്കുന്നത്






---------------
എ. അയ്യപ്പന്----------------------------
അറിയും     എന്ന്   പറഞ്ഞില്ല
അറിയില്ല എന്നും
ചിറകു വെട്ടി മാറ്റിയ 
പാടു മാത്രം നീട്ടിക്കാണിച്ചു

ഒടുവിലത്തെ പകല്‍
 അസ്തമിച്ചു

എഴുതി  വച്ച  കത്തുകള്‍   
മേല്‍വിലാസം ഇല്ലാതായി

സന്ധ്യയുടെ 
ദുരിതാന്ധകാരം കറുത്ത് തണുത്തു 
ഞാന്‍ നിന്നോട് യാത്ര ചൊല്ലി 
കുറ്റവാളിക്ക് പകരം
കഴുമരത്തില്‍ ഏറാന്‍ എന്റെ നിഴല്‍









--------------
മാറ്റമുണ്ടാവില്ലേ  ?
തൊടിയിലെ  വെയില്‍?
ഓര്‍ക്കാപ്പുറത്ത് വന്ന മഴ ?
ഇലകള്‍ തളിര്‍ത്തു
 പിന്നെ പുഴു വന്ന കാലം?
പ്രളയത്തിനു ശേഷം വസന്തമെന്ന പഴമൊഴി?
പിശാചിന് പകരം ദൈവം  എന്ന പകരം വെപ്പ്?
തിരിച്ചു വരില്ലേ
ഒറ്റയ്ക്ക് കളിക്കാവുന്ന കളികളും 
ഉടലും ഉയിരും ഇല്ലാത്ത വാക്കുകളും?
ഒരിക്കല്‍ വരുമെന്ന് കരുതി 
ഒരിക്കല്‍ 
ആരോ    കാത്തു നിന്ന സ്റ്റോപ്പ്‌?
കൊലപാതകത്തിന് ഉത്തരം ...













കാവല്‍ പക്ഷി 
---------------
എന്റെ കണ്‍ പീലികളില്‍ നിന്ന് 
ചീറ്റി തെറിച്ച രക്തം കൊണ്ട് 
ഞാന്‍ ഒരു കാവല്‍ പക്ഷിയെ ഉണ്ടാക്കി
കാറ്റിനെക്കാള്‍ വേഗത്തില്‍
ആ പക്ഷി പറന്നു
ഭൂമിയുടെ ചുവരില്‍ ഇടിച്ചു അതിന്‍റെ കൊക്ക് മുറിഞ്ഞു
 സ്വപ്നത്തില്‍ അത് ഒരു ആകാശം കണ്ടു
ചിറകു മുറിഞ്ഞു ചത്ത പൂമ്പാറ്റകളെ   കൊണ്ട്
 അലങ്കരിച്ച 
ഒരാകാശം 
മേഖങ്ങളില്‍        നിന്ന് തൂക്കിയിട്ട ഒരു വിളക...
വളഞ്ഞു കിടക്കുന്ന
 ഒരു വഴിയരികില്‍
 ഇലകള്‍ മുളച്ചുയരുന്ന 
ഒരു തടാക സ്വപ്നം കാണാമോ
വളവുകള്‍ ഇലാത്ത ഒരു പുഴയില്‍
 തിമിങ്കലങ്ങള്‍ ഒടിക്കളിക്കുന്ന്നത്
 വെറുതെ സങ്കല്‍പ്പിക്കാമോ 
കണ്ണുകളില്‍ എറിയുന്നത് പ്രണയം ആണെങ്കിലും
അത് നീ കാണണം എന്ന് വാശി പിടിക്കാമോ?
ദൂരെ നിന്ന് നോക്കുമ്പോള്‍...നിനക്ക് ഞാന്‍ തരുന്നവ

ഭൂമിയില്‍ ഇത്രയേറെ സൂര്യന്മാര്‍....
വെള്ളം വറ്റിയ  മരുഭൂമ...

















മഴ പെയ്യും എന്ന് കരുതി..........
.മേഘങ്ങള്‍ 
     മിണ്ടാതെ നിന്നു   
.കാറ്റിനോടൊപ്പം നീ  
 ഒറ്റയ്ക്ക്ഇരിക്കുന്നു 
ഇലയരികുകള്‍  
  തണുപ്പില്‍   തട്ടി  ...
ജീവിതം  പകര്തുന്നതിന്റെ  
ചെറി യ  ഒച്ചകള്‍  ........കേട്ടു .
ആകാശം  ഉണ്ടെന്നോ 
 ഇല്ലെന്നോ  പറയാതെ .....
മരുഭൂമി 
ജലത്തിന്റെ  ഓര്‍മ്മയില്‍ 
അവനവനെ  ഓര്‍ത്തെടുക്കാന്‍ തുഴയുന്നത് 
 കണ്ടു
ഒര്തെഴുതി വച്ച കവിതയില്‍
വാക്ക്,
വരി തെറ്റി വീണ പോല്‍ 
മൌനം...
ചിതറി  തെറിച്ച പോല്‍...
തിരിഞ്ഞു നോക്കിയപ്പോള്‍
മിണ്ടാതെ നോക്കി കിടക്കുന്നു   
മരുഭൂമിയില്‍
ഓര്‍മ്മകള്‍ പച്ചപ്പ്‌
കണ്ണാടിയില്‍...
മുഖം  നോക്കുന്നു   നീ..



















നിയമം 


''നിന്നോട് പറഞ്ഞതാണ്
ഇങ്ങോട്ട് വരരുത് എന്ന്
വന്നാലും ഒന്നും പറയരുത് എന്ന്
പറഞ്ഞാലും അതില്‍  
വെളിച്ചം  ,പൂവ് തേന്‍ , പാട്ട് 
എന്നീ  വാക്കുകളൊന്നും  
ഉണ്ടാകുകയെ  അരുതെന്ന് 
എനിക്കതിഷ്ടമല്ല  എന്ന്

നിന്നോട്  പറഞ്ഞതാണ്
മിണ്ടുമ്പോള്‍ 
ചോര കൊല 
ഇറച്ചി മുറിവ് 
 എന്നൊന്നും ഉച്ചരിക്കാനെ  പാടില്ലെന് 
എനിക്കതിഷ്ടമില്ല  എന്ന്
പറഞ്ഞാലും ഞാന്‍ കേള്‍ക്കരുതെന്ന് 
 കേട്ടാലും  എന്നെ  കാണരുത്  എന്ന്
കണ്ടാലും കൊല്ലരുത് എന്ന്

അത്  കൊണ്ടാണ്  പറഞ്ഞത് വരരുത് എന്ന്






Comments

Popular Posts