ആഴം
========
ഭൂമിയുടെ ആഴങ്ങളില്‍
അഗാധമായ ആഴങ്ങളുണ്ട്.
ജലാര്‍ദ്രമായ
ജനലുകള്‍....
കണ്ണ്നീര്‍ പോലെ തിളങ്ങുന്ന
മണല്‍തരികള്‍...
സംഗീതം..
ഇടതിങ്ങിയ വനങ്ങളില്‍
ഒളിഞ്ഞിരിക്കുന്ന പ്രണയങ്ങളെ കുറിച്ച്
ഓര്‍ത്തിട്ടുണ്ടോ ..
അസ്ഥികളില്‍ പിടിച്ച്
അത് അവസാനത്തെ ശ്വാസം അടര്‍ന്നു പോകുന്നത്
നിശബ്ദമായി
നോക്കി നില്‍ക്കുകയാവും
ജലത്തിന്‍റെ കാണാം അറിയുമോ...
മുങ്ങി മരിച്ചവനോട് ചോദിക്കു
ഉടല്‍ മുഴുവന്‍ പടര്‍ന്നു കയറുന്ന
ജലതിന്റെന്‍ പ്രണയത്തെ കുറിച്ച്
അവന്‍ നിശബ്ദതയുടെ ഭാഷയില്‍ പറയും
എരിഞ്ഞു തീരുന്ന വേനലിന്
നീ
എന്റെ പേര് ഇടണം