നീ
==
ഒന്നുകില്‍ നിനക്ക് ഉന്മാദിയായ കാമുകന്‍റെ
മുഖത്തെഴുത്ത്‌ അണിയേണ്ടി വരും
പ്രാവുകള്‍ കൂട്ടത്തോടെ കൊത്തി മരിക്കുന്ന തെരുവില്‍
നിന്ന്
ആത്മഹത്യ ചെയ്ത
എന്‍റെ കണ്പീലികള്‍
നിന്‍റെ അസ്സാന്നിധ്യത്തിനു സാക്ഷ്യം
പറയും
ഉടലുകള്‍ ഇല്ലാത്ത കൊടുങ്കാറ്റുകളുടെ ഉമ്മ ഏറ്റു
നമുക്ക് മടങ്ങേണ്ടി വരും
കണ്ണ് പൊട്ടി മരിച്ച ഒരു മയില്‍ നമ്മെ തിരിച്ചറിയും
ഞാന്‍ നിന്‍റെ പേരും നീ എന്‍റെ പേരും മറക്കും
ഒടുവിലത്തെ ശ്വാസവും നിലക്കുമ്പോഴേക്കും
ഞാന്‍ നിന്‍റെ കി വിരല്‍ മുറുക്കി പിടിക്കും
മേഖങ്ങള്‍ തിങ്ങി നിറഞ്ഞ കടലില്‍ ആത്മാക്കള്‍ നമുക്ക് നിശബ്ദതകളുടെ
വഴി കാട്ടി തരും
==========

Popular Posts