എന്‍റെ കവിത
==========
ഇരുട്ടിന്‍റെ ഇലകള്‍ എന്‍റെ കണ്ണുകളിലൂടെ അരിച്ചിറങ്ങുന്നു
നിഴല്‍ മനസ്സിന്‍റെ പിന്നില്‍ ഒളിച്ചിരിക്കുന്നു
അവന്‍ പറഞ്ഞു
"രക്തത്തിന്റെ
ന്ടീ നിറം പച്ചയാകുന്ന കാലത്ത്
മനുഷ്യര്‍ കള്ളി മുള്ളുകള്‍
ഭക്ഷിക്കും

കൂടം ചേര്‍ന്ന പ്രാര്‍ത്ഥനകളില്‍ നിന്ന്
ഒരാള്‍ മാത്രം ആത്മഹത്യ ചെയ്യും

ഞാന്‍ കൊയ്തെടുക്കാത്ത വിളവു....
കാതുകള്‍ മുറിച്ചു കൊടുക്കാന്‍ ഒരുങ്ങുമ്പോഴേക്കും പ്രണയം എന്ന് എഴിതിയ
അക്ഷരം മറക്കുന്നു
ആരോ

ഇടവഴികള്‍ കടലിലേക്ക്‌ ഓടുന്നിടത്
മേഖങ്ങള്‍ മൂടിയ പോലെ നിലവിളിക്കുന്നു ഒരു നക്ഷത്രം

വാക് കീറി ആത്മാവിനെ കരയിച്ചവനാണ് എന്‍റെ കവിത
വിശന്നു വന്നു പച്ചിലകള്‍ തിന്നുന്നവനാണ് എന്‍റെ കവിത
==========================