മരണ സർട്ടിഫിക്കറ്റ്
മരണ സർട്ടിഫിക്കറ്റ്
വാങ്ങി
ആരോടും പറഞ്ഞില്ല
ചടങ്ങുകൾ ഒഴിവാക്കി .
ആരുമില്ലാത്ത ഒരിടത്തു പോയി
സ്വയം മണ്ണ് വാരി
ഉടലിൽ ഇട്ടു
ഓർമ്മകളെ കുഴിച്ചു മൂടി .
അങ്ങനെ പോയി കുറെ കാലം
ആർക്കും മനസ്സിലായില്ല
മരിച്ച കാര്യം
ചങ്ങാതിമാർ
അയൽക്കാർ
വീട്ടുകാർ
ആരാണ് മരിച്ചത്
ആരാണ് കൊന്നത്
ഞാൻ ..ഞാൻ തന്നെ
എന്റെ മരണവും
ഒരിക്കൽ ഞാൻ ഒഴിച്ച്
എല്ലാവരും അനുഭവിച്ചു കാണും .