അമ്മയെക്കാണാൻ പോകുമ്പോൾ


ആരൊക്കെയാണു പോയത്?
മീര ,ഹരി,ജോണ്‍,കാവലാളൻ, ഉമ്മർ
പിന്നെ ഞാനും


മല കയറി ആദ്യം
മലയിറങ്ങി പിന്നെ

വെറും നിലത്ത്
ചെരുപ്പിടാതെ..

മുള്ളു കുത്തി ,അട്ട കടിയേറ്റ്.....

നമ്മളെങ്ങോട്ടാണ് പോകുന്നതു?
അമ്മയെക്കാണാൻ ...
ആരോ പറഞ്ഞു 


വെറും നിലത്ത്
ചെരുപ്പിടാതെ..

മുള്ളു കുത്തി ,അട്ട കടിയേറ്റ്.....

നമ്മളെങ്ങോട്ടാണ് പോകുന്നതു?
അമ്മയെക്കാണാൻ ...
ആരോ പറഞ്ഞു


ആരാണെന്നറിയില്ല
ആരാഞ്ഞവൻ ഏറ്റവും പിന്നിലായിരുന്നു
ഏറ്റവും പിന്നിൽ ഞാനായിരുന്നു
ഞാൻ എന്‍റെ  പിന്നിലേക്കു തിരിഞ്ഞു നോക്കി
ആരേയും കണ്ടില്ല
ആരുമുണ്ടായിരുന്നതായി

 തെളിവുമുണ്ടായിരുന്നില്ല
ഒച്ചയുണ്ടായിരുന്നു
കാറ്റിൽ  വായുവിൽ

കാണാനാവാത്ത അപ്പൂപ്പന്‍  താടി പോലെ..

പോകുന്ന വഴിക്ക് ശ്രീലങ്ക കണ്ടു,

കുറ്റ്യാടി കണ്ടു
കണ്ണൂരും കോഴിക്കോട് ആർ ഈ  സീയും കണ്ടു


കാൻസർ വാർഡിലെ ചെമ്പരത്തികൾ  കണ്ടു
കറുത്ത ചെട്ടിച്ചികൾ

മരുഭൂമിയിലേക്കു ഓടിപ്പോകുന്നതു കണ്ടു

''അമ്മയെക്കാണാനാണു  പോകുന്നതു''

പിന്നിൽ നിന്ന് വീണ്ടും കേട്ടു പതിഞ്ഞ ഒച്ച.

 

സമയം കവിഞ്ഞൊഴുകുകയായിരുന്നു

കവിതയും

വെയിലും മഴയും ഒപ്പം വന്നു

കൊടുംകാറ്റ് പിന്നാലെ വന്നു

പെരുമഴ പിന്നാലെ വരാമെന്ന് പറഞ്ഞു

 

ആരൊക്കെയോ എന്തൊക്കെയോ

ഒളിപ്പിക്കുന്നുണ്ടായിരുന്നു

ആത്മഹത്യ ചെയ്ത മുറിവുകൾ

പൊള്ളിയ പാടുകൾ

കവിത കൊണ്ടു അടച്ചു വച്ച നേരുകൾ

ഉടലിലെ തൊലി ഉരഞ്ഞുരുകിയ നീറ്റലുകൾ

 

ആരുടെ അമ്മയെയാണ് കാണാൻ പോകുന്നതു?

ആരും മിണ്ടിയില്ല ...ഞാനും..

കാലങ്ങള്‍  ഒരുപാട് കടക്കാനുണ്ടായിരുന്നു

ദൂരങ്ങൾ ഒരുപാട് പകുക്കാനുണ്ടായിരുന്നു

ഞങ്ങളുടെ ഉള്ളിലിരുന്നൊരു  കവിത

കുതിച്ചുണരുന്നുണ്ടായിരുന്നു

ദൂരെ അമ്മയുടെ വീട്

നക്ഷത്രപ്പൊട്ടുപോലെ കാണുന്നുണ്ടായിരുന്നു

എല്ലാവരും ഉള്ളിലെ  പേടികൾ ചേര്‍ത്ത്  വച്ചു

അമ്മയുടെ മുഖം ഓർക്കാൻ ശ്രമിച്ചു

 

വധശിക്ഷക്ക് വിധിക്കപ്പെട്ടവന്‍റെ .

കാണാതായവന്‍റെ ..

വെടിയേറ്റ്  മരിച്ചവളുടെ

ഉറക്കത്തിൽ ഗർഭത്തിൽ വച്ച്

വാൾമുനയിൽ   കൊരുത്ത് പോയവളുടെ

അമ്മയെ....

 

ആര്‍ക്കും  അമ്മയുടെ മുഖം തെളിഞ്ഞു കിട്ടിയില്ല

ആർക്കും ഒച്ച തിരിച്ചു കിട്ടിയില്ല

കാറ്റിൽ ഒരു മയില്‍  ഒളിച്ചിരിക്കുകയാണെന്നു

എല്ലാവരും കരുതി

ഒരിക്കൽ ഞങ്ങൾ അതിനെ പിടിക്കുമെന്നും

 

ഇരുട്ടിലേക്ക് ഒരുമിച്ചു ഒളിഞ്ഞു നോക്കുന്ന

ഒരു ജനതയായിരിക്കുന്നല്ലോ നാം

എന്ന്

എന്ന് എല്ലാവരും ശപിച്ചു ;ഉള്ളില്‍

 

അദൃശ്യരായ മറ്റനേകം മയിലുകളുടെ ഇരുത്തം....

പതിഞ്ഞു  പരക്കുന്ന ഇരുൾചിറകുകൾ ...

ചിറകടിയൊച്ചകൾ

 

മയിലുകളെ പിന്നെ കണ്ടതേയില്ല

അമ്മയുടെ വീടു തെളിഞ്ഞു  തെളിഞ്ഞു വന്നു    

 

കാണുമ്പോൾ

തിരിച്ചു ചോദിക്കുമോ മക്കളെ ?

എന്ന് ഓരോരുത്തരും നിശ്ശബ്ധമായി പേടിച്ചു

 

അമ്മയുടെ വീട്ടിലേക്കുള്ള

ആദ്യപടി കയറുകയായിരുന്നു ഞങ്ങൾ

 

അവനു വേണ്ടി കരുതിയ ഊരാക്കുടുക്ക്

അവളുടെ പുകഞ്ഞു പോയ ഗര്‍ഭപാത്രം

കാണാതായ മകന്‍റെ  നിഴൽ...

 

അമ്മ വിളമ്പിയത് ചന്ദ്രന്‍റെ  മാംസമായിരുന്നു

നക്ഷത്രങ്ങളുടെ പാൽപ്പത തുളുമ്പുന്ന വെള്ളം

 സൂര്യന്‍റെ വീഞ്ഞു

ഇറക്കാൻ ഞങ്ങളുടെ തൊണ്ടക്കുഴിയിൽ

വഴികളുണ്ടായിരുന്നില്ല

ഓര്‍മകളുടെ  മുള്ളു കൊണ്ട് അത്

അടഞ്ഞു പോയിരുന്നു

 

ഇത് ആരുടെ അമ്മയാണ്?

ഞങ്ങൾ പരസ്പരം ചോദിച്ചു

ഓരോരുത്തര്ക്കും ഓരോ തോന്നലുണ്ടായി

രാജന്‍റെ  അമ്മ..

ദാസിന്‍റെ അമ്മ

നശ്രത്തിന്‍റെ അമ്മ

വര്‍ഗീസിന്‍റെ അമ്മ

 

അമ്മ ഒന്നും മിണ്ടിയില്ല

‘’എല്ലാവരുടെയു’’മെന്നു മലയിൽ വീശിയ കാറ്റ്  പറഞ്ഞു

 

പെട്ടെന്ന് ഞങ്ങളെ കാണാതായി

 പെട്ടെന്ന് ഞങ്ങള്‍ക്ക്  ഞങ്ങളെ കാണാതായി

 

 

 

വെട്ടുകിളികള്‍ ഏകാന്തതയെക്കുറിച്ച് പറയുന്നു

 

നഗ്ന പാദയായി

ഞാന്‍ നടന്നെത്തിയപ്പോഴേക്കും

ചിലര്‍ തൂങ്ങി മരിച്ചിരുന്നു

ചിലര്‍ കടലില്‍ ചാടി മരിച്ചിരുന്നു

മറ്റു ചിലര്‍ ഉടമ്പടികളില്ലാതെ

മരണവുമായി സന്ധി ചെയ്തിരുന്നു

 

നോക്കൂ

 

ആരാണിവിടെ

അവശേഷിക്കുന്നത് ?

എന്‍റെ  ഉള്ളം കയ്യിലെ കടുക്

മുളക്കാന്‍ തുടങ്ങുകയാണ്

 

ഞാന്‍ ഉറക്കെ ചോദിച്ചു

 

ആരും മറുപടി പറഞ്ഞില്ല

 

ചില നിഴലുകള്‍

 എന്നിലേക്ക് നീന്തി വന്നു

അടുത്ത വാക്ക് ഉച്ചരിക്കപ്പെടുംമുമ്പേ

വിഴുങ്ങിക്കളയാന്‍ അവര്‍ എന്നോട്

ആജ്ഞാപിച്ചു

 

ഞാന്‍ ജീവനുള്ളതോ ചത്തതോ

എന്ന സംശയം എന്നില്‍

ഉരുന്നുവന്നു

 

പൊടുന്നനെ ഞങ്ങള്‍ക്ക് ചുറ്റും

വെട്ടുകിളികളെപ്പോലെ

ഏകാന്തത പറന്നുവന്നു

 

മിണ്ടരുത്

ഒച്ചയുടെ ഒരു തരി

നിന്നെ പൊട്ടിത്തെറിപ്പിക്കും

 

വാവിട്ടു നിലവിളിക്കാന്‍

ഞാന്‍ ശ്രമിച്ചു

എന്‍റെ  പ്രണയങ്ങളെ

ഓര്‍ത്തെടുത്ത്

വറുതിയില്‍ നിന്ന്

രക്ഷ നേടാന്‍

 ഞാന്‍ 

ആഗ്രഹിച്ചു

 

പക്ഷെ

കള്ളിമുള്ളിന്റെ

നേരിയ നൂല് കൊണ്ട്

എന്റെ കാഴ്ചയും കേള്‍വിയും

ഓര്‍മ്മയും

ചേര്‍ത്തു തുന്നിയിരുന്നു

 

ഇരു തലക്കലും മൂര്‍ച്ചയുള്ള

ആ നൂല്‍ എന്നെ

ഭീഷണിയോടെ നോക്കി

 

ഒന്നുകില്‍ ഞാന്‍ മരിച്ചിരിക്കണം

അല്ലെങ്കില്‍

ഇതെന്‍റെ  കാലമായിരിക്കില്ല

 

ഒരാള്‍ക്ക്

അയാള്‍

 ജീവിക്കുന്ന കാലത്ത് മാത്രമേ കരയാനാവൂ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഞാൻ തീവ്രവാദി 

 

 

എന്ന് നിങ്ങളാണ് പറഞ്ഞത്

ന്‍റെ

രക്തത്തിൽ ഉപ്പില്ല 

 

പ്രണയത്തിന്‍റെയോ 

അലിവിന്‍റെയോ 

കാറ്റിന്‍റെയോ 

ഓർമ്മ  പോലും 

എന്നിലുണ്ടാവാൻ പാടില്ല 

 

മേഘങ്ങൾ 

ആകാശനീലിമയുടെഅരികുകളിൽ ഉമ്മ വച്ച് 

പൊടിഞ്ഞ് പോകുമ്പോൾ 

അതിലൊന്ന് ചെന്ന്

 തൊടാൻ പോലും എനിക്കവകാശമില്ല

 അപരഗ്രഹങ്ങളിൽ

 പ്രതിധ്വനിക്കും വിധം 

ജീവിച്ചിരിക്കുന്ന

എന്‍റെ ഉടലിന്റെ   ചാരം

ആർത്തലച്ച് നിലവിളിച്ചാൽ പോലും 

ആകാശം പെയ്യുന്ന ഒരു മഴത്തുള്ളി പോലും 

നിങ്ങളെനിക്ക് തരില്ല 

ഞാൻ ആരു മായിക്കൊള്ളട്ടെ

 എന്‍റെ  ഉടൽചീളുകളിൽ 

 

നിങ്ങൾ എയ്ത  അമ്പുകൾ 

എന്‍റെ ഉയിരിനെ വേദനിപ്പിക്കുന്നു

എന്‍റെ രക്തത്തിനു കടലിന്‍റെ നിറമാണ് 

ആദൃശ്യരായ  പലരുടെയും നിലവിളികളാണ് 

എന്‍റെ ആക്രോശങ്ങളായി പുറത്ത് വരുന്നത്

 

എന്‍റെ പേരുകൾ പലതെന്ന് നിങ്ങൾ പറയുന്നു 

എന്‍റെ ജാതി.... നിറം.... തൊലി ,,,,മനം....

പലതെന്നും എന്‍റെ വൈരൂപ്യത്തെ

നിങ്ങൾ ക്രൂശിക്കുന്നു 

 

വർത്തമാനത്തിൽ നിന്ന് 

എന്നെ മായ്ച്ചു കളഞ്ഞ 

ഉറുമ്പുകളാണെന്‍റെ ഓർമ്മകൾ 

വിഷം കുടിച്ച് നീലിച്ച നിങ്ങളുടെ കഴുത്തുകൾക്ക് 

ഒരു പുലരിയുടെ നീലവെളിച്ചത്തെ പോലും 

ഇത്ര പെട്ടെന്ന് മടുക്കുമെന്നോ?

 

 എന്‍റെ കുഞ്ഞുങ്ങളുടെ പുഞ്ചിരി

 എന്‍റെ പ്രണയം,,,,സ്വപ്നങ്ങൾ...

 

ഭൂപടങ്ങൾ ഞാൻ മാറ്റി വരച്ചിട്ടില്ല

നിങ്ങളുടെ നിഗൂഢ സാമ്രാജ്യങ്ങൾ

ഞാൻ 

പട  വെട്ടിപ്പിടിച്ചിട്ടില്ല

 എന്നിട്ടും ഞാൻ നിശ്ശബ്ദനായിരിക്കുന്നു

 കാരണം എനിക്കതിനു  അവകാശമുണ്ട് 

 

വിശപ്പ് നിങ്ങളുടെയും

 എന്‍റെയും അന്ന നാളങ്ങളെ  

തിളച്ചു മറിയുന്ന കടലിനെ

സ്വപ്നം കാണിക്കുന്നു 

 

ഉറപ്പാണ്

 അയ്യായിരം പേർക്ക് 

വീതിച്ച് കൊടുത്തതിനാണ് 

പണ്ട് നിങ്ങൾ എന്നെ കുരിശിൽ തറച്ചത്

 

എന്റെ കുഞ്ഞ്

 ഒരു തരി മധുരം നുണഞ്ഞതിനാണ് 

 നിങ്ങളവനെ വെടിവച്ച് കൊന്നത്.

 

ഗർഭപാത്രത്തിന്റെ ജൈവജലം കുടിച്ച്

 അവൻ ഭൂമിയിലെ പക്ഷിക്കുഞ്ഞുങ്ങളെയും  

മീൻകുട്ടികളെയും

 സ്വപ്നം കാണുമ്പോഴായിരുന്നു 

നീങ്ങളവനെ കുത്തിക്കോർത്തത് 

 

അവന്‍റെ ചോരയാണ് 

എന്റെ നെഞ്ചിൽ കുത്തിനിർത്തിയിരിക്കുന്ന 

ഈ തീപ്പന്തം,

കൊല്ലേണ്ടതെങ്ങനെയെന്ന് പാടിയ കവിയും 

അഞ്ചു സൂര്യന്മാരുടെ ചൂട് കുറിച്ച കവിയും,

എന്നെ തഴുകിയുറക്കിയിട്ടുണ്ട്.

 

എന്നെയും തഴുകിയുറക്കിയിട്ടുണ്ട്

 

എന്‍റെ  വിരലുകൾ പൂമ്പാറ്റകളെ തൊടാനാഗ്രഹിച്ചു

 

നിങ്ങളെന്‍റെ  കൈപ്പത്തി വെട്ടിമാറ്റി

 

 ഞാൻ സ്വാതന്ത്ര്യത്തെക്കുറിച്ച് പാടി

 നിങ്ങളെന്‍റെ നാവു തന്നെ പിഴുതെടുത്തു 

 

മരണം വരെ തടവറയിൽ ഒളിപ്പിച്ചു 

 

എന്നിട്ടും ഞാൻ നിശ്ശബ്ദനായിരുന്നു 

പക്ഷെ നിങ്ങളെന്‍റെ  കവിത ചുട്ടെരിച്ചു 

 

ഓരോ ചാരത്തരികളും കോടികളായി 

ഇരട്ടിചു 

 

ലോകത്തിലെ ഒടുവിലത്തെ കുഞ്ഞും 

വിശപ്പ് അറിയാതെ സ്വപ്നം കാണാൻ 

ഒടുവിലത്തെ പുൽക്കൊടിയും

 നൃത്തം  ചെയ്യാൻ 

ഞാൻ

എന്‍റെചോരയെ

 ആ ചാരത്തിലൊഴുക്കുന്നു 

കാരണം 

ഞാൻ 

തീവ്രവാദി 

 

 

 

 

 

 

 

 

 

 

 

 

 

പേടിയാകുമ്പോൾ


വിളിക്കേണ്ടതാരെ?
ഉച്ചക്ക്  വീട്ടിലെത്തേണ്ട   
മകൻ
രാത്രിയായിട്ടും എത്തിയിട്ടില്ലെന്ന്

കുത്തിയൊലിക്കുന്ന മഴ നോക്കി
വിളിച്ചു ചോദിക്കുന്നു
അവന്‍റെ  അമ്മ

ഉച്ചക്കവൻ   വിളിച്ചിരുന്നു
നട്ടുച്ച വെയിലിൽ

വിയർത്ത് കുളിച്ച്....

സ്വപ്നത്തിൽ
ആരൊക്കെയോ കുത്തിക്കൊന്നവർ
ഞാറൽ   തുമ്പികളായി
പറക്കുന്നതും കണ്ട്
ഞെട്ടി ഉണർന്നപ്പോൾ....
പെട്ടെന്ന് വലിയൊരൊച്ചയിൽ
ബസ്  നിന്നത്രേ....

പണ്ട് കവി ചൂണ്ടിക്കാണിച്ച
അതേ കുറ്റിപ്പുറം പാലത്തിലേക്ക്
അധിക ദൂരമില്ലിനിയെന്ന ബോർഡ്‌
പൂതലിച്ച  മഞ്ഞയിൽ...
തവിട്ടു പടർന്ന പച്ചയിൽ....
ആരോ പകർത്തി വച്ച
പാഴ്വാക്കു പോൽ....

മാംസം തുറന്ന്
മജ്ജയും ചോരയും ഇറ്റുന്ന  പുഴയുടെ
പ്രേതം പോലെ...
കുഴിച്ച മണൽപ്പാടം ദൂരെ....

കടും മഞ്ഞ കൊടി നാട്ടിയ
കടൽക്കര ഓർത്തു,
കാവിക്കൊടി നാട്ടിയ കായൽതീരം ഓർത്തു
ഓർമ്മയെ   മുറിച്ചെത്തി
'ഒരൂക്കൻ ശബ്ദം'

ആഫ്രിക്കൻ തീരത്തെ കഴുകന്മാരെന്നു കരുതി...
പോയ കാലങ്ങളിൽ നിന്ന്

 കുതിച്ചു വന്ന  നരഭോജികളെന്നു  കരുതി

കൂട്ടക്കൊല നടന്ന
സ്വപ്നത്തിനു
നേരെ,
ഭയന്നു  കണ്ണടക്കും പോലെ 
പരുന്തുകൾ
ഓർമ്മയെ 
റാഞ്ചുകയാണെന്നു   കരുതി!

ചതുപ്പിൽ വീണ ഉറുമ്പുകളെക്കാൾ  

  ദുർബ്ബലരായ
ഒരു കൂട്ടം ആളുകൾ ........
മേഘങ്ങളിലേക്ക് -
പൂതൽ പിടിച്ച  ഓറഞ്ചു   നിറം  

കലക്കിയൊഴിക്കുകയായിരുന്നു

ദുർ മേദസ്സിന്റെ   ബൂട്ടുകൾ
പുൽത്തലപ്പുകളെ ഞെരിച്ചു ഒടുക്കി
കാലാന്തരങ്ങൾ കൊണ്ടു.....

വിശാലമാക്കപ്പെട്ട പാത
പെട്ടെന്ന് ഒരു നൂൽ വരയോളം ചുരുങ്ങി.

കവിതകൾ ഓടിക്കയറിയ ഇടത്തേക്ക് ....
പ്രണയങ്ങൾ പറന്നു വന്ന ഇടത്തേക്ക്...
കണ്ണുകളിൽ കൊലയും

കൈയ്യിൽ കിരാത മൂർച്ചയുമായി
കൊടുംകാറ്റിൽ   നിന്നടർന്ന

  ഒരു കൂട്ടം 

പറന്നിറങ്ങി.


അവര്‍ക്ക്  മനുഷ്യന്‍റെ ഉടലും

കരടികളുടെ തലയുമായിരുന്നു

അവൻ പറഞ്ഞു കൊണ്ടേ ഇരുന്നു....

അവന്റെ അമ്മ വീണ്ടും  വിളിക്കുന്നു
**     **                **                  **
ലോകം സ്തംഭിച്ചു നിൽക്കേ
ഒരോ കുരുന്നു ജീവനെയും
കോർത്ത്
അമ്പും    വില്ലും   ഉണ്ടാക്കി
അവർ പാത കടന്നു പോയി.

തങ്ങളുടെ കോമാളി വേഷങ്ങൾ കണ്ട്
ഭൂമിയിലെ പാവം മനുഷ്യർ

പേടിച്ചു പോയെന്ന്

വ്യാമോഹിച്ചു കൊണ്ട്

പേടിയാവുന്നെനിക്ക്
ഫോണിനു അപ്പുറം അവൻ     

  നിശ്ശബ്ധത കുടിച്ചു
വീണ്ടും
**        **        **        **        **       **

ആരവം ഞാൻ കേട്ടു
ഭൂമികുലുക്കം പോൽ
കാൽച്ചവിട്ടിൽ ചരിത്രം ഞെരിയുന്ന വേദന!

കണ്ണടച്ചപ്പോൾ കണ്ടു
കുഞ്ഞു കണ്ണിലും
ക്രൌര്യത്തിന്റെ തേനീച്ചകൾ


'ആരാണു ഞാൻ '
എന്നറിയുന്നില്ല
ചുട്ടെരിക്കുന്നതാരെയെന്നും
അറ്റു പോകുന്നതാരൊക്കെയെന്നും

      പുച്ഛം   തോന്നി

അകത്താര്....?
പുറത്താര് എന്നുറപ്പില്ലാത്ത   .........
ദുഷിച്ച ചോരയുടെ പ്രേതപ്പട ....
കാവിയിൽ മുങ്ങിപ്പാഞ്ഞു പോയപ്പോൾ...

"പേടിയാവുന്നു "
എന്ന് പറയേണ്ടതില്ല നീ...
മൂന്നു കാലടിയും
അളന്നു  ഒളിക്കാനല്ല
ഒരൊറ്റ കാൽ വിരൽത്തുമ്പിൽ
നിവർന്നു നില്ക്കാനീ
കവിത മാത്രം തരുന്നു  ഞാൻ

എവിടെയെതിയിരിക്കാം  

 അവൻ

എന്ന് ചോദിക്കുന്നു -

വീണ്ടും
എന്നോടു
ഞാൻ തന്നെ 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഒറ്റക്ക്

 

 

ഇത്രയും കറുത്ത
വെളിച്ചത്തിൽ
മണൽക്കാട്ടിൽ 
ഒറ്റക്കു നിൽക്കാൻ
പറ്റാത്തതുകൊണ്ടാണൂ
കണ്ണടക്കുമ്പോൾ
ഉണ്ടെന്നും
കണ്ണു തുറന്നാൽ 
ഇല്ലെന്നുമുള്ളത്
ഒട്ടും സത്യമല്ല 
എന്നുള്ളതിനാലാണു

എന്നോ 
മരണപ്പെട്ട 
പൂമ്പാറ്റയോട്
ഞാൻ 
ഇനിയും 
മിണ്ടാത്തത്

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 മരണാനന്തരം

 

എങ്ങിനെയായിരിക്കും അത് 
ഞാൻ മരിക്കുന്ന നിമിഷം ?

ഓരോ മുടിയിഴയും 
വേർപെട്ട് 
മുകളിലേക്ക് 
പറന്നു പോകുമായിരിക്കും

ഉടലിൽ നിന്ന് 
തൊലിയടർന്ന് 
അകന്നു മാഞ്ഞു പോകുമായിരിക്കും

പറ്റില്ല 
ഉടൽ നിറയെ സുഗന്ധം പൂശി 
സുഗന്ധത്തോടെ 
വേണം അത് .

ആദ്യം കണ്ട സ്വപ്നം മുതൽ 
നൂൽ ചേർത്തു കെട്ടി 
നിന്നെ ഏൽപ്പിച്ചതിൻ ശേഷവുമാകണമത്

വിരലുകൾ മൊട്ടു ചെമ്പരത്തികൾക്കും

 ചെമ്പകച്ചെടിക്കും കൊടുക്കണം 
കാൽ വിരലുകൾ കാറ്റിനും 
കണ്ണുകൾ മീനിനും 
ഉടൽ മണ്ണിനുo കൊടുക്കണം 
സ്വപ്നങ്ങൾ ഓരോന്നായി 
മണ്ണിൽ വിതക്കണം ..

അങ്ങനെ ...

അങ്ങനെ വേണം എനിക്ക് മരിക്കാൻ

എന്നിട്ടും മരിക്കാൻ കൂട്ടാക്കാത്ത 
എന്‍റെ  കവിതകളെ 
നീ നെഞ്ചിൽ കൊട്ടിയുറക്കണം

എന്‍റെ  കണ്ണുകളെക്കാൾ
വാത്സല്യത്തോടെ 
നീയതിനെ നോക്കുമ്പോൾ 
ഭൂമിയിൽ നിനക്കു മാത്രം 
കാണാൻ കഴിയുന്ന 
ഒരിടത്തിരുന്നു ഞാൻ

 പുഞ്ചിരിക്കും

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

.എന്‍റെ കവിത

 

ഒരിക്കലും പണിതിട്ടില്ലാത്ത
വീട്ടു മുറ്റത്തെ 
കള 
പറിച്ചെടുക്കുകയാണെന്‍റെ  കവിത 
ഒരു വാക്ക് കൂടി പറയാമെന്ന

 ആന്തലിൽ 
ഒന്ന് തിരിഞ്ഞു നോക്കാൻ കൂടി
ആകാതെ
അത് 
വേവുന്നു
പറയേണ്ടിയിരുന്നില്ലയെന്ന 
വാക്കുകളെ 
തിരിച്ചെടുക്കാനാവാതെ 
നിസ്സഹായയായി 
നോക്കി നിൽക്കുകയാണത്
വാക്കുകളില്ലെങ്കിലും 
നീയതിനെ 
വല്ലപ്പോഴും 
കവിത 
എന്ന് 
വിളിക്കുന്നതിനാൽ....

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ആത്മം

ഞാന്ജനിക്കുന്നതിനു മുമ്പ്  
പക്ഷികളുടെ ഭാഷ പഠിച്ചിരുന്നു
ഓരോ 
വന്‍കരകളുടെയും 
ചിറകടികള്കേട്ടിരുന്നു
കടല്‍ക്കരയില്

പക്ഷികള്കൊതിയോടെ 
മരിച്ചു കിടക്കുന്നത്

അറിഞ്ഞിരുന്നു
കാക്കകളും കുയിലുകളും

 മൈനകളും കടല്ക്കൊറ്റികളും 
പ്രണയത്തെ കുറിച്ച് 
ഒരേ ഭാഷയില്സംസാരിക്കുന്നത്
ഞാന്കേട്ടിരുന്നു


മഴപ്പാറ്റകള്പക്ഷികളോട്
അന്ന് പറഞ്ഞിരുന്നത്

മറവികളെ കുറിച്ചായിരുന്നു.


പെരു മഴയത്ത്
ചിറകു മുറിച്ചിടാന്മറന്നത്.....
ചാറ്റല്മഴയത്ത്
ഒളിച്ചു പോകാന്മറന്നത്.......
ഒരു പക്ഷിക്കും ചോരയെന്നാല്എന്തെന്ന്
അറിയില്ലായിരുന്നു.
പരസ്പരം കൊത്തി മരിക്കാന്അറിയാത്തതിനാല്
അവര്അത് എനിക്ക് വിട്ടു തന്നു.

ഞാന്ഭാഷ കുടിച്ചുതുടങ്ങിയിരുന്നില്ല

 

 

 

 

 

 

 

 

 

കല്ലാശാരി 


കല്ലിടുക്കിൽപ്പെട്ട പൂമ്പാറ്റക്ക് 
ഉളിയെടുത്ത് ഒരു ശിൽപം കൊത്തണമെന്ന് 
ആഗ്രഹമുണ്ടായിരുന്നിരിക്കാം  

ഇലകൾക്കിടയിലും പൂക്കൾക്കിടയിലും 
മറഞ്ഞിരുന്ന്  

അത് നോക്കിക്കൊണ്ടിരുന്നതും 
ആഗ്രഹത്തിലേക്കായിരുന്നിരിക്കാം 
സ്വപ്നത്തിൽ
അതൊരു 
കല്ലാശാരിയായിരുന്നിരിക്കാം
 
കൊത്തിയെടുക്കേണ്ട   കല്ലിൽ 
അത് എത്രയോ തവണ  
ഉമ്മ വച്ചും കാണും 

കല്ലിന്റെ 
നിശബ്ദത  
അതിനെ

 പേടിപ്പിച്ചും കാണും 

കല്ലിനെ 
ആദ്യം തൊട്ട നിമിഷത്തിൽ 
തുരന്നു  കയറാൻ പറ്റാത്ത വിധം
ചേർത്തടച്ച 
ഹൃദയത്തിന്റെ ചുവരുകളിൽ 

അത്
 
മുഖം വച്ച് കരഞ്ഞും കാണും

 

 

 

 

 

 

 

 

 

 

 

ശ്വാസം

 

പുസ്തകങ്ങൾ മാത്രമുള്ള

കടലിൽ ഉറങ്ങുന്നു .

 

അവർ

ഇടക്ക്

ഉറുമ്പിനു  പോലും

കേൾക്കാൻ ആവുന്ന ഒച്ചയിൽ

എന്‍റെ  മരണത്തെ ഓർമ്മിപ്പിക്കുന്നു

 

താളുകൾക്ക്

ചില പ്രത്യേക  ഒച്ചയുണ്ട്

താളവും പ്രതിധ്വനികളും ഈണങ്ങളും കൊണ്ട്

വനാന്തരത്തിൽ നിന്നു

ഒളിച്ചു പാടുന്ന

ഒരു ചാറ്റു പാട്ട് പോലെ ...

 

എനിക്കാ ഒച്ചകളെ മതി

ഓരോ തവണയും

നിന്‍റെ  ഉമ്മകളെ ഓർമ്മിപ്പിക്കുമത്

 

പൂമ്പാറ്റകൾ ഉടലിൽ നിന്ന്

പൂo പൊടി കുടഞ്ഞു കളയും പോലെ ...

 

വെയിൽ അത് കണ്ണുകളിലേക്ക്

പകർത്തുo പോലെ ...

.

കാട്ടിൽ അരുവിയുടെ ഒഴുക്ക്

മണ്ണിലേക്ക് ചേർന്ന് കേൾക്കും പോലെ ....

 

കാടിന്നകത്തേക്ക് പോകും തോറും

ഇലകൾക്ക് തണുക്കും പോലെ.

 

ആകാശത്തു നിന്ന് ഒരു ഇടി മുഴക്കം

കുതിച്ചു വന്നേക്കും .

 

വിഷം തെറിപ്പിച്ചു കാറ്റുകൾ

ഇതെല്ലാം വിഴുങ്ങിയാൽ എന്താകും ?

വാക്കുകളുടെ പ്രതിധ്വനിയെ

ഒളിപ്പിച്ചു വച്ച്

വെള്ളച്ചാട്ടമായി

 കുതറിത്തെറിക്കുമായിരിക്കും

ഭൂമിയുടെ ശ്വാസം

ഒരിക്കൽ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ദൈവവുമായുള്ള  ആത്മ ഭാഷണങ്ങൾ

 

1. ശിൽപo

 

കൃഷ്ണ മണിയിലാണ്

മരണം കൊത്തി വക്കുക

 

വെളിച്ചം കൊണ്ട്

ഇരുട്ടിന്‍റെ  ഭാഷയിൽ

മരണത്തെ ജയിച്ച

ഒരു ആത് മാവിനു മാത്രമേ

അത് വായിക്കാനാവുമായിരിക്കു

 

ഭൂമിയിൽ നിലാവ് പരക്കുമ്പോൾ

കവിതയിൽ ഉടലുകൾ ഉണരുമായിരിക്കും

കുരിശേറിയ ഒരു പക്ഷി

അതിന്‍റെ  പാട്ട്

കവിതയിൽ

കൊളുത്തിയിടുമായിരിക്കും

 

മരണത്തെക്കുറിച്ച് ഓർക്കുന്നവർക്കൊക്കെ

അതൊരു തൂവൽ

സമ്മാനിക്കുമായിരിക്കും

ഇലകളിൽ ചുവപ്പ് ഊറി  വരുമ്പോൾ

സൂര്യനുദിക്കുമെന്നു പറയുമായിരിക്കും

 

അനക്കമറ്റ ശരീരത്തിലത്

കൊക്ക് കൊണ്ട് ഉമ്മ വക്കുമായിരിക്കും

 

2

ദൈവമേ

 

ദൈവമേ

ഇതാ നിന്‍റെ  ഉടവാൾ

വഴികളെക്കുറിച്ച്

അറിവില്ലാത്തവൾക്ക് ഇനി

ഇതിന്റെ  ആവശ്യമില്ല

ഇതുമായി നീ

നിന്‍റെ   യാത്ര

തുടർന്നോളുക

 

മണ്ണിനടിയിൽ ഞാൻ ഒരു പിടി

കടുകു മണികൾ വിതറിയിട്ടുണ്ട്

 

നിന്‍റെ  കൈകാലുകൾ പടയോട്ടം

നടത്തുന്നതെനിക്ക് കാണണം

 

നിന്‍റെ

കുരിശു മരണവും

അമ്പേറ്റ

വേദനയും  എനിക്ക് കാണണം,

ഒരു സാധാരണ മനുഷ്യനെ പോലെ....

 

നീ ഉപേക്ഷിച്ചവൾ

സ്ത്രീബുദ്ധയായതും

നിന്നെ പ്രണയിച്ചവൾ

പ്രവാചകയായതും

നീ അറിയണം

 

ഭൂമിയുടെ ചുഴിയിൽ നിന്ന്

ഒരു  വാളിന്‍റെ പോലും സഹായമില്ലാതെ

എനിക്ക് നിന്നെ രക്ഷിക്കണo

 

3

മതിലിനപ്പുറo ഒരു കടലുണ്ട്

 

 

മതിലിനപ്പുറo ഒരു കടലുണ്ട്

കടലിൽ നിന്ന് കാറ്റുണ്ട്

എന്‍റെ കാലുകൾ

കാറ്റു കൊള്ളാൻ ആഗ്രഹിക്കുന്നുണ്ട്

 

ദൈവമെ...

ഒന്നുകൂടി  ചേർന്ന് ഇരിക്കാമോ

മനുഷ്യസ്ത്രീയുടെ സാന്നിധ്യം

നിന്‍റെവീര്യം കെടുത്തുന്നത്

 ഒന്ന് കാണട്ടെ

 

ഒരിക്കലും കണ്ണാടി നോക്കില്ല എന്ന് പറയാമോ

 

ഭൂമിയുടെ ഉപ്പാണ് കടൽ എന്ന് നിനക്കറിയുമോ

 

അല്ലെങ്കിലും

മനുഷ്യരുടെയും

ദൈവങ്ങളുടെയും

സമയങ്ങൾ തമ്മിൽ

ഒരിക്കലും ചേരുകയില്ലല്ലോ

 

മതിലിനപ്പുറം ഒരു കടലുണ്ട്

എനിക്ക് കടലിലേക്ക്

പോയേ തീരു

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഖനനം

 

 

 

ആദ്യം ഇളം ചന്ദന നിറത്തിലുള്ള

പൊടി മണ്ണ് ഇളകി വന്നു

എനിക്ക് തൊട്ടു മുമ്പുള്ള ഓർമ്മകൾ

ഇളം നനവോടെ,

മരിച്ചു കീടന്നിടത്ത്  നിന്ന്

കണ്ണ് തുറന്ന് എണീറ്റു.

ദാഹിക്കുന്നെന്ന് പറഞ്ഞു

എന്‍റെ കണ്ണിൽ വെള്ളം ഊറി

 

രണ്ടാമത്തെ അടരിൽ

ഇളം ചുവപ്പ് കലർന്ന തിരമണ്ണ്

കാഴ്ചയും ബോധവും

ഒന്നോടിപ്പിന്നിലേക്ക് തിരിഞ്ഞു നിന്നു

ജനിക്കും മുമ്പ് മരിച്ച കുഞ്ഞും

നഗ്നയായി  വെടിയേറ്റ്മരിച്ച

എന്‍റെ  സഹോദരിയും

ജീവനോടെ വെന്തു പോയ  എന്‍റെ

സഹോദരനും

എഴുനേറ്റു വന്നു

തങ്ങൾ ചെയ്ത  തെറ്റ് എന്തായിരുന്നു എന്ന്

എന്നോട് ചോദിച്ചു

മറവിയുടെ കാറ്റു എന്നിൽ

സ്വാർത്ഥത നിറച്ചു

 

മൂന്നാം അടരിൽ കണ്ണീരു വീണു നനഞ്ഞ

ചുവന്ന മണ്ണ് തെളിഞ്ഞു വന്നു

അകാരണമായി പൊട്ടിത്തെറിച്ച വീടുകൾ

എന്‍റെ ഉള്ളിൽ നിന്ന്  കരഞ്ഞു

ഓരോ  വീട്ടിലും  ഓരോ ഞാൻ

കരിങ്കൽ കഷ്ണങ്ങളിൽ നിന്ന്

പറന്നു രക്ഷപ്പെട്ടു

എലികൾ,

ഉടഞ്ഞകഷ്ണങ്ങളിലൂടെ

ഇഴഞ്ഞു രക്ഷപെട്ടു

ഓരോ  വീടിനുള്ളിലും

ഓരോ  ഞാൻ

പലതായി ചിതറിക്കിടന്നു

 

കണ്ണുകൾ

ഒരിടത്ത്

 

മുറിഞ്ഞു പോയ കൈകൾ ഒരിടത്ത്

 

കാലുകൾ, ഉടൽക്കഷ്ണങ്ങൾ  പലയിടത്തും.

 

ഹൃദയം മാത്രം കണ്ടുകിട്ടിയില്ല

 

കുറച്ചു കൂടി തുരന്നു

മണ്ണിന്റെ അടി ത്തട്ടിൽ

കറുപ്പ് കലർന്ന തവിട്ട് നിറം ഇളകി വന്നു

 

വിഭജിക്കപ്പെട്ടരാജ്യങ്ങൾ

അവരുടെ അറുത്തു പോയ ശിരസ്സുകളൂം

കയ്യിലേന്തി

നിരന്നു വന്നു

 

ഇടിച്ചു നിരത്തപ്പെട്ട പർവ്വതങ്ങളിലേക്ക്

ആയാസപ്പെട്‌ ,തിടൂക്ക പ്പെട്ട്

കയറിപ്പറ്റാൻശ്രമിക്കുകയായിരുന്നു ഞാൻ

 

രണ്ടായ്പ്പകുക്കപ്പെട്ടിട്ടും

പുഴ അതിന്റെ ഓർമ്മകളിൽ

ഒഴുകിക്കൊണ്ടേയിരുന്നു.

എത്ര ഒഴുകിയിട്ടും

കടൽ കണ്ടെത്താത്തതിനാൽ

ഖനീഭവിച്ച്

മഞ്ഞുപാടങ്ങളായ

കഥ പറഞ്ഞു

 

അവസാനത്തെ അടരില്‍

കറുത്ത മണ്ണായിരുന്നു

ഭൂമിയിലെ ചോരപ്പുഴകൾ

ഊർന്ന്

കുതിർന്ന്

ദുർഗ്ഗന്ധം വമിക്കുന്ന മണ്ണീൽ നിന്ന്

എന്നെപ്പോലൊരാൾ

എണീറ്റു വന്നു

 

 

 

 

 

 

ഇരിഞ്ഞാലക്കുടയിലെ വഴികൾ



ഇരിഞ്ഞാലക്കുടയിൽ നിന്നാണു 
എവിടേക്കും പോയത്
എവിടെ  നിന്നും തിരിച്ചു പോന്നത്
വഴികൾ പടർന്നു പന്തലിച്ചത്
വഴികളടഞ്ഞു പൊന്തപടർന്നത്

ആരും കണ്ടെടുത്തതല്ല
ആരും ഉപേക്ഷിച്ചതല്ല
വഴികളിൽ നിന്ന്
താനേ അടർന്നു പോകുകയായിരുന്നു
ഒർമ്മയിൽ നിന്ന് ഇലകൾ എന്നതു പോലെ...


മറവി
ഭൂമിയുടെ ചവർപ്പിൽ നിന്ന് താനേ
മുളച്ചു വന്നതായിരുന്നു
 
മഴ പെയ്യാതിരിക്കാൻ 
ഞങ്ങൾ കൂട്ടത്തോടെ നേർന്ന
താമരപ്പൂക്കൾ പോലെ
അടഞ്ഞ വഴികളിൽ
പൊരിവെയിൽ കൊറിച്ചെത്രനാൾ...
കുരഞ്ഞുകത്തുന്ന 
തീവെട്ടികൾ

ചുനക്കുന്ന 
എള്ളെണ്ണ കാഞ്ഞമണം
കുളിർന്ന മണ്ണു മഴയിൽച്ചിനക്കുമ്പോൾ
ഞാൻ

തന്നതാണു  കവിതയെന്ന്...
ചൊല്ലും നെല്ലും തന്ന ഇടവഴികളിൽ
എല്ലാ കള്ളത്തരങ്ങളുമൊളിപ്പിച്ച്

കണ്ഠേശ്വരം,മണ്ണാത്തിക്കുളം,
പുറ്റുങ്ങൾ,പൊറത്തിശ്ശേരി,കാരുകുളങ്ങര
ചുറ്റിവന്നു വാക്കുകൾ
പൂണ്ടോടടക്കം പിടിച്ചു.


കുറച്ചങ്ങു നടന്നു പോയാലെത്തുമായിരുന്നു

 പനിക്കവിയുടെ ബോധി
ഗോവർദ്ധനന്റെ യാത്രാ ഭൂപടങ്ങൾ
അൽഭുതവാനരന്മാർ,നളചരിതം,


പോയില്ല


വളഞ്ഞു പുളഞ്ഞൊരിരുൾവഴി,
കുന്നിൻ മുകൾ,വഴിമുടക്കിയ മരങ്ങൾ
മുടങ്ങിയ വഴി കവിതയിലേക്ക്
ഒളിച്ചു കടത്തി ആരുമറിയാതെ.
നട്ടുച്ച നേരത്ത്
പച്ചയും കത്തിയുമണിഞ്ഞ്
കഥകളിപ്പന്തങ്ങൾ ഉലാത്തുന്നതു കണ്ടു
വെളിമ്പറമ്പിൽ ദാരികവധം നിന്നു കത്തുന്നതു കണ്ടു.
ഇടഞ്ഞോടിയ കൊമ്പന്റെ കാലടിയിൽ എന്നെക്കണ്ടു.
കാഴ്ച കറ പിടിച്ചു

ഒരു തുളസി പോലും
പൊടിക്കാത്ത മണ്ണു ഒരു പിടി വാരി വായിലിട്ടു
പ്രപഞ്ചം കണ്ട്അന്തിച്ച ആൾക്കൂട്ടം
എരണ്ടകളായി പറന്നു പോയിക്കാണും


നടന്നു നടന്ന് എങ്ങും എത്തിയില്ല

ചന്തക്കുന്നു വഴി
വിശുദ്ധ പുണ്യാളന്മാർ കവാത്തു നടത്തി
ബാൻഡ്സെറ്റ്കണ്ടു

പാതിരക്കു 
ശ്മശാനത്തിലേക്കു 
മടങ്ങിപ്പോകുന്ന ആത്മാക്കളെ കണ്ടു.
കല്ലറകൾക്കെന്തു തണുപ്പാണു എന്നവർ
അടക്കം പറയുന്നതു കണ്ടു


നട്ടപ്പാതിരകൾ.,ഒറ്റനടത്തങ്ങൾ,

കെട്ടു പിണഞ്ഞ കൊടിമരം,മുക്കുടി,അമ്പ്‌,ആറാട്ട്
എനിക്കു മുകളിലൊരു മേഘം
എന്നിലേക്കു തന്നെ മഴ പെയ്യിച്ചു 

എന്നിട്ടും 
ഒറ്റത്തുള്ളി പോലുമെന്‍റെയുടൽ നനച്ചില്ല.

ഒറ്റവാക്കു പോലും തെറ്റിച്ചെഴുതിയിട്ടില്ല

എന്നിട്ടും വഴി തെറ്റി


ഇരിഞ്ഞാലക്കുടയിൽ നിന്ന് 
എങോട്ടു കയറിയാലും 
ഇരിഞ്ഞാലക്കുടയിലേക്കു തന്നെ എത്തി.


എത്രയോ കാലം പെരുവഴിയിൽ
എത്രയോകാലം പൊട്ടക്കുളത്തിൽ
ഓർമ്മയിൽ,ഉണർച്ചയിൽ,
കെട്ടിക്കിടന്നു പരതിയിട്ടും
പ്രാണനിൽ

 ഞെട്ടറ്റുപോകാതൊരു വാക്ക്

തെറ്റിപ്പോയ വഴികൾ തേടി

 ഇറങ്ങുന്നു വീണ്ടും

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഒറ്റക്ക്  നടക്കുമ്പോൾ

 


സ്ഥലം 
ഒരു ഭാരമാകുന്നതു പോലെ....

ഓർമ
കാറ്റിനേക്കാൾ നനുത്ത മുറിവാകുന്നതു പോലെ.....

അക്ഷരങ്ങൾ എത്രയെഴുതിയിട്ടും
തെറ്റിപ്പോകുന്ന 
ഭൂമിയെപ്പോ ലുള്ള 
മറ്റേതോ ഗ്രഹം പോലെ.....

തീവണ്ടിയിൽ ഒറ്റക്കായിപ്പോയ 
ഉറുമ്പിനു....

പുഴക്കരയിൽ വാടാൻ കാത്തു നിൽക്കുന്ന ഓർമ്മക്ക് .....

തണുപ്പിനേക്കാൾ വലിയ തണുപ്പിനു.....

എന്നെ കൂട്ടാതെ 

കയറിപ്പോകുന്ന കാടുകളേ.....

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ബുദ്ധനോടൊപ്പം ഇരിക്കുന്ന ഒരാള്‍

 

ബുദ്ധനോടൊപ്പം

ഒരാൾ  ഇരിക്കുന്നു

ഒറ്റ നിമിഷം കൊണ്ട്  പകർത്തിയ ചിത്രം

 

അയാൾ ഇരിക്കുന്നത്

ഒരു കവിതയോടൊപ്പമാണ്

എന്ന്  തോന്നിയ നിമിഷം

അയാൾക്ക്ബുദ്ധന്റെ

മുഖം ആണെന്ന്

തെളിഞ്ഞു  വന്നു

 

ഇരുട്ടിൽ  നിന്ന്

ഒരു വാക്ക്

സ്വന്തം  പേര് പറഞ്ഞു

കയറി  വരും  പോലെ...

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

തുരങ്കങ്ങളിലെ വാവലുകൾ

 

 

തീവണ്ടി

തുരങ്കത്തിലെത്തിയതേയുണ്ടായിരുന്നുള്ളു.

 

ഞാനും നീയുo ഒരുമിച്ച്

തുരങ്കത്തിലെത്തിയിട്ടേയുണ്ടായിരുന്നില്ല

 

എന്നിട്ടും

ഇരുട്ടിൽ

തുരങ്കത്തിൽ വാവലുകൾ

ഒളിച്ചിരിപ്പുണ്ടെന്ന്

നീ

എവിടെയോ ഇരുന്ന്

എന്നോട്വിളിച്ചു പറഞ്ഞു.

 

എന്തൊരു കഷ്ടം!

നമ്മൾ ഒരുമിച്ചല്ലല്ലോ

 തുരങ്കത്തിലെത്തിയത്

എന്ന് ആരൊക്കെയോ  സഹതപിച്ചു.

 

നീ

എന്‍റെ   കൈ

മുറുകെപ്പിടിച്ചല്ലോയെന്ന്.

ഞാൻ പറയുന്നുമില്ലല്ലോ..

തുരങ്കം എത്ര നീണ്ടതായിരുന്നു!

ഇത്ര മേൽ നമ്മൾ ചേർന്നിരുന്നിട്ടില്ലല്ലോ മുമ്പ്‌...?

അതിനു നമ്മുടെ തീവണ്ടി

തുരങ്കങ്ങളിലൂടെ

പോയിട്ടേയില്ലല്ലോ..

ഇതൊക്കെ

ഇവരെ

എങ്ങനെ പറഞ്ഞു മനസ്സിലാക്കും?

 

നമ്മുടെ

തീവണ്ടി ഒരറ്റം കൊണ്ട്എന്നെയും

 മറ്റേ അറ്റം കൊണ്ട്നിന്നെയും

ചേർത്ത്പിടിക്കുന്നത്

എത്ര

നിശബ്ദമായാണല്ലേ...

 

ആളുകൾ സമയം

പുറത്ത്ആരൊക്കെ

മരണപ്പെട്ടു എന്ന് തിരയുകയായിരുന്നു.

 

ആർക്കൊക്കെ

മുറിവേറ്റു എന്ന് തിരയുകയായിരുന്നു.

 

നമ്മളാകട്ടെ,

രണ്ട്

അതിരുകളിലിരുന്ന്

ഒരേ

തീവണ്ടിയിൽ

പരസ്പരം പുണർന്ന്

യാത്ര

ചെയ്യുകയായിരുന്നല്ലോ...

 

നമുക്കു ചുറ്റും കണ്ണാടി മനുഷ്യരായിരുന്നല്ലോ...

നമ്മുടെ തീവണ്ടി

കടലിലൂടെ

ഓടുകയായിരുന്നല്ലോ...

കടലിന്‍റെ പേര്

നീ എന്നും ഞാൻ എന്നും ആയിരുന്നല്ലോ.

 

വാവലുകൾക്ക്ഇക്കാര്യത്തിൽ എന്തു ചെയ്യാനാവും ?

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇറങ്ങിപ്പോക്ക്

 

 

ഞാന്‍ എപ്പൊഴും പറയാറുള്ള ഒരാള്‍

എന്‍റെ കവിതയില്‍ നിന്ന്

 ഇറങ്ങിപ്പോയിരിക്കുന്നു .

 

അയാളുടെ മരണം കഴിഞ്ഞിരിക്കുന്നു

 

ഞാനിനി എന്ത് ചെയ്യും ?

 

മറ്റാരോ മരിച്ചപ്പോള്‍

ഞാന്‍ അയാളുമൊത്തുപോയി

അന്ന് മരിച്ചവന്‍റെ  കുഴിമാടത്തിനു മുമ്പില്‍

തലകുനിച്ചു നിന്ന  പടം തിരഞ്ഞെടുക്കണം .

 

പക്ഷെ ഇന്ന്

ഞാനൊറ്റക്ക് തന്നെ പോകണം

 

അയാളുടെ മരണത്തില്‍

തല കുനിച്ചു നില്‍ക്കുന്ന

എന്‍റെ  ഫോട്ടോയും

എന്നോടൊപ്പം നില്‍ക്കുന്നവര്‍

ആരെങ്കിലും എടുക്കുമായിരിക്കും .

 

എപ്പോഴെങ്കിലും

 ഞാന്‍ മരിക്കുകയാണെങ്കില്‍

അയാള്‍ക്ക്

എന്നോടൊപ്പം നില്‍ക്കുന്ന ഫോട്ടോ

തിരഞ്ഞെടുക്കാം

 

ആരെഴുതിയ കവിതയില്‍ നിന്ന്

ഞാന്‍ ഇറങ്ങിപ്പോകും ?

 

 

 

 

 

 

 

 

ഇരുട്ടിനു അതിന്റേതായ വെളിച്ചമുണ്ട്

 

 

ചുവപ്പില്‍ വായിക്കൂ

ഈ കവിത

എന്ന പറഞ്ഞ് ഒരു മേഘം

അതിവേഗം പാഞ്ഞു

പോകും

 

ഒരു കാറ്റതിന്‍റെ  പിന്നാലെ പോകും

ഒരു ശബ്ദം ചോദിക്കും

‘’ നില്‍ക്കൂ ..നില്‍ക്കൂ ‘’

 

പതിയെ ഞാന്‍

ഒരു വൃക്ഷത്തോടു ചോദിക്കും

ഒരിത്തിരി നേരം

ഞാനിവിടെ നിന്നോട്ടെ ?

വുക്ഷം കടലായി മാറും

 

ഒച്ചയുണ്ടാക്കാതെ ഞാന്‍ നീന്തും

പെട്ടെന്ന് ഇരുട്ടാകും

ഞാന്‍ തിളങ്ങുന്ന മീനാകും .

മുടിയിഴകള്‍ പരത്തി വിട്ട്

 നീന്തുന്ന

 എന്നെ

എല്ലാവരും നോക്കും

 

അപ്പോള്‍ ചന്ദ്രനുദിക്കും

 

ഞാന്‍ പെട്ടെന്നൊരു നക്ഷത്രമാകും

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇരുട്ടിനെക്കുറിച്ചുള്ള കവിതകള്‍

 

1

മരത്തെ ഭൂമിയിലേക്ക് ചേര്‍ത്ത്

കെട്ടി വച്ചതാരാണ് ?

 

ഞാന്‍ ഇപ്പോള്‍

 ഓര്‍മ്മിക്കുന്നു .

നമ്മള്‍ കണ്ടുമുട്ടിയത്

ഒരു പക്ഷിക്കൂടിലാണ് .

 

ഞാന്‍ ജീവിക്കും മുമ്പ് ....

ജനിക്കും മുമ്പ് ....

ഇരുട്ടിലേക്ക്

ഒരിക്കലും നമ്മള്‍ ഒറ്റയ്ക്ക് പോയില്ല .

 

2

കിളികളും ചെറിയ മീനുകളും

എന്‍റെ  ചുറ്റും മൂടുന്നിടത്തോളം

ഈ ജലമെന്നെ വിട്ടു പോകില്ല

ഇരുട്ട്  എനിക്കൊരു മുഖം കാട്ടിത്തന്നു

ഒരു മീനിനെക്കാള്‍ ഏറെ

ഞാന്‍ ജലത്തെ അറിഞ്ഞു

 

3

കുളത്തിലേക്ക്

ജലത്തിന്‍റെ ,

വലയങ്ങള്‍

വളയങ്ങള്‍

വെള്ളത്തോടൊപ്പംഒറ്റയാകുന്ന പുഴ

4

സത്യത്തിനു

ഉള്ളു തുറന്നു ചിരിക്കാനവില്ല

എന്‍റെ  ഉപ്പിനു

അത് കഴിയുമായിരിക്കും .

 

 

 

 

 

 

ഇല്ലാത്ത ഒരു നിറത്തെക്കുറിച്ച് പറയല്‍

 

അതി നിഗൂഡമായ

ഒരു നിറമായിരുന്നു അത്

ഇതുവരെ കാണാത്ത ഒന്ന്

 

അത് ചാലിച്ചെടുത്തയാള്‍

ഇപ്പോള്‍ ഇല്ല

 

കാഴ്ചയില്ലാത്തവരോട്

പ്രകാശത്തെക്കുറിച്ച്

വിവരിക്കും പോലെയാണ്

ഞാന്‍

അതിനെക്കുറിച്ച്

പറഞ്ഞുകൊണ്ടിരിക്കുന്നത്.

 

മറ്റു നിറങ്ങളോട് ചേര്‍ത്തുവച്ച്

പലതവണ ഞാന്‍ നിങ്ങളോട്

ഇതിനെക്കുറിച്ച്

വിവരിക്കാനാഗ്രഹിക്കുന്നു .

 

പക്ഷെ

കാഴ്ച മങ്ങിയവരെപ്പോലെ

നിങ്ങള്‍ മിഴിച്ചു നോക്കുകയാണ്

 

കല്ലിലേക്ക്

ശില്‍പ്പം

ചേര്‍ന്നിരിക്കും പോലെയാണത്

പൂവിലേക്ക്

മണം

ചേര്‍ന്നിരിക്കുംപോലെയാണത്

വാക്കിലേക്ക്

അര്‍ത്ഥമെന്നപോല്‍...

എന്നിലേക്ക് നീയെന്നപോല്‍ ....!

 

 

അങ്ങനെയങ്ങനെ

എത്ര പറഞ്ഞാലാണ്

ഇതുവരെ കാണാത്ത

ഒരു നിറത്തെ

ആ നിറത്തേക്കാള്‍

തീവ്രമായി

ആവിഷ്കരിക്കാനാവുക?

 

പക്ഷികള്‍ക്ക്

ഒരു പക്ഷെ

പറയനാവുമായിരിക്കും

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഒരാൾ പലരല്ല

അങ്ങനെ ആകാൻ 
കഴിയുകയും ഇല്ല
ഒരാൾക്ക് പോകാവുന്നിടത്തെക്ക്
പലർക്ക് പോകാൻ   കഴിയുകയും ഇല്ല

ഒരാത്മാവിനു
ഒരു ശരീരത്തെ മാത്രമേ പ്രണയിക്കാൻ കഴിയൂ
എന്ന് ആരാണ് പറഞ്ഞത്?


മേഘങ്ങള്‍  നശ്വരമാണ്

 എന്ന് വാദിക്കുന്ന ലോകത്ത്

 ജീവിതം ഇല്ല

പലരുടെ ഓര്‍മ്മയും ഒരിക്കല്‍

 അയാള്‍  ഒഴിച്ചു
മറ്റൊരാള്‍  ഓര്‍ത്തതാണ്

എല്ലാവരുടെയും കാഴ്ചകളും
ഒരൊറ്റ ആള്‍ കണ്ടതാണ്
എല്ലാ ജീവിതവും ഒരൊറ്റ ആളിന്‍റെതാണ്


എപ്പോഴെങ്കിലും
ശാന്തമാവേണ്ടാതുണ്ട് എന്നത് കൊണ്ടാണ് കൊടുങ്കാറ്റും പെമാരികളും
കുതറി തെറിക്കുന്നതു
നമുക്കറിയാം എന്നത് കൊണ്ടാണ് ....
അത് കൊണ്ട് മാത്രമാണ്......

ഒരാള്‍  നിന്നയിടത്ത് നിന്നും
പെട്ടെന്ന്
നമ്മളെ കാണുമ്പോള്‍
ഒഴിഞ്ഞു മാറുന്നതും...

 

 


എന്നാല്‍

അയാള്‍  നമ്മളോട് പറയാതെ

 മിണ്ടാതെ
പോയ ഇടത്തെ

പെട്ടെന്ന് കണ്ടെത്തണം

എന്ന് പറഞ്ഞാല്‍
പെട്ടെന്ന് ഒന്നും ചെയ്യാനാവില്ല 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഉസ്താദ് റാഷിദ് ഖാന്‍ പാടുമ്പോള്‍


വാക്കില്‍ത്തുടങ്ങി, നോക്കിലെത്തി
നോക്കിനപ്പുറം പോകുന്ന അനന്തശൂന്യത
നീയോ...ഞാനോ...എന്ന്
ചെവിയില്‍ ഉസ്താദ് റാഷിദ് ഖാന്‍ പാടുന്നു.


അപ്പോളോര്‍ത്തു
വാക്കുകള്‍ കൈയടക്കിയ ജന്മങ്ങള്‍
മഴവക്കുകൊണ്ടു കീറി...

കാറ്റൂത്തേത്ത് വരഞ്ഞ്...
മേഘം കുടഞ്ഞുടല്‍ ചുരുങ്ങിയ കാലം-
ഓര്‍മയിലൂടെ തുളഞ്ഞുപോയപ്പോള്‍.

..
കാറ്റ് ഇലയോട് ജാതി ചോദിച്ചു

പൂവ് വേരിനോട് നിറം ചോദിച്ചു

കുന്ന് ഭൂമിയോട് വംശം ചോദിച്ചു.

എന്‍റെ  ആത്മാവിന്‍റെ  വിപ്ലവമാണ്
ഞാന്‍ പെയ്യിക്കുന്ന മഴ
എന്നുറക്കെപ്പറഞ്ഞുകൊണ്ട്
മയക്കോവ്സ്കിയുടെ കവിതയില്‍നിന്ന്
കത്തിത്തെറിക്കാറായ ഒരു വാക്കുണ്ട്
തോക്കിന്റെയുണ്ടപോലെ...


ഇനീഷ്യല്‍ തെറ്റിക്കല്ലേ...
വിപ്ലവം കവിതക്കുമപ്പുറം നിന്നു കത്തും.


ഒറ്റക്ക്,

ഞാന്‍ മാത്രം കണ്ടെത്തിയ ഒരു പഴയ വീണ,
മണ്ണിനടിയില്‍പ്പുതഞ്ഞുകിടന്ന്
അലസതയുടെ പുതിയ സൂത്രവാക്യങ്ങള്‍
എഴുതിയെടുക്കുകയാവും.


''ആവോ...എനിക്കറിയില്ല'' എന്നുപറയാന്‍കൂടി
എന്‍റെ നാവില്‍ വാക്കില്ലാതായല്ലോ...
ഭാഷയില്ലാതായല്ലോ!


ഒരു കവിക്ക് ഊഹിക്കാവുന്നതിലപ്പുറമാണ്
വാക്ക് വാക്കിനോട് ചെയ്യുന്ന ക്രൂരതകള്‍!


ആയിരത്തില്‍നിന്ന് തിരിച്ചെണ്ണുമ്പോള്‍
സ്ത്രീവാദം, നരവംശശാസ്ത്രം
കാടുസന്ദര്‍ശനം..

.വെള്ളച്ചാട്ടത്തിന്റെ മീറ്റര്‍...
എല്ലാം നിരക്കും.

ചിലപ്പോള്‍, മാനഭംഗംചെയ്യപ്പെട്ട ആണ്മയിലുകള്‍
പീലിമുറിച്ചിട്ട്, വിവസ്ത്രരായി
സമരംചെയ്ത കഥ ഓര്‍മവരും.


അതുമല്ലെങ്കില്‍, കൂടെ നടന്ന കുഞ്ഞിനെ
കാണാതായതായിത്തോന്നും.

ഇരുട്ടിനെ ഇരുട്ടുകൊണ്ട് കവി
തുടച്ചെടുത്തല്ലോയെന്ന് തോന്നും.


വാക്കിനെക്കുറിച്ച്
കൂടുതല്‍ ആലോചിക്കുമ്പോഴേക്കും
ജീവപര്യന്തം ലഭിച്ച കവി വിളിക്കും


കടന്നുപോന്ന ജന്മങ്ങളില്‍ കേട്ട ഒച്ചകള്‍
തീമഴകളായി പുനര്‍ജനിച്ച കഥപറയും

.
നടന്നുപോയപ്പോള്‍,
മുഖം കളഞ്ഞുപോയി എന്നുപറയും

അടുത്ത ജന്മത്തില്‍
വധശിക്ഷതന്നെ ലഭിക്കണേയെന്നു പ്രാര്‍ഥിക്കും.

തത്തകള്‍ പാടുന്നത് ജര്‍മന്‍ ഭാഷയിലാണോ?

എഴുത്തച്ഛന്റെ കിളി പാടുന്നത് ഏതു ഭാഷയില്‍?
അല്ലെങ്കില്‍ എഴുത്തച്ഛനെഴുതിയത്
ജീവിതംകൊണ്ടല്ലേ

കറപിടിക്കാതെയൊഴുകുന്ന
രക്തം കണ്ടിട്ടുണ്ടോ?
ഉണ്ടെങ്കില്‍ ഒന്ന് അപ് ലോഡ് ചെയ്യാമോ?

പണ്ട് നെരൂദ പരിതപിച്ചതുപോലെ,
തെരുവുകളില്‍ ഒഴുകുമായിരുന്നില്ല.


കടലിന്നടിയില്‍ ആര്‍ക്കും ശ്വാസം മുട്ടുമായിരുന്നില്ല.


വാക്കും അങ്ങനെതന്നെ
പറഞ്ഞുകഴിഞ്ഞും എഴുതിക്കഴിഞ്ഞും
പലതും ബാക്കിവെച്ചുകാണണം.


പറയാനിരുന്ന വാക്ക്
ഏതുറക്കത്തിലാണ് കളഞ്ഞുപോയതെന്നറിയില്ല.


ഉറക്കം തീര്‍ന്നോ
ഉണര്‍ന്നോ


ഞാന്‍തന്നെയാണോ ഉറങ്ങിയത്


കണ്ടത് എന്റെ സ്വപ്നംതന്നെയായിരുന്നോ


പാടിക്കൊണ്ടേയിരിക്കുന്നു
റാഷിദ് ഖാന്‍.

**   **   **

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

സാധ്യത

 

വെറുതെയിരിക്കുന്ന

ഒരു പൂച്ചയെയും

അതിന്‍റെ

ഇണയെയും

അവരെ നോക്കിക്കൊണ്ട്

മരക്കൊമ്പിലിരിക്കുന്ന

കാക്കയും കുറിച്ച്

ഞാന്‍ എഴുതാന്‍ സാധ്യതയില്ലാത്ത

ഒരു കവിതയുണ്ട്

 

അതില്‍ അത് വായിക്കുന്ന

നിങ്ങളെക്കുറിച്ച് ഒന്നുമുണ്ടാവില്ല

 

ഒച്ച കേള്‍ക്കാന്‍ കാത്തിരിക്കുന്ന

ആളുകളെ കണ്ടിട്ടുണ്ടോ ?

ആള്‍ക്കൂട്ടത്തിന്‍റെ

ഒച്ച കേള്‍ക്കാന്‍ കാത്തിരിക്കുന്ന

ആളുകളെക്കണ്ടിട്ടുണ്ടോ

നിലവിളിക്കുന്ന ആൾക്കൂട്ടത്തിന്‍റെ

 ഒച്ച കേൾക്കാൻ കാത്തിരിക്കുന്ന

ആളുകളെക്കണ്ടിട്ടുണ്ടോ

പൂച്ച അപ്പോഴും വെറുതെയിരിക്കുകയായിരിക്കും

മിനുത്ത രോമങ്ങളുടെ ആഴങ്ങളിൽപ്പോലും

ഒരു തരി മണ്ണ്

അത് സഹിക്കില്ല

 

വെയിൽ വരാത്തതെന്ത്

 എന്നായിരിക്കാം

പൂച്ചയുടെ ഇണപ്പൂച്ച

ആലോചിക്കുന്നത്

 മഴ പെയ്യാത്തതെന്ത് എന്നുമാകാം

രണ്ടും ഓരോ സാധ്യതയാണ്

ഇത് രണ്ടുമല്ലാത്ത

മൂന്നാമതൊരു സാധ്യതയിലാണ്

 എനിക്ക് പ്രതീക്ഷ

എനിക്ക് കേള്‍ക്കാന്‍  പറ്റാത്ത ദൂരത്ത്

ഒച്ച കേൾക്കുന്നുണ്ടാവുമല്ലോ

 

ആൾക്കൂട്ടത്തിന്റെ ഒച്ച !

നിലവിളിക്കുന്ന ആൾക്കൂട്ടത്തിന്റെ ഒച്ച !

 

പൂച്ച അത് കേൾക്കുന്നുണ്ടാവും

അത് കേൾക്കാതിരിക്കാനതിനു

 

 രോമങ്ങൾ നക്കി മിനുപ്പിക്കാം

എനിക്ക് രോമങ്ങളില്ല

രോമം കരിയുന്ന ഒച്ച  മണത്തിട്ടുണ്ടോ നിങ്ങൾ !

മാംസം ഉരുകുന്ന കരച്ചിൽ കേട്ടിട്ടുണ്ടോ നിങ്ങൾ ?

പൂച്ച ഇത് രണ്ടും അറിയുന്നില്ല

കാക്കക്ക് ഇതൊന്നും അതിന്‍റെ കാര്യങ്ങളെയല്ല .

അതിനാൽ

 വെറുതെ ഇരിക്കുന്ന ഒരു പൂച്ചയേയും

അതിന്‍റെ  ഇണയെയും

അവരെ നോക്കിയിരിക്കുന്ന

 ഒരു കാക്കയെയും കുറിച്ച്

ഒരു കവിത

ഒരിക്കലും ഞാൻഎഴുതില്ല

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മരിച്ചവരുടെ വീട്

മിണ്ടരുത്‌
ഒരു ഒച്ചയുടെ
ചീളു മതി
ഒരു പൊട്ടിത്തെറിക്ക്‌

ആത്മഹത്യ ചെയ്തവന്‍റെ
വീട്ടുമുറ്റത്താണു ഞാൻ

ആളുകൾ കയറിയിറങ്ങിയ
കാലടിപ്പതിച്ചിലിൽ
നിശബ്ദത
ചെളി വെള്ളം പോലെ
കെട്ടിക്കിടക്കുന്നു

വായു നിറച്ചു വച്ച
മൗനങ്ങൾ ഉടയാൻ
ഒരു ഞൊടി മതി

          ആരോ പറയുന്നു

ദാ അവിടെയാണവന്‍റെ
അച്ഛന്‍റെ കുഴിമാടം

ഇതു അവന്‍റെ ഉന്മാദിനിയായ
പെങ്ങൾ
ചാടിച്ചത്ത പൊട്ടക്കിണർ

അവന്‍റെ  അമ്മ ഭ്രാന്തിന്റെ
ഇലകൾ നുള്ളുന്ന നാരകം

ഉന്മാദത്തിന്‍റെ  നിലാവു തിന്ന
വീടു വിട്ടിറങ്ങിയ മുത്തശ്ശി
ഇനിയും തിരിച്ചു വന്നിട്ടില്ല
നോക്കൂ

ഇവയിലേതെങ്കിലുമൊരു മുള
അവനാണോ

കാറ്റിൽ ഇങ്ങനെ
ഇളകുന്നത്‌ അവന്‍റെ
അനക്കമാണോ

ഈ ചുവന്ന പൂക്കൾ
അവന്‍റെ പ്രതിരോധമാണോ

വെയിൽ
നമുക്കു മേൽ തീർക്കുന്ന
നിഴലുകളിൽ
അവന്‍റെ  മാംസം
കരിയുന്ന മണമുണ്ട്‌

എനിക്കു തിരിച്ചു നടക്കണം
എന്നുണ്ട്‌

മണ്ണിനടിയിൽ നിന്ന്
എന്‍റെ  കാലുകളെ
കോർത്തു വലിക്കുന്ന വിരലുകളെ
വിട്ടു പോകാൻ വയ്യ

വർഷങ്ങളോളം
അവനോടൊപ്പം അലഞ്ഞ
കാട്ടുമണങ്ങളെ
ഉപേക്ഷിക്കുക വയ്യ

എന്നെ രക്ഷിക്കാൻ
അവനെ പൂട്ടിയിട്ടെരിച്ച
അരക്കില്ലങ്ങളുടെ ഓർമ്മ
കൈവിടുക വയ്യ

അവനു വേണ്ടി ചമച്ച
തന്ത്രങ്ങളിൽ ജയിച്ച
യുദ്ധഭൂമിയിൽ നിന്ന്
മടങ്ങുക  വയ്യ

മാംസം കരിയുന്ന മണം
ഇപ്പോൾ
എന്റെ ഉള്ളിൽ നിന്നാണു

അവൻ കുടിച്ച വിഷം

 കലക്കിയതു ഞാനാണു.

അവനു ശവപ്പെട്ടി
ഒരുക്കിയതും ഞാനാണു.

പക്ഷേ
ഈ കവിത എഴുതിയത്‌ 
ഞാനല്ല
ഈ കവിതയുടെ പേരു
മരിച്ചവരുടെ വീട്‌ എന്നുമല്ല

ഈ കവിതയെ
വെളുത്തവർക്ക്‌ വേണമെങ്കിൽ
"കറുപ്പ്‌" എന്നു പേരിട്ട്‌
വായിക്കാം

ഞാൻ നിൽക്കുന്നതു
എന്‍റെ  വീട്ടു മുറ്റത്താണു

ഞാൻ നിൽക്കുന്നത്‌
എന്‍റെ വീട്ടു മുറ്റത്തു തന്നെയാണു

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

സ്വപ്നം എന്നകുട്ടി ഉടൽ എന്ന കവിതയോട്‌


എഴുതുമ്പോൾ ഒട്ടും വളവുകൾ വേണ്ട.
വടിവുകളും.
നീണ്ട വരകൾ പാടേ ഉപേക്ഷിക്കുക.
കുറുകിയ വട്ടങ്ങളോ വരകളോ
വേണ്ട.

അത്
തിരിഞ്ഞു നോക്കുന്ന വള്ളികളും
ദീർഘങ്ങളും
ഏതു ഭാഷയെയും
കവിതയെയും
ഒട്ടൊന്ന് അന്തം കെടുത്തും.
മൃത ശരീരത്തിനു കാവൽ നിൽക്കുന്ന
ആളോട്‌ ഏതു ഭാഷയിലാണു
കണ്ട സ്വപ്ന ത്തെ ക്കുറിച്ചു പറയുക?

ഉറക്കത്തിന്റെ അങ്ങേ അറ്റത്തു നിന്ന്
ആരോ തന്നെ കടലിൽ എറിയുകയായിരുന്നു എന്ന്
മരിച്ചവൻ വിളിച്ചു പറഞ്ഞാലോ?

സ്വപ്നം എന്ന കുട്ടിയാണു ഞാൻ
ഉടൽ എന്ന കവിതയാണു നീ.
ഈ ഉടൽ ആരുടെയാണു എന്നു
ചോദിക്കുമ്പോഴേക്കും
കണ്ണുകളിൽ നിന്ന്
ഇറ്റു വീഴുന്ന പച്ചിലച്ചാറുമായി
ബുദ്ധനും ക്രിസ്തുവും ഓടിവരും.


ആരുടെയും നോട്ടം എനിക്കിഷ്ടമല്ല.

നിശ്ശബ്ദ്ധതയുണ്ടോ കൊടുക്കാൻ?

നോക്കുമ്പോൾ..
കണ്ണൂകളിലേക്കു നോക്കാത്തതെന്തു?
സ്വപ്നം എന്ന കുട്ടിയാണു ഞാൻ ..
തീരെ ചെറിയ പെൺകുട്ടി.
ഉടൽ എന്തെന്നറിയില്ല.
പക്ഷെ.....
അതിനു
പൂമ്പാറ്റകളു ടെ
മണമാണെന്നും...
പൂക്കളുടെ മാർദ്ദവമാണെന്നും
അറിയാം
എന്‍റെ പെട്ടിയിൽ
ഒരു ഉരുളൻ കല്ലുണ്ട് .
ഉടൽ എന്ന കവിതക്ക്‌
സ്വയരക്ഷക്ക്‌ വേണമെങ്കിൽ എടുക്കാം.

ഉടൽ എന്ന കവിത സ്വയം
എഴുതപ്പെടില്ലല്ലോ....
ഉടൽ എന്ന കവിതയെ
ആരും എഴുതുകയുമില്ലല്ലോ..

സ്വപ്നം എന്ന കുട്ടി
ഒരിക്കലുമതു
വായിക്കുകയുമില്ലല്ലോ...

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

തത്സമയം

തത്സമയം
കൈത്തിരയിൽ ഞാൻ
എന്‍റെ  നടത്തങ്ങൾ
മടുത്തങ്ങൾ
ഇരിപ്പും കിടപ്പും
തെരച്ചിലും അമർഷവും
പാട്ടും പ്രണയവും

ഇല്ല വൈദ്യുതി,ഉച്ചയിൽ മഴ
ഉറ്റു നോക്കുന്നു ചിലർ,


ഇല്ലാത്ത ഓർമ്മക്കുറിപ്പുകൾ കൊണ്ട്‌
പൊള്ളിയെന്ന

പഴിവാക്ക്‌

കണ്ണേറു,

കാതൽ

ഇതു നിനക്ക്‌ മാത്രമെന്ന ഒളിപ്പേച്ച്‌

തത്സമയം എന്നെക്കണ്ട്‌
എത്രമേൽ കോൾമയിർ നിങ്ങളെന്ന്
എന്‍റെ  ആത്മാഹുതി

ചിലപ്പോൾ ചുരുണ്ടുറങ്ങുന്ന ഞാൻ
ചിലപ്പോൾ മൂക്കുത്തിക്കല്ല്

 നീ കണ്ട്‌ കൊതിക്കുന്നല്ലോ എന്നു ഞാൻ

എന്നെ പൊളിച്ചെഴുതി

 മറ്റൊരു ഞാനാക്കുവാൻ
കൈത്തിരക്കെന്തൊരടുപ്പമെന്ന്
അന്തരാത്മാവിൻ ഗർജ്ജനം

എന്നിട്ടുമെന്റെയുള്ളുപൊള്ളുന്നതില്ലല്ലോ
ഈ തത്സമയത്തിൽ...

എന്നിട്ടും നിന്നെയോർക്കുമ്പോൾ
എന്നിലാളുന്ന കനലെന്തേ
ആറ്റുന്നതില്ലീ
തത്സമയം.

എത്ര ദേവീ മുഖം ചമഞ്ഞു
ഞാൻ വെളിപ്പെട്ടാലും
എന്നെ കണ്ട്‌ പേടിക്കുന്നതെന്തീ കണ്ണാടി?

അത്ര
തത്സമയമല്ല
ഞാൻ
എന്നതിനാലോ?

 

 

            

 

 

 

 

 

 

 

 

 

 

 

 

 

 

 

 

തുളകൾ




പണ്ട്‌ ഞാൻ 
മരിച്ചവരോട്‌ മാത്രമായിരുന്നു സംസാരിച്ചിരുന്നത്
കവിതകളെക്കുറിച്ചും 

പാട്ടുകളെക്കുറിച്ചും മാത്രം
മരിച്ചവരാണു എനിക്ക്
ഒച്ചകൾ  തന്നത്‌

മണ്ണിന്‍റെ  ഏറ്റവും ആഴങ്ങളിൽ നിന്ന്
പരുന്തിൻ കുഞ്ഞുങ്ങൾ ഒളിച്ചിരിക്കുന്ന
മുട്ടകൾക്കുള്ളിലെ തണുപ്പു തന്നതു.

കണ്ണുകൾ,കിലുങ്ങുന്ന
മഴകൾ
വിരൽപ്പാടു പതിഞ്ഞ മൺതിട്ടകൾ.

പ്രണയികൾ കിടന്ന് 
പതുങ്ങിപ്പോയ പുൽത്തലപ്പുകൾ.

എല്ലാം....


ജീവിതത്തെക്കുറിച്ച്‌ ഒർമ്മിപ്പിക്കരുതേ....എന്ന്
അവർ
ഒച്ച താഴ്ത്തിപ്പറഞ്ഞിരുന്നു.


വാക്കു പാലിക്കാൻ 
എനിക്ക്‌ കഴിഞ്ഞില്ല.



മരിച്ചവർ 
അവരുടെ നാട്ടിലേക്ക്‌ തിരിച്ചുപോയി.
എന്‍റെ  കാതുകളിൽ 
ശബ്ദം നിലച്ചു.

എന്‍റെ  വിരലുകളിലേക്ക്‌ നിറങ്ങൾ കലരാതായി.

തൊണ്ടയിൽ നിന്ന് 
ശബ്ദം....പാട്ട്‌...
എവിടേക്കോ ഇറങ്ങിപ്പോയി.


ഒട്ടകപ്പക്ഷിയെപ്പോലെ 
ഞാൻ എന്നിലേക്ക്‌ തലപൂഴ്ത്തി.


ഇലകൾ
വേരികളിലും
വേരുകൾ ചില്ലകളിലും തളിർക്കുന്നത്‌
ഞാൻ സ്വപ്നം കണ്ടു.

ചിത്രങ്ങൾക്കു പകരം
നിറങ്ങളെന്‍റെ  ഉറക്കത്തെ മൂടി.


ഞാൻ നിലവിളിക്കാൻ 
മറന്നു പോയിരുന്നു.

ഭൂമിയിലെ വൃക്ഷങ്ങൾ ചാഞ്ഞു വന്ന്
ഒരു മുത്തശ്ശിയുടെ കൈകൾ

പോലെ എന്നെ വരിഞ്ഞു.
ഞാൻ അനക്കം നഷ്ട പ്പെട്ടവളായിരുന്നു.

ഭൂമിയിലെ എല്ലാ കൊലപാതകങ്ങളും
ഞാനാണു ചെയ്തത്‌ എന്ന്

ഞാൻ വിശ്വസിച്ചു.


എന്‍റെ  ഉടൽ

 

 

 

 

കഷ്ണങ്ങളായി
അറുത്തെടുത്ത്‌

ഭൂമിയിലെ തുളകൾ
ഞാൻ അടക്കാനാരംഭിച്ചു

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മരിച്ചു കിടക്കാൻ എവിടെയും ഇടമില്ലാത്തതിനാൽ

 ഞാനെന്‍റെ കവിതയിലേക്ക്‌ തിരിച്ചു വരുന്നു


എനിക്കു നിശ്ശബ്ദയായേ പറ്റു
ശ്വാസനാളത്തിൽക്കുരുങ്ങിയ
ഒച്ചകളെ
തൊണ്ടക്കുഴലിൽപ്പടർന്ന 
oഗീതത്തെ
എനിക്ക്  
അടിച്ചമർത്തിയേ പറ്റു

കാരണം
വാല്മീകി മരിച്ചു
വ്യാസൻ മരിച്ചു
റിൽക്കെയും ലോർക്കയും

 മയക്കോവ്വിസ്കിയും നെരൂദയും 
അക്കമഹാദേവിയും ഒവ്വയാറും

ആശാനും ഇടശ്ശേരിയും
മരിച്ചു.


അങ്ങനെയാണു 
നീ വിശ്വസിക്കുന്നതു
നീ മാത്രമേ 
അങ്ങനെ വിശ്വസിക്കൂ

എനിക്കും മരിക്കണം
കൈവിരലുകൾ തണുത്ത്‌....
ഒരു പുഴക്കരയിൽ...
മണ്ണിനോടു കൊക്കുകൾ ചേർത്ത്‌..
ചരിഞ്ഞു കിടക്കുന്ന 
പക്ഷികളെപ്പോൽ....
കടൽക്കരയിൽ കക്കത്തൊണ്ടുകളിലേക്ക്‌
ചിറകുകൾ വിടുർത്തിവച്ച്‌...
കൊക്കുകൾ മലർത്തി
കടൽക്കാക്കകളെപ്പോൽ..

പക്ഷേ ...കഴിയില്ല
കടൽക്കരയിൽ..
പുഴക്കരയിൽ...
പലനിറപ്പതാകകൾ !
വിഷം തിന്നു മരിച്ച മണൽത്തരികൾ...

എവിടെയും
മരിച്ചു കിടക്കാനിടമില്ലാത്തതിനാൽ
ഞാൻ എന്‍റെ
കവിതയിലേക്കു
തിരിച്ചു വരുന്നു

അപ്പോൾ ആരോ.
പേരു ചോദിച്ചു
കൈകൾ ആരോ വെട്ടി മാറ്റി


വീടു ചോദിച്ചു
കാലുകൾ അറുക്കപ്പെട്ടു


ഓർമ്മ ചോദിച്ചു
നാവു 
പിഴുതെറിയപ്പെട്ടു


മറവി ചോദിച്ചു...
കണ്ണുകൾ ചൂഴ്‌ന്നെടുക്കപ്പെട്ടു..


കവിത ചോദിച്ചു...


ഉടലിലേക്കു തിരിച്ചു വന്നു
കിളികൾ മരച്ചില്ലയിലേക്കെന്ന പോൽ..


എല്ലാം....കവിതയായിത്തന്നെ

സ്വപ്നം കണ്ട്‌ വിളറിയ കണ്ണുകൾ

  തുറന്നു പിടിച്ച്‌...
മണലിൽ എഴുതിയെഴുതി
മുറിഞ്ഞു പോയ വിരലുകള്‍  കൂമ്പി.


അതു നിന്‍റെ  വാൾമൂർച്ചകൾക്കു
നേരെ...
തല ഉയർത്തിപ്പിടിച്ചു നിൽക്കുകയാണു...

എത്രയൊക്കെ 
കാതോർത്താലും
ആ വാക്കുക്കളുടെ ആഴം

 നിനക്കൂളിയിടാനാകില്ല
അതിന്‍റെ  മുഴക്കം 
നിനക്ക്‌
സഹിക്കാനാകില്ല

അതിനാൽ
എനിക്ക്‌
നിശ്ശബ്ദയായേ. പറ്റൂ....

മൗനം 
ഒരു വലിയ
രാഷ്ട്രീയ കവിതയാണു

 

 

 

 

 

Im \Sbmbn

 

Im \Sbmbn t]mIq¶q IhnX

hmfpw Nne¼pw Agn¨p h¨v...

sXcqhneqsS \áambn...

\nശബ്ദതXIÄ

കൈshÅbnen«v sImdn¨v....

CSXqÀ¶ agbnepw...agt¯mÀ¨bnepw

I®qIÄ Xpd¶S¨v....Nncn¨v....

 

Cs¸mgpw ജീവനോടെ  Ccn¡qIbpw....

t]Sn¡qIbpw

 sNbvXp കൊണ്ടിരിക്കുകയും

AXncqIfnÂ

apÅqIÄ ]q¡qbpw

]q¡Ä s]mgnbpIbpw

വിത്തുIÄ NobpIbpw sNbvXp

 

XmdmhpIfpw {]mhpIfqw

abnepIfpw

ap«Ifqw

ap«t¯mSpIfpw

Xo³ taiIfqw

 IhnXbnte¡v

Iq«t¯mtS HgpIn h¶q

shÅs¸m¡§fpw

 Aán]ÀÆX§fqw

acq¸¨IfqwXnc¡n«v h¶q

 

AXv BÄ¡q«§sf കണ്ടില്ല

Bch§sf കേട്ടില്ല

Iqcncq«nÂ,Im hncepIÄ¡q ap¶nÂ

hgn Im«nb

Hcq an¶m an\q§ns\

am{Xw hnizkn¨p

AXpകൊണ്ടാണ്

 AXn\q

Fsâ t]cq In«nbXv

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

sImebmfn

=============

Ddp¼pIfpsS kz]v\w Bbncq¶q AXp

shfp¯v an\q¯ \ne¯v

NnXdn നടക്കുന്ന Idp¯ Ddq¼pIfqtSXv.

AhÀ¡nSbnÂ

CSnapg¡w t]mse

s]cq¼dIÄ ഉണ്ടെന്ന്  tXm¶n

shSnsbm¨IÄ tIs«¶ t]mÂ...

NneXp sR«n amdq¶qണ്ടായിcq¶q

 

HmÀ½bnte¡q adhn

Hcq sImSpwImäv ASn¨ t]mse!.....

 

NneXv amdn \n¡q¶q­mbncq¶q

Iq«¯n henb Hcq ഉറുമ്പ്‌

Ft¶mSv tNmZn¨p

F´mWq kzmX{´yw?

 

hnimeamb

shfp¯ \new ചൂണ്ടി

Rm³ AXn\q D¯cw ]dbm³ {ian¨p

Im¡ognÂ

sRcnªaÀ¶Xp

Hcq temIw am{Xw Bbncq¶nÃ

A§s\ BWq

 Rm³

Hcq

sImebmfobmb

Ihn BbXv

                  -----

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 വാ¡qIÄ¡q ]n¶nte¡q aW¯p ചെന്ന് .

 

 

hm¡qIÄ¡q ]n¶nte¡q aW¯p ചെന്ന്

എന്‍റെ   ഉള്ളിepÅXÃm¯

 asät´m

]nSn¨p hen¡q¶

IhnXbpw AÃm¯Xpamb

Gsd temI§fn sN¶q

\otbm \obnÃmbvatbm AÃm¯ \ns¶

 Xncªv

]nSn¨p

വീണ്ടും  Xncªv

PohnXs¯bpw

 acWs¯bpwIqdnച്ചുÅ

FÃm tNmZy§sfbpw

Hscmä hm¡q കൊണ്ട്

DuXnbm«n

]ns¶bpw \ns¶

 kz]v\w കണ്ട്

Bcqw tNmZn¡m¯

 tNmZy§Ä¡mbn ]cXn

Hcq km[mcWXoവണ്ടിbn Ibdn

\o t]mb hgnbpw

t]mIm³ sImXn¨ hgnbpw

t]mIm\qÅ hgnbpw t]mbn

Xncn¨p h¶q

\otbm Rmt\m ImWm¯

sImeItfbpw

 apdnhpItfbpw,

DW¡n

{]WbanÃm acq¸¨IfnÂ

{]Wb¯nsâ

ISpIq ap¯pIÄ

hnXറി

tNmcbpw

\oäepw

D½ h¨pW¡n

Htcm Imäpw X¶

NqSpw shfn¨hpw ImgvNbpw കൊണ്ട് v

\ns¶bpw Fs¶bpw

\mw ISen ap¡n \nhÀ¯n

Hcq temIs¯bpw

 apറി¨p Ifbm\mhm¯

IS¯oc¯v

\áamb

AImis¯ t\m¡n

\áambv InS¡Ww

hm¡qIÄ ]n¶nte¡v

aW¯p...sN¶q

aW¯p

aW¯p...

sN¶q

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഏഴാം രംഗം

 

1

അഞ്ചു കാമുകന്മാരുടെ ഉടലിലാണു

ഞാൻ പൂക്കുന്നത്‌

ശിരസ്സിലെ കാട്ടു പാതയിൽ

 ഒരുവൻ ഉമ്മ വക്കുമ്പോൾ,

എനിക്ക്‌ വനയാത്രകളുടെ വഴികൾ

തുറന്നു കിട്ടുന്നു.

ഇരുൾ വളവുകളിലൂടെ

എന്‍റെ കഴുത്തോരങ്ങളിൽ ഒരുവൻ 

ചാട്ടുളി പോൽ നാവോട്ടുമ്പോൾ,

 എനിക്ക്‌ യുദ്ധ തന്ത്രങ്ങൾ പകർന്നു കിട്ടുന്നു.

 

മൂന്നാമനു ഉടൽ വടിവുകളോടാണു പ്രിയം.

കടലിൽ തുഴയും പോലെ

അവൻ എന്നിലേക്ക്‌

പായ്ക്കപ്പലുകൾ ആഴ്ത്തുമ്പോൾ

എനിക്ക്‌ കപ്പൽച്ചേതങ്ങളുടെ

രഹസ്യങ്ങൾ 

ചോർത്തിക്കിട്ടുന്നു.

നാലാമനും അഞ്ചാമനും

ഞാനെന്റെ  മുല ചുരത്തി ക്കൊടുക്കുന്നു.

ലോകാവസാനം വരെ

അവരെന്നെ രതിമൂർച്ഛയിൽ തളർത്തിക്കിടത്തുന്നു.

എന്നിട്ടും സഖേ

നിന്‍റെ

ഒളിത്താവളങ്ങളിലാണെന്‍റെ  പ്രണയം തളിർക്കുന്നത്‌.

നിന്‍റെ  ചതികളിലാണെന്‍റെ  ഉടൽ പൂക്കുന്നത്‌

ഏത്‌ അക്ഷൗണി തീർത്താണു

നീയെന്നെ പ്രതിരോധിക്കാൻ ഒരുങ്ങുന്നത്‌?

2

നീയെന്നെ നേടിയത്‌

അസ്ത്രവിദ്യ ജയിച്ചല്ല.

വറ്റിയ കടൽക്കരയിലൂടെ

അലഞ്ഞലഞ്ഞു വന്നാണു.

ഞണ്ടുകൾക്കൊപ്പം

കടൽ കണ്ടിരിക്കുന്ന എന്നിലേക്ക്‌

വെളിച്ചത്തുളകൾ

തീർത്താണു നീ 

ഇരച്ചു കയറിയത്‌.

എന്നിട്ടും

നീ പടവെട്ടിപ്പിടിച്ച 

സാമ്രാജ്യമെന്നപോൽ.

എന്‍റെ  അതിരുകളിൽ നീ കൊടി നാട്ടി.

 

നീയുറങ്ങിക്കഴിഞ്ഞ്‌

രാത്രിയുടെ അന്ത്യയാമങ്ങളിൽ

നിലാവിനൊപ്പം അവനിറങ്ങി വന്ന്

 ഓരോ അതിരുകളും പിഴുതു മാറ്റി.

സഖേ....

നിന്‍റെ  ഒളിത്താവളത്തിലേക്ക്‌

എന്‍റെ  കൈകളെ ചേർത്ത്‌ പിടിക്കുക.

 

3

എനിക്ക്‌ 

കാരിരുമ്പിന്‍റെ  

ഉരുക്കുബലങ്ങൾ

വേണ്ടിയിരുന്നില്ല.

കനൽച്ചങ്ങലകളുടെ കെട്ടുകൾ

വേണ്ടിയിരുന്നില്ല.

എനിക്ക്‌ തൂവൽ പോലുള്ള

അവന്‍റെ  കൈ പിടിച്ച്‌ കടൽ കാണണമായിരുന്നു.

അവന്‍റെ  വെയിലുടലുമായിച്ചേർന്ന്

പെരുമഴ നനയണമായിരുന്നു.

 

4

നിന്റെ ധർമ്മപഥങ്ങളിലായിരുന്നില്ല

 എന്‍റെ  ഉന്മാദങ്ങൾ പൂത്തത്‌

ഇടിമിന്നൽ  പോലുള്ള

എന്‍റെ  പ്രണയം ഞാൻ 

അവനിലേക്ക്‌ കോരിയൊഴിക്കുമ്പോഴും,

നീ ഗിരിശൃംഗങ്ങളുടെ

തത്വശാസ്ത്രങ്ങൾ ഉരുക്കഴിച്ചു

 കൊണ്ടേയിരുന്നു.

സന്ധ്യ മുതൽ രാത്രിയുടെ

 ഓരോ യാമത്തിലും

നിന്‍റെ  കാച്ചിക്കുറുക്കിയ വാക്കുകൾക്കപ്പുറം

അവൻ ഒളികണ്ണുകളുമായി കാത്തു നിന്നു.

എന്‍റെ  വിരൽത്തുമ്പു മുതൽ

മുടിത്തെറ്റം വരെ നിന്നോടുള്ള പ്രണയം

കത്തി ജ്വലിക്കുകയായിരുന്നു.

 

5.

നാമാദ്യം 

കാണുകയായിരുന്നു

നീ ഭൂമിയിലും ഞാൻ ആകാശത്തും കിടന്നുറങ്ങി

നിലാവിൽ നിന്‍റെ  കാൽവിരലുകൾ

എന്‍റെ  കാൽ വിരലുകളെ സ്പർശിച്ചു.

ഭൂമിയിൽ ആദ്യത്തെ

അരയാൽ വിത്ത്‌ മുളച്ചു.

എന്‍റെ  ചെവിയിലേക്ക്‌ വന്നത്‌ പൊട്ടിച്ചിതറി.

നിന്‍റെ  പൊക്കിൾക്കുഴിക്ക്‌ തൊട്ടു കീഴെ.

നിന്‍റെ  വിരലുകൾക്ക്‌ കീഴെ

ഞാനെന്‍റെ  ചുട്ടു പൊള്ളുന്ന കൈത്തലമമർത്തി

നിന്‍റെ  ഗർഭപാത്രത്തിൽ ഞാൻ തുടിക്കുന്നത്‌ എന്‍റെ  വിരലുകളറിഞ്ഞു.

 

.ഇനി ഒരേഴാമനുo ഇടമില്ലാത്ത വിധം നീ എന്നിൽ വേരോടിക്കഴിഞ്ഞിരിക്കുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ജലം മറന്നു വച്ച കവിതയാണു മനുഷ്യൻ

 

 

 

 

ജലം ഉണ്ടാകും മുമ്പ്‌ മനുഷ്യൻ ഉണ്ടായിരുന്നു എന്ന് 

എങ്ങനെ വിശ്വസിക്കും?

 

ആരാണത്‌ പറഞ്ഞത്‌ എന്നാവും

 ആദ്യ പ്രശ്നം

അയാളെ കണ്ടെത്തിക്കഴിഞ്ഞാൽത്തന്നെ

അയാൾക്ക്‌ മുമ്പ്‌ 

ജലം ഉണ്ടായിരുന്നോ 

എന്നാവും സംശയം

അതെങ്ങനെ അറിയാൻ?

ഇല്ല എന്നുറപ്പിച്ചു പറയാൻ അയാൾക്കാവുമോ?

ആവും 

എന്നയാൾ പറഞ്ഞേക്കാം

പക്ഷെ

നമുക്കത്‌ അംഗീകരിക്കാൻ ആവില്ല

കാരണം

ആദ്യ മനുഷ്യൻ ഉണ്ടാകുമ്പോൾ തന്നെ

ജലം 

സ്വയം റദ്ദു ചെയ്തതായിരുന്നെ ങ്കിലോ?

മനുഷ്യൻ ഉണ്ടാകുന്ന സമയം

കുറച്ചു നേരം അത്‌ നിശബ്ദമായിരുന്നതാണെങ്കിലോ?

 

ഒരു പക്ഷേ...ജലത്തിന്നടരുകൾക്ക്‌

നിശബ്ദതക്ക്‌ അവകാശമുണ്ട്‌

എന്ന് തോന്നിയിരിക്കാം

 

ആദ്യ മനുഷ്യൻ ഉണ്ടായത്‌

 ജലം തൊട്ടായിരിക്കില്ലേ?

 

ജലത്തിനു മുമ്പ്‌

 സൃഷ്ടിക്കപ്പെട്ടതിനാൽ

അവർക്ക്‌ 

ജീവജലമുണ്ടായൈരിക്കില്ലേ?

 

 

ചോരയുടെ തണുപ്പ്‌

മരണത്തിലെന്ന പോൽ...

ജനനത്തിലും അറിഞ്ഞിരിക്കില്ലേ?

 

ചോരക്കും മുമ്പേ

മറവി മൂടിയതിനാൽ അവർ 

ജലത്തെക്കുറിച്ച്‌

മറന്നതായിരിക്കുമോ?

 

അവർ ഉരുവം കൊണ്ട നിമിഷം

എല്ലാ ജലസ്രോതസ്സുകൾക്കും

മറവി ബാധിച്ചു കാണുമോ?

 

2.

ഓർമ്മ ജലത്തിൽ നിന്നു മാത്രം

തളിർത്തു വരുന്ന 

ഒരു 

പൂവാവുമ്പോൾ

മനുഷ്യൻ 

ഒരുപക്ഷേ...

കരുതുകയായിരിക്കും.

 

ജലത്തിനു മുമ്പേ 

 തങ്ങളുണ്ടായിരുന്നെന്ന്..

 

അങ്ങനെ പറയുന്നവർ 

തങ്ങളുടെ ഓർമ്മയെ

 തിരികെ വിളിച്ചൊന്ന് നോക്കിയാലോ എന്ന്

ആ സമയം കഴിഞ്ഞു പോകുമായിരിക്കും.

 

ഒറ്റ നിമിഷത്തിനുള്ളിൽ

ഒരു പാട്‌ ഗ്രഹങ്ങൾ പൊട്ടിത്തകരുമായിരിക്കും

ഒരു പാട്‌ കുഞ്ഞുങ്ങൾ

വരണ്ട മരുഭൂമിയി ലേക്ക്‌

 ദാഹിച്ചു കൊണ്ട്‌ ജനിച്ചു വീഴുന്നുണ്ടാവും

'ദാഹ'മെന്നത്‌ തിരിച്ചറിയും മുമ്പേ

കൂട്ട വെടിവയ്പ്പിൽ 

ചിതറിപ്പോകുന്നുണ്ടാവും

 

ഇല്ല വിശ്വസിക്കാനാവില്ല

ജലം ഉണ്ടാകും മുമ്പ്‌ മനുഷ്യനല്ല

ഭൂമി തന്നെ 

ഉണ്ടായിരുന്നില്ലയെന്നത്‌...

 

തെളിവുകൾ തെളിവുകളോട്‌

വധശിക്ഷകളെപറ്റിപ്പറഞ്ഞ്‌

കൈകൊടുക്കുമ്പോൾ

ചിലപ്പോൾ...

അത്‌ 

രേഖപ്പെടുത്തപ്പെടുമായിരിക്കും

ചിതറിപ്പോയ ഓർമ്മകൾക്ക്‌

ദാഹിക്കു മ്പോൾ 

മനുഷ്യനും ജലവും

 മുമ്പ്‌ പിൻപ്‌....എന്നതൊക്കെ

 റദ്ദായിപ്പോയേക്കാം

 

ശവ ശരീരങ്ങൾ കാത്തു നിൽക്കുന്ന

പരുന്തുകളോട്‌

നാമെങ്ങനെ പറയും?

ജലം 

മറന്നു വച്ച

കവിതയാണു 

മനുഷ്യർ

എന്ന്

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

എന്‍റെ  ഘാതകാ ..

 

 

ന്‍റെ ഘാതകാ 

നിന്‍റെ അടുത്ത ഇര 

ഞാൻ തന്നെയാണല്ലോ അല്ലേ .?

 

.അന്ധകാരം കുടിച്ച നിന്‍റെ

 അബോധ മൂർച്ചകൾ തട്ടി മുറിയുക 

ന്‍റെ ഉടൽ തന്നെയല്ലേ ?

 

തൊട്ടു മുൻപാണ് .

നിലാവ് സിതാറിൽ ചുംബിച്ചു ....

രാത്രിയെ കേട്ടത് ...

ഞാൻ കായൽക്കരയിൽ നിന്നറിഞ്ഞത് 

 

വിശക്കുന്ന പട്ടിക്കുഞ്ഞുങ്ങൾക്ക് വേണ്ടി 

തളിരിലകൾ അറുത്തെടുത്ത് 

തോണിയിൽ കയറിയത് 

 

അപ്പോൾ കേട്ടു 

രവിശങ്കർ ,....

ശൂന്യതയിൽ

വിരലുകളെറിഞ്ഞു സ്വപ്നം വരച്ച ഓർമ്മ

വിതറിയെറിഞ്ഞ പളുങ്കു ചാറ്റൽമഴ .

 

രാത്രിയുടെ ഇരുണ്ട തന്ത്രികൾ ..

ആകാശ നഗ്നത കൊത്തിത്തിന്ന് ...

കാഴ്ചക്കപ്പുറം പോയി വീഴുമനന്തത ....

 

ഓർമ്മകളുടെ ഇലകളടച്ച്  ...

നേർത്ത ഈർപ്പം തുടച്ച്  ...

 

ഇത് 

കാട്ട്പാതയാവാനിനി 

അധികനേരമില്ലല്ലോ .

 

അപ്പോൾക്കേട്ട കൊടും നിലവിളിയിൽ ഭൂമി 

കഷ്ണങ്ങളായി മുറിഞ്ഞു .

 

ന്‍റെ ഘാതകാ ....

നീ തുളച്ചെത്തുക എന്‍റെയിരുട്ടോ നിന്‍റെ വെളിച്ചമോ ?

കാറ്റിലൊഴുകുന്ന എന്‍റെയുടൽ 

അകമേ പുറമേയടച്ച് 

ബന്ധിച്ചു ഞാൻ .

 

2

അറ്റ് പോയിട്ടുമുണ്ടാകുമോ 

അറ്റു പോകാതെ ....

ന്‍റെ പിന്നിൽപ്പതുങ്ങുന്ന നിന്‍റെ  നഖങ്ങൾ?   ..

 

പാട്ടായിരുന്നപ്പോൾ .

ഞാൻ കാണാത്ത ഒച്ചകൾ ...

 

ആകാശമിരുണ്ടു വീർത്ത ,

പൊട്ടിയുടഞ്ഞ മുട്ടത്തോടുകൾ ...

 

മനസ്സേ അല്ലിത് .

മനസ്സ് പോൽ മറ്റൊന്ന് .!

 

ഉടലെയല്ലിത്

ഉടലു പോൽ വേറൊന്ന്  .!

 

.സ്വപ്നത്തിൽ പേര് ചോദിച്ച കടൽത്തീരം ...

 

ജന്മമാണ്ടുപോയ കൈപ്പുജലം .

 

ഞാനറിയാത്ത ഞാൻ 

വേറേതോ പേരിൽ 

നിന്നെക്കൊന്നു തിന്നുന്ന മൗനത്തെക്കാത്തു 

മിണ്ടാതെ നിൽക്കുമ്പോൾ ....

 

മേഘമേ ...

നീ തന്ന സന്ദേശവും ...

പ്രണയമേ ...

നീ തന്ന  മുദ്രമോതിരവും 

പ്രാണനേ ...

നീ തന്നൊരഴുക്കുചാലും താണ്ടി..... 

ഞാൻ... 

 

പണ്ഡിറ്റ് രവിശങ്കർ 

 നേർത്ത തന്ത്രിയിൽ പ്രണയമായിച്ചിതറുന്നു .

കാറ്റിൽ തീപ്പൊരി ഉമ്മ വച്ച അസാവേരി ..*.

ഉടലിൽ പനി്ച്ചൂടു  പടർത്തിയ 

ആഹിർഭൈരു* 

എന്നിൽ നിന്നെപ്പറിച്ചെറിഞ്ഞ 

ഗുർജ്ജരി തോടി .*

 

ഞാനീ മുടിയിഴകളിൽ

കനൽപ്പൂവ് ചൂടി യാത്ര ചെയ്തെത്തിയത്

നിന്നെക്കാണാൻ വേണ്ടി മാത്രം .

3.

കേൾക്കുന്നു സിത്താർ ...

 

.വീണ്ടും                                               

 

വേറേതോ ജന്മത്തിൽ 

 

മറ്റാരോ ഓർത്ത ഓർമ്മയിൽ .

 

"മുറുക്കിയില്ലേ കമ്പികൾ ?

നാദം ?

ഇടയ്ക്കു മുറിഞ്ഞാൽ അത്‌ മരണമാകും ""

 

ഘാതകാ 

ഒടുവിലത്തെ ദംഷ്ട്രവും 

ന്‍റെ ഉടലിലേക്കാഴ്ത്തുമ്പോൾ ...

വെറുതെ വിടണേ 

ഞാൻ ഒടുവിലെഴുതിയ കവിത .

അഗാധങ്ങളിലെന്‍റെ പ്രാണൻ തിരഞ്ഞ

അതിപുരാതന പ്രണയം .

നിന്‍റെ പേടിപ്പിക്കുന്ന ഗന്ധങ്ങളിൽ നിന്ന് ...

നിന്‍റെ അറപ്പിക്കുന്ന വേട്ടനാവിൽ നിന്ന് ....

ചിതറിത്തെറിച്ച

 കടലിനോളം വലിയ ഒരു ചിത്രം വരക്കണമെങ്കിൽ ...

 

വേണ്ടി വരും

തീർച്ചയായും എനിക്ക് 

ആ കവിതയുടെ വേരുകൾ .

 

ന്‍റെ ഘാതകാ

പ്രണയമാണെനിക്ക് നിന്നോട്

 

(***അസാവേരി ,ഗുര്‍ജ്ജരി തൊടി ,ആഹിര്‍ഭൈരു-ഹിന്ദുസ്ഥാനി സംഗീത രാഗങ്ങള്‍ )

 

 

 

 

ഒരിക്കൽ മരിച്ചു കഴിഞ്ഞാൽ

 


ഒരു മുട്ടയുടെ വെള്ള പൊട്ടി
ഞാൻ
ആകാശം മുഴുവൻ
പരന്ന്   ഒലിക്കുന്നു

ഉപ്പു  പാടങ്ങളിൽ
ന്‍റെ     കണ്ണുകൾ
പൊട്ടു മുല്ലകളിൽ
തുടം  ചോര,
ഇളം പച്ചയിൽ പൊഴിഞ്ഞ  
സൂര്യ
ന്‍റെ
മഞ്ഞ  സ്വപ്നത്തിൽ
ഓർമ്മ  പടർന്ന് ഒലിച്ച  മാതിരി!

വൻകരകൾ ഇല്ലാതാകുന്ന മൌനങ്ങൾ...!
മിണ്ടായ്മകൾ!

ചിരിച്ചു കൊണ്ടിരിക്കുമ്പോൾ
അപ്രത്യക്ഷമാകുന്ന ചുണ്ടുകൾ

വൻ കരകളുടെ
ഉൾ വളവുകളിലൂടെ
എന്നെ പ്രണയിക്കുന്ന ആകാശപ്പടികൾ 

ന്‍റെ മരുഭൂമി
ന്‍റെ സമരം
ന്‍റെ പടയൊരുക്കം

മനുഷ്യർ പൂച്ചകളും
പൂച്ചകൾ
മനുഷ്യരുമാകുന്ന സ്വപ്നം

സ്വപ്നം മായുമ്പോൾ
മനുഷ്യർക്ക്‌ നിറങ്ങളും
സ്ത്രീകൾക്ക് ഇലകളും
കുട്ടികൾക്ക്  പച്ചകളും

ഓർമ്മകൾ  ആവശ്യമില്ലാത്ത        കാലത്ത്
ഗര്ഭ പാത്രത്തിന്
പുറത്ത് വളരുന്ന
കുഞ്ഞിനോട്    
തന്നെ ഈ ലോകത്ത് നിന്ന്
മോചിപ്പിക്കാൻ പറയുന്നു
ഒരു സ്ത്രീ

എല്ലാറ്റിനും സ്വാഗതം


നിശബ്ദ്ധതക്ക്
മൗനത്തിന്
മൃഗങ്ങളുടെ സ്നേഹത്തിന്‌
ആകാശരേഖക്ക് 

ഭൂമിക്ക്
ഭൂമികുലുക്കത്തിന്
മണ്ണിന്
മണ്ണൊലിപ്പിന്

ജീവിതത്തിനു മേൽ വീശാവുന്ന
അപ്രതീക്ഷിതങ്ങളേ    .
ഞാൻ ഒരിക്കലും മടങ്ങിപ്പോകാൻ

 ആഗ്രഹിക്കുന്നില്ല
അറിയുമോ?

ഒരിക്കൽ മരിച്ചു കഴിഞ്ഞാൽ
ഒന്നും പഴയതു പോലെ ആവില്ല
മരണത്തിന്റെ ആഴങ്ങളിൽ നിന്ന്
'' നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്ന്''
മന്ത്രിക്കുന്നത് നീ കേൾക്കുന്നില്ലേ

 

 

 

 

 

 

 

 

 

 

 

 

 

 

 

മരിച്ചതിനു ശേഷമായിരിക്കുമോ
നാംപരസ്പരം
കാണുക ?



ഏകാന്തമായിരിക്കണം എന്ന്

 ഏറ്റം തീവ്രമായി ആഗ്രഹിക്കുമ്പോൾ

അത്
നടപ്പിലാക്കുന്നതെങ്ങനെ

എന്ന് തീർപ്പില്ലാതെ ,

ഞാൻ ആൾക്കൂട്ടങ്ങളിൽ നിന്ന്

വലിച്ചെറിയപ്പെടുന്നു .
തീർപ്പുകളുടെ തികവിനെ പറ്റിയുള്ള  അലച്ചിൽ സദാ  പിന്തുടരുന്നുണ്ട് .
ഇഷ്ടപ്പെട്ട പക്ഷിയേത് എന്ന എ
ന്‍റെ ഓർമ്മയിലേക്ക് 

പാതി ചരിഞ്ഞും ഇടഞ്ഞും കയറി വരുന്നുണ്ട്

 പോയ ജന്മത്തിൽ നിന്നെന്ന പോലെ

 ഒരു കാക്ക

 .
അപ്പോൾ

""വലിയ മരങ്ങൾക്കിടയിലൂടെ  നടക്കുമ്പോഴൊക്കെ ...ഞാൻ ഇതിൽ ഒരു മരത്തെ സ്നേഹിക്കുന്നു """
എന്നു  തുടങ്ങുന്ന

ആരുടെയോ കവിത വായിച്ച ഓർമ്മ

കയറി വരുന്നു .

കാറ്റിനേക്കാൾ ആഴമുണ്ട്

നിന്‍റെ ശബ്ദത്തിനു .
എനിക്കതി
ന്‍റെഒരു  ചീളായാൽ പോരാ .
അതി
ന്‍റെ
മുഴുവനുമാകണം
മരിച്ചതിനു ശേഷമായിരിക്കുമോ
നാംപരസ്പരം
കാണുക ?

  നിമിഷം  ...എനിക്ക് ചിന്തിക്കാൻ  നിന്റെ മൗനം തന്നെ ധാരാളം .. 

 

 

ചുവപ്പ്‌
    

നാലഞ്ചു കൊല്ലം മുമ്പ്‌
കൊല്ലപ്പെട്ടവൻ
ഇന്ന് ഇറങ്ങിയ ആഴ്ചപ്പതിപ്പിൽ
അറ്റു പോയ
കൈപ്പത്തിയെക്കുറിച്ച്‌ എഴുതിയിരിക്കുന്നു. 
ഞാൻ
ഒരിക്കലും കാണാത്ത അവൻ 
അതു 
എനിക്ക്‌ സമർപ്പിച്ചിരിക്കുന്നു 
അവ
ന്‍റെ മുഖഛായ
മരിച്ചവരുടെയോ 
മരിക്കാനിരിക്കുന്നവരുടെയോ എന്നറിയാതെ 
ഞാൻ കുഴങ്ങുന്നു.
രോമകൂപങ്ങൾ ചുവക്കുന്നു

തൊലിയുടെ ഓരോ  അടരും
ചുവന്ന് ചുവന്ന് 
ഞാൻ തീക്കനലാകുന്നു
ആരുമറിയാതെ

 ഞാൻ കാണുന്ന സ്വപ്നങ്ങളിൽ

അവൻ....
അരയിൽ ഓട്ടുമണിയണിഞ്ഞ്‌ 
ചുവന്ന പട്ടുടുത്ത്‌ 
ഉറഞ്ഞു തുള്ളുന്നു. 
നിലാവും വെളിച്ചവും കലർന്ന 
രാത്രിയെചുവപ്പിക്കുന്നു 
ന്‍റെ ശിരസ്സിനു മുകളിൽ
ചുവന്ന അരയാലിന്റെ 
ചില്ലകൾ പടർത്തുന്നു. 
നാട്ടു വഴിയിലും തെരുവിലും 
ഊൺമേശയിലും ഗാഗുൽത്തയിലും അവൻ
ന്‍റെ ഒപ്പം കൂടുന്നു.
ഞാനുറങ്ങുമ്പോൾ
എനിക്കു പകരം പുറത്തിരുന്ന് 
അവൻ
പൊടുന്നനെ നിലവിളിക്കുന്നു. 
ഞാൻ കത്തുന്ന 
മരുഭൂമിയിലെത്തുന്നു.
അവൻ നിലവിളിക്കുന്നത്‌ 
മറ്റേതോ ഭാഷയിൽ മറ്റേതോ
ഭൂമിയിൽ ഞാൻ 
ഇതു വരെ കാണാത്ത തെരുവുകളിലവൻ 
തക്കാളിച്ചാറൊഴുക്കുന്നു. 

ഞാനതിൽമുങ്ങി മരിക്കുന്നു 

ജനിച്ച നാടിനെ തള്ളിപ്പറയാൻ 
അവനെന്നെ നിർബന്ധിക്കുന്നു. 
തക്കാളി നീരു ചൂണ്ടിക്കാട്ടി

"രക്തം","രക്തം" 
എന്ന് പറഞ്ഞു 
അവന്‍  
എന്നെയൊഴിച്ച്‌
എല്ലാവരെയും കബളിപ്പിക്കുന്നു

. 
അതിരുകൾ മുഴുവനവൻ 
കടുപ്പിച്ചു വരക്കുന്നു. 
ഞാൻ കേട്ടാലുമില്ലെങ്കിലും 
അവനെ 
എന്നെ നിരന്തരം ഉപദേശിക്കുന്നു.

ഉടലിൽ നിന്ന്
് പ്രാണനെ പിരിയും പോലെ

ഞാൻ അവനെ കുടഞ്ഞെറിയാൻ ശ്രമിക്കുന്നു. 


ഭൂമിയിലെ 
ഏറ്റവും ശക്തമായ 
വേഗ0കൊണ്ട്‌ എന്‍റെ  കൈകളുയർത്തി

 അവന്‍റെ നെറുകയിൽ ഒരാണിയടിക്കാൻ
ഞാൻ ഒരുങ്ങുന്നു. 


അറ്റു പോയ 
കൈപ്പത്തിയിലെ 
അദൃശ്യമായ
ചൂണ്ടു വിരലറ്റത്തു നിന്ന്

 ഒരു 
ചുവന്ന പുഴ
കുതിച്ചു വന്നു

 

 

 

 

പൊട്ടിച്ചൂട്ട്


മുട്ടറ്റം മൂടിയ വെള്ളത്തിൽ 
മഴക്കാലം
തവളക്കരച്ചിലുകൾ താണ്ടി
ഉറക്കം കുത്തിയുണർത്തുമ്പോൾ

പാതിനിലാവിൽക്കലർന്ന്
കടും നീല ,കറുപ്പിൽ വരച്ച രാത്രി
നിഴലുകളോടൊത്ത്‌ 
ഇഴ പിരിഞ്ഞു കളിക്കുമ്പോൾ,

ഞെട്ടിയുണരുന്ന ഞാൻ...


ഭൂമിയോ കടലോ ആകാശമോ
എന്നറിയാതെ,
ഇരിപ്പോ,കിടപ്പോ   നടപ്പോ
എന്ന് തീർപ്പില്ലാതെ,
മാളികപ്പുറത്ത്‌ കൊച്ചുകുഞ്ഞായി

 ഒറ്റക്കിരിക്കുമ്പോൾ,

പാടം കടന്ന്
നിരന്ന തെങ്ങിൻ കാടുകളിൽനിന്ന്
മണ്ണിൽ തൊട്ടു തൊട്ടുയർന്നു

കുതിക്കുന്നുണ്ടാവും
കത്തുന്ന പന്തങ്ങൾ,
എണ്ണമില്ലാതെ കുതിച്ച്‌,
പെട്ടെന്ന് ഒറ്റയായ്ക്കിതച്ച്‌
വീണ്ടും ചിതറി ആയിരങ്ങളായ്‌
ആനന്ദ നൃത്തമാടുന്നുണ്ടാവും


മുട്ടോളം വെള്ളത്തിൽ നിന്ന് ആരോക്കെയോ 
കണ്ടു രസിക്കുന്ന പോലെ...!!

നിലാവി
ന്‍റെ കട്ടിവെളിച്ചങ്ങൾ
വാരിത്തേച്ച്‌ ചിലരൊക്കെ 
ഒറ്റ വരിക്കു പോകും പോലെ.

ചില രാത്രികൾ ഉറങ്ങാതിരിക്കും പോലെ
ഇരുട്ടി
ന്‍റെ ആകെ ഞൊറിവുള്ളുടുപ്പ്‌
വലം വീശിയാകാശം കാണുന്ന 
പോലെ.

കൂറ്റിരുട്ടത്ത്‌ പോകുന്നവരെല്ലാം
എന്നെയുമൊക്കത്തെടുത്ത്‌ 
ചിലപ്പോൾ മുച്ചിലോട്ടമ്മയെ കാട്ടിത്തന്നു.

പിന്നെ ഒറ്റമുലച്ചിയെ തൊഴീച്ചു.


വാക്കു മുറ്റാത്ത പ്രായത്തിൽ തസ്രക്കിലെ കരിമ്പനച്ചോട്ടിലൊറ്റക്കു കൊണ്ടിട്ടു.


പച്ച വെളിച്ചം കണ്ടൂ പേടിച്ച രാത്രിയിൽ
അച്ഛമ്മ പയ്യെ പറഞ്ഞു.


കുഞ്ഞിനാരോ 


കൂടോത്രമൂട്ടിയിട്ടുണ്ട്‌.
അതാണത്രെ വാക്കിന്നു കൂടാത്തതൊക്കെ  പറയുന്നു.

കണ്ട പന്തങ്ങൾ പൊട്ടിച്ചൂട്ടുകൾ


കണ്ടവരൊക്കെയും പ്രേത ഭൂതാധികൾ


എങ്കിലുമെത്ര മൃദുലമായെൻ കവിൾ തൊട്ടിട്ടു-
നക്ഷത്രമെത്രയെന്നവർ ചോദിച്ചത്‌

കണ്ടു കണ്ട്‌
കേട്ടു കേട്ടു
ആ കുട്ടിയുറങ്ങുമ്പോൾ,

മാളികപ്പുറത്തവർ
കാവൽ നിന്നത്‌



ഇതിലുമെങ്ങനെയാണു
രാത്രി

കറുപ്പിൽ ,

വെളിച്ചത്തിന്‍റെ കവിത വരക്കുകയെന്ന്
ഓർത്തോർത്തുറങ്ങിയിട്ടുണ്ടാവുമാകുട്ടി.

പിറ്റേന്ന് കാലത്ത്‌
"ഇന്നലെക്കണ്ട സ്വപ്നത്തിൽ
ഞാനൊരു
കത്തുന്ന പന്തു കണ്ടെന്ന്
പറഞ്ഞിട്ടുമുണ്ടാകും"

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ടൈറ്റിൽ ഇല്ലാത്ത പ്രണയം 

 

 

പ്രണയത്തിലെ  ഏകാന്തതയെക്കുറിച്ചു

പറയുകയാണ് 

ഞാൻ 

 

പ്രണയം വാവിട്ട നിലവിളിയാകുമ്പോഴാണ് 

ഒരാൾ സ്വന്തം പ്രണയം തിരിച്ചറിയുക 

അയാൾ ഉടൻ കുതിക്കും

പ്രണയിയുടെ അരികിലേക്ക് 

 

 

അപ്പോള്‍

അയാളെ പ്രണയിക്കുന്നവൾ 

കക്കകൾ കൊണ്ടു 

പണ്ട് അവർ ഉണ്ടാക്കിയ 

കടൽപ്പാലം 

ഓരോ അടരായി 

കണ്ണുനീരോടെ എണ്ണുകയായിരിക്കും 

 

ന്‍റെയും നിന്‍റെയും പേരെത്ര എഴുതിയിട്ടും 

കടൽ അത്‌ മായ്ക്കുന്നില്ലല്ലോ എന്ന് 

പ്രണയത്താൽ അത്ഭുതം കൂറിയ അയാളുടെ പഴയ ചുണ്ടുകളിൽ 

ഉമ്മ വച്ചത് ഓർക്കുകയായിരിക്കും 

 

പ്രണയിക്കുകയാണോ ജീവിക്കുകയാണോ എന്ന് സംശയിച്ചത് ഓർക്കുകയായിരിക്കും 

 

അയാൾ വരില്ല എന്നുറപ്പിക്കുമ്പോഴേക്കും 

കണ്ണുനീർ വന്ന് 

കടലിന്‍റെ സ്ഥാനത്ത് നിന്ന് അവളെ ചേർത്ത് പിടിക്കുമായിരിക്കും 

 

അവളിലേക്ക് വീണ്ടും വീണ്ടും ഓടിയെത്താൻ 

അയാൾക്ക് വഴി കിട്ടാതെ

അയാൾ അലയുമായിരിക്കും 

 

അന്നത്തെ പോലെ ഒന്നുകൂടി 

ആഴക്കിണറിലേക്ക് 

ഒന്നുമോർക്കാതെ 

ഓടിച്ചെന്ന് 

അയാളെ ഉമ്മ വെക്കണമെന്ന് അവൾക്ക് 

ഒന്നുകൂടി തോന്നുമായിരിക്കും. 

 

അത്‌ അയാൾക്ക് മനസിലായിട്ടാവണം 

അയാൾ അത്‌ മനസിലായി എന്ന് കരുതുന്നു. 

 

അന്നത്തേത് പോലെ ഒരു പടിക്കെട്ട് കാണുമ്പോഴേ 

അയാൾ അവളെ ഓർക്കുന്നു.

 അവളെത്തന്നെ ഓർക്കുന്നല്ലോ

എന്നത്

അയാളെ അത്ഭുതപ്പെടുത്തുന്നു. 

 

ജീവിതത്തിൽ നിന്നയാൾ 

പ്രണയത്തിലേക്ക് മാത്രമെത്താൻ 

കുതിക്കുന്നു. 

 

 

 

ഇനി അയാൾ വരില്ല എന്നും  എന്നും

അയാളെക്കുറിച്ചു ഇനി ഓർക്കണ്ട എന്നും

അവൾ 

കരുതുന്ന നിമിഷം 

അവളെ മരണം ഉമ്മ  വക്കുന്നു 

 

അയാൾ വരുമ്പോഴേക്കും

അവളുടെ ഓർമ്മയിൽ അയാൾ 

പണ്ടത്തേക്കാളുമേറെ 

നിറയുന്നു. 

അയാൾ

 മരണപ്പെട്ടു വരും വരെ

ഞാൻ കാത്തിരിക്കാമെന്ന്

അവൾ ഉറപ്പിക്കുന്നു. 

 

വേണ്ട 

തന്റെ ഏകാന്തതകളിൽ നിന്ന് 

അയാൾ പൊയ്ക്കൊള്ളട്ടെ എന്നവൾ 

കരുതും 

അയാളും അങ്ങനെ കരുതുമായിരിക്കും

 

 

 


വാഴ്‌ത്തപ്പെട്ടവനു


ന്‍റെ മുതുകിലേറ്റിയ
കുരിശുകളെ
തൂവൽ ക്കൊതുമ്പുകളാക്കി.
പുഴയും കടലും
ചേരുന്ന വരകളിൽ അടച്ചുറപ്പിച്ച കളിമണ്ണിളക്കി
ഭൂഖണ്ഡങ്ങൾ കുഴച്ചു പണിതു
എന്നിട്ട്‌
ഓർമ്മകളിൽ നക്ഷത്രമുന കൊണ്ട്‌
വരച്ചു ചേർത്ത
ആകാശങ്ങളെ എ
ന്‍റെ
ചുണ്ടുകളിലൊട്ടിച്ചു
    2
എനിക്കും നിനക്കുമിടയിൽ

ഒരു ദൈവവും വെളിപ്പെട്ടില്ല
ഒരു കടലും പിളർന്നില്ല
ഒരു പർവ്വതവും കാറ്റിലുയർന്നില്ല
ആരുടെ വായ്ക്കുള്ളിലും
സൗരയൂഥം തെളിഞ്ഞില്ല
ഒരപ്പവും വീഞ്ഞായില്ല
എന്നിട്ടും നീ വാഴ്ത്ത പ്പെട്ടവനാകുന്നു
ന്‍റെ നാവിലാണു

 നിന്‍റെ പേരു ഉച്ചരിക്ക പ്പെടുന്നത്‌
        3
നിനക്കു മുല തരുമ്പോൾ
കവിയാകുന്ന
പെണ്ണാണു ഞാൻ

 

 

 

 

 

 

മനുഷ്യന്‍ 

 

 

 

 

എവിടെക്കെങ്കിലും

ഉറപ്പിച്ചു ഒന്ന്   നോക്കിയാല്‍

 മങ്ങിപ്പോകുന്ന 

കാഴ്ചയേ ഉള്ളു

 

ഒച്ചകള്‍ 

അമര്‍ത്തിക്കേട്ടാല്‍ 

പൊള്ളിപ്പോകുന്നത്രക്ക് 

കേള്‍വിയെ ഉള്ളു

 

ഒന്ന് അലറി വിളിച്ചാല്‍ 

ഒടുങ്ങുന്ന ഒച്ചയെ ഉള്ളു

 ഒറ്റ  വെട്ടിനു

പൊലിഞ്ഞു പോകുന്ന 

ജീവനെ ഉള്ളു

 

എന്നിട്ടാണ്

അനശ്വരന്‍ 

അമരന്‍ 

എന്നൊക്കെ പറഞ്ഞ്

 എഴുന്നള്ളിക്കുന്നത് !

 

 

 

 

 

 

പരിണാമ സിദ്ധാന്തം ഒരു അവസാന വാക്കല്ല

 

 

പരിണാമ സിദ്ധാന്തത്തെ

വെല്ലു വിളിച്ച കുട്ടിയായിരുന്നു ഞാന്‍

കൈകാലുകള്‍  വളരുന്നതിന് പകരം

തലച്ചോര്‍ വളര്‍ന്നു

പല്ലുകള്‍  മുളച്ചു

മുറ്റത്തു  കാക്കവന്നാല്‍

ചോറുരുളകള്‍ കൊണ്ട്

എറിയാന്‍ പഠിച്ചു

 

അതി ജീവനത്തെക്കാള്‍   മാര്‍കറ്റ്‌   

അക്രമത്തിനു ഉണ്ട്  എന്ന് പഠിച്ചു

ക്രമമില്ലായ്മയാണ് അക്രമം  എന്ന്

കൂട്ടുകാരെ   പഠിപ്പിച്ചു 

പഞ്ച തന്ത്രം കഥകള്‍ 

മുഴുവന്‍ വായിച്ചു

വിക്രമാതിത്യനും വേതാളവും

നടന്നു പോകുന്ന വഴിയില്‍  തൂങ്ങിക്കിടന്നു

എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരങ്ങള്‍ 

വിളിച്ചു പറഞ്ഞു

 

ചോദ്യങ്ങള്‍ പിന്നെ എന്നെ കണ്ടാല്‍

മിണ്ടാതായി.....

ഷേക്ക്‌സ്പിയറിന്‍റെ

നാടകത്തിലെ കാട്ടില്‍ എത്താന്‍

 ഇലകളോടും  പച്ചകളോടും 

 തത്തകളോടും      

അപേക്ഷിച്ച്   

അവര്‍ കടലിലേക്ക്

 വഴി ചൂണ്ടി കാണിച്ചു

വിശന്നപ്പോള്‍

  മുറ്റത്തെ മണ്ണ് വാരി തിന്നു

കള്ളന്‍ എന്ന് വിളിച്ചപ്പോള്‍

 വായ തുറന്നു  കാട്ടി 

പറ്റിച്ചു....

ഇടയ്ക്കിടയ്ക്ക് ആത്മഹത്യ ചെയ്തു

ഒഴിവു നേരങ്ങളില്‍

ആരെയെങ്കിലുമൊക്കെ 

വെട്ടിക്കൊന്നു

രണ്ടു വാക്ക് ചേര്‍ന്നാല്‍  ,

മൂന്നാമതൊരു നക്ഷത്രം പിറക്കും

 എന്ന് പറഞ്ഞവനോട്

രണ്ടു വാക്ക് മാത്രം   പറഞ്ഞു 

 

ഇരുമ്പു കണ്ടാല്‍ പേടിക്കാതായി

മൂക്ക് നീണ്ടു നീണ്ടു....

തുമ്പിക്കൈ അആകുന്ന 

നല്ല  കാലം സ്വപ്നം കണ്ടു 

സ്വപ്നങ്ങളില്‍ മരിച്ചവര്‍

 ജാഥയായി പോകുന്നത് കണ്ടു

കൈവിരലുകളില്‍

തുമ്പ വിരിയണേ   എന്ന്

പ്രാര്‍ഥിച്ചു  

ഇരിഞ്ഞാലക്കുടയില്‍  ഇരുന്നു 

കാശിയിലേക്കും

 കൊനാര്‍ക്കിലേക്കും   പോയി  .

കല്‍ക്കഷ്ണങ്ങള്‍ക്കിടയില്‍

  ഹൃദയം  മറന്നു  വച്ചു

പോകുന്നിടത്തെല്ലാം  

സ്വന്തം ഘാതകനെ  തിരഞ്ഞു

 

ചിലപ്പോള്‍ ....

ഭൂമിയുടെ  അറ്റം  വരെ  പോയി

തിരിച്ചു പോന്നു.

തലയില്‍ നിന്ന്

ആല്‍മരം വളര്‍ന്നു

ഉടലില്‍ നിന്ന് കടല്‍.....

കണ്ണുകളില്‍        നിന്ന് അഗ്നി...

വാക്കില്‍   നിന്ന് പ്രളയം ...

മരണത്തില്‍  നിന്ന് പ്രണയം   ....

 

പരിണാമ സിദ്ധാന്തം

 എന്നത്....

ഒരു അവസാന വാക്കല്ലല്ലോ ....

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

കടല്‍  പണ്ട് പാവാടക്കാരിയായിരുന്ന സമയത്ത്

 

 

കടല്‍  പണ്ട് പാവാടക്കാരിയായിരുന്ന സമയത്ത്

കണ്ട സ്വപ്നങ്ങളില്

മീനുകളുടെ ചെകിളക്കുള്ളില്

 മണല്ത്തരികള്ഉണ്ടായിരുന്നില്ല

 എന്നു പറഞ്ഞ കാറ്റും....

കാറ്റില്പടര്‍ന്ന  വിഷവും ...

ആ വിഷം കുടിച്ചു നീലിച്ച

അപ്പൂപ്പന്താടികളും കൂടി എഴുതിയ  പാട്ടീല്നിന്ന്

ഒരു വരി

ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി

 

കൂട്ടക്കൊല നടന്ന തെരുവില്‍    ചെന്ന്

അത് ഒരു നന്ദ്യാര്‍വട്ട   പൂ ഇറുത്തുകടിച്ചു

ചോര ചുവക്കുന്ന നാവില്‍   നിന്ന്

പണ്ടാരോ നിര്‍ബന്ധിച്ച്  എഴുതിച്ച 

ഹരിശ്രീ മാഞ്ഞു പോയി

പകരം ശൂല മുന കൊണ്ട് കീറി വരഞ്ഞ

ചോരപ്പാടുകള്‍   കറുത്ത് കിടന്നു

 

ഉടലില്‍   നിന്നടര്‍ന്ന  

ചത്ത്നീലിച്ച ഭ്രൂണം .....

കാറ്റ് തട്ടി മുറിഞ്ഞ പൂമ്പാറ്റകള്‍ . ....

കൃഷ്ണ മണി കീറി മാഞ്ഞു പോയ സ്വപ്നം....

സ്വപ്നത്തില്‍  കാണാതായ ഉടലുകള്‍ ....

 

വേലിയേറ്റത്തില്‍പ്പെട്ട് കാണാതായ

കടൽ മുഖത്ത്  ചെന്ന്

ഒരു കക്കത്തുണ്ട് മോഷ്ടിച്ച്

ആയിരം വംശങ്ങളില്‍  ഒളിച്ചു കടത്തിയ

നിഗൂഡ സന്ദേശങ്ങളിൽ

കടലിൽ വരച്ച അതിര്‍ത്തി  രേഖകള്‍

മെനഞ്ഞ

നീതി നിഷേധങ്ങൾ വായിച്ചു

 

കര, ഭൂമിയും...

ഭൂമി  ആകാശത്തെയും

 

നിറം ,മണം,ലിംഗം....എന്നിങ്ങനെ വേര്‍തിരിച്ച്

 

ആണോ പെണ്ണോ കടന്നു വരാത്ത

അന്യഗ്രഹങ്ങളിൽ ചെന്ന്

പല്ല് മുളക്കാത്ത

മഞ്ഞു പാളികള്‍ക്കിടയില്‍

പിഴുതെടുക്കപ്പെട്ട നാവുകള്‍  

ഉറക്കെ ഉറക്കെ മുദ്രാവാക്യങ്ങളും കവിതകളുംപാടി

തെരുവുകള്‍

 ചോര കൊണ്ട് മൂടി

എവിടെ നെരൂദ ....?

പുഷ്കിന്‍?

വ്യാസന്‍  ?

നിറങ്ങള്‍ തീരത്ത  കലിയുഗങ്ങളില്‍

 കൈ മാറിയ ആയുധങ്ങള്‍ ?

 

ഭൂമി തുരന്ന  കപ്പല്‍ ?

പെണ്കുട്ടികള്‍  മുളച്ച അഴുക്കു ചാലുകള്‍ ?

തുണികള്‍  ഉരിഞ്ഞെറിയപ്പെട്ട

ചതുരംഗ യുദ്ധങ്ങള്‍ ..?

 

ഒളിക്കാന്‍   ഒരു തുളയോ...

ഒരു ഗുഹയോ കിട്ടാതെ...

അലഞ്ഞു...നടന്നു...അലഞ്ഞു

 

അപ്പൊളാണോ

വാക്ക് കിട്ടാതെ  വിങ്ങിയ

എന്‍റെ കണ്പീലിയില്‍

 സൂര്യന്‍

വെയിലാലുമ്മ  വച്ചതും....

പെട്ടെന്നാപ്പീലി തിളങ്ങിയതും...

നീ ഒരു കവിതയായി

പറന്നു വന്നു എന്‍റെ  കാഴ്ചയായതും ??

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

കാവല്‍ പക്ഷി 

---------------

എന്‍റെ  കണ്‍പീലികളില്‍ നിന്ന് 

ചീറ്റി തെറിച്ച രക്തം കൊണ്ട് 

ഞാന്‍ ഒരു കാവല്‍ പക്ഷിയെ ഉണ്ടാക്കി

കാറ്റിനെക്കാള്‍ വേഗത്തില്‍

ആ പക്ഷി പറന്നു

ഭൂമിയുടെ ചുവരില്‍ ഇടിച്ച്

 അതിന്‍റെ കൊക്ക് മുറിഞ്ഞു

 സ്വപ്നത്തില്‍ അത് ഒരു ആകാശം കണ്ടു

ചിറകു മുറിഞ്ഞു മരണപ്പെട്ട

പൂമ്പാറ്റകളാല്‍

 അലങ്കരിച്ച 

ഒരാകാശം 

മേഘങ്ങളില്‍  നിന്ന്

തൂക്കിയിട്ട ഒരു വിളക്ക് ..

 

വളഞ്ഞു കിടക്കുന്ന

 ഒരു വഴിയരികില്‍

 ഇലകള്‍ മുളച്ചുയരുന്ന 

ഒരു തടാക സ്വപ്നം കാണാമോ

വളവുകള്‍ ഇല്ലാത്ത ഒരു പുഴയില്‍

 തിമിംഗലങ്ങള്‍ ഓടിക്കളിക്കുന്നത്

 വെറുതെ സങ്കല്‍പ്പിക്കാമോ 

കണ്ണുകളില്‍ എരിയുന്നത് പ്രണയമാണെങ്കിലും

അത് നീ കാണണം എന്ന് വാശി പിടിക്കാമോ?

ദൂരെ നിന്ന് നോക്കുമ്പോള്‍...

 

നിനക്ക് ഞാന്‍ തരുന്നവ

 

ഭൂമിയില്‍ ഇത്രയേറെ സൂര്യന്മാര്‍....

വെള്ളം വറ്റിയ  മരുഭൂമി ..

 

 

 

കൊല്ലപ്പെടുന്ന മനുഷ്യനില്‍

 ഒരു കടലുണ്ട്

 

നിശബ്ദത കൊണ്ട്

 നീ എന്നെ കൊല്ലുകയാണ് 

സ്വപ്‌നങ്ങള്‍

 കടല്‍ത്തിരകള്‍ ആകുന്ന

അലമുറയുണ്ട്

ഒടുവിലത്തെ ശ്വാസവും

ജീവനിലേക്കു ചേര്‍ത്ത് കെട്ടാന്‍

 വെമ്പുന്ന

നിലവിളിയുണ്ട്.

 ജീവിതത്തെക്കുറിച്ചുള്ള

 തെരുവ് നാടകത്തിന്‍റെ

 ഒടുവിലത്തെ രംഗത്തില്‍ ആണ്

 നിന്നെ ഞാന്‍ കണ്ടെടുക്കുന്നത്.

എന്‍റെ  തന്നെ ആഴങ്ങളില്‍

 നീ ഉണ്ടായിരുന്നു.

അവസാന രംഗമെഴുതിയപ്പോള്‍

മുടങ്ങിപ്പോയ പേനയുടെ

ചോരയുണ്ട്.

അത് വരെ കണ്ട ഓര്‍മ്മ .....

അത് വരെ കേട്ട ഓര്‍മ്മ

പറഞ്ഞ ഓര്‍മ്മ...മിണ്ടിയതും ...

കലഹിച്ചതും  പ്രണയിച്ചതും..

മറന്നു പോയതും

മരണത്തില്‍ ഇല്ലാതാവാതെ

 ഓര്‍മ്മയായതും

 ഇപ്പോള്‍

ചരിത്രമോ വര്‍ത്തമാനമോ

എന്നറിയില്ല

                

 

 

 

 

 

 

 

 

 

 

 

 

 

എഴുതച്ഛനില്‍ തുടങ്ങി

കടല്‍  ഉടല്‍ പൊട്ടിയൊഴുകും വരെ

അക്ഷരങ്ങള്‍ -

വാക്കുകള്‍

വിണ്ട്  ഒലിച്ച

കടല്‍പ്പോറല്‍  പോലെ ,

പറ്റിച്ചേര്‍ന്നു കിടന്നു

 

ഇലകള്‍ക്ക് അക്ഷരങ്ങളുടെ

 മുഖച്ഛായയായിരുന്നു .

‘ക’ പോലെ ഇലകള്‍

തലങ്ങും വിലങ്ങും

കെട്ടിപ്പിടിച്ചു കിടന്നു

‘’ക്ഷ ‘’ എന്ന് കൂടിച്ചേര്‍ന്ന്

‘’ത്ര ‘’ എന്ന് പൊട്ടിത്തെറിച്ച്

‘’ഞ ‘’ എന്നോ

‘’ന്‍ ‘’ എന്നോ 

‘ഒച്ചയില്‍ ഉടല്‍ ചെര്‍ക്കാനാവാതെ

ചില ഇലകള്‍ !

 

തണ്ടടര്‍ന്ന് ....മണ്ണില്‍ വീഴാനാവാതെ

മിണ്ടാതെ നിന്നു .

 

മൂക്കില്‍പ്പിടിച്ചും

കണ്ണടച്ചും

ശ്വാസമടക്കിയും

പറഞ്ഞു നോക്കി

എന്നിട്ടും എന്റെ നാവില്‍

വന്നിട്ടും വരാതെ ...

ഞെട്ടറ്റിട്ടും വീഴാത്ത

‘ല്‍ള  ‘’

തൂങ്ങി നിന്നു .

 

എഴുത്തച്ഛന്റെ രാമനില്‍ നിന്ന്

കാറ്റില്‍ പറന്നു ഒരു വാള്‍

ഇന്നലെ അവന്റെ കഴുത്തില്‍പ്പറന്നു വീണപ്പോള്‍ ,

സ്വപ്നത്തില്‍

താമരപ്പൂക്കള്‍ വിരിഞ്ഞ പാടം

കണ്ടു ഞെട്ടി ഉണര്‍ന്നു ഞാന്‍ .

 

ഇപ്പോള്‍ ആ ‘’ല്‍ള’’ യുണ്ട്

ചോരയില്‍ മുങ്ങി

മേഘങ്ങളില്‍ കോര്‍ത്ത്

എന്റെ കണ്ണുകള്‍ക്ക്‌ മുന്നില്‍

തൂങ്ങി നില്‍ക്കുന്നു .

 

 

 

തേക്കിൻകാട് മൈതാനത്ത്

വൈകുന്നേരം ആറരയ്ക്ക്
കാഴ്ച
ആകാശത്തുനിന്ന്
കുത്തനെ ഇടിയും മുമ്പ്
വട്ടത്തിൽ വരച്ച ഭൂമിയിലെ വര
ചുറ്റിചുറ്റി തീരുമല്ലോ  എന്ന് 

വ്യാകുലപ്പെട്ട നടത്തത്തിൽ
ഇലയിൽ മഷി കൂട്ടിത്തെളിച്ച പോൽ 
പണ്ട്
പാടങ്ങളുടെ പച്ചയിൽ
വഴിതെറ്റിയ ഓർമ്മ !

പകുതി മുറിഞ്ഞും
വളഞ്ഞുമുള്ള വഴികൾ
ചിലത് കോട്ടയിലേക്ക്
ചിലത് വലിയപള്ളിയുടെ കൈവിരിപ്പിലേക്ക്
വടക്കേചിറയിൽ
മഴ തളംകെട്ടി താഴേക്ക്....

എത്ര നടന്നതാണ്
വനവാസങ്ങൾ !
  മരുഭൂമികൾ
യുദ്ധം
വറുതികൾ !

ഒരു കുളിർ നെല്ലിക്ക തരാമെന്ന് പറഞ്ഞിട്ട് പോലും
ഒരിക്കലും അവനു  കൊടുത്തിട്ടില്ല

 ഒന്നാം ക്ലാസിലെ
ചോറ്റുപാത്രത്തിലെ
  ചുവന്ന പൂവ്

കിരീടം കളഞ്ഞു പോയെന്ന് 
സ്വപ്നത്തിൽ പരാതി  പറഞ്ഞ് അവൻ
ചോരപ്പൂക്കൾ ചൂടി
നടു റോഡിൽ കിടക്കുന്നു
ഓർമ്മകളേയില്ലെന്ന്
കള്ളം പറഞ്ഞു

 



നടക്കുന്നതിനിടയിൽ
എതിരേ വന്ന
എന്നെ കണ്ടു ഞെട്ടി

നിഴലില്ലാത്ത എന്‍റെ  ഉടൽ

വെളിച്ചമില്ലാത്ത തേക്കിൻ കാട്
എത്ര നീന്തിടും എത്താത്ത കടൽ!

ആനയിറങ്ങുന്ന പൂരക്കടൽ

ഒറ്റയ്ക്ക് ഞാൻ മാത്രം
ദിക്കേതെന്നറിയാത്ത   സങ്കടം

മരിച്ചവരെല്ലാം നിരന്ന തായമ്പക

പാതിരയിൽ കേട്ട് പേടിച്ചുണർന്ന

 ബാങ്ക് വിളി
കൈപിടിച്ചൊപ്പം
വരുന്നു-
അന്ത്യകാലത്തെ അതേ നായ!

വഴി കാട്ടാം  എന്ന പ്രലോഭനം!
മുന്നിൽ
എത്ര നടന്നാലും തീരാത്ത
തേക്കിൻ കാട്

ഓർമയിൽ
ഒരിക്കലും കാണാത്ത കവി
സ്വന്തമല്ലാത്ത
കൊമ്പനാനകൾ

പച്ച ഇടറിയ പുല്ലുകൾ
കവികൾ ഇരുന്നതിൻ  പാടുകളെന്ന്

അതിരിടുന്ന ആകാശം

മുഖമില്ലാത്തതിനാൽ
കാഴ്ച നഷ്ടമായ പ്രേതങ്ങൾ

കവിത ചൊല്ലുമ്പോൾ

 ഇടയ്ക്ക് പടിയിറങ്ങി പോയവൻ
തിരിച്ചു വരുമോ എന്ന് കരുതി

നൂറുവർഷം കണ്ണുമൂടി ഇരുന്നു.

അളന്നെത്താത്ത
തേക്കിൻ  കാട് !

പുതിയ നിറമുള്ള കൊടികൾ.,
കെട്ടാനിടമില്ലാത്ത  മൂലകൾ

മഴക്ക് പകരം  മരണം പെയ്ത

 ഇടിമുഴക്കത്തിന്റെ  ഓർമ്മകൾ

ഇടയ്ക്കു വഴികൾ വേഷംമാറി

 കടലാകുന്ന പിറുപിറുക്കലുകൾ

എന്നെ കണ്ട് ,

 വേറൊരു പേര് ചൊല്ലുന്ന

സൗഹൃദം

ഇടയ്ക്കു
വടക്കുംനാഥനിൽ നിന്ന്

നഗരത്തിലേക്ക് ഇറങ്ങുന്ന സർപ്പങ്ങൾ -
രാജ്യം വിഭജിച്ചപ്പോൾ
വറ്റിപ്പോയ
ജലാശയങ്ങൾ തേടി

 മരുഭൂമിയിൽഎത്തുന്നു.

ചുറ്റിതിതീരാത്ത  വളവുകൾ
തുടങ്ങിയേടം  തന്നെ ഒടുക്കവും

കിഴക്കോ പടിഞ്ഞാറോ
വടക്കോ തെക്കോ
എന്നറിയാത്ത നടത്തം
നിശ്ചലം നഗരം
മരണ സുഗന്ധം
പ്രണയമൊഴിഞ്ഞ പ്രാവുകൾ

 ഇരുട്ടിൽ മൂടുന്ന പകൽ.
രാത്രി മണക്കുന്ന സന്ധ്യ
നിഴൽ വേർപെട്ട ഞാൻ
നടന്നു തീരാത്ത
തേക്കിൻകാട്

 

 




അസ്ഥികൂടം

ഓരോ മനുഷ്യൻറെ ഉള്ളിലും
ഒരു അസ്ഥികൂടം
മുഴച്ചു നിൽക്കുന്നുണ്ട്
ഓരോ യുദ്ധം തോൽക്കുമ്പോഴും
അത് അസ്വസ്ഥനാകുന്നു .

ശരീരത്തിൽ ഏൽക്കുന്ന വെട്ടലുകൾ
അതിൻറെ ഉടലിലേക്കാണ് ആഴ്ന്നിറങ്ങുന്നത്
യുദ്ധത്തിൽ തോറ്റ പടയാളികൾ

വെട്ടുകിളികളായി പറന്നു വരുന്നുണ്ട്.
മുറിവേറ്റ വിരലുകളും
മുറിഞ്ഞു പോയ പീലികളും

 എഴുതിയപ്പോഴേക്കും

മാഞ്ഞുപോയ ഒരു കവിതയിലേക്ക്
വീണ്ടും വീണ്ടും ഇടിച്ചു കയറുന്നു .

കവിതയ്ക്ക് കാവൽ നിൽക്കുന്നവർ

എല്ലാവരെയും  വെടിവെച്ചു കൊല്ലുന്നു.
അവരുടെ നിലവിളികളാണ്

കേൾക്കുന്നത്.
ശരീരത്തെ വിട്ട്

 അസ്ഥികൂടം

ചോരയുടെ പുൽമേട്ടിലേക്ക്

ഓടിപ്പോവാൻ കൊതിക്കുന്നു.
അപ്പോൾ ശരീരം
സ്വന്തം മാംസം
ചെത്തിയെടുത്ത്



 

 

 

 

 

മുങ്ങാംകുഴി

 

 

ആകാശമാണല്ലോ

 കരയാണല്ലോ

കടൽ ആണല്ലോ 

 

ഊളിയിട്ടു

ആഴത്തിൽ 

 കണ്ണടച്ച്

ആഴത്തിന്നടരുകളാൽ

  മുറിഞ്ഞ് 

 

അറിഞ്ഞു

ആഴമാണ് ഏറ്റവും വലിയ

ഉയരം എന്നും

 ആഴമാണ് ഏറെ കഠിനമെന്നും

ജലത്തിൻറെ ഓരോ ചിരിയിലും

മുകളിലേക്ക് പോകൂ എന്ന് 

പറഞ്ഞുകൊണ്ടേയിരുന്നു

 

ഓരോ ചെകിളയും

ഉടലിനുള്ളിലൊതുക്കാൻ കൽപ്പിച്ചു

 

ഓരോ കടൽപ്പായലും 

കക്കകളെക്കുറിച്ചോർമ്മിപ്പിച്ചു. 

ഒരൊറ്റ കുതിപ്പിന് 

കടലിനടിത്തട്ട് തൊട്ടു. 

 

ഇനി പറയില്ല 

സമുദ്രം എന്ന്. 

കടൽ എന്നേ പറയു. 

 

പുഷ്പമെന്ന് 

നിറം കലർത്തി പറയില്ല. 

പൂവെന്ന് മാത്രം.. 

 

ജഡം എന്ന് പറയില്ല 

ശവം എന്ന്

കനമില്ലാതെ 

വെള്ളപ്പരപ്പിലൊഴുകും. 

 

 

 

അതേ കുഞ്ഞ്

 

പിളര്‍ന്ന

ഗര്‍ഭ പാത്രത്തിലെ അതേ കുഞ്ഞാണ് ഞാന്‍

ശ്വാസവായുവിന്‍റെ  ഓരോ ചീളും

എന്‍റെ  മൂക്കിലൂടെ അകത്തു കയറാന്‍

മടിക്കുകയാണ്

ജനിക്കും മുമ്പേ ഞാന്‍ മരണപ്പെട്ട കഥ

ജീവിച്ചിരിക്കുന്ന ആര്‍ക്കെങ്കിലും

 തിരുത്തിയെഴുതാന്‍ സാധിക്കുമോ ?

ജനിചിട്ടേയില്ലാത്ത്ത എന്‍റെ  മുറിവുകള്‍

ഉണക്കാന്‍

ആര്‍ക്കെങ്കിലും കഴിയുമോ ?

അതേ ചോര

അതേ ചുവപ്പ്

അതേ മരവിച്ച തണുപ്പ്

എന്റെ ഞരമ്പുകളെ

ആവേശിക്കുന്ന

അനിശ്ചിതത്വത്തിന്റെ

മരണസംഗീതം

അടഞ്ഞ കേള്‍വി

കൊട്ടിയടച്ച കാഴ്ച

തുറക്കും മുമ്പേ

ശ്വാസം മുട്ടിച്ച നിശ്വാസങ്ങള്‍

ജനിച്ച്

വളര്‍ന്ന്

ഞാന്‍ എഴുതാനിരിക്കുന്ന കവിതകളില്‍

മരണം എന്നൊരു വാക്കേ

ഉണ്ടായിരിക്കില്ല

എന്നുറപ്പ് തരാന്‍ നിങ്ങള്‍ക്കാവുമോ ?

 

 

 

 

 

 

 

 

 

 

 

 

 

 

 

നീല ,വെള്ള ,പച്ച

 

ഉയരത്തില്‍ നിന്നാണ് ഞാന്‍ ചാടിയത്

കണ്ണടച്ചപ്പോള്‍

ഭൂമി മുഴുവന്‍ താമരപ്പൂക്കളാണെന്നു തോന്നി .

അതേ രാത്രിയില്‍ത്തന്നെ

ചോരയൊഴുകിയ വിടവില്‍

വെളുത്ത നന്ദ്യാര്‍വട്ടപ്പൂക്കള്‍  പൂത്ത കുപ്പച്ചെടികളെ

സ്വപ്നം കണ്ടു .

 

എണ്ണയില്‍ കുതിര്‍ന്ന ചിറകുകളോടെ

എന്‍റെ  വീട്ടുമുറ്റത്ത്

കറുത്ത ചുണ്ടുള്ള പക്ഷികള്‍ വന്നു

മിണ്ടാതെ നിന്നതും

അന്നായിരുന്നു

അവര്‍ കണ്ണുകളടക്കാതെ എന്നെ നോക്കി

പിന്നെ മാഞ്ഞു പോയി

 

എന്‍റെ കണ്ണില്‍ പിന്നെ തെളിഞ്ഞത്

അവര്‍ വന്നു നിന്നയിടത്തെ

നനഞ്ഞ മണ്ണ് !

 

ഉയരത്തില്‍ നിന്നാണ്

ഞാന്‍ ചാടിയത് .

രാത്രിയില്‍ എല്ലാവരും

 ഒരുമിച്ചു നിലാവ് കാണാന്‍ പോയത്

അന്നാണ് .

 

എന്‍റെ ഓര്‍മ്മ

കടും നീലയില്‍ ഒരു കടലായിരുന്നു .

ഒരു പക്ഷെ ഞാനൊരു

മീനായിരുന്നിരിക്കണം

 

അല്ലെങ്കില്‍ ഞാനെങ്ങനെ അറിഞ്ഞു

അത് കടലാണെന്ന് !

 

ഓരോ ദിവസവും

 ഓരോ കവിതയെങ്കിലും

ആത്മഹത്യ ചെയ്യുന്നു .

 

കവിത വായിക്കുമ്പോള്‍

എല്ലാ വഴികളും കൂടെ

ഒടിപ്പോന്നെന്നു

ഇന്നലെയും ഒരു കവി പറഞ്ഞു

 

കവി കവിത വായിച്ചു കൊണ്ടേയിരുന്നതും  

ഇന്നലെയായിരിക്കണം.

 

ഞാന്‍ ഉയരത്തില്‍ നിന്ന് ചാടിയതും

ഇന്നലെയായിരിക്കണം

 

ആത്മഹത്യ ചെയ്ത കവി

ഇപ്പോഴും സ്വപ്നം കാണുന്നത്

കരിങ്കല്ലുകള്‍ തമ്മില്‍

പെട്ടെന്നുണ്ടാക്കിയ

സംഗീതത്തെകുറിച്ചാണ് .

മനുഷ്യര്‍ക്ക് ഒരിക്കലും ഉണ്ടാക്കാന്‍ സാധിക്കാത്ത

അതേ സംഗീതത്തെക്കുറിച്ചാണ് .

 

മറ്റൊന്നിനെക്കുറിച്ചാവുമായിരുന്നെങ്കില്‍   

 അത് തടവറകളെക്കുറിച്ചായിരിക്കും

എനിക്കുറപ്പാണ്

എനിക്ക് മാത്രമേ ഉറപ്പു പറയാനാവൂ

കാരണം

ആ കവിതയുടെ ഉയരത്തില്‍ നിന്നാണ്

 ഞാന്‍ ചാടിയത്

 

അത് കടലായിരുന്നു

ഞാന്‍ നിലത്തു പതിക്കും മുമ്പ്

ഭൂമിയില്‍ മൂന്നു മയിലുകളെ ആളുകള്‍ വെട്ടിക്കൊന്നു

അവ മൂന്നെണ്ണമായിരുന്നു

അകം പുറം പോലും ബാക്കിവക്കാതെ ...

ഇന്നലെ

ഇന്നലെത്തന്നെയായിരുന്നു അത് .

 

ഞാന്‍ ചാടിയത് ഉയരത്തില്‍ നിന്ന് തന്നെയായിരുന്നു

 

വായുവില്‍ തെല്ലിട തങ്ങി നിന്നു

 

അവിടെ വച്ച്

മരിച്ചു പോയവരുടെ മുഖമുള്ളവര്‍ എന്നോട് ചോദിച്ചു

‘’ഭൂമിയില്‍ നിങ്ങള്‍ക്ക് സുഖം തന്നെയല്ലേ ?’’

 

 

 

പേടി

 

നീ ആരുമാകട്ടെ

 

എന്‍റെ കിളിക്കുഞ്ഞിന്‍റെ തൂവലുകളുടെ

നിറം പരതുമ്പൊഴാണ് ....

 എന്‍റെ തലയിലെ പൂക്കളെ

ഞെരിച്ചു കലയുമ്പൊഴാണ് എനിക്ക്

നിന്നെ പേടി .

 

നീ പക്ഷികളെപ്പോലെ

ചിറകു മുറിക്കുന്നവനായിരിക്കും

 

ആകാശത്ത്

ചോര കൊണ്ട് വരയ്ക്കാന്‍

നിനക്കറിയുമായിരിക്കും .

 

എവിടെയെങ്കിലും

നിന്നെക്കണ്ടാല്‍

കൊലപാതകത്തെക്കുറിച്ചേ

ഞാനോര്‍മ്മിക്കൂ

 

ഒരില കണ്ടാല്‍

ഒടിച്ചു കുടഞ്ഞു ഊറ്റിക്കുടിക്കുന്ന

കാഴ്ചയിലെ നീ വരൂ .

 

ഒരു കറുത്ത വര  കണ്ടാല്‍

നീ ചവിട്ടിയരച്ച ഉറുമ്പുകളെയേ

ഞാനോര്‍ക്കൂ

 

തെരുവുകളിലെ രക്തക്കറ കണ്ടാല്‍

നിന്നെയോര്‍ത്തേ ഞാന്‍ ഞെട്ടൂ .

ഒരു കാറ്റിനു പോലും

 പോറലേല്‍പ്പിക്കാവുന്നത്രക്ക്

നിന്‍റെയിളം  കൈകള്‍

വിടര്‍ത്തി നീയെത്ര കരഞ്ഞു !

 

അത് നീയല്ലെന്ന് പറഞ്ഞു !

 

എന്നിട്ടും ഒരു നിറത്തിനും

വേട്ടക്കാരന്‍റെ

 മുഖചായയില്‍ നിന്ന്

നിന്നെ രക്ഷിക്കാനായില്ല .

 

നിന്‍റെ ഓരോ അവയവവും

വെട്ടിയെറിയപ്പെട്ടപ്പോഴും

നീ ഓരോ ആകാശങ്ങളെ

 കീറി മുറിക്കുന്നു

 

 

എന്നെങ്കിലും നിനക്കാവുമോ ?

‘’ഞാനല്ല ‘’ ‘’ഞാനല്ല ‘’ എന്ന്

എത്രയാവര്‍ത്തി

പറഞ്ഞാലും

‘’നീ തന്നെ ..നീ തന്നെ ‘’

എന്ന വിശ്വസിക്കുന്ന

എന്നെയെങ്കിലുമൊന്നു  

വെട്ടിക്കൊല്ലാന്‍ ?

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇല്ലാത്ത ഒരു നദി

 

ഇല്ലാത്ത ഒരു നദി

ഒഴുകുന്നത്

എങ്ങിനെയാണെന്നറിയാമോ ?

ഹൃദയത്തില്‍ നിന്നും

വലിയ ഒരു മൃഗത്തെ

പുറത്തേക്ക് ഓടിച്ച്

പാവം ചമഞ്ഞിരിക്കും പോലെയാണത്.

കറുത്ത നിലാവ്

പുറത്ത് കാത്ത് നില്‍ക്കുന്നതറിഞ്ഞിട്ടും

ജനല്‍പ്പാളികള്‍ തുറക്കാനാവാത്ത

ഒറ്റുകാരന്‍റെ തീര്‍ഥയാത്ര പോലെയാണത്

ഇല്ലാത്തൊരു

നദിയാണെന്ന് അറിഞ്ഞിട്ടും

അതിന്‍റെ ആഴങ്ങളിലേക്ക്

ഊളിയിട്ട്, ഊളിയിട്ട്

മരിക്കും പോലെയാണത്.

 

 

 

 

 

 

 

 

 

ചോദ്യം

 

കൊടുംകാറ്റ് ഭക്ഷിച്ചവര്‍

പരസ്പരം

പാതാളത്തിലേക്ക്

ചവിട്ടിത്താഴ്ത്തി.

ഏറെ ആഴങ്ങളില്‍ നിന്ന്

അവര്‍

ചോദിക്കുന്നുണ്ട്                                                        

“ നിങ്ങള്‍  

അവിടെത്തന്നെയില്ലേ ?”

 

 

 

 

 


 

 

ഉയര്‍ത്തെഴുന്നേല്‍പ്പ്

ഏഴു ജന്മങ്ങളില്‍

നീയെന്‍റെ അടുത്തു വന്നു

ഏഴു ജാലകങ്ങള്‍

കൊട്ടിയടച്ചു

ഏഴാം ദിവസം

നീ ഉയര്‍ത്തെഴുന്നേറ്റു.

വിശുദ്ധ ഗര്‍ഭം പേറാന്‍

ആരും കാത്ത് നിന്നില്ല

ഉച്ചരിക്കപ്പെടാത്ത

മന്ത്രങ്ങളെ

ഭൂതങ്ങള്‍ ബാധിച്ചു.

നിന്‍റെ മരണ ജാതകം

നീ കുറിച്ചുവെച്ചു

സന്ധ്യകളില്‍

കൊടും കൈപ്പ് നിറഞ്ഞ

കാറ്റ് വീശി,

ഭൂമിയില്‍ പ്രളയം

സ്വര്‍ഗത്തില്‍ ദുരിത ഗീതം,

പ്രളയത്തിന് ഒടുവില്‍

മണ്ണ് പിളര്‍ന്നൊരു

ജീവന്‍....

 

 

 

 

 

മിണ്ടാതെ മാറി നില്‍ക്കുന്നവ

 

വലുത് എന്ന് പറയുമ്പോള്‍

മിണ്ടാതെ മാറി നില്‍ക്കുന്നുണ്ട്

“ചെറുത്” എന്നത് .

അറിയില്ലേ

“കാറ്റ്”  എന്ന് പറയുമ്പോള്‍

‘’കനം’’

‘’ഒഴുക്ക്’’ എന്ന് പറയുമ്പോള്‍

‘’കര’’

‘’നീണ്ട്’’ എന്ന് പറയുമ്പോള്‍

ചുരുണ്ടു പോവുന്ന ഇലകള്‍

‘’നീ’’ എന്ന് പറയുമ്പോള്‍

‘’ഞാന്‍’’

‘’മരണം’’ എന്ന് പറയുമ്പോള്‍

ജീവിതം

 

 

 

 

 

 

 

 

 

 

 

 

 

 

വിലക്ക്

 

വിലക്കിയിട്ടുണ്ട്

സ്ലയിറ്റില്‍ എഴുതിയപ്പോള്‍

ചിത്രം വരച്ചപ്പോള്‍ ,

അക്കങ്ങള്‍ കൂട്ടിത്തെറ്റിച്ചപ്പോള്‍

എന്നേക്കാള്‍  പൊക്കത്തില്‍

എന്നേക്കാള്‍ അറിവില്‍

മണത്തില്‍,രുചിയില്‍ ,

ഒരുവള്‍

വളര്‍ന്നു നിന്ന്.....

മൂന്നോ നാലോ വാക്കിന് പകരം

ജീവിതം കിട്ടില്ലെന്ന്

മുന്നറിയിപ്പ് തന്നു.

മണ്ണിലേക്ക് ചിട്ടി താഴ്ത്തുമെന്ന്

ഭീഷണിപ്പെടുത്തി.

ഒളിച്ചു വച്ചതൊക്കെ കട്ടു തിന്നു.

ചോറ്റുപാത്രം

കഴുകി തന്നു.

എല്ലാ കല്യാണങ്ങള്‍ക്കും

ചോറൂണിനും കൂടെ വന്നു

പേര് ചോദിച്ചാല്‍

ഇല്ലാത്ത

പുഴയിലേക്ക് നോക്കി

കല്ലെറിയും

നാട് ചോദിച്ചാല്‍

കടിച്ച് കുടഞ്ഞ ചെറുവിരല്‍ വായിലിട്ട്

വിദൂരതയിലേക്ക് നോക്കും.

കൂടെ വരണ്ടാ എന്ന് പറഞ്ഞാല്‍

ഒറ്റ നോട്ടം കൊണ്ട്

കല്ലാക്കിക്കളയുമെന്ന്

കണ്ണുരുട്ടും.

ജീവിതം കൂട്ടി

ഉത്തരമെഴുതിയപ്പോള്‍  മാത്രം

തൊടാതെ

മാറി,

നിന്നു

“നീയും ഞാനും വേറെ വേറെ”

എന്ന് പറഞ്ഞു

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഒരിടം

 

ഒന്നും മറുത്ത് പറയാനില്ലാത്ത ഒരിടം ....

ഒരു കാലം

പത്തെണ്ണിയാല്‍ തീരുന്നു

കാല്‍ വിരലുകളും, കൈവിരലുകളും

 

അന്ന് എണ്ണിയെണ്ണിക്കളിച്ചപ്പോള്‍

ഉണ്ടായിരുന്നില്ലല്ലോ

ഇത്ര എണ്ണത്തെറ്റലിന്‍റെ അക്ഷരങ്ങള്‍  

 

അത്രമേല്‍ പ്രണയമെന്ന്

മരണം

ഒന്നും മിണ്ടാതെ കൂടെപ്പോകാമായിരുന്നു 

 

അറക്കും മുമ്പ് ഒന്ന്

സ്വപനം കണ്ടോട്ടെയെന്ന് ചോദിച്ചപ്പോള്‍

ഒറ്റ വെട്ടിന് തീര്‍ക്കുമെന്ന്

കരുതിയില്ല

ഒരിക്കലും പൊള്ളിക്കാത്ത

അഗ്നിയാണ്  നീയെന്ന്

ഉടലില്‍ മുഴുക്കെ ഇലകള്‍ മുളച്ച ഒരാള്‍

ആരുടെയും ഓര്‍മ്മയിലില്ലാത്ത

ഒരറ്റത്ത് നിന്നും പതിയെ പറയുന്നു

 

 

 

 

 

 

ഉളി

 

 

എനിക്കറിയാം

ന്‍റെ കഴുത്തിന്‌

നേരെ മുകളിലാണ് നിന്‍റെ ഉളി

നിലച്ചു പോയ ഒരു വെള്ളച്ചാട്ടത്തിന്‍റെ

തൊട്ടു താഴെയാണ് ഞാന്‍

ഒരിടിവാള്‍ വെട്ടിയാല്‍

നിന്‍റെ കൈ വിറക്കും

പുഴയില്‍

വെള്ളം നിറയും

ഉളി പിടയും

വെള്ളച്ചാട്ടം കുതിച്ചു വരും

ന്‍റെ ശിരസ്സ് അറ്റ് വീഴും

പുഴയുടെ നിറം ചുവക്കും

ന്‍റെ ഉടല്‍ ശിരസ്സില്ലാതെ ഓടും

ലോകത്തിലെ ആദ്യത്തെ പഴം വിളഞ്ഞപ്പോഴും

ആല്‍ച്ചുവട്ടില്‍ തലച്ചോറിലേക്ക്

 വെളിച്ചം വീശിയപ്പോഴും

അമ്പെയ്യാന്‍ നീ മന്ത്രിച്ചപ്പോഴും

ഞാന്‍ അറിഞ്ഞിരുന്നില്ല

വഴി തെറ്റി വന്ന

ന്‍റെ മുയല്‍ക്കുഞ്ഞിനെ

നീ

ഒരിക്കല്‍

കൊന്നു തിന്നുമെന്ന് !

അതുകൊണ്ട്

മനുഷ്യാ

ഈ കുരിശ്

ഞാന്‍

നിന്‍റെ കഴുത്തിലേക്ക്‌

അമര്‍ത്തുകയാണ് .

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ബുദ്ധന്റെ സ്ത്രീലിംഗം

 

 

അവളുടെ തലയില്‍

ഒരാല്‍മരം വളരുന്നത്‌ കണ്ട്

അവന്‍ ചിരിച്ചു

 

‘’ബുദ്ധന്‍റെ  സ്ത്രീലിംഗമെന്ത് ?

മുടിയിഴകള്‍

കൃഷ്ണമണികളിലൂടെയിറങ്ങി .

ഉടലതിരുകള്‍ വകഞ്ഞ് ...

ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി

നോക്കിലും വാക്കിലും രുചിയിലും

വേരുകള്‍ !

 

കൊമ്പും പടര്‍പ്പും കടന്ന്

ഭൂമി നിറഞ്ഞ്

ആകാശം കവിഞ്ഞ്

കടല്‍ ആഴ്ന്ന് ....

 

‘’നമുക്കിടയിലെ

ഈ കാട്ടു പടര്‍പ്പുകളാല്‍

എനിക്ക് നിന്നെ കാണാനാകുന്നില്ല .

 

അവന്‍ പറഞ്ഞു

വേരുകളടര്‍ത്തി

കൊമ്പുകളുരച്ച്

അവളൊരു വാക്കു കത്തിച്ചു

 

ഇപ്പോള്‍ അവന്

ഭൂമിക്കടിയിലിരുന്ന്

വേരുകള്‍ എഴുതുന്ന

ഏതു കവിതയും

എത്ര വേഗം

 വായിക്കാനാവുന്നു !

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

നിയമം

 

നിന്നോട് പറഞ്ഞതാണ്

ഇങ്ങോട്ടു വരരുത് എന്ന്

വന്നാലും ഒന്നും പറയരുത് എന്ന്

പറഞ്ഞാലും അതില്‍

വെളിച്ചം ,പൂവ് ,തേന്‍ ,പാട്ട്

എന്നീ വാക്കുകളൊന്നും

ഉണ്ടാകുകയേ അരുത് എന്ന്

എനിക്കതിഷ്ടമല്ല എന്ന് .

 

നിന്നോട് പറഞ്ഞതാണ്

മിണ്ടുമ്പോള്‍

ചോര ,കൊല

ഇറച്ചി ,മുറിവ്

എന്നൊന്നും

ഉച്ചരിക്കാനേ പാടില്ല എന്ന്

എനിക്കതിഷ്ടമല്ല എന്ന്

പറഞ്ഞാലും

ഞാന്‍ കേള്‍ക്കരുത് എന്ന്

കേട്ടാലും

ഞാന്‍ കാണരുത് എന്ന്

കണ്ടാലും

കൊല്ലരുത് എന്ന്

 

അതുകൊണ്ടാണ്

പറഞ്ഞത്

വരരുത് എന്ന് .

 

 

                        

       പെട്ടെന്ന്

പെട്ടെന്ന് ഒരു ദിവസം
ഇടക്കാലത്ത് മുറിഞ്ഞു പോയ

ഒരു ഓര്‍മ്മ
തിരിച്ചു വന്നപ്പോള്‍,
രാജ്യം രണ്ടായി വിഭജിക്കേണ്ട ചുമതല
എനിക്ക് കിട്ടി
കുറെ ഏറെ ഉണ്ടായിരുന്നു മുന്നില്‍

 പകുത്തു മാറ്റുവാന്‍
ആടുമാടുകള്‍,ജീവിതം സംഗീതം,
വാക്കുകള്‍,ഓര്‍മ്മകള്‍,യന്ത്രങ്ങള്‍
നിറങ്ങള്‍,ചരല്‍ക്കല്ലുകള്‍
അങ്ങനെ.............

ഞാന്‍ പകച്ചു  നിന്നപ്പോള്‍,
സഹായത്തിനായെത്തി
ഒരു സംഘം,
മരുഭൂമിയെക്കുറിച്ച്

പറഞ്ഞു കൊണ്ട് വന്നവര്‍........

ഞാന്‍ കണ്ടു
ചില അതിര്‍ത്തികള്‍

 ആഴത്തില്‍ വേരോടിക്കിടക്കുന്നു
മണ്ണ് ,വേര് പൂവ്,ഇല

 എന്നൊക്കെ പറഞ്ഞു  
എന്നെ  ശ്വാസം മുട്ടിച്ചു.

ഇലകളില്‍ പടര്‍ന്ന പച്ചപ്പ്‌ 
ഊറ്റിയെടുക്കല്ലേ.......
തണ്ടുകളില്‍ പുരണ്ട

 കുഞ്ഞുങ്ങളുടെ

കൈവിരല്‍പ്പാടുകള്‍ 
മായ്ച്ചുകളയല്ലേ........
പൂക്കളില്‍ അവര്‍ ഉമ്മ വച്ച പാടുകള്‍

 മുറിച്ചു മാറ്റല്ലേ 
എന്നൊക്കെ 
വിതുമ്പിക്കൊണ്ട് പറഞ്ഞു

 



മണ്ണില്‍ ,

കാലങ്ങള്‍

 ഉറങ്ങിക്കിടക്കുന്നതിന്‍റെ

 അടയാളങ്ങള്‍.!


കെട്ടു  പിണഞ്ഞു കിടന്നിരുന്നു
കല്ലുകള്‍ക്കിടയില്‍
പ്രണയത്തിന്‍റെ  ഓര്‍മ്മ പോലെ 
ചിത്ര ശലഭങ്ങള്‍ 
പരസ്പരം
കെട്ടിപ്പിടിച്ചു കിടന്നിരുന്

 

ഒരു വെടിയൊച്ചയില്‍

എത്ര തരം  സംഗീതമുണ്ടെന്ന്

നമ്മളെക്കാള്‍

കൂടുതല്‍

അവര്‍ക്കറിയാമായിരിക്കും

 

 

 

 

 

 

 

 

 

 

 

 

 

 

 

 

പ്രാവുകളുടെ സ്കൂൾ

 

പണ്ട്

കൂട്ടക്ഷരങ്ങളും

ഭിന്നസംഖ്യകളും

കൂട്ടത്തോടെ മേഞ്ഞു  നടന്ന

ഒരു രാജ്യം ഉണ്ടായിരുന്നു. 

ഞങ്ങളായിരുന്നു

അവിടത്തെ ഓർമ്മകൾ 

ഞങ്ങളായിരുന്നു

അവിടത്തെ മറവികൾ

ഞൊട്ടങ്ങയും  മയിൽപ്പീലിയും

മൂന്ന് നിറങ്ങൾ ചേർന്ന

സ്ലേറ്റും പെൻസിലും

പരസ്പരം കൈമാറി

പൂക്കളുടെ പേരിട്ട്  സ്വയം 

വിളിച്ചു

 

2

പാട്ടുകളായിരുന്നു എങ്ങും

പാൽ  ഒഴുകുകയായിരുന്നു

എവിടെയും 

ഒരു സ്വരം ഉതിരുമ്പോഴേക്കും 

എല്ലാവരും ചേർന്ന് ഒട്ടിനിന്നു.

ആർക്കും ഉടക്കാനാവാത്ത

വൻ മതിലിനെക്കുറിച്ച്

പലരും ഓർത്തു.

ഒരു വിള്ളൽ പോലും

ഉണ്ടായിരുന്നില്ല. 

 

പെട്ടെന്നാണ്

സ്വപ്നങ്ങൾ തുരന്ന്

ഒരു വലിയ തീവണ്ടി

കുതിച്ചെത്തിയത്.

പൂട്ടി വച്ച അറകളൊക്കെ

ആ തീവണ്ടി കുത്തിത്തുറന്നു 

പകരം ഏകാന്തതയുടെ ദ്വീപുകൾ

ഞങ്ങളിൽ കുത്തിവെച്ചു.

ജനലുകൾ  ഇല്ലാത്ത

കടൽച്ചുവരുകളിലേക്ക്

അടിത്തട്ടിൽ നിന്ന്

പൊട്ടിത്തെറിച്ചുയർന്ന

അഗ്നിപർവ്വതങ്ങൾ

ആവേശത്തോടെ

വീശിയടിച്ചു 

 

4

മുറിവുകളുടെ കൂമ്പാരമായിരുന്നു

പിന്നെ .

ഞങ്ങൾക്കിടയിൽ 

വസന്തം എന്നു പറയുമ്പോൾ

ഞങ്ങൾ മരണം എന്ന് കേട്ടു.

 

മുല്ലപ്പൂക്കൾ വിരിഞ്ഞപ്പോൾ

നക്ഷത്രങ്ങൾ കത്തി

കരിഞ്ഞ മണം അനുഭവിച്ചു

വിശപ്പുകൊണ്ട്

കൽക്കരി ഭക്ഷിച്ചു

ഞങ്ങൾ നീലകണ്ഠനായി 

ഞങ്ങളുടെ  കണ്ണുകളിൽ

കരിങ്കടൽ ആഴമിളക്കി

 

കാലം വളരെ പെട്ടെന്ന്

ഒരു കിടങ്ങിലേക്ക്

ആണ്ടുപോയി

 

5

ജീവിതം

നാം വിചാരിക്കും പോലെ

എളുപ്പമല്ല എന്ന്

മണ്ണിനടിയിൽ നിന്ന്

കുറെ പേർ വിളിച്ചു പറഞ്ഞു.

എന്നിട്ടും ഞങ്ങൾ ജീവിച്ചു

വേരുകളില്‍

നിറങ്ങളിൽ

മണങ്ങളിൽ,

അടയാളങ്ങളിൽ.

ചിലപ്പോൾ കൂട്ടക്ഷരങ്ങളിൽ

 

ഞങ്ങൾ പരസ്പരം മാഞ്ഞുപോയി.

 

6

പ്രാവുകളുടെ സ്കൂൾ

 ഇന്നില്ല

ദ്രവിച്ച ഓർമ്മകൾ

മണ്ണിൽ ഇണങ്ങി കിടന്നു.

കുറുകിയ കൂവൽ പോലെ!

മറന്നുപോയ അടയാളം പോലെ!

അറ്റു പോകുമ്പോഴും തുടിച്ച

ജീവന്‍റെ അവസാന ശ്വാസം

 പോലെ 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

എണ്ണം

 

ഒരു ദിവസം

ലോകത്ത് നിന്ന് കാണാതായ

ഘടികാരങ്ങള്‍ ഒക്കെ തിരിച്ചു വന്നു.

ഭൂമി അപ്പോഴേക്കും

 അതിന്‍റെ ഉരുണ്ട ഭൂപടച്ഛായ വിട്ട്

പരപ്പുകളില്‍

 വിശ്വസിച്ചു തുടങ്ങിയിരുന്നു

സമയത്തെ

ദൂരത്തിലേക്ക്

ചേര്‍ത്ത് കെട്ടുന്ന

സത്യത്തിലേക്ക്

അപ്പോഴേയ്ക്കും

 ഉടലുകളില്‍ നിന്ന്

ഉയിര് വെട്ടി മാറ്റുന്ന സംഗീതം

 നിറഞ്ഞിരുന്നു

അക്കങ്ങള്‍ സ്ഥാനമറിയാതെ കുഴങ്ങി

സൂചികള്‍

 മുന്നോട്ടോ പിന്നോട്ടോ എന്നറിയാതെ

കുഴങ്ങി

മനുഷ്യനെയും ചെകുത്താനെയും

ഏത് സൂചിമുനയില്‍  നിര്‍ത്തണം

എന്നറിയാതെ

ഘടികാരത്തിന്‍റെ

 ചതുര മൂലകള്‍ ഭേദിച്ച്

അക്കങ്ങള്‍

 ഒളിച്ചു കടന്നു.

ഇപ്പോള്‍

സമയം

ദൂരങ്ങള്‍ക്കിടയില്‍

ഗണിക്കപ്പെടുന്ന

ഒരു എണ്ണം മാത്രം

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

പേര്

 

കൂടെ പഠിച്ച  ഒരുവനുണ്ടായിരുന്നു

ആമത്തോടുപോലെ

മുന്‍ ജന്മങ്ങളില്‍ നിന്ന്

ശരീരത്തിനെ മറച്ചു

വച്ച് കൊണ്ട് കയറിപ്പറ്റിയ

പാകമാവാത്ത 

 ഒരു കുപ്പായത്തിനുള്ളില്‍ നിന്ന്

ആയാസപ്പെട്ട്‌

നോക്കിച്ചിരിക്കുന്നവന്‍

 

കൈമുട്ടുകളിറങ്ങി

വീതി കൂടി

വണ്ണം കൂടി

ആ കുപ്പായം

അവനെ ആകെ മറച്ചു.

ചുവന്ന ചുണ്ടുകള്‍ക്കുള്ളില്‍

പുഴുവരിച്ച പല്ലുകള്‍ എന്ന പോലെ

ഇടയ്ക്കുള്ള തുറന്ന ചിരി

വായ്ക്കുള്ളിലെ ബ്രഹ്മാണ്ഡങ്ങളെ

വെളിപ്പെടുത്തി

നിയ്യാരാ

ദ്വാരകയിലെ  ശ്രീകൃഷനോ?

എന്ന് പരിഹസിച്ച

പിള്ള സാറിനോട്

അല്ല ഞാന്‍ അസീസ്

എന്ന് മറുപടി പറഞ്ഞ

നിഷ്കളങ്കത മോഷ്ടിക്കാന്‍

 പലരെപ്പോലെ

ഞാനും ശ്രമിച്ചിട്ടുണ്ട്.

2

ഇന്നും അവന്‍

അതുതന്നെ പറഞ്ഞു കാണും

നുണ പറഞ്ഞ് രക്ഷപ്പെടാന്‍

അറിയാമായിരുന്നെങ്കില്‍

വേറെ എന്തെങ്കിലും പേര് പറഞ്ഞ്

അവന്

  ജീവപര്യന്തം  

ഒഴിവാക്കാമായിരുന്നു.

കൊലപാതകിയെന്ന പേര്

ഒഴിവാക്കാമായിരുന്നു.

 

 

 

 

 

 

 

 

 

 

മറ്റൊരുവള്‍

 

എന്‍റെ  ഇടതു കൈക്കുമേല്‍

വലതു  കൈ

അമര്‍ത്തുമ്പോള്‍

ഞാന്‍ മറ്റൊരുവളെ  തൊടും പോലെ!

എനിക്കറിയാത്ത മറ്റൊരുവള്‍

 

ഇടത് കൈയ്യിലെ വിരലുകള്‍

വല്ലാതെ മെലിഞ്ഞിരിക്കുന്നു.

അനുതാപപൂര്‍ണ്ണമായ  ഒരു കരച്ചില്‍

ആ വിരലുകളില്‍ തൊടുമ്പോള്‍ കേള്‍ക്കുന്നു.

ശരീരത്തിലെ ഒടുവിലത്തെ  ചൂട് പോലെ

ആ വിരലുകള്‍ വിറയ്ക്കുന്നു.

 

ഇത് ആരുടെ വിരലാണ്?

പെരുമഴയത്ത്

നനഞ്ഞ് ഒലിച്ച് വന്നത് പോലെ

അവ ചുട്ടു പൊള്ളുന്നു

പറന്നുപോവുന്ന ഒരു മൈനക്കുഞ്ഞിനെ

അത് കാട്ടിത്തരുന്നു

എന്‍റെ  വലത് കൈപ്പത്തിക്കുള്ളിലേക്ക്

ഒരു കുരുവി കുഞ്ഞിനെപ്പോലെ

ഒതുങ്ങിക്കിടക്കുമ്പോള്‍ ,

അത്

നിന്‍റെ പേര് പറയുന്നു.

 

 

പോസ്റ്റ്‌മോർട്ടം 




മേശമേൽ. 
നിരത്തി വച്ച
കൂർത്ത കത്തികൾ 
കുന്തം 
ത്രിശൂലങ്ങൾ 

മലർത്തിക്കിടത്തി
എന്നെ. 

കൈകാലുകൾ 
പൊള്ളുന്ന  നൂലുകൊണ്ട് 
അമർത്തിക്കെട്ടി. 

ഉടഞ്ഞുപോയ ഓരോ സ്വപ്നങ്ങളെയും 
പതുക്കെ പുറത്തെടുത്തു. 

മഴയുടെ തുള്ളികൾ 
കൊത്തിക്കുടിച്ച 
കൊക്കുകൾ പരിശോധിച്ച് 
അവർ പറഞ്ഞു 

"ഇത് നിലാവിൽ നിന്ന് മോഷ്ടിക്കപ്പെട്ട കഷ്ണം "!

കീറി വരഞ്ഞു ചോര ചിന്തുന്ന 
കരിനീലയുടൽ മണത്ത് 
അവർ പറഞ്ഞു 

"ഇത് 
പറക്കലിൽ 
കാട്ടു മുള  കൊണ്ട് പോറി വരഞ്ഞത്. "!

കാൽനഖങ്ങൾ 
ചീളിയെടുക്കപ്പെട്ടിട്ടെയില്ലെന്ന് 
ചിലർ !

തൂവലുകൾ കൊഴിഞ്ഞത് 
അതിർത്തി മുനകൾ തട്ടി 
മുറിഞ്ഞതിനാലെന്ന് !

ചുണ്ടുകൾ കീറിയത് 
ചൂണ്ടൽ കോർത്തു പോറിയത് !

എല്ലാവരും 
കാൽപ്പനികതയുടെ 
അങ്ങേയറ്റം വരെയെത്തി. 
വെട്ടി 
തിരുത്തി 
വീണ്ടുമെഴുതി 
വരച്ചു 
മായ്ച്ചു... 

ഒടുവിൽ അവർ 
വിധിയെഴുതി 
ഞാൻ 
പീലികൾ നഷ്ടപ്പെട്ട 
ഒരു 
ആണ്മയിൽ ആണെന്ന്
! 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 



 

നിരോധനാജ്ഞ

 

 

 

മരിക്കുന്നതിനു മുമ്പ്

ഓരോരുത്തരും

യാത്രക്കൊരുങ്ങുന്

 

എത്ര തെളിച്ചാലും

തെളിയാത്ത ഒരു വിളക്ക്

മുന്നേ നടക്കുന്നു

 

അതിന്റെ തിരിയുടെയറ്റത്ത്

മരിച്ചവരുടെ അമ്മ നിന്നു കത്തുന്നു

 

 

അവര്‍ മനുഷ്യരുടെ മുഖചായയുള്ള

 മനുഷ്യരായിരുന്നു

 

കൈകാലുകളൾ 

 ഉരച്ചു കഴുകുന്ന....

 

മുടിയിഴകള്‍

 വിടര്‍ത്തിയുണക്കുന്ന.....

 

തൊട്ടുതൊട്ടിരിക്കാത്ത-

മനുഷ്യര്‍

 

കാറ്റില്‍ 

ശ്വാസങ്ങള്‍ പിണഞ്ഞു 

ജീവന്‍ അടര്‍ന്നു പോയേക്കുമോ

എന്ന പേടിയില്‍ ഒരേയകലത്തിലവര്‍

മൗനത്തിന്റെ ഭാഷയില്‍

പാട്ടുപാടിക്കൊണ്ട്

നടന്നുപോകുന്നു

 

 

ഭൂമിയിലെല്ലായിടത്തും

നിരോധനാജ്ഞയാണ്

കൈകളില്‍ നിന്ന് 

കൈകളിലേക്ക്

 

ചുണ്ടില്‍ നിന്ന്

 വാക്കിലേക്ക്

ഒച്ചയിലേക്ക്

 

നാവില്‍ നിന്ന് ആമാശയത്തിലേക്ക്

 

ഭാഷയില്‍ നിന്ന്

അര്‍ത്ഥത്തിലേക്ക്

 

 

മരിക്കുന്നതിനു മുമ്പുള്ള 

യാത്രയെ

ആര് നയിക്കുമെന്നത് പ്രശ്നമാകുന്നു

 

ഒരാള്‍ ആകാശത്തേക്ക് കൈകളുയര്‍ത്തി

കൂവി വിളിക്കുന്നു

 

കേള്‍വി നഷ്ടപ്പെട്ടതിനാല്‍ അതാര്‍ക്കും കേള്‍ക്കാനാവുന്നില്ല

 

യാത്രയില്‍ കൂടെ ഒരമ്മ മാത്രമേയുള്ളൂ

 

ഉടന്‍ തറച്ചു കയറാനായി

കാത്തു നില്‍ക്കുന്ന  

വെടിയുണ്ടക്കു നേരെ

അമ്മ

ഒരുവനെ

അണിയിച്ചൊരുക്കുന്നു.

 

 

ഈ യാത്ര ഇങ്ങനെതന്നെ

നീണ്ടു പോകുമെന്ന് ഞങ്ങള്‍ കരുതി

കെട്ടിപ്പൂട്ടിയ

ഉടലുകള്‍ക്കകത്തേക്ക്

പ്രവേശിക്കാനാവാതെ

രോഗാണുക്കള്‍ക്കൊപ്പം

വെളിച്ചവും സമാധാനവും നശിച്ചുപോകുന്നു

 

 

 

അവര്‍ അനങ്ങാനാവാതെ തന്നെ

ജീവിച്ചിരിക്കുന്നുവെന്ന്

ഊറ്റം കൊള്ളുന്നു

 

 

 

മിണ്ടാനാവാതെ

കുതറാനാവാതെ

നടക്കാനോ ഓടാനൊ

വിരല്‍ ചൂണ്ടാണോ ആവാത്ത

‘’ജീവിതത്തെക്കുറിച്ചോര്‍ത്ത് !

 

 

 

ഭൂമി പ്രളയത്തില്‍ മുങ്ങി

ഉയര്‍ന്നു വന്നു

ചരിത്രങ്ങള്‍ വന്നും പോയുമിരുന്നു

മണ്ണില്‍ നനഞ്ഞ അസ്ഥികൂടങ്ങള്‍

മുളക്കാന്‍ കാത്തു കിടക്കുന്നു

അതിനിടയില്‍

ഒരാള്‍ മാത്രം

പച്ചച്ചു കിടക്കുന്നു

 

അടയാത്ത കണ്ണുമായി ..

നൂറ്റാണ്ടുകളോളം

അവന്‍ മണ്ണിനടിയില്‍ക്കിടന്നു   

 

അസ്ഥികൂടമായി മാറിയവര്‍

പരാജയപ്പെട്ടു

 

അവര്‍ പരകായത്തിനായി

ഉടലുകള്‍ തേടി വിതുമ്പി

 

എല്ലാവര്‍ക്കും വേണ്ടി

അവന്‍ മാത്രം മുളച്ചു

 

അപ്പോഴും

മണ്ണില്‍ നിന്ന് മുള പൊട്ടുന്നത് കാണാന്‍

അമ്മ 

മാത്രം

 മരിക്കാതിരിക്കുന്നു.

 

 

--

 

 

 

 

 

കഴുമരം

 

സത്യം പറഞ്ഞാല്‍

കടലിനെക്കുറിച്ച് മാത്രമേ എനിക്കറിയൂ

തിരകള്‍ക്ക് മേല്‍ മീനുകള്‍ പാടുന്നത് മാത്രമേ

ഞാന്‍ കേട്ടിട്ടുള്ളൂ

അത് കേട്ടവരാരും

ഇതുവരെ

ആത്മഹത്യ ചെയ്തിട്ടില്ല

അങ്ങനെ ഒരു ചരിത്രമില്ല

 

മീനുകളുടെ കാര്യം എനിക്കറിയില്ല

കണ്ണുകള്‍ അടക്കാതെ

അവര്‍ ആഗ്രഹിക്കുന്നത്

 എന്താണെന്നറിയില്ലല്ലോ

 

കടലിനു പുറമേ

അതിരുകള്‍

മുള്ളുവേലി

കെട്ടിത്തിരിച്ചു.

അവ  ഉടഞ്ഞ

രാജ്യഭൂപടങ്ങളാണല്ലോ !

എല്ലാ തോക്കുകളും

കടല്‍ത്തിരകളെയാണല്ലോ

ചൂണ്ടുന്നത്

എന്നവര്‍ കരുതിയാല്‍

അതിലെന്താണ് കുഴപ്പം ?

കവികള്‍ ദൈവത്തെ പ്രണയിക്കും വിധം

 

പിശാചിനെ കാണാത്തവര്‍

ദൈവത്തെ വിളിക്കരുത്

ഓര്‍ക്കുക പോലുമരുത്

ഭൂമിയുടെ തുരങ്കങ്ങളില്‍

ഉപ്പു നിറച്ചുകൊണ്ടേ

ഒരു കവിയുടെ ചുംബനത്തിന് കൊതിക്കാവൂ

 

ദൈവത്തിനും കവിതക്കും ഭാഷയില്ല

മഴ ഭൂമിക്കു മേല്‍ മുറിവ് തീര്‍ക്കുന്ന നാള്‍

അതതിന്റെ വാക്കിനെ കണ്ടെടുത്തോളും

 

എന്‍റെ  പ്രണയത്തിന്

കക്കകളുടെ  ഭാഷയാണ്‌

ഇടിമിന്നലിന്റെ മൂര്‍ച്ചയാണ്

ഉന്മാദത്തിനും ഭ്രാന്തിനുമിടയില്‍

ദൈവത്തിനെ

കണ്ടവനേ

അത് തൊടാനാവൂ

 

 

 

 

 

 

 

 

 

 

 

 

 

 

തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ഒരാളെ കാണും  വിധം

 

ഞാനും ഒരിക്കല്‍ തിരഞ്ഞെടുക്കപ്പെടും

എന്നാ മട്ടില്‍

അയാളുടെ കണ്ണുകളിലേക്ക് നോക്കണം

എത്രയോ വട്ടം

തൂങ്ങിമരിച്ച ഒരുവളെപ്പോലെ

അയാളുടെ കൈകള്‍

പിടിക്കണം

മരണം തിടുക്കം കൂട്ടുന്ന

അയാളുടെ വിരലുകളില്‍പ്പിടിച്ച്

ശബ്ദമില്ലാത്ത ഒരു പാട്ടാണ് ഞാന്‍ എന്ന്

പറയണം

ഒച്ച പുറത്ത് വരരുത്

അയാള്‍ക്ക് കേള്‍ക്കണം -

പുല്‍ച്ചാടികള്‍

അനങ്ങുന്ന ശബ്ദം

 

മരണത്തിലുമൊരാള്‍

കേള്‍ക്കുന്നതുപോലെ !...

അയാളെ ഉടനെ തോക്കിക്കൊല്ലുമെന്ന് എനിക്കറിയാം

പക്ഷെ അയാള്‍ക്കതറിയില്ല എന്നതുപോലെ

അയാളോട് പിറ്റേ ദിവസം പൂക്കാനുള്ള പൂക്കളെക്കുറിച്ച് പറയണം

മുളക്കാന്‍ പാകിയിരിക്കുന്ന

പയറു വിത്തുകളെക്കുറിച്ച് പറയണം

ഭൂമിയിലെ

എല്ലാ പ്രണയങ്ങളെക്കുറിച്ചുമയാളോട്

വിവരിക്കണം

ജനല്‍ച്ചില്ല തട്ടി മുറിഞ്ഞ

സ്വന്തം കൈത്തണ്ട

അയാളില്‍ നിന്ന് മറച്ചു വക്കണം

അപ്പോഴുമയാള്‍ പറയും

 

‘’ ഇതുവരെ പോകാത്ത ദേശത്ത്

ഞാനൊരു ചിത്രം വരക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ട് .

അത് ഒന്ന് പോയി വാങ്ങാമോ ?’’

 

അടച്ചു കെട്ടിയ ജയിലറക്കുള്ളിലേക്കും വരും

കെട്ടഴിഞ്ഞു പറക്കുന്ന ഒരു കാറ്റ്

അതെവിടെ നിന്ന് വരുന്നുവെന്നയാള്‍

പറയും മുമ്പ്

അയാളുടെ കൈ കൊണ്ട്

മരിച്ചവരെല്ലാം

 

ഉയിര്‍ത്തെണീക്കും  മുമ്പ്

തിരിച്ചിറങ്ങണം

 

ഇരുണ്ട ഭിത്തിയിലെ

കണ്ണാടിയില്‍ എന്‍റെ മുഖം തന്നെയാണയാള്‍

നോക്കിക്കൊണ്ടിരിക്കുന്നതെന്ന്

കണ്ണുകള്‍

ഇറുക്കിയടച്ചാലുമെനിക്കു കാണാമല്ലോ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

സ്ത്രീബുദ്ധ

 

ഇനിയെനിക്ക് സ്വസ്ഥമായൊന്നുറങ്ങണം

ഉറക്കത്തില്‍ ,

ആകാശത്തേക്ക്

വേരുകള്‍ പടര്‍ത്തുന്ന

ഒരു അരയാലിനെ സ്വപ്നം കാണണം

 

പാതി കത്തിയ ചന്ദ്രന്‍

പാടെ കരിഞ്ഞ സൂര്യനെ നോക്കി

പരിതപിക്കാത്ത രാത്രിയില്‍

അടുത്തുറങ്ങിക്കിടക്കുന്ന നീയറിയേ

എനിക്ക് കൊട്ടാരം വിട്ടി

റങ്ങണം

നിന്റെ പിന്‍ വിളിയെനിക്ക് കേള്‍ക്കേണ്ടി വരും .

പക്ഷെ ഞാന്‍ മൂലം ലോകത്തുണ്ടായ

സകല ദുഖങ്ങള്‍ക്കും പരിഹാരം

എന്റെ മുന്നില്‍ ഉണ്ടാകുമല്ലോ

എന്റെ മുടിയിഴകളില്‍

നിങ്ങളെറിഞ്ഞ കല്ലുകള്‍ ഉണ്ടാകും

അത് എനിക്ക് ഓരോന്നായി കടലില്‍ എറിയണം

കടല്‍ജലം ഉമ്മ വക്കുമ്പോഴേക്ക്

പവിഴങ്ങളാകുന്ന ആ കല്ലുകളെ

മീന്കുട്ടികള്‍

 രുചിയോടെ വിഴുങ്ങുന്നത്

 എനിക്ക് കാണണം

 

പരാതി പറയരുത്

നിന്‍റെ  സ്ത്രീലിംഗമല്ല ഞാന്‍

ഉപേക്ഷിക്കലിന്റെ

പുതിയ രാഷ്ട്രീയം

തൊണ്ട തൊടാതെ വിഴുങ്ങാന്‍ അറിയുന്ന

ഒരു തീപ്പൊരി

സ്ത്രീബുദ്ധ !

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഒന്ന് ബി

 

 

ഇന്നലെ ഒന്ന് ബി യില്‍ നിന്ന് എന്നെ ഇറക്കിവിട്ടു

നീണ്ട വരാന്ത കടന്ന്

ഒരു കാറ്റ് ഉരുണ്ട് പോയി

നിറമില്ലാത്ത ഒരു പൂവ്

ചെടിയില്‍ നിന്നടര്‍ന്നു പോയി

എത്ര തിരിഞ്ഞു നോക്കിയിട്ടും

‘’ഇങ്ങോട്ടു തന്നെ പോരേ ‘’എന്ന്

ആരും പറഞ്ഞില്ല

പാടിയ പാട്ടുകള്‍ മിണ്ടാട്ടം മുട്ടി നിന്നു

നാരങ്ങാമിട്ടായികള്‍

‘’അലിഞ്ഞത് മതി ‘’ എന്ന് പറഞ്ഞു .

 

പഴയ പാഠ പുസ്തകത്തെ  കുറിച്ച്

കവിത എഴുതി

ആ ഓര്‍മ്മയില്‍

കുന്നിന്‍റെ  അറ്റത്തിരുന്നു -

ആകാശം കാണുന്ന കിളിയെ കണ്ടു

ഞാന്‍ ഒരിക്കലും കാണുമെന്നു കരുതിയിട്ടില്ലാത്ത

 ആകാശം 

കിളി 

മിണ്ടാതിരുന്ന് കാണുന്നു

 

എഴുതിയപ്പോള്‍ ആണ്

ഒന്നുകൂടി വെട്ടിച്ചെറുതാക്കാം എന്ന് തോന്നിയത്

വെട്ടി,.....എഴുതി.....,തിരുത്തി.....കുറച്ചു....

 

നോക്കുമ്പോള്‍ അതാ

മുളക്കുകയെ ഇല്ലെന്നു ഞാന്‍ കരുതിയ

ഒരു ചെറു മുള

കവിതയില്‍ നിന്നുണര്‍ന്നു നോക്കുന്നു.

 

ഒരിക്കലും നടന്നെത്തില്ല

എന്ന് കരുതിയിരുന്ന ഒരു കുന്ന്

ഇന്നലെ ഞാന്‍ ഇടിച്ചു നിരത്തി

 

ചുറ്റും നടന്നൂ,

ഓടി,കിതച്ചു

ഓരോ തരി മണ്ണും പരസ്പരം കെട്ടിപ്പിടിച്ചു

 

ഇവിടെ ഒരു  കുന്നേ  ഉണ്ടായിരുന്നില്ലെന്ന്  പറയുമെന്നു തോന്നി

സന്തോഷിച്ചു

 

അതും പോരാഞ്ഞു

കുറെ കുഴികള്‍ കുഴിക്കാംഎന്നു വച്ചു.

 

കുറെ നഗരങ്ങള്‍ കുഴിച്ചെടുത്തു

കുറെ തെരുവുകള്‍

കുറെ ഗ്രാമങ്ങള്‍............

,നദികള്‍ ...............

 

കുട്ടികള്‍ മറന്നു വച്ച കൊത്തംകല്ലുകള്‍ 

സ്ഥാനം മാറാതെ

മിണ്ടാതെ നില്‍ക്കുന്നത് കണ്ടു.

 

എല്ലാവരും ഒളിച്ചു പോയിടത്തേക്ക് വിരല്‍ ചൂണ്ടി

ഒരു കാറ്റ് അടര്‍ന്നു പോയി

വരണ്ടു പോയ ആ നദിയില്‍

 ഞാന്‍ മുഖം നോക്കി

കണ്ണുകളും മൂക്കും  വായും നഷ്ടപ്പെട്ട

ഒരു ശൂന്യത കണ്ടു

 

പതുക്കെ പതുക്കെ

ഒരു ലോകം അപ്രത്യക്ഷമായി 

തെരുവുകള്‍.........................

ഇടുങ്ങിയ വഴികള്‍....

ഏകാകികളായ പട്ടികള്‍.......

അനാഥരായ കുട്ടികള്‍..

വെളിച്ചം നഗ്നമാക്കിയ അങ്ങാടികള്‍......

ഒളിച്ചു വച്ച കണ്ണാടികള്‍.......

കെട്ടിടങ്ങളില്‍ അകപ്പെട്ട പൂമ്പാറ്റകള്‍

വെളുത്ത ഞരമ്പുകള്‍ ഉള്ള പൂക്കള്‍..

 

 

ഗ്രൂപ്പ്‌ ഫോട്ടോയില്‍ നിന്ന്

ഒരാള്‍ പതുക്കെ മാറിനിന്നു

 

ആരോ എന്‍റെ പേര് വിളിച്ചു

 

പ്രച്ഛന്ന വേഷ മത്സരത്തിന്റെ 

നിര നീണ്ടു കിടപ്പായിരുന്നല്ലോ

 

 തിരിഞ്ഞു നോക്കിയപ്പോള്‍

വേറെ ഒരാള്‍

 ചെന്നപ്പോള്‍

എന്നെപ്പോലെ തന്നെ മറ്റൊരാള്‍ 

വിളിച്ചത് ഒരാള്‍   

വിളി കേട്ടത് ഞാന്‍

ചെന്നത് മറ്റൊരു ഞാന്‍

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഒരു പിടി ഞാന്‍

 

ഓർമ്മകൾ നഷ്ടമാകാത്ത

  രണ്ടു  ആത്മാക്കൾ 

ആലിംഗനം ചെയ്യുന്നത്   പോലെ...

നിന്‍റെ സ്വപ്നത്തിൽ നിന്ന് ഞാൻ

ഉറങ്ങിയെണീറ്റു    

 

ഇലപ്പച്ചകളെ കാറ്റ് കീറി കീറിയെടുത്ത

ഓർമ്മകൾ പോലെ

ലോകം ആകെ നിറഞ്ഞു കവിഞ്ഞു

 അത്ര നാൾ വരെയും

 ഞാൻ ഉറങ്ങിക്കൊണ്ടേയിരിക്കുകയായിരുന്നുവെന്ന് 

അത്രയും നാൾ ഞാൻ മറവികളിൽ പടർന്നൊലിച്ചു

ആകാശമല്ലാത്തൊരാകാശതിൽ       

ഇല്ലാവള്ളി പോലെ....

ഇല്ലാപ്പച്ച പോലെ....

ഇല്ലാക്കയറ്റം പോലെ...

 

എന്‍റെ  ഓര്‍മ്മ

നിന്‍റെ കൈകളില്‍

ഒളിഞ്ഞു കിടന്നുറങ്ങുന്ന

പർവ്വതത്തിന്‍റെ  കരച്ചിൽ പോലെ....

ചുരുണ്ടുറങ്ങുന്നുണ്ടായിരുന്നു 

 

ഭൂമിയില മഴ പെയ്തു

കാറ്റടിച്ചു 

കൊടും പേമാരികൾ വീശി

നിറങ്ങള്‍  പടര്‍ന്നു   

കടൽ   കുതിച്ചു  

നിറഞ്ഞു

കവിഞ്ഞു

 

മീനുകൾ 

കണ്ണുകൾ   തുറന്നു  തന്നെ  നമ്മളെ  കണ്ടു 

 

മരങ്ങള

ആകാശത്തേക്കു     കൈകൾ വിരിച്ച്

നമ്മുടെ ശ്വാസം പിടിച്ചെടുത്തു

 

മണ്ണിൽ ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന 

മരിച്ചു പോയവരുടെ സ്വപ്‌നങ്ങൾ

മണ്ണിനടിയിൽ നിന്ന് കൊണ്ടു തന്നെ

ജീവിതത്തെക്കുറിച്ചുള്ള        പാട്ടുകൾ പാടി

വരികളും അക്ഷരങ്ങളും ഒച്ചകളും ഇല്ലാത്ത    

 ആ പാട്ട്

നമുക്ക് മാത്രം മനസ്സിലായി

 

നാം ആകാശത്തു പറക്കുന്ന പക്ഷികളായി മാറി

 

ഭൂമി വീണ്ടും നമ്മെ   വിളിച്ചു

ഭൂമിയിൽ ഓര്‍മ്മകളെ 

കവിതകൾ എന്ന് വിളിച്ചു

നമ്മൾ കവിതയെ പ്രണയം എന്നും 

 

എത്ര  പെട്ടെന്നാണ് നാം തീർപ്പുകളിൽ എത്തുന്നത്‌ 

 

കടലുകളില്ലാത്ത നഗരത്തിൽ 

നമുക്ക് കാണാൻ മാത്രം 

നാമൊരു കടൽ കുഴിച്ചു

 

സൂര്യൻ അസ്തമിക്കും വരെ

നാം ആ കടൽ കണ്ടു

നഗരവളവുകളിൽ ഇരുന്നു

 

രാത്രിയില്‍  നാം ആകടൽ

നമ്മുടെ സ്വപ്നങ്ങളിലേക്ക് നട്ടു വച്ചു

നിഗൂഡതകളിലൂടെ ആ കടൽ 

ഉപ്പുവെള്ളം തെറിപ്പിച്ചു ഒഴുകി നടന്നു 

ഉയിരിന്‍റെ  അങ്ങേയറ്റത്ത് കൂടി

ഒലിച്ചു ചെന്ന് ഉമ്മ വച്ച്  നനയിച്ചു

 

ആരുമെഴുതാത ആ കവിതക്കുള്ളിൽ

ആരോ  കാണുന്ന   സ്വപ്നത്തിൽ    

നമ്മൾ ചുരുണ്ടുറങ്ങി 

 

വിളിക്കുമ്പോൾ ഓടിപ്പോകുന്ന കുന്നുകളും

അര്ദ്ധരാത്രിയിലെ മയിലുകളും

ഒഴിഞ്ഞ കാണിക്കസേരകളുള്ള      കായൽക്കരയും

നമ്മുടെ സ്വപ്നത്തിലേക്ക്  എത്തി    നോക്കി

 

നമ്മുടെ നഗ്നതകളിൽ പൂക്കൾ വിരിയുന്നത് കണ്ട്

അസൂയപ്പെട്ടു തിരിച്ചു പോയി

ഭൂമിയിൽ അഗ്നി പർവ്വതങ്ങൾ പൊട്ടുകയായിരുന്നു

ആൾക്കൂട്ടങ്ങൾ കൂട്ടത്തോടെ എരിഞ്ഞ് ഒടുങ്ങുകയും   

കുഞ്ഞുങ്ങളെ   കൂട്ടത്തോടെ കാണാതാവുകയും ചെയ്തു

 

നിറങ്ങൾ മാറി മാറി വരികയും

മുഖങ്ങളിൽ     മൃഗങ്ങളുടെ തേറ്റകള്

കൊമ്പുകളും പല്ലുകളും

മുളക്കുകയും ചെയ്യുന്നുണ്ടായിരുന്നു 

 

നിലാവിന് വേണ്ടി

ആരൊക്കെയോ നിലവിളിക്കുകയും

സമരം ചെയ്യുകയും  ചെയ്യുന്നുണ്ടായിരുന്നു  

 

നാം തിടുക്കപ്പെട്ടു ഒരു പൂമൊട്ട് ഇറുത്തു എടുത്തു  

നമ്മുടെ പ്രണയം കൊണ്ടു ഭൂമി

കഴുകി വെടിപ്പാക്കാൻ ആകാശം ധൃതി കൂട്ടി

 

നീ 

എന്നെ 

ചുംബിച്ചപ്പോൾ

എത്ര പെട്ടെന്നാണ് 

ഭൂമിയിൽ 

നക്ഷത്രങ്ങൾ വിരിഞ്ഞത്

 

 

 

 

 

 

 

 

 

 

 

 

 

 

പുലി

 

ഒരില എന്നെ നോക്കി

ഞാന്‍ എന്നെത്തന്നെ നോക്കും പോലെ

ഒന്നും മിണ്ടിയില്ല

ഇല ഒന്നിളകി

കാറ്റില്‍ ഞാനുമൊന്നിളകി

ഒരുറുമ്പ് ഇലത്തുമ്പിലേക്ക് കയറി

അരിച്ചു പോയി

ആ ഉറുമ്പ്‌ എന്‍റെ വിരലിലേക്ക്

കയറിയില്ല

 

ഇലയുടെ മരം

അനങ്ങാതെ നില്‍ക്കുകയാണ്

അതില്‍ കാക്കയും അണ്ണാനും

ചിലന്തിയും കുരുവിയുമുണ്ട്

ഒരു പുള്ളിപ്പുലി

ഇലകള്‍ക്കിടയില്‍

ഉറങ്ങുന്നുണ്ട് എന്നത് ഒരു സാധ്യതയാണ്

അങ്ങനെയായാല്‍ എല്ലാം തകിടം മറിയും

ഇലയ്ക്ക് ഇത്ര സ്നേഹത്തോടെ

എന്നെ നോക്കാന്‍ കഴിയുകയില്ല

ഉറുമ്പിന് ഉടല്‍ വിറക്കാതെ ഇലത്തുമ്പിലേക്ക്

 കയറാനുമാകില്ല

എനിക്കും ഇത്ര അനായാസമായി

ഇവിടെ നില്‍ക്കാനുമാകില്ല

പക്ഷെ പുള്ളിപ്പുലി ഇവിടെയില്ല

അങ്ങനെ ഞാന്‍ വിശ്വസിക്കുന്നുണ്ട്

ഉറുമ്പ്‌ ഇലയെ

വിശ്വസിക്കുന്നുണ്ട്

ഇല എന്നെ വിശ്വസിക്കുന്നുണ്ട്

ഞാന്‍ മാത്രമാണ് അപ്പോള്‍

എല്ലാറ്റിനും കാരണം

എങ്കില്‍

ഞാന്‍ കണ്ണടക്കാം

ഇലകള്‍ക്കിടയില്‍

ഒരു പുള്ളിപ്പുലി

ഉണ്ട് .