Skip to main content

Posts

Featured

തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ഒരാളെ കാണും വിധം

(A short film about killing എന്ന സിനിമ കണ്ടപ്പോൾ ) ********************* ഞാനും ഒരിക്കൽ തെരഞ്ഞെടുക്കപ്പെടുമെന്നമട്ടിൽ അയാളുടെ കണ്ണുകളിലേക്ക് നോക്കണം. എത്രയോവട്ടം തൂങ്ങി മരിച്ച ഒരുവളെപ്പോലെ അയാളുടെ കൈകൾ പിടിക്കണം മരണം തിടുക്കം കൂട്ടുന്ന അയാളുടെ വിരലുകളിൽ പിടിച്ച് ശബ്ദമില്ലാത്ത ഒരു പാട്ടാണ് ഞാൻ എന്ന് പറയണം. ഒച്ച പുറത്തു വരരുത്. അയാൾക്ക് കേൾക്കണം പുൽച്ചാടികൾ അനങ്ങുന്ന ശബ്ദം മരണത്തിലും ഒരാൾ കേൾക്കുന്നതുപോലെ! അയാളെ ഉടനെ തൂക്കി കൊല്ലും എന്ന് എനിക്കറിയാം. അയാൾക്കും. പക്ഷേ അയാൾക്ക് അറിയില്ല എന്നതുപോലെ അയാളോട് പിറ്റേദിവസം പൂക്കാനുള്ള പൂക്കളെക്കുറിച്ച് പറയണം. മുളക്കാൻ പാകിയിരിക്കുന്ന പയറു വിത്തുകളെക്കുറിച്ച് പറയണം ഭൂമിയിലെ എല്ലാ പ്രണയങ്ങളെക്കുറിച്ചും അയാളോട് വിവരിക്കണം. ജനൽ ചില്ല് തട്ടി മുറിഞ്ഞ സ്വന്തം കൈത്തണ്ട അയാളിൽനിന്ന് മറച്ചു വെക്കണം അപ്പോഴും അയാൾ പറയും "ഇതുവരെ പോകാത്ത ദേശത്തു ഞാനൊരു ചിത്രം വരയ്ക്കാൻ ഏൽപ്പിച്ചിട്ടുണ്ട്. അത് ഒന്ന് വാങ്ങി എന്റെ അമ്മക്ക് കൊടുക്കുമോ? " അടച്ചുകെട്ടിയ ജയിലറക്കുള്ളിലേക്കും വരും കെട്ടഴിഞ്ഞു പറക്കുന്ന ഒരു കാറ്റ

Latest Posts

വിൽപ്പത്രം