പക്ഷികൾ ചിലക്കുന്നു എനിക്ക് നിന്നെ ഓർമ്മ വരുന്നു
മഴ പെയ്യുന്നു
എനിക്ക് നിന്നെ ഓർമ്മ വരുന്നു
മഴ തോരുന്നു
എനിക്ക് നിന്നെ ഓർമ്മ വരുന്നു
നനഞ്ഞ ഇലകൾ
ഇളകുന്നു
എനിക്ക് നിന്നെ ഓർമ്മ വരുന്നു
സങ്കടം വരുന്നു
എനിക്ക് നിന്നെ ഓർമ്മവരുന്നു വരുന്നു
ഇടിമിന്നൽ ചിതറി വീഴുന്നു എനിക്ക് നിന്നെ ഓർമ്മ വരുന്നു
ഒരു വാക്ക് തൊണ്ടയിൽ കുരുങ്ങുന്നു
എനിക്ക് നിന്നെ ഓർമ്മ വരുന്നു
ഒരു കുളം പെട്ടന്ന് കടലായി മാറുന്നു
എനിക്ക് നിന്നെ ഓർമ്മ വരുന്നു
ഒരു ഓർമ്മ മടിയിൽ വന്നു കിടക്കുന്നു
അത് നീ തന്നെയാകുന്നു
നിന്നെക്കുറിച്ചുള്ള
എന്റെ ഓർമ്മയും നീ തന്നെ എന്തൊരത്ഭുതം അല്ലേ
മഴ പെയ്യുന്നു
എനിക്ക് നിന്നെ ഓർമ്മ വരുന്നു
മഴ തോരുന്നു
എനിക്ക് നിന്നെ ഓർമ്മ വരുന്നു
നനഞ്ഞ ഇലകൾ
ഇളകുന്നു
എനിക്ക് നിന്നെ ഓർമ്മ വരുന്നു
സങ്കടം വരുന്നു
എനിക്ക് നിന്നെ ഓർമ്മവരുന്നു വരുന്നു
ഇടിമിന്നൽ ചിതറി വീഴുന്നു എനിക്ക് നിന്നെ ഓർമ്മ വരുന്നു
ഒരു വാക്ക് തൊണ്ടയിൽ കുരുങ്ങുന്നു
എനിക്ക് നിന്നെ ഓർമ്മ വരുന്നു
ഒരു കുളം പെട്ടന്ന് കടലായി മാറുന്നു
എനിക്ക് നിന്നെ ഓർമ്മ വരുന്നു
ഒരു ഓർമ്മ മടിയിൽ വന്നു കിടക്കുന്നു
അത് നീ തന്നെയാകുന്നു
നിന്നെക്കുറിച്ചുള്ള
എന്റെ ഓർമ്മയും നീ തന്നെ എന്തൊരത്ഭുതം അല്ലേ