മൽസ്യം ചിലപ്പോൾ പുഴയാകുമ്പോൾ...





ഏറെ നീന്തി നീന്തികഴിയുമ്പോൾ....
പുഴയാകാനുള്ള മത്സ്യത്തിന്റെ കുതിപ്പ്


ഒരേയിലയെ നോക്കിയുള്ള നിന്റെയുമെന്റെയും
നടത്തങ്ങളിൽ നിന്ന്
മരങ്ങൾ
പതുക്കെ മാഞ്ഞു പോകുന്നത് പോലെ !

ഏറെ നീന്തി നീന്തികഴിയുമ്പോൾ....
പുഴയാകാനുള്ള മത്സ്യത്തിന്റെ കുതിപ്പ്

എന്റെ പ്രണയമേയെന്നു പറയുമ്പോൾ... കാടിന്നകങ്ങളായി നാം മാറുന്നതു പോലെ...

ഏറെ നീന്തി നീന്തികഴിയുമ്പോൾ....
പുഴയാകാനുള്ള മത്സ്യത്തിന്റെ കുതിപ്പ്

ഇഴച്ചിലിന്റെ അടയാളം കൊണ്ട് നീളത്തെ ഓർമ്മിപ്പിക്കുന്നത് പോലെ ....

ഏറെ നീന്തി നീന്തികഴിയുമ്പോൾ....
പുഴയാകാനുള്ള മത്സ്യത്തിന്റെ കുതിപ്പ്

ആ ഇഴച്ചിലിനെ
പതിയെ കാറ്റിൽ കൊഴിഞ്ഞു വീഴുന്ന
ഇല മായ്ച്ചു കളയുന്നുണ്ടാവാം

ഏറെ നീന്തി നീന്തികഴിയുമ്പോൾ....
പുഴയാകാനുള്ള മത്സ്യത്തിന്റെ കുതിപ്പ്

അതിൽ നക്ഷത്രങ്ങളെക്കണ്ട്..
കാടിനെക്കണ്ട്
പുഴയെക്കണ്ട്
കടലിനെക്കണ്ട്
വീണ്ടും മൽസ്യമാകാനുള്ള അതേ  കുതിപ്പ്


ഏറെ നീന്തി നീന്തികഴിയുമ്പോൾ....
പുഴയാകാനുള്ള മത്സ്യത്തിന്റെ കുതിപ്പ്

പുഴയാകുന്ന മൽസ്യം
മൽസ്യമാകുന്ന ഞാൻ
ഞാനാകുന്ന നീ

കാട് സ്വയം മാഞ്ഞു പോകുന്നു

Popular Posts