സമയം എന്താണ്? 
അറിയില്ല
കാലമോ?
അങ്ങനെ ഒന്നില്ല.
നാം
ചലിക്കുന്നു

 നഗ്നരായി....


മണക്കുന്നു
സ്പർശിക്കുന്നു.
ഇലകളും പൂക്കളും വേരും വെള്ളവും എല്ലും മജ്ജയും ചോരയും മാത്രം....
ജീവൻ എന്ന ഒറ്റ പേര്....

സംഗീതം?
ജീവന്റെ ഞരമ്പ്..
താളം :ഓർമ്മ..

കവിത :ചോരയിൽ അലിഞ്ഞത്.