എന്നോട്


നീ
ഏത് സമയം
വേണമെങ്കിലും
ഇല്ലാതാവും .
ഞാൻ എന്നോട് പറഞ്ഞു .
ഉണ്ടാവില്ല
നമുക്കിടയിൽ
ഒരുപോലെ
പറയാവുന്ന
ഒരു വാക്ക് പോലും
ഉണ്ടാവില്ല
എന്റെ നിഴൽ നീയെന്ന
ബോധം ..
പെട്ടെന്ന് ഉയർന്നു
പെട്ടെന്ന് തന്നെ
താഴുന്ന
ഒരു ഫണമുണ്ട്
എന്റെയുള്ളിൽ .
ഞാൻ അറിയാതെയാകും അതിന്റ കുതി .
അതുകൊണ്ട്
എനിക്ക് എന്നോട് തന്നെ
പറയാനുള്ളവയിൽ ഒന്നും
എന്നെക്കുറിച്ച്
ഒന്നും
ഉണ്ടാവില്ല എന്നതാണ് .