ഇല്ലാത്ത ഒരു നിറത്തെക്കുറിച്ച് പറയല്‍
അതി നിഗൂഡമായ
ഒരു നിറമായിരുന്നു അത്
ഇതുവരെ കാണാത്ത ഒന്ന്‍
അത് ചാലിച്ചെടുത്തയാള്‍
ഇപ്പോള്‍ ഇല്ല
കാഴ്ചയില്ലാത്തവരോട്
പ്രകാശത്തെക്കുറിച്ച്
വിവരിക്കും പോലെയാണത് .
ഞാന്‍
അതിനെക്കുറിച്ച്
പറഞ്ഞുകൊണ്ടിരിക്കുന്നത്
മറ്റു നിറങ്ങളോട് ചേര്‍ത്തുവച്ച്
പലതവണ ഞാന്‍ നിങ്ങളോട്
ഇതിനെക്കുറിച്ച്
വിവരിക്കാനാഗ്രഹിക്കുന്നു .
പക്ഷെ
കാഴ്ച മങ്ങിയവരെപ്പോലെ
ഞങ്ങള്‍ മിഴിച്ചു നോക്കുകയാണ്
കല്ലിലേക്ക്
ശില്‍പ്പം
ചേര്‍ന്നിരിക്കും പോലെയാണത്
പൂവിലേക്ക്
മണം
ചേര്‍ന്നിരിക്കുംപോലെയാണത്
വാക്കിലേക്ക്
അര്‍ത്ഥമെന്നപോല്‍
എന്നിലേക്ക് നീ
അങ്ങനെയങ്ങനെ
എത്ര പറഞ്ഞാലാണ്
ഇതുവരെ കാണാത്ത ഒരു നിറത്തെ
ആ നിറത്തേക്കാള്‍ തീവ്രമായി
ആവിഷ്കരിക്കാനാവുക?
പക്ഷികള്‍ക്ക്
ഒരു പക്ഷെ
പറയനാവുമായിരിക്കും