ഇരുട്ടിനു അതിന്റേതായ വെളിച്ചമുണ്ട്





''ചുവപ്പില്‍ വായിക്കൂ  ഈ കവിത ''
എന്ന് പറഞ്ഞ്
ഒരു മേഘം  അതിവേഗം പാഞ്ഞ് പോകും
ഒരു കാറ്റ് അതിന്റെ പിന്നാലെ പോകും
ഒരു ശബ്ദം ചോദിക്കും
''നില്‍ക്കൂ നില്‍ക്കൂ ''
പതിയെ
ഞാന്‍
ഒരു വൃക്ഷത്തോടു ചോദിക്കും
ഒരിത്തിരി നേരം
ഞാന്‍ ഇവിടെ നിന്നോട്ടെa ?
വൃക്ഷം കടലായി മാറും
ഞാനപ്പോള്‍ മീനും .
ഒച്ചയുണ്ടാക്കാതെ ഞാന്‍ നീന്തും
പെട്ടെന്ന്‍
ഇരുട്ടാവും
ഞാന്‍ തിളങ്ങുന്ന മീനും
മുടിയിഴകള്‍ പരത്തി വിട്ട്
നീന്തുന്ന എന്നെ
എല്ലാവരും നോക്കും
അപ്പോള്‍ ചന്ദ്രനുദിക്കും
ഞാന്‍ പെട്ടെന്നൊരു
നക്ഷത്രമാകും