ഇറങ്ങിപ്പോക്ക്
ഞാന്‍ ഇപ്പോഴും കവിതയില്‍ എഴുതാറുള്ള ഒരാള്‍
എന്റെ കവിതയില്‍ നിന്ന്
ഇറങ്ങിപ്പോയിരിക്കുന്നു.
അയാളുടെ മരണം കഴിഞ്ഞിരിക്കുന്നു
ഞാന്‍ ഇനി എന്ത് ചെയ്യും ?
മറ്റാരോ മരിച്ചപ്പോള്‍ ഞാന്‍
അയാളുമൊത്ത് പോയി ,
അന്ന് മരിച്ചവന്‍റെ കുഴിമാടത്തിനു മുന്നില്‍
തലകുനിച്ചു നില്‍ക്കുന്ന പടം
തിരഞ്ഞെടുക്കണം
പക്ഷെ ,,
ഇന്ന ഞാന്‍ ഒറ്റയ്ക്ക് തന്നെ പോകണം
അയാളുടെ മരണത്തില്‍
തല കുനിച്ച് നില്‍ക്കുന്ന എന്റെ ഫോട്ടോയും
എന്നോടൊപ്പം നില്‍ക്കുന്നവര്‍
ആരെങ്കിലും എടുപ്പിക്കുമായിരിക്കും
എപ്പോഴെങ്കിലും ഞാന്‍ മരിക്കുകയാണെങ്കില്‍
എന്നോടൊപ്പം നില്‍ക്കുന്ന
ഫോട്ടോ തെരഞ്ഞെടുക്കാം
ആരെഴുതിയ കവിതയില്‍ നിന്ന് ഞാന്‍ ഇറങ്ങിപ്പോകും ?