ഇരുട്ടിനു അതിന്റേതായ വെളിച്ചമുണ്ട്
ഇരുട്ടിനു അതിന്റേതായ വെളിച്ചമുണ്ട്
ചുവപ്പില്‍ വായിക്കൂ ഈ കവിത
എന്നു പറഞ്ഞു
ഒരു മേഘം
അതിവേഗം പാഞ്ഞു പോകും .
ഒരു കാറ്റ്
അതിന്റ പിന്നാലെ പോകും
ഒരു ശബ്ദം ചോദിക്കും
"നില്‍ക്കൂ .... നില്‍ക്കൂ "
പതിയെ ഞാന്‍
ഒരു വൃക്ഷത്തോട് ചോദിക്കും .']
ഒരിത്തിരി നേരം ഞാന്‍ ഇവിടെ നിന്നോട്ടെ ?
വൃക്ഷം കടലായി മാറും
ഞാനപ്പോള്‍ മീനും
പെട്ടെന്ന് ഇരുട്ടാവും .
ഞാന്‍ തിളങ്ങുന്ന മീനും.
മുടിയിഴകള്‍ പരത്തി വിട്ടു നീന്തുന്ന
എന്നെ
എല്ലാവരും നോക്കും
അപ്പോള്‍ ചന്ദ്രനുദിക്കും
ഞാന്‍
പെട്ടെന്നൊരു