പേടിയാകുമ്പോൾ
..........(മാധ്യമം വീക്കിലി )
-------------------------------------------
വിളിക്കെണ്ടതാരെ
പേടിയാകുമ്പോൾ
..........{ കവിത രോഷ്നിസ്വപ്ന]
ഉച്ചക്ക് വീട്ടിലെത്തേണ്ട മകൻ
രാത്രിയായിട്ടും എത്തിയിട്ടില്ലെന്ന് കുത്തിയൊലിക്കുന്ന മഴ നോക്കി
വിളിച്ചു ചോദിക്കുന്നു
അവന്റെ അമ്മ
ഉച്ചക്കവൻ വിളിച്ചിരുന്നു
നട്ടുച്ച വെയിലിൽ വിയര്ത്ത് കുളിച്ച്
സ്വപ്നത്തിൽ ആരൊക്കെയോ കുത്തിക്കൊന്നവർ ....
ഞാറൽ തുമ്പികളായി പറക്കുന്നതും കണ്ട്
ഞെട്ടി ഉണർന്നപ്പോൾ....
പെട്ടെന്ന് വലിയൊരൊച്ചയിൽ
ബസ് നിന്നത്രേ....
പണ്ട് കവി ചൂണ്ടിക്കാണിച്ച
അതേ കുറ്റിപ്പുറം പാലത്തിലേക്ക്
അധിക ദൂരമില്ലിനിയെന്ന ബോർഡ്‌
പൂതലിച്ച മഞ്ഞയിൽ...
തവിട്ടു പടര്ന്ന പച്ചയിൽ....
ആരോ പകർത്തി വച്ച പാഴ് വാക്കു പോൽ....
മാംസം തുറന്ന് മജ്ജയും ചോരയും ഇറ്റും പുഴയുടെ
പ്രേതം പോലെ...കുഴിച്ച മണല്പ്പാടം ദൂരെ....
കടും മഞ്ഞ കൊടി നാട്ടിയ കടൽക്കര ഓർത്തു,
കാവിക്കൊടി നാട്ടിയ കായൽതീരം ഓർത്തു
ഓർമ്മയെ മുറിച്ചെത്തി ഒരൂക്കൻ ശബ്ദം
ആഫ്രിക്കൻ തീരത്തെ കഴുകന്മാരെന്നു കരുതി...
പോയ കാലങ്ങളിൽ നിന്ന് കുതിച്ചു വന്ന നര ഭോജികളെന്നു കരുതി
കൂട്ടക്കൊല നടന്ന സ്വപ്നത്തിനു നേരെ
ഭയന്നു കണ്ണടക്കും പോലെ പരുന്തുകൾ
ഓർമ്മയെ റാഞ്ചുകയാണെന്നു കരുതി
ചതുപ്പിൽ വീണ ഉറുമ്പ്‌ കളെകാൾ ദുര്ബ്ബലരായ
ഒരു കൂട്ടം ആളുകൾ ........
മേഘങ്ങളിലേക്ക് -
പൂതൽ പിടിച്ച ഓറഞ്ചു നിറം കലക്കിയൊഴിക്കുകയായിരുന്നു
ദുർ മേദസ്സിന്റെ ബൂട്ടുകൾ
പുൽത്തലപ്പുകളെ ഞെരിച്ചു ഒടുക്കി
കാലാന്തരങ്ങൾ കൊണ്ടു വിശാലമാക്കപ്പെട്ട പാത
പെട്ടെന്ന് ഒരു നൂൽ വരയോളം ചുരുങ്ങി
കവിതകൾ ഓടിക്കയറിയ ഇടത്തേക്ക് ....
പ്രണയങ്ങൾ പറന്നു വന്ന ഇടത്തേക്ക്
കണ്ണുകളിൽ കൊലയും കൈയ്യിൽ കിരാത മൂർച്ചയുമായി
കൊടുംകാറ്റിൽ നിന്നടര്ന്ന ഒരു കൂട്ടം പറന്നിറങ്ങി
അവര്ക്ക് മനുഷ്യന്റെ ഉടലും കരടികളുടെ ഉടലുമായിരുന്നു
{അവൻ പറഞ്ഞ്ഞു കൊണ്ടേ ഇരുന്നു....
അവന്റെ അമ്മ വീണ്ടും വിളിക്കുന്നു }}
** ** ** **
ലോകം സ്തംഭിച്ചു നിൽക്കേ
ഒരോ കുരുന്നു ജീവനെയും കോർത്ത്
അമ്പും വില്ലും ഉണ്ടാക്കി അവർ പാത കടന്നു പോയി
തങ്ങളുടെ കോമാളി വേഷങ്ങൾ കണ്ട്
ഭൂമിയിലെ പാവം മനുഷ്യർ പേടിച്ചു പോയെന്ന് വ്യാമോഹിച്ചു കൊണ്ട്
പേടിയാവുന്നെനിക്ക്
ഫോണിനു അപ്പുറം അവൻ നിശ്ശബ്ധത കുടിച്ചു
വീണ്ടും
** ** ** ** ** **
ആരവം ഞാൻ കേട്ടു
ഭൂമികുലുക്കം പോൽ
കാല്ച്ചവിട്ടിൽ ചരിത്രം ഞെരിയുന്ന വേദന
കണ്ണടച്ചപ്പോൾ കണ്ടു
കുഞ്ഞ്ഞ്ഞു കണ്ണിലും ക്രൌര്യത്തിന്റെ തേനീച്ചകൾ
ആരാണു ഞാൻ എന്നറിയുന്നില്ല
ചുട്ടെരിക്കുന്നതാരെയെന്നും
അറ്റു പോകുന്നതാരൊക്കെയെന്നും
പുച്ഛം തോന്നി
അകത്താര്....? പുറത്താര് എന്നുറപ്പില്ലാത്ത .........
ദുഷിച്ച ചോരയുടെ പ്രേതപ്പട .... കാവിൽ മുങ്ങിപ്പാഞ്ഞു പോയപ്പോൾ...
പേടിയാവുന്നു എന്ന് പറയേണ്ടതില്ല നീ...
മൂന്നു കാലടിയും അളന്നു ഒളിക്കാനല്ല
ഒരൊറ്റ കാൽ വിരൽത്തുമ്പിൽ
നിവര്ന്നു നില്ക്കാനീ കവിത മാത്രം തരുന്നു ഞാൻ
എവിടെയെതിയിരിക്കാം അവൻ എന്ന് ചോദിക്കുന്നു -
വീണ്ടും
എന്നോടു
ഞാൻ തന്നെ

Popular Posts