ഇല








ഇല

പച്ചയുടെ മിടിപ്പ് ...കാറ്റ്
മറവിയിലെക്കെന്ന പോൽ ....
യാത്ര കൃഷ്ണ മണികൾക്ക് ഇരുപുറങ്ങളിൽ ....
നീലയും കറുപ്പും വെളിച്ചത്തുണ്ടുകൾ ..
ഇല ചവർക്കുന്ന കയിപ്പ് ...
ആകാശം പൂത്ത മണം...
ചന്ദ്രൻ അടർന്നു വീഴുന്ന സംഗീതം...
രാത്രിക്കപ്പുറം ചന്ദ്രൻ എങ്ങോട്ടോ പോയി.
തിരിച്ചു പകലിലേക്ക് കൈകാലിട്ടടിച്ച്
പതുക്കെ മിണ്ടാതിരിക്കുന്ന പഴയ ആകാശത്തിന്റെ ബാക്കിയിൽ നിന്ന് ഒരു കഷണം കാത്തു വച്ച് നീ മുളപ്പിച്ച കവിത ..
കടൽ ...
കടലിനു മുന്നിലെ
നമ്മുടെ മാത്രം നഗരം....
നിന്റെ ചെരുവിരൽത്തുമ്പിൽ
ചരിത്രം പറയാതെ പോയ പാട്ടുകൾ
കായലിനോട് കടൽ പറഞ്ഞ കഥ ..
സൂര്യതാപം ..
ഒരു കക്കയിലെക്കൊളിപ്പിക്കുന്ന നക്ഷത്രം...
കടൽ കുടഞ്ഞപ്പോൾ
ഒലിച്ചു പോയ പായൽക്കൂട്ടത്തിലെ തളിരില...തണ്ട്.. മുള്ള്
കവിത കാണാൻ ചെന്ന്
മഴ കണ്ട വീട്ടിലെ നിലാരാത്രി...
ഇരുട്ടും നിലാവും മുറിയിലേക്ക്
ഓടിക്കയറി വന്ന രാത്രി.. സംഗീതം
പ്രന്നയപ്പടടർപ്പിൽ ഉടൽ വിരിച്ചു കിടന്നു...
നീ കുറിച്ച കവിതകൾ ....
മരണത്തിന്റെ മണല് തിട്ടയിലിരുന്നു കൊണ്ട് ഞാൻ പകർത്തിയെടുത്ത അപര സന്ദേശങ്ങൾ ....
ഓർമ്മയിലേക്ക് പറന്നു പോയ വെളുത്ത പ്രാവുകൾക്ക് അരിമണി പകരാൻ
നീയൊരു പ്രപഞ്ചം നിറയെ നെൽ വിത്തുകൾ വിതറുന്നു
ജീവിതം എന്തെന്ന് ഞാൻ ചോദിക്കുമ്പോൾ
നീ
പ്രണയത്തിന്റെ ഇലകൾ നീട്ടുന്നു