അർദ്ധനാരീശ്വരം


*******************

രണ്ടു ഭൂഖണ്ഠങ്ങളിലിരുന്ന്
രണ്ട്  കാലങ്ങളിലിരുന്ന് രണ്ട്  ജന്മങ്ങളായി 
കൊത്തണം 

ഒരു മരത്തിലല്ല 
തീർത്തും  വ്യത്യസ്ഥമായ 
രണ്ട് മരങ്ങളിൽ 
പരസ്പരം  കാണരുത് 
തൊടരുത് 
ശ്വാസം  പോലും  ചേരരുത് 

വീതുളികൾ തമ്മിൽ അറിയരുത് 
എന്തിന് !
ഒരു പകുതിയേ  ഉള്ളു എന്ന് 
ഒഴിഞ്ഞ  പാതി 
ഒരിക്കലും അറിയരുത് 
അപ്രതീക്ഷിതമായി ചേർത്ത് 
വെക്കുമ്പോൾ 
ഉണ്ടാകുന്ന 
aa ചേർച്ചയല്ലേ 
നീയും ഞാനും എന്ന 
ഏകാന്തതയിലേക്ക് 
നയിക്കുക ?