എനിക്ക് മുമ്പേ ===================


, എനിക്ക്  മുമ്പേ  ഞാൻ 
പുറ്റുകളിൽ ആയിരുന്നു 
കവിതകളാകും മുമ്പ് 
കുരൽ തിരഞ്ഞ 
വാക്കുകളിൽ നിന്ന് കവിത 
കടലിലേക്ക്‌ ഊളിയിടുന്നത് 
ഞാൻ  നോക്കി നിന്നു
എന്റെ ചിലമ്പ് ഞാൻ മുറുക്കെ പിടിച്ചു 
എന്റെ ഉടയാട ഞാൻ ചേർത്ത് പിടിച്ചു 
എല്ലായ്പ്പോഴും 
നീവെളിപ്പെടുമെന്നു 
കരുതുക  വയ്യല്ലോ !