തൊടൽ(Roshniswapna)
------------
ഒന്നു പിണങ്ങിയാൽ മതി
രോമംതൊലിയോട്‌
കൺ പീലികൾ കൃഷ്ണമണികളോട്‌
ജീവനുള്ളിൽ
അലഞ്ഞു നടക്കുന്ന
പരമാവധി ശാന്തത
അഗ്നിപർവ്വതം പോലെ,
പൊട്ടിത്തെറിക്കും
ഏറെത്തണുത്ത്‌
ഏറെയേറെത്തണുത്ത്‌
അങ്ങനെ
ഈ കിളിക്കൂട്ടിലെന്നതു
പോലെ
പൊട്ടിത്തെറിക്കും
അങ്ങനെ
ഈ കിളിക്കൂട്ടിലെന്തു
തണുപ്പാണു
പായാരം പറഞ്ഞു
 വെള്ളത്തിലേക്ക്‌
ഊർന്നൂർന്ന് പോകാം
വായുവിലേക്ക്‌
അരിച്ചിറങ്ങാം

കാറ്റിൽ ഇല
ജീവനെത്തൊടും പോലെ