യേശുകൃസ്തുവിനെ കണ്ടു
കുറച്ചു നേര ത്തെ...
മറ്റുള്ളവർക്ക്‌ വേണ്ടി
ഒരു തുള്ളി കണ്ണീർ ഇറ്റിക്കാൻ
ആകുന്നില്ലെന്ന്
പരാതി പറഞ്ഞു
ആർക്കു വേണ്ടിയും
സഹ്തപിക്കാനാകുന്നില്ലത്രെ...
ഞാൻ അവന്റെ
ചോരഞരമ്പു തെളിഞ്ഞു കിടക്കുന്ന
കൈത്തണ്ടയിൽ പിടിച്ചു.
കുരിശേറ്റ്‌ നീലിച്ച ഉടൽ
വിഷം തീണ്ടിയ കണ്ണുകൾ...
"എനിക്ക
്‌ നിന്നെ നോക്കുമ്പോൾ
പ്രണയമോ,പാൽമണമോ അറിയുന്നില്ല..."
"മറിയമേ"
അവൻ എന്നോട്‌ പറഞ്ഞു
ഞാൻ
അവന്റെ കണ്ണുകളിലേക്ക്‌ നോക്കി
നക്ഷത്രങ്ങൾ തുന്നിയ തലപ്പാവണിഞ്ഞു
കൃഷ്ണമണികൾക്കുള്ളിൽ നിന്ന്
അവൻ എന്നെ നോക്കി ചിരിക്കുന്നു.
എന്റെ തോളിലെ കുരിശ്‌ ഞാൻ
അവനു കൈമാറി...
കടലുകൾ താണ്ടി
ശാന്തനായി
അവൻ നടന്നു പോയി.

Popular Posts