പൂരം കഴിഞ്ഞ്‌ തിരിച്ചു പോകാൻ വഴിയറിയാതെ
പൂതം പൂരപ്പറമ്പിൽത്തന്നെ
കിടന്നുറങ്ങി
ഉറക്കത്തിൽ പറമ്പൊരു കടലായി
നീലക്കടൽ...
ചുവന്ന കടൽ
പച്ചക്കടൽ
കരയെവി ടെ?
പൂതം അന്ധാളിച്ചു
മ ണ്ണെവിടെ?
പൂതം തലതിരിഞ്ഞു
വിണ്ണെവി ടെ?
പൂതം കണ്ണെത്തി നോക്കി
തിരയെണ്ണി
തിരയിൽ മുങ്ങി...
തിരയിൽക്കുളിർന്ന്.....നോക്കി
കര യെത്താറായോ....ഇല്ല
കടൽ തീരാറായോ....ഇല്ല
തീ തുപ്പി നോക്ക ണോ?
കൺകെട്ട്‌ കാട്ടണോ?...
വേണ്ടേ....
വേണ്ടെങ്കിൽ വേണ്ടെന്റെ
മീൻകുഞ്ഞുങ്ങ ളേ....
കാണണ്ടെങ്കിൽ കാണണ്ടെന്റെ എരണ്ടകളേ....

മണ്ണിലെറങ്ങീട്ട്‌ ഇപ്പൊ
 എന്തിനാ പൂതമേ ന്നു ചോദിച്ച
കടൽശംഖിനു ഒരുമ്മ കൊടുത്തതും,
കോമ്പല്ലു തട്ടിയതിന്റെ ഇറച്ചി കീറിത്തുടിച്ച്‌ ചോര......

നീലക്കടലെങ്ങ നെ
ചൊപ്പൻ കടലായതെന്നു പൂതം
ഇങ്ങനെയാണേൽ  ഉറങ്ങില്ലായിരുന്നു കാലമേ....
ഇങ്ങനെയാണെങ്കിൽ പൂതമാകില്ലായിരുന്നു സൂര്യനേ
കത്തുന്ന കൊള്ളി അപ്പാടെ വിഴുങ്ങില്ലായിരുന്നു ചന്ദ്രനേ....

കയറിയതൊക്കെയും
 ഇറങ്ങേണ്ടി
വന്നില്ലേ...
ഇറങ്ങിയതൊക്കെയും
കയറേണ്ടി വന്നില്ലേ?
മനുഷ്യൻ കൊന്നതൊക്കെയും പൂതത്തിന്റെ പാപമായില്ലേ?
ഇ പ്പോൾ....
ഒരു ഉറുമ്പി നെക്കൂടി
 പേടിയായ ല്ലോ

ഉറക്കത്തിൽ പറമ്പൊരു
 കടലായില്ലേ?

ആരെ പേടിപ്പിക്കാനായിരുന്നു
 ഈ കളിയാട്ടം?
മനുഷ്യ രൊക്കെ ചീഞ്ഞുപോയില്ലേ?
പുഴുക്കളൊക്കെ
വെന്തു
പോയില്ലേ.....
ഇനി യെന്തു തിന്നും പൂതമേന്ന്
പൂമ്പാറ്റവരെ ചോദിച്ചി ല്ലേ
ഒന്നു കാണാൻ വേണ്ടി മാത്രം
വന്നതല്ലേ?
ഉണ്ണി ഇത്ര വലിയവനായതറിഞ്ഞില്ല ല്ലോ
കൈയ്യിൽ.കൊടുവാളും ചോരയുമി പ്പോൾ
അവനാണല്ലോ...
പൂരത്തിരക്കിലവൻ ആഞ്ഞു വെട്ടിയത്‌
ആ പഴയ പൂതത്തിനെയാണ ല്ലോ

ഉറക്കം വന്നതൊന്നുമല്ലല്ലോ.....
അയ്യോ.....ഒന്നുണർത്തണേ...
ഇല്ലല്ലോ....ആരും വരുന്നുമില്ലല്ലോ....!
അരളി പൂക്കുന്ന കാടുമില്ലല്ലോ....!
ഇരുടിൻ ചേങ്ങിലയുമില്ലല്ലോ.....!
ഇലത്താളമില്ലല്ലോ...!
അ യ്യോ....കൈത്തളയും
ഓട്ടുവളക്കിലുക്കവുമില്ലല്ലോ....!
കടലുമല്ലല്ലോ....!
മനമാകെ ചോര നിറഞ്ഞല്ലോ....!
പൂരം കഴിഞ്ഞതുമില്ലല്ലോ!