രണ്ട്‌ പെൺകുട്ടികൾ

2.
ഒരാൾക്ക്‌
ചീര ച്ചെടി
അകാശം കടക്കണം
ചിത്രശലഭം പോലതിൻ തണ്ടിൽത്തൂങ്ങി_
ച്ചന്ദ്രനെച്ചുംബിക്കണം
ചോറിൽക്കുഴച്ച്‌
ചോരിവായിലിട്ട്‌
നുണച്ചിറക്കണം

 ചോറും മുഖവും കൈവിരലും നാവും ചുണ്ടും
ചോരയിൽ ചുവക്കുമ്പോൾ
ഈ ലോകം
കേവലം നിറങ്ങൾ പരതു മ്പോൾ...
അരാണു പിന്നിൽ തേറ്റയുമൊളിപ്പിച്ച്‌
പാറുന്ന കടിവണ്ടായ്പ്പതുങ്ങുന്നു?
വഴി നീ ളെ  പലനിറപ്പതാകകൾ നിരത്തുന്നതാരു?
ചോദിക്കുന്നവൾ....
3
ഒരാൾക്ക്‌ പയർവിത്ത്‌
പെ ട്ടെന്ന് മുളക്കണം
പൊടിയായ്‌ നുറുക്കിക്കുറുക്കിക്കഴിക്കണം...
പാമ്പു പോൽ നീണ്ട പയർ
ചാട്ട പോൽ വീശി..
ടീവീയിൽ കണ്ട പോ ലെ
നിവർത്തിയടിക്കണം.
റഡാറുകൾക്കു കീ ഴെ
ചിത്രത്തിൽക്കണ്ട പോ ലെ
ഞൊറിഞ്ഞ പാവാടയും വിടർത്തിപ്പറക്കണം
വരുമോ പരുന്തു....വെള്ളിമൂങ്ങ?
ചിത്രശലഭങ്ങൾ
തോക്കിൻ കുഴകളായ്‌ മാ റു മോ?
സ്കൂളി ലെങ്ങാനും തോക്കുമ)യ്‌
ആ രെങ്കിലും വന്നാലവ രെ
അടി ച്ചോടിക്കാനീ നീണ്ട പയർ വള്ളി വേണം...
4
ചുവന്ന മണ്ണു നനച്ച്‌...ഇളക്കി
ചീരവിത്തു പാകി...
ഇളം ചെമ്പകപ്പൂവിരൽ കൊണ്ട്‌
തടമിളക്കിയും...
വെള്ളത്തുള്ളികൾ
മൺതടങ്ങളിലിറ്റിച്ചും
പല്ലടർന്ന തൊണ്ണിൽ
പുഞ്ചിരി വിതുർത്തും
വിത്തു മുളക്കാത്തതിൽ
പരിഭവിച്ചും
രണ്ട്‌ പെൺ കുട്ടികൾ
5.
രണ്ട്‌ പെൺകുട്ടികൾ ഓ രോന്നു പറയുmpol

എ ന്റെ പിന്നിൽ പതുങ്ങിച്ചിരിക്കുന്നു
കാലം
ആകാശവും ഭൂമി പാതാളവും അളന്നു
തീ'ന്ന കഥ പറഞ്ഞു പേടിപ്പിക്കുന്നു...
മണ്ണിനടിയിൽ പതിയിരിക്കും സർപ്പങ്ങളെ
നിഴലായ്ക്കാട്ടിത്തന്ന്
ശുഷ്കിച്ച ജീവിതം
നിവർത്തിപ്പിടിക്കുന്നു
6.
മുള ക്കേണ്ട
വിത്തുക ളൊന്നും
ഒരിക്കലും
കിളുർ ക്കേണ്ട
ചുവന്ന മണ്ണിൽ പച്ചിലകൾ കൊണ്ടലങ്കരിച്ച രക്ത വരകൾ

Popular Posts