പഴയ പാഠ പുസ്തകത്തെ  കുറിച്ച്
കവിത എഴുതി
 ഓര്‍മ്മയില്‍
കുന്നിന്റെ അറ്റത്തിരുന്നു -
ആകാശം കാണുന്ന കിളിയെ കണ്ടു
ഞാന്‍ ഒരിക്കലും കാണുമെന്നു കരുതിയിട്ടില്ലാത്ത
 ആകാശം 
കിളി 
മിണ്ടാതിരുന്ന് കാണുന്നു\

എഴുതിയപ്പോള്‍ ആണ്
ഒന്നുകൂടി വെട്ടി ചെറുതാക്കാം എന്ന് തോന്നിയത്
വെട്ടി,എഴുതി.,തിരുത്തി.കുറച്ചു
നോക്കുമ്പോള്‍ അതാ
മുളക്കുകയെ ഇല്ലെന്നു ഞാന്‍ കരുതിയ
ഒരു ചെറു മുള കവിതയില്‍ നിന്നുണര്‍ന്നു നോക്കുന്നു.

ഒരിക്കലും നടന്നെത്തില്ല
എന്ന് കരുതിയിരുന്ന ഒരു കുന്ന്
ഇന്നലെ ഞാന്‍ ഇടിച്ചു നിരത്തി
ചുറ്റും നടന്നൂ,ഓടി,കിതച്ചു
ഓരോ തരി മണ്ണും ഉറച്ചു
കുന്നു ഭൂമിയെ ഉമ്മ വച്ച് 
ഇവിടെ ഒരു  കുന്നേ  ഉണ്ടായിരുന്നില്ലെന്ന്  പറയും
സന്തോഷിച്ചു

അതും പോരഞ്ഞു
കുറെ കുഴികള്‍ കുഴിക്കാംഎന്നു വച്ചു.
കുറെ നഗരങ്ങള്‍ കുഴിച്ചെടുത്തു
കുറെ തെരുവുകള്‍
കുറെ ഗ്രാമങ്ങള്‍............,നദികള്‍ ...............

കുട്ടികള്‍ മറന്നു വച്ച കൊത്തംകല്ലുകള്‍ 
സ്ഥാനം മാറാതെ ,മിണ്ടാതെ നില്‍ക്കുന്നത് കണ്ടു
എല്ലാവരും ഒളിച്ചു പോയിടതേക്ക് വിരല്‍ ചൂണ്ണ്ടി,
ഒരു കാറ്റ് അടര്‍ന്നു പോയി
വരണ്ടു പോയ ആ നദിയില്‍ ഞാന്‍ മുഖം നോക്കി
കണ്ണുകളും മൂക്കും  വായും നഷ്ടപ്പെട്ട ഒരു ശൂന്യത കണ്ടു

പതുക്കെ പതുക്കെ ഒരു ലോകം അപ്രത്യക്ഷമായി 
തെരുവുകള്‍.........................ഇടുങ്ങിയ വഴികള്‍....ഏകാകികളായ പട്ടികള്‍.......
അനാഥരായ കുട്ടികള്‍..
വെളിച്ചം നഗ്നമാക്കിയ അങ്ങാടികള്‍.......നൃതശാലകള്‍............. 
ഒളിച്ചു വച്ച കണ്ണാടികള്‍.......
കെട്ടിടങ്ങളില്‍ അകപ്പെട്ട പൂമ്പാറ്റകള്‍
വെളുത്ത ഞരമ്പുകള്‍ ഉള്ള പൂക്കള്‍..


ഗ്രൂപ്പ്‌ ഫോട്ടോയില്‍ നിന്ന്
ഒരാള്‍ പതുക്കെ മാറിനില്‍ക്കും
നഗ്നമായ മനസ്സ് മറച്ചു വക്കാന്‍ പാടു പെടും
ഭൂപടങ്ങള്‍ ഇനിയും ഒരു നിഗൂടതയിലേക്ക് ഇടറി വീഴും
കുറേക്കൂടി നന്നായിഉദിക്കാമായിരുന്നുവെന്നു സൂര്യന്‍ പറയും കുറേക്കൂടി നന്നായി വീശാമായിരുന്നു എന്ന് 
കാറ്റ് പറയ്യും
പ്രച്ഛന്ന വേഷ മത്സരത്തിന്റെ 
നിര നീണ്ടു കിടപ്പായിരുന്നല്ലോ

ആരോ എന്റെ പേര് വിളിച്ചു
 തിരിഞ്ഞു നോക്കിയപ്പോള്‍ വേറെ ഒരാള്‍
 ചെന്നപ്പോള്‍
എന്നെപ്പ്പോലെ തന്നെ മറ്റൊരാള്‍ 
വിളിച്ചത് ഒരാള്‍   
വിളി കേട്ടത് ഞാന്‍
ചെന്നത് മറ്റൊരു ഞാന്‍

വിളിക്കാത്ത ഒരാളുടെ അടുത്ത്