രാവണ സീത
-----------------
എന്റെ സീത
സ്വര്‍ണ്ണ മാനിന്റെ  കൊടും  തേജസ്സില്‍ 
കണ്‍ കുളിര്‍പ്പിക്കുന്നവള്‍  അല്ല
ഓര്‍മ്മകളില്‍ വീണു കരഞ്ഞാര്‍ക്കുന്നവളും  അല്ല
അതിര്‍ത്തി രേഖകള്‍ പാലിക്കുന്നവളും അല്ല
അന്തപ്പുരത്തില്‍ നിന്ന് പരിത്യജിക്കപ്പെട്ടപ്പോളും
 വന നിഗൂഡതകള്‍  കണ്‍ കുളിര്‍ക്കെ   കണ്ടവള്‍ ആണ്    
ചരിത്രത്തിന്റെ ശിലാ ഫലകങ്ങളില്‍ സുവര്‍ണ്ണ മുദ്രാ ലിഖിതങ്ങളില്‍ നിന്ന്
കുതറി ചാടി
പഴം പാട്ടിലേക്ക് നൂഴ്ന്നിറങ്ങി
മുടിയാടാടുന്നവള്‍ ആണ്
പിളര്‍ന്നു പോയ  മണല്‍  തിട്ടകള്‍ ഓര്‍ത്ത്നനഞ്ഞ
പാതാള സ്പര്‍ശം ഏറ്റു 
കണ്ണുകള്‍ അടച്ചു അവള്‍ 
വന യാത്രകളെ കുറിച്ച് പാടും
ആകാശ യാത്രകളില്‍ ബാല്യം കൊതിച്ച മേഘ  സ്പര്‍ശം ഏറ്റു 
നീതയായ് നിശബ്ദ ചിത്രങ്ങള്‍ തീര്‍ക്കും 
ചിറകുകളെ വെട്ടി മാറ്റി
പുല്‍ മേട്ടില്‍ മേയാന്‍ വിട്ടു
പുത്രന്റെ ഉയിര്‍ത്തുഎണീപ്പിനായി     കാത്തു നില്‍ക്കും
ക്രൂശിതനായ കാമുകന്റെ
മറന്നു പോയ രാജ പ്രൌടിയില്‍ ആഴുംപോഴും  
രാവണ ബീജതുടിപ്പിനായ്  മൂക സാമ്രാജ്യം നെയ്യും 
വില്ലുടഞ്ഞ മൂളലില്‍ ചടഞ്ഞിരുന്ന്
വെയില്ക്കുഞ്ഞുങ്ങളെയും പൂവല്‍തുംപികളെയും
 പെട്ടിയില്‍ അടച്ചു ഒഴുക്കി കളഞ്ഞ്‌ ..................
വലതു കണ്‍ തുടി മഴയില്‍ ഒഴുക്കി ..........
ആസ്ത്ര വേഗമായ്‌ പുനര്‍ജ്ജനിക്കും
എങ്കിലും നേത്ര വേഗങ്ങളില്‍ 
അഗ്നിയുമായി വരുന്നവര്‍ക്കൊരു കഠാര കരുതാന്‍ 
അവള്‍ മറക്കില്ല 