പറഞ്ഞത്
---------------
മാറ്റമുണ്ടാവില്ലേ ?
തൊടിയിലെ വെയില്‍?
ഓര്‍ക്കാപ്പുറത്ത് വന്ന മഴ ?
ഇലകള്‍ തളിര്‍ത്തു
പിന്നെ പുഴു വന്ന കാലം?
പ്രളയത്തിനു ശേഷം വസന്തമെന്ന പഴമൊഴി?
പിശാചിന് പകരം ദൈവം എന്ന പകരം വെപ്പ്?
തിരിച്ചു വരില്ലേ ?
ഒറ്റയ്ക്ക് കളിക്കാവുന്ന കളികളും
ഉടലും ഉയിരും ഇല്ലാത്ത വാക്കുകളും?
ഒരിക്കല്‍ വരുമെന്ന് കരുതി
ഒരിക്കല്‍
ആരോ കാത്തു നിന്ന സ്റ്റോപ്പ്?
കൊലപാതകത്തിന് ഉത്തരം പറയേണ്ടി വരും എന്ന് കരുതി
ജലസുതാര്യതയുടെ നിറം സ്വീകരിച്ചു
വനവാസത്തിനു പോയ പൂക്കള്‍?