തലക്കെട്ടില്ലാതെ


വളഞ്ഞു കിടക്കുന്ന

ഒരു വഴിയരികില്‍

ഇലകള്‍ മുളച്ചുയരുന്ന

ഒരു തടാക സ്വപ്നം കാണാമോ?

വളവുകള്‍ ഇലാത്ത ഒരു പുഴയില്‍

തിമിങ്കലങ്ങള്‍ ഒടിക്കളിക്കുന്ന്നത്

വെറുതെ സങ്കല്‍പ്പിക്കാമോ

കണ്ണുകളില്‍ എറിയുന്നത് പ്രണയം ആണെങ്കിലും

അത് നീ കാണണം എന്ന് വാശി പിടിക്കാമോ?

ദൂരെ നിന്ന് നോക്കുമ്പോള്‍...നിനക്ക് ഞാന്‍ തരുന്നവ

ഭൂമിയില്‍ ഇത്രയേറെ സൂര്യന്മാര്‍....

വെള്ളം വറ്റിയ മരുഭൂമി..

ആകാശ വിജനത...

മരണങ്ങള്‍..

.കടല്‍ കൊണ്ടു പോയ

മൌനങ്ങള്‍

നിലാവിന്‍റെ അവസാന അടയാളങ്ങള്‍

പ്രണയിനിയെ നഷ്ടപ്പെട്ട

മയിലുകള്‍

മരിച്ചവരുടെ ആത്മാക്കള്‍

കൂട്ടത്തോടെ പാടുന്ന പാട്ടുകള്‍

ചരിത്രത്തിനു കണ്മുന്നില്‍

നിലവിളിച്ചു കൊണ്ടു ഓടുന്ന

അസ്ഥിപന്ജരങ്ങള്‍

നിഴലുകള്‍ മന്ത്രിക്കുന്ന ആത്മഹത്യകള്‍

എന്റെ മൌനങ്ങള്‍

നിന്നോട് ഒരാളും പറയാത്ത ചതികള്‍

നിനക്ക് മഴയില്‍ പടര്‍ത്തി

ഞാന്‍ നല്കുന്ന്ന ഉരുളകള്‍........

ക്രൂശിതനായ ചങ്ങാതിയുടെ മനസ്സില്‍ നിന്ന്

ഇറങ്ങിപ്പോയ

ഉറുമ്പുകള്‍........

ഒരു ചരിത്രവും പൂര്‍ണ്ണമല്ല

ഒരു പാട്ടും മുഴുവന്‍ അല്ല

ഒരാളും ഈ ഭൂമിയില്‍ മാത്രമല്ല.

..